ഈഫല്‍ ഗോപുരത്തിനു മുകളിലേയ്ക്ക് അജ്ഞാതന്‍ കയറിയതിനെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു

പാരീസിലെ ഈഫല്‍ ഗോപുരത്തിനു മുകളിലേയ്ക്ക് ഒരാള്‍ പിടിച്ചുകയറി. തുടര്‍ന്ന് ഇത് ശ്രദ്ധയില്‍ പെട്ടതോടെ സന്ദര്‍ശകരെ ഒഴിപ്പിച്ചു. ആരാണ് ഗോപുരത്തിനു മുകളില്‍ കയറിയതെന്ന് വ്യക്തമല്ല. ഫ്രാന്‍സ് ടെലിവിഷന്‍ മാധ്യമങ്ങളാണ് ഗോപുരം കാണാനെത്തിയ സഞ്ചാരികളെ ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയിതത്. പൊലീസ് സ്ഥലത്തെത്തി ഇയാളെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഈഫല്‍ ഗോപുരം താത്കാലികമായി അടച്ചു പൂട്ടിയതായി അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചേക്കുമെന്ന് യുവരാജ് സിങ്; ബിസിസിഐയുടെ അനുമതിക്കായി താരം

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചേക്കുമെന്ന് യുവരാജ് സിങ്; ബിസിസിഐയുടെ അനുമതിക്കായി താരം മികച്ച ഓള്‍ റൗണ്ടര്‍മാരിലൊളായ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമില്‍ ഇനിയൊരു സ്ഥാനം ലഭിക്കാന്‍ സാധ്യത ഉണ്ടായേക്കില്ലെന്ന കാരണത്താലായിരിക്കാം ഇങ്ങനെയൊരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ടി20യില്‍ സജീവമായി നില്‍ക്കാനാണ് തീരുമാനം. ബിസിസിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് താരം. ഇത്തവണ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളത്തിലിറങ്ങിയ യുവരാജ് മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. കാനഡ, അയര്‍ലന്റ്, ഹോളണ്ട് എന്നിവിടങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ ക്ഷണം കിട്ടിയിട്ടുണ്ട്. നേരത്തെ ഇര്‍ഫാന്‍ പത്താന്‍ കരീബിയന്‍ ലീഗില്‍ കളിക്കാന്‍ അനുമതി തേടിയിരുന്നു. താരംരാജ്യാന്തര ക്രിക്കറ്റില്‍ ഇതുവരെ 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

പി.എസ്.സി കോച്ചിംഗ് സെന്ററിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ സ്ഥാപിച്ച അധ്യാപകന്‍ അറസ്റ്റില്‍

കോച്ചിംഗ് സെന്ററിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ സ്ഥാപിച്ച അധ്യാപകന്‍ അറസ്റ്റില്‍. കുന്ദമംഗലത്തെ പി.എസ്.സി കോച്ചിംഗ് സെന്ററിലാണ് സംഭവം. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയും കോച്ചിംഗ് സെന്ററിലെ അധ്യാപകനുമായിരുന്ന പ്രവീണ്‍ കുമാര്‍ ആണ് അറസ്റ്റിലായത്.

