ടെക് ലോകത്ത് ഞെട്ടൽ; ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ ബുദ്ധി കണക്ക് പരീക്ഷയിൽ തോറ്റു

ടെക് ലോകത്ത് ഞെട്ടൽ; ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ ബുദ്ധി കണക്ക് പരീക്ഷയിൽ തോറ്റു ടെക് ലോകത്തെ ഞെട്ടിച്ച് ഡീപ് മൈൻഡ് എന്ന പേരുള്ള ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രിമ ബുദ്ധി കണക്ക് പരീക്ഷയിൽ തോറ്റു. യുകെയിലെ 16 വയസ്സുളള കുട്ടികൾക്കായി നടത്തുന്ന കണക്ക് പരീക്ഷയിലാണ് ഗൂഗിളിന്‍റെ നിര്‍മ്മിത ബുദ്ധി പരാജയപ്പെട്ടത്. പരീക്ഷയ്ക്ക് വേണ്ടി കൃത്രിമ ബുദ്ധിയെ ഇതിന്‍റെ നിര്‍മ്മാതാക്കള്‍ എല്ലാം പഠിപ്പിച്ചിരുന്നെങ്കിലും പരാജയം നേരിടുകയായിരുന്നു. ആകെ 40 ചോദ്യങ്ങളുള്ള പരീക്ഷയിൽ 14 ഉത്തരങ്ങൾ മാത്രമാണ് കൃത്രിമ ബുദ്ധി ശരിയായ ഉത്തരം നല്‍കിയത്. കൃത്രിമ ബുദ്ധിയുടെ പരാജയം ടെക് ലോകത്ത് അമ്പരപ്പ് സ‍ൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യർ ചെയ്യുന്ന എല്ലാ ജോലികളും എഐ ഉപയോഗിച്ച് ചെയ്യാം എന്ന വാദത്തിന് തിരിച്ചടിയാണ് പുതിയ സംഭവം എന്നാണ് വിലയിരുത്തല്‍. എന്നാൽ പരീക്ഷയെ നേരിടാൻ ഡീപ് മൈൻഡിനു വേണ്ട അൽഗോരിതം തയാറാക്കി നൽകിയിരുന്നു. എന്നാൽ ചോദ്യങ്ങളിലെ ചില…

ഇരുമ്പ് ഗോഡൗണില്‍ തീപിടിത്തം

ഇരുമ്പ് ഗോഡൗണിന് തീപിടിച്ചു. പാലക്കാട് പട്ടാമ്പിക്ക് അടുത്തുള്ള ഓങ്ങലൂരിലാണ് സംഭവം. പഴയ ഇരുമ്പ് മുറിക്കുന്നതിനിടെ ആക്രി സാധനങ്ങള്‍ക്ക് തീ പടര്‍ന്നാണ് അഗ്‌നിബാധ ഉണ്ടായത്. ഷൊര്‍ണൂരില്‍ നിന്നുമാണ് ഫയര്‍ഫേഴ്‌സ് എത്തി തീയണച്ചത്.

അവിഹിത ബന്ധത്തിന് തടസമായിരുന്ന ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കാറപടകമുണ്ടാക്കി കൊലപ്പെടുത്തി

അവിഹിത ബന്ധത്തിന് തടസമായിരുന്ന ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കാറപടകമുണ്ടാക്കി കൊലപ്പെടുത്തി അവിഹിത ബന്ധത്തിന് തടസമായിരുന്ന ഭര്‍ത്താവിനെ ഭാര്യ കാര്‍ അപകടമുണ്ടാക്കി കൊലപ്പെടുത്തി. സംഭവത്തില്‍ 34 കാരിയായ യുവതിയും കാമുകനുമടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ മൈലാര്‍ദേവപള്ളിയിലാണ് സംഭവം. മറ്റൊരു യുവാവുമായി അവിഹിത ബന്ധം തുടരാനായി ഭര്‍ത്താവായ മൊഹമ്മദ് ഖാനെ(67) അപകടം ആസുത്രണം ചെയ്ത് രണ്ടാം ഭാര്യ കൊലപ്പെടുത്തുകയായിരുന്നു. മരണത്തില്‍ സംശയം തോന്നിയ മൊഹമ്മദ് ഖാന്റെ ബന്ധു പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ സംശയാസ്പദമായ രീതിയില്‍ കാര്‍ മൊഹമ്മദിനെ പിന്തുടരുന്നതായി കണ്ടു. ഇതേ തുടര്‍ന്ന് നടത്തിയ വശദമായ അന്വേഷണത്തിലാണ് രണ്ടാം ഭാര്യയായ അതിയ പ്രവീണും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായത്.

