നടന്‍ സിദ്ദിക്കിനെതിരെ ഗുരുതര ലൈംഗീക ആരോപണവുമായി നടി

നടന്‍ സിദ്ദിക്കിനെതിരെ ഗുരുതര ലൈംഗീക ആരോപണവുമായി നടി നടന്‍ സിദ്ദിക്കിനെതിരെ ഗുരുതര ലൈംഗീക ആരോപണവുമായി നടി രംഗത്ത്‌. നടി രേവതി സമ്പത്താണ്‌ സിദ്ദിക്കിനെതിരെ ലൈംഗീക ആരോപണവുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്. ഫേസ് ബുക്ക്‌ പോസ്റ്റിലൂടെയാണ് തനിക്ക് നടനില്‍ നിന്നും നേരിട്ട ദുരനുഭവം വിവരിക്കുന്നത്. 2016ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ തിരുവനന്തപുരം നിള തീയേറ്ററില്‍ നടക്കുമ്പോഴാണ് സംഭവം. നടന്‍ സിദ്ദിക്ക് ഇവിടെ വെച്ച് തന്നെ ലