ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി എച്ചും എട്ടും മാത്രം പോര

ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി എച്ചും എട്ടും മാത്രം പോര ഡ്രൈവിങ് ലൈസൻസ് കിട്ടാനിനി പാടുപെടും, വണ്ടി കൊണ്ട് എച്ചും എട്ടും എടുത്താലുടന്‍ ഡ്രൈവിങ് ലൈസൻസ് കിട്ടുന്ന രീതിക്ക് അവസാനമാകുന്നു. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് മോട്ടോര്‍ വാഹനവകുപ്പ് പുത്തന്‍ പരിഷ്‍കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി ഇതു മാത്രം പോരാ ധാരണയും നിരീക്ഷണ പാടവവും ഉൾപ്പെടെയുള്ളവ വിലയിരുത്തി മാത്രം ലൈസൻസ് നൽകുന്ന പുതിയ രീതിയിലേക്കു മാറാനാണ് മോട്ടർ വാഹനവകുപ്പിന്‍റെ നീക്കം. എച്ചും എട്ടും മാത്രം എടുക്കാതെ ഡ്രൈവറുടെ നിരീക്ഷണപാടവം പരിശോധിക്കാനായി കമന്ററി ഡ്രൈവിങ്ങ് ടെസ്‍റ്റ് രീതിയാണ് കൊണ്ടുവരുന്നത്. മുന്നിൽ കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണിത്. കണ്ണുകളുടെയും നിരീക്ഷണത്തിന്‍റെയും ക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം. ഈ പരീക്ഷയ്ക്കിടെ മുന്നോട്ട് ഓടിക്കുമ്പോൾ വരുത്തുന്ന തെറ്റും…

കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി പെരിയാറില്‍ മുങ്ങിമരിച്ചു

കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി പെരിയാറില്‍ മുങ്ങിമരിച്ചു കുടുംബത്തോടൊപ്പം തട്ടേക്കാട് വിനോദ സഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി പെരിയാറില്‍ മുങ്ങിമരിച്ചു. നെടുമ്പാശേരി സ്വദേശിനിയും കാപ്പശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുമായിരുന്ന ശ്വേത(17) യാണ് മരിച്ചത്. ശ്വേത തട്ടേക്കാട് കിളിക്കൂട് റിസോര്‍ട്ടിന്റെ മുന്‍വശത്തുള്ള കടവില്‍ കുടുബത്തോടൊപ്പം കുളിക്കുവാന്‍ ഇറങ്ങിയപ്പോള്‍ കൂടെയുള്ള കുട്ടി പുഴയിലേക്ക് നീന്തുകയും പിടിക്കുവാനായി പുറകെ പോയപ്പോള്‍ പെണ്‍കുട്ടി അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വനപാലകരും കുട്ടമ്പുഴ പൊലീസും സംയുക്തമായി പുഴയില്‍ ഇറങ്ങി നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തുകയും ഉടന്‍തന്നെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