ചരിഞ്ഞ ആനയെ സംസ്‌കരിക്കാന്‍ പണമില്ലാതെ ഉടമ

ചരിഞ്ഞ ആനയെ സംസ്‌കരിക്കാന്‍ പണമില്ലാതെ ഉടമ ചരിഞ്ഞ ആനയുടെ സംസ്‌കാരത്തിനു വേണ്ട പണമില്ലാതെ ഓടി നടക്കുകയാണ് ആനയുടമ. പാലക്കാട് രാജേന്ദ്രന്‍ എന്ന ആനയുടെ ഉടമയായ ശരവണനാണ് പോസ്റ്റ്‌മോര്‍ട്ടത്തിനും സംസ്‌കാരത്തിനും വേണ്ട പണമില്ലാതെ വലയുന്നത്. ശരവണന് സഹായവുമായി ആനപ്രേമി സംഘമുള്‍പ്പെടെ നിരവധിപേര്‍ എത്തിയിട്ടുണ്ടെങ്കിലും ആവശ്യമുളള പണം ഇനിയും ലഭിച്ചിട്ടില്ല. ആനക്കമ്പം മൂത്ത് കഴിഞ്ഞ വര്‍ഷമാണ് ഓട്ടോ ഡ്രൈവറായ ശരവണന്‍ കോട്ടയത്തുനിന്ന് ഈ ആനയെ വാങ്ങിയത്. ആന അസുഖം ബാധിച്ച് ആഴ്ചകളായി ചികിത്സയിലായിരുന്നു. ശരവണന്‍ ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനം കൊണ്ടാണ് ആനയെ പരിപാലിച്ചിരുന്നത്. ആനയെ ഉത്സവ എഴുന്നളളത്തിനും കൊണ്ടുപോകുമായിരുന്നു. അതേസമയം ആന ചരിഞ്ഞതോടെ ശരവണന്‍ ശരിക്കും പ്രതിസന്ധിയിലായിരിക്കുകയാണ്. ആനയുടെ സംസ്‌കാരത്തിന് പത്ത് ടണ്ണ് വെറക്, മുപ്പത് ലിറ്റര്‍ ഡീസല്‍, 25 കിലോ പഞ്ചസാര, മഞ്ഞപ്പൊടി, ടയറുകള്‍ പിന്നെ ക്രെയിന്‍ എന്നിവയെല്ലാം ആവശ്യമാണ്. ഇവയുടെ ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ശരവണന്‍.…

വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും

വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും വ്യാഴാഴ്ച്ച വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. വോട്ടെണ്ണല്‍ ദിവസം ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ 22,640 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 111 ഡിവൈഎസ്പിമാരും 395 ഇന്‍സ്‌പെക്ടര്‍മാരും 2632 എസ്‌ഐ/എഎസ്‌ഐമാരും സംസ്ഥാനത്ത് വ്യാഴാഴ്ച്ച സുരക്ഷയൊരുക്കും. ഇവരെ കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ മുതല്‍ അമൂല്‍ പാലിന് രണ്ടു രൂപ കൂടും

നാളെ മുതല്‍ അമൂല്‍ പാലിന് രണ്ടു രൂപ കൂടും രാജ്യത്തെ തന്നെ മുന്‍നിര ക്ഷീരോത്പ്പന്ന ബ്രാന്‍ഡായ അമൂല്‍ പാല്‍ വില കൂട്ടി. ലിറ്ററിന് രണ്ടു രൂപയാണ് കൂട്ടിയിരിക്കുന്നത്. വില വര്‍ധന ചൊവ്വാഴ്ച മുതല്‍ നിലവില്‍വരും. ഉത്പാദന ചെലവ് കൂടിയതിനാലാണ് വിലവര്‍ധനയെന്ന് അമൂലിന്റെ ഉത്പാദകരായ ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ( ജിസിഎംഎംഎഫ്) അറിയിച്ചു. അമൂല്‍ രാജ്യത്തെ ഏറ്റവും വിപണി വിശ്വാസ്യതയുളള പാല്‍-പാലുല്‍പ്പന്ന ബ്രാന്‍ഡാണ്.

തടവുപുള്ളികളുടെ എണ്ണത്തില്‍ കുറവ്: തെലങ്കാനയില്‍ ജയിലുകള്‍ പൂട്ടുന്നു

തടവുപുള്ളികളുടെ എണ്ണത്തില്‍ കുറവ്: തെലങ്കാനയില്‍ ജയിലുകള്‍ പൂട്ടുന്നു തെലങ്കാനയില്‍ ജയിലുകള്‍ അടച്ചുപൂട്ടുന്നു. ജയിലിലെ തടവുപുള്ളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതോടെയാണ് അടച്ചുപൂട്ടുന്നത്. തടവുകാരുടെ എണ്ണം 7000ത്തില്‍ നിന്ന് 5000 ആയി കുറഞ്ഞിരുന്നു. തടവുകാരുടെ എണ്ണം കുറഞ്ഞതോടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 49 ജയിലുകളില്‍ 17 എണ്ണം പൂട്ടിയതായി അധികൃതര്‍ വ്യക്തമാക്കി. ജയില്‍ വകുപ്പ് നടപ്പാക്കുന്ന ശിക്ഷിക്കപ്പെട്ട തടവുപുള്ളികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുമായുള്ള പദ്ധതികള്‍ മൂലമാണ് കുറ്റവാളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നത്. ഇപ്പോള്‍ അടച്ച ജയിലുകള്‍ യാചകരേയും അഗതികളേയും താമസിപ്പിക്കാനായി മാറ്റിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. നാലാംദിവസം ഇന്‍ഡിഗോ വിമാനത്തില്‍ ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന യാത്രക്കാരനില്‍ നിന്നും ഒരു കിലോ സ്വര്‍ണം പിടികൂടി. ശനിയാഴ്ച രാത്രിയാണ് സ്വര്‍ണം പിടികൂടിയത്. തുടര്‍ച്ചയായി നാലാം ദിവസമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസും ഡിആര്‍ഐയും ചേര്‍ന്നാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി ടിവി സ്റ്റാന്‍ഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം മലപ്പുറം സ്വദേശിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇതേ രീതിയില്‍ തന്നെയാണ് ശനിയാഴ്ചയും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