അമ്മ ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ട് വയസ്സുകാരി മരിച്ചു

അമ്മ ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ട് വയസ്സുകാരി മരിച്ചു പുനലൂരില്‍ അമ്മ ഓടിച്ച കാറിനടിയില്‍പ്പെട്ട് പിഞ്ചു കുഞ്ഞ് മരിച്ചു. ആര്യങ്കാവ് പോത്തനാമലയില്‍ ജോര്‍ജ് തോമസിന്റെയും ബിസ്മിയുടെയും മകളായ ജോസിയ ജോര്‍ജ് (രണ്ട് വയസ്) ആണ് മരിച്ചത്. അച്ഛനും അമ്മയും പുറത്തുപോയി കാറില്‍ തിരികെ വരുമ്പോള്‍ കുഞ്ഞ് പുറത്തേയ്ക്ക് ഓടുകയായിരുന്നു. ഇതോടെ കാറിനു മുന്നിലേയ്ക്ക് ഓടിയെത്തിയ കുഞ്ഞ് അപകടത്തില്‍പ്പെടുകയായിരുന്നു. കാര്‍ പെട്ടന്ന് നിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ജോസിയ കാറിനടിയില്‍പ്പെട്ടിരുന്നു.

എന്തായാലും ഞാന്‍ പാഠം പഠിച്ചു… നന്ദി; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി ശ്രേയ ഘോഷല്‍

എന്തായാലും ഞാന്‍ പാഠം പഠിച്ചു… നന്ദി; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി ശ്രേയ ഘോഷല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് ഗായിക ശ്രേയാ ഘോഷാല്‍. വിമാനത്തില്‍ സംഗീതോപകരണം കയറ്റാന്‍ അനുവദിക്കാത്ത കമ്പനിയുടെ നടപടിക്കെതിരെയാണ് ശ്രേയ ട്വിറ്ററിലൂടെ തന്റെ പ്രതികരണം അറിയിച്ചത്. സംഗീതജ്ഞരോ അല്ലെങ്കില്‍ അമുല്യമായ സംഗീത ഉപകരണങ്ങളോ കൈവശമുള്ളവര്‍ അവരുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നത് താത്പര്യമില്ലെന്ന് തോന്നുന്നു. എന്തായാലും നന്ദി. പാഠം പഠിച്ചു- ശ്രേയ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ശ്രേയയുടെ ട്വീറ്റ് വൈറലായതിനു പിന്നാലെ ക്ഷമാപണവുമായി സിംഗപ്പുര്‍ എയര്‍ലൈന്‍ രംഗത്തെത്തി. ശ്രേയയ്ക്ക് ഇങ്ങനെ സംഭവിച്ചതില്‍ തങ്ങള്‍ മാപ്പ് പറയുന്നുവെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തങ്ങളെ അറിയിക്കണമെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മറുപടി ട്വീറ്റ് നല്‍കി. തങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളോടു എന്താണ് പറഞ്ഞതെന്നും കമ്പനി ശ്രേയയോട് ആരാഞ്ഞു.

കള്ളവോട്ട്: നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിംഗ്

കള്ളവോട്ട്: നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിംഗ് കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ തീരുമാനം. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. കാസര്‍ഗോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക. നാളെ വൈകീട്ട് ആറ് മണി വരെ ഈ ബുത്തുകളില്‍ പരസ്യപ്രചാരണം നടത്താം. കാസര്‍കോട് മൂന്ന് ബൂത്തുകളിലും കണ്ണൂരില്‍ ഒരു ബൂത്തിലുമാണ് റീ പോളിംഗ്. കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്ത്, പുതിയങ്ങാടി 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 48ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കള്ളവോട്ട് കണ്ടെത്തിയിരിന്നു. സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് കമ്മീഷന്‍ കള്ളവോട്ട് സ്ഥിരീകരിച്ചത്. കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്.…

മലപ്പുറത്തെ ആശുപത്രിയില്‍ ബെംഗളൂരു സ്വദേശിയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കാറും തട്ടിയെടുത്തു