കല്ലട സംഭവം; കർശനമായ വാഹനപരിശോധനയിൽ സർക്കാരിന് ലഭിക്കുന്നത് കോടികൾ

കല്ലട സംഭവം; കർശനമായ വാഹനപരിശോധനയിൽ സർക്കാരിന് ലഭിക്കുന്നത് കോടികൾ തിരുവനന്തപുരം: കർശനമായ വാഹനപരിശോധനയിൽ സർക്കാരിന് ലാഭം, സുരേഷ് കല്ലട ബസിലെ യാത്രികരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന വാഹന പരിശോധനകള്‍ സര്‍ക്കാരിന് ലാഭവും യാത്രികര്‍ക്ക് സന്തോഷവും സമ്മാനിക്കുന്നതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. കൊള്ള നടത്തുന്ന അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാൻ കർശന നടപടികളുമായി നീങ്ങുകയാണ് ഗതാഗതവകുപ്പ‌്. കര്‍ശനമായ പരിശോധനയില്‍ നിയമം ലംഘിച്ച് ഓടുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ നിന്ന് മോട്ടോര്‍വാഹന വകുപ്പ് ഇതുവരെ പിഴയായി ഈടാക്കിയത് 1.32 കോടി രൂപയോളമാണ്. ഏപ്രില്‍ 24 ന് തുടങ്ങിയ പരിശോധനയില്‍ വെറും 20 ദിവസം കൊണ്ടാണ് ഇത്രയും തുക ഖജനാവിന് മുതല്‍ക്കൂട്ടായത്. എന്നാൽ സംസ്ഥാനത്തേക്കുള്ള അനധികൃത പാഴ്സല്‍കടത്ത് പൂര്‍ണമായും നിലച്ചെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാഴ്സലുകള്‍ കേരള അതിര്‍ത്തിക്ക് പുറത്ത്…

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശ്ശേരി പുതിയസ്റ്റാന്റ് പരിസരത്ത് വച്ചാണ് ആക്രമണം. മൂന്ന് പേര്‍ ചേര്‍ന്നാണ് വെട്ടിയതെന്ന് നസീര്‍ മൊഴി നല്‍കി. ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അക്രമം. ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് സ്‌കൂട്ടര്‍ ഇടിച്ച ശേഷം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. നസീറിന് കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. സിപിഎം പ്രവര്‍ത്തകനായിരുന്ന നസീര്‍ പിന്നീട് പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയാണ് നസീര്‍. മേപ്പയ്യൂര്‍ ടൗണില്‍ വോട്ടഭ്യര്‍ഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലില്‍ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേല്‍ക്കുന്നത്.

കാറുകൾ വാടകക്ക് നൽകാൻ ഹ്യുണ്ടായി

കാറുകൾ വാടകക്ക് നൽകാൻ ഒരുങ്ങി ഹ്യുണ്ടായി, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സ്‌ ഇന്ത്യയില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഒരുങ്ങുന്നു. കാര്‍ ലീസിങ്, ഫ്ളീറ്റ് മാനേജ്മെന്റ് കമ്പനിയായ എഎല്‍ഡി ഓട്ടോമോട്ടീവുമായി ചേര്‍ന്നാണ് ഹ്യുണ്ടായിയുടെ നീക്കം. കൂടാതെ ഈ പദ്ധതിയിലൂടെ മാസ വാടകയില്‍ ഹ്യുണ്ടായ് നിരയിലെ എല്ലാ മോഡലുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. തിരഞ്ഞെടുക്കുന്ന മോഡല്‍, സിറ്റി എന്നിവയെ അടിസ്ഥാനപ്പെടുത്തി മിനിമം രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ കാര്‍ വാടകയില്‍ ഉപയോഗിക്കാം. പുതിയ കാര്‍ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന വലിയ പ്രാരംഭ ചെലവ്, ടാക്സ്, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഈ കാര്‍ വാടക പദ്ധതിയിലൂടെ ലാഭിക്കാം. ഇതിലൂടെ ശമ്പളക്കാര്‍, പ്രൊഫഷണല്‍സ്, ചെറിയ-ഇടത്തരം സംരഭകര്‍, കോര്‍പ്പറേറ്റ്, പൊതുമേഖ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയൊരു കാര്‍ സ്വന്തമാക്കാനുള്ള മികച്ച ബദല്‍ മാര്‍ഗമായിരിക്കും ഇതെന്നും വലിയ തുക നല്‍കാതെ ഉപഭോക്താക്കള്‍ക്ക് കാര്‍ സ്വന്തമാക്കി ഉപയോഗിക്കാനുള്ള…