മകളുടെ മരണത്തെ തുടര്‍ന്ന് പാക് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി

മകളുടെ മരണത്തെ തുടര്‍ന്ന് പാക് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി കറാച്ചി: പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകള്‍ മരിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച് താരം നാട്ടിലേക്ക് മടങ്ങി. അമേരിക്കയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു ഫാത്തിമ മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് കുറച്ചുകാലമായി ഫാത്തിമ ചികിത്സയിലായിരുന്നു. മരണം സ്ഥിരീകരിച്ച് ഇസ്ലാമാബാദ് യുണൈറ്റഡ് ട്വീറ്റ് ചെയ്തു. ആസിഫ് കരുത്തിന്റെ പ്രതീകമാണെന്നും എല്ലാവര്‍ക്കും വലിയ പ്രചോദനമാണ് താരം നല്‍കുകയെന്നും ട്വീറ്റില്‍ പറയുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ മികച്ച താരമാണ് ആസിഫ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനിടെയാണ് മകള്‍ക്ക് ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. നേരത്തെ മകളെ ചികിത്സയ്ക്കായി മാറ്റുന്ന സംബന്ധിച്ച കാര്യങ്ങള്‍ താരം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. മകള്‍ക്കുള്ള വിസ ഒരു മണിക്കൂറിനുള്ളില്‍ ശരിയാക്കി തന്ന യുഎസ് അധികൃതര്‍ക്കും ആസിഫ് നന്ദി അറിയിച്ചിരുന്നു. ഇംഗ്ലണ്ട്…

പിവിഎസ് ഹോസ്പിറ്റലിലെ സമരം ഒത്തുതീർന്നു

പിവിഎസ് ഹോസ്പിറ്റലിലെ സമരം ഒത്തുതീർന്നു കാക്കനാട്: എറണാകുളം പി വി എസ് മെമ്മോറിയൽ ഹോസ്പിറ്റലിനു മുന്നിൽ ജീവനക്കാർ നടത്തിവന്ന അനശ്ചിതകാല സമരം തൊഴിൽ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് ഒത്തുതീർന്നു. 2018 ആഗസ്റ്റു മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഴുവൻ ജീവനക്കാരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിനു മുന്നിൽ കുത്തിയിരുപ്പു സമരം നടത്തിവരികയായിരുന്നു. എറണാകുളം റീജ്യണൽ ജോയന്റ് ലേബർ കമ്മീഷണർ കെ.ശ്രീലാൽ ജീവനക്കാരുമായി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് ഒത്തുതീർപ്പ്. 2019 ഏപ്രിൽ 30നും അതിനു മുമ്പും സ്ഥാപനത്തിൽ നിന്നു പോയ എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് മാനേജ്മെൻറ് സമ്മതിച്ചു. 2018 ആഗസ്റ്റ് മുതൽ നേഴ്സിങ് ഇതര ജീവനക്കാർക്കും 2019 ജനുവരി മുതൽ നേഴ്സിങ് ജീവനക്കാർക്കും ശമ്പളക്കുടിശ്ശികയുള്ളതിൽ ഏപ്രിൽ 30ന് സ്ഥാപനത്തിൽ നിന്ന് പോയ ജീവനക്കാർക്കും നിലവിൽ തുടരുന്നവർക്കും തൊഴിൽ നിയമ പ്രകാരമുള്ള…