മലപ്പുറത്തെ ആശുപത്രിയില്‍ ബെംഗളൂരു സ്വദേശിയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കാറും തട്ടിയെടുത്തു ബംഗലൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കാറും കവര്‍ന്നു. കര്‍ണാടക സ്വദേശി മധു വരസയുടെ പണവും സ്വര്‍ണവും കാറുമാണ് തട്ടിയെടുത്ത സംഭവത്തില്‍ മലപ്പുറം എം.ബി ആശുപത്രി ഉടമയുടെ മകന്‍ ആദില്‍ യാഷിദ് ഉള്‍പ്പടെ നാല് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. യുവാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും 13 പവന്‍ സ്വര്‍ണ്ണവും കാറുമാണ് തട്ടിയെടുത്തത്. മധു വരസ പ്രതികളുടെ സുഹൃത്താണ്. മധു വരസയെ മലപ്പുറത്ത് എത്തിച്ച ശേഷം എംബി ആശുപത്രിയുടെ അനുബന്ധ ക്ലിനിക്കില്‍ ബന്ദിയാക്കിയാണ് മോഷണം നടത്തിയത്. ഇയാളുടെ കാര്‍ ആശുപത്രിക്കുള്ളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

ശസ്ത്രക്രിയയിലെ പിഴവ്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതി

ശസ്ത്രക്രിയയിലെ പിഴവ്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയിലെ പിഴവ് കാരണം യുവാവിന്റെ വൃക്കകള്‍ തകരാറിലായെന്ന് പരാതി. ചേമഞ്ചേരി സ്വദേശി ബൈജുവാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ബൈജുവിന് ചികിത്സാ പിഴവിനെ തുടര്‍ന്ന് വൃക്കകള്‍ തരാറിലായെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 13 നാണ് ബൈജുവിന് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയത്. താക്കോല്‍ ദ്വാര സര്‍ജറിയിലൂടെയായിരുന്നു കല്ല് നീക്കം ചെയ്തത്. സര്‍ജറിയ്ക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ രോഗി ഗുരുതരാവസ്ഥയിലാവുകായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പോകുന്നതിനുള്ള ട്യൂബ് ഇട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിക്ക് രണ്ട് തവണ…

പൊതു സ്ഥലത്ത് പൂച്ചക്കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയയാള്‍ അറസ്റ്റില്‍

പൊതു സ്ഥലത്ത് പൂച്ചക്കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയയാള്‍ അറസ്റ്റില്‍ പൂച്ചക്കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് പൊതു സ്ഥലത്ത് കെട്ടിത്തൂക്കിയയാള്‍ അറസ്റ്റില്‍. കോട്ടയം കങ്ങഴ ഇലയ്ക്കാട് അജയകുമാര്‍ (45) ആണ് അറസ്റ്റിലായത്. പൂച്ചകളെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊന്നശേഷം അയല്‍വാസിയായ ഹബീബ് മുഹമ്മദിന്റെ വീടിന് മുന്പിലെ വഴിയില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇയാള്‍ പൂച്ചക്കുഞ്ഞുങ്ങളെ കൊന്ന് കെട്ടിത്തൂക്കുന്ന ദൃശ്യങ്ങള്‍ ഹബീബ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ട പരിസ്ഥിതി പ്രവര്‍ത്തകനായ സാലി വര്‍മ്മ എന്നയാള്‍ വീഡിയോ ദൃശ്യങ്ങളടക്കം കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മൃഗങ്ങളെ ഉപദ്രവിച്ച് കൊല്ലുന്നതിനെതിരെയുള്ള വകുപ്പുകളായ 428, 429 എന്നിവ പ്രകാരവും മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നത് തടയുന്നതിനുള്ള 111ാം വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വ്യവസായ ഭുമി വാങ്ങുവാനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

വ്യവസായ ഭുമി വാങ്ങുവാനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കു ന്നതിനായി പാലക്കാട്, എറണാകുളം, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ തയ്യാറായിട്ടുള്ള ഇന്‍റസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ ചെറുകിട ഇടത്തര വ്യവാസ സംരംഭകര്‍ക്ക് സ്വന്തമായി ഭൂമി നല്‍കുന്നു. അപേക്ഷിക്കുന്ന മുന്‍ഗണനാക്രമവും വ്യവസായങ്ങളുടെ സ്വഭാവും പരിഗണിച്ചായിരിക്കും ഭൂമി അലോട്ട്മെന്‍റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സിറ്റ്മികോസ് 9846984303, https://www.sitmicos.com/ മായി ബന്ധപ്പെടുക.