സ്ത്രീകൾക്ക് സ്വയംഭോ​ഗത്തിലൂടെ നേടാം ആരോ​ഗ്യം

സ്ത്രീകൾക്ക് സ്വയംഭോ​ഗത്തിലൂടെ നേടാം ആരോ​ഗ്യം ശരീരത്തിനെയും മനസിനെയും കൂടുതൽ ഊർജസ്വലമാക്കുന്നു, നല്ല ഉറക്കം ലഭിയ്ക്കാനുളള ഒരു സ്വാഭാവിക പ്രക്രിയയാണിത്. ഓക്‌സിടോസിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം.സ്വ സ്ത്രീകളിൽ സ്വയംഭോഗത്തിലൂടെ കുടൂതല്‍ യോനീസ്രവം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. അനാരോഗ്യകരമായ ബാക്ടീരിയകളെ ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇതുവഴി യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍ വരുന്നതു തടയും. നല്ല രീതിയിലുള്ള സ്വയംഭോഗം സ്ത്രീകളില്‍ പങ്കാളിയുമായുള്ള ലൈംഗികബന്ധം കൂടുതല്‍ സുഖകരമാക്കും. സെക്‌സ് സംബന്ധമായ ടെന്‍ഷന്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്. പെല്‍വിക് മസിലുകള്‍ക്കുള്ള നല്ലൊരു വ്യായാമം കൂടിയാണിത്. ഇതിനു പുറമെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

പ്ലസ്‌വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് മേയ് 20ന്

പ്ലസ്‌വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് മേയ് 20ന് ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം മേയ് 20ന് രാവിലെ പത്തിനു പ്രസിദ്ധീകരിക്കും. സ്‌കൂളുകളിൽ നിന്നും വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പരും ജനനത്തീയതിയും ജില്ലയും നൽകി ട്രയൽ റിസൾട്ട് പരിശോധിക്കാം. അപേക്ഷകർക്കുള്ള നിർദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റിൽ ലഭ്യമാണ്. ട്രയൽ റിസൾട്ട് 21 വരെ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. ട്രയൽ അലോട്ട്‌മെന്റിനു ശേഷവും ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ വരുത്താം. തിരുത്തലിനുള്ള അപേക്ഷകൾ മേയ് 21ന് വൈകുന്നേരം നാലിനു മുമ്പ് ആദ്യം അപേക്ഷിച്ച സ്‌കൂളുകളിൽ സമർപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇനിയും കൗൺസിലിങിന് ഹാജരാകാത്ത…

അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

അധ്യാപകനെ സസ്‌പെൻഡ് ചെയ്തു നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ അഗസ്റ്റിൻ ജോസിനെ സസ്‌പെൻഡ് ചെയ്തു. കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കി സ്വകാര്യ ട്യൂഷൻ എടുത്തതിന്റെ പേരിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഇത് കേരള ഗവൺമെന്റ്‌സ് സർവന്റ്‌സ് കോൺടാക്ട് റൂൾ 48 പ്രകാരം ഗുരുതരമായ അച്ചടക്കലംഘനമാണ്.

ലൈം​ഗിക ബന്ധത്തിലേർപ്പെട്ടാൽ വജൈന ലൂസാകുമോ??

ലൈം​ഗിക ബന്ധത്തിലേർപ്പെട്ടാൽ വജൈന ലൂസാകുമോ?? ഇന്നും പലർക്കും ഏറെ ഭയമുള്ളതും അബദ്ധധാരണകൾ വച്ച് പുലർത്തുന്നതുമാണ് സെക്സും വജൈനയും, സെക്‌സിനെ സംബന്ധിച്ചു തെറ്റിദ്ധാരണകള്‍ പലര്‍ക്കും പലതുമുണ്ട്. സ്ഥിരമായുള്ള സെക്‌സ് വജൈനയുടെ ആരോഗ്യം കളയുമോ, സൈസ് വ്യത്യാസപ്പെടുത്തുമോ പോലുള്ള സംശയങ്ങള്‍. സെക്‌സ് യോനിയുടെ വലിപ്പത്തേയും ഇലാസ്റ്റിസിറ്റിയേയുമെല്ലാം എപ്രകാരം ബാധിയ്ക്കുന്നുവെന്നതിനെക്കുറിച്ചറിയൂ, നല്ല ആരോ​ഗ്യപരമായ സെക്‌സ് വജൈനയുടെ വലിപ്പത്തെ യാതൊരു വിധത്തിലും ബാധിയ്ക്കുന്നില്ലെന്നതാണ് വാസ്തവം. വജൈന ഇലാസ്റ്റിക് പോലെയാണ്. വലിയാനും വലുതാകാനും പിന്നീട് പൂര്‍വസ്ഥിതിയിലാകാനും കഴിയും. സെക്‌സ് താല്‍പര്യമുണ്ടാകുന്ന സമയത്ത് ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് വജൈനയിലെ ഉ്ള്‍ഭാഗത്തെ സെക്‌സിന് അനുയോജ്യമാക്കും. എന്നാൽ ഇതുപോലെ ലിംഗവലിപ്പം സ്ത്രീ വജൈനയ്ക്കു പ്രശ്‌നമുണ്ടാക്കുമെന്ന വാദവും തെറ്റാണ് കാരണം പ്രസവസമയത്ത് കുഞ്ഞിന്റെ വലിപ്പത്തിനനുസരിച്ചു വികസിയ്ക്കാന്‍ കഴിയുന്നതാണ് വജൈന. ഇതുകൊണ്ടുതന്നെ ലിംഗവലിപ്പം വജൈനയ്ക്കുള്‍ക്കൊള്ളാന്‍ സാധിയ്ക്കും. ലിംഗവലിപ്പമല്ല, വാസ്തവത്തില്‍ ലൂബ്രിക്കേഷന്‍ കുറവാണ് പലപ്പോഴും സെക്‌സ് ബുദ്ധിമുട്ടാകാനുള്ള ഒരു പ്രധാന…

അശോക് ലെയ്‍ലന്‍ഡിന്റെ ‘ഈഗിൾ 916’ ബസുകൾ ആഫ്രിക്കയിലേക്ക്

അശോക് ലെയ്‍ലന്‍ഡിന്റെ ‘ഈഗിൾ 916’ ബസുകൾ ആഫ്രിക്കയിലേക്ക് ഇനി ആഫ്രിക്കയിലേക്ക് ഈഗിൾ 916’ മിനി ബസുകളും, ആഫ്രിക്കയ്ക്കായി പ്രത്യേകം വികസിപ്പിച്ച ‘ഈഗിൾ 916’ മിനി ബസുകളെ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിനു വിൽക്കാൻ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‍ലൻഡ് ഒരുങ്ങുന്നു. സെനഗൽ തലസ്ഥാനമായ ഡാകർ ആസ്ഥാനമായ പ്രവർത്തിക്കുന്ന സെൻബസ് ഇൻഡസ്ട്രീസിന് 400 മിനി ബസ് ലഭ്യമാക്കാനുള്ള കരാറാണ് ഇന്തയന്‍ കമ്പനിയായ അശോക് ലെയ്‍ലൻഡ് നേടിയത്. ഈഗിൾ 916’ മിനി ബസുകൾ സെനഗലിലെ ഗ്രാമീണ മേഖലകളെ നഗരങ്ങളുമായി ബന്ധിപ്പിക്കാനാവും ഈ മിനി ബസുകൾ ഉപയോഗിക്കുക. മൊത്തം 1.006 കോടി യൂറോ (ഏകദേശം 78.82 കോടി രൂപ) യാണു മിനി ബസ്സുകളുടെ വില. മലിനീകരണ നിയന്ത്രണത്തിൽ യൂറോ മൂന്ന് നിലവാരമുള്ള ഈ ബസുകളിൽ ഇൻലൈൻ പമ്പ് ഉള്‍പ്പെടെ മികച്ച സാങ്കേതികവിദ്യയാണുള്ളത്. നിലവിൽ ആഫ്രിക്കയിൽ പരീക്ഷണഓട്ടം പൂർത്തിയാക്കിയ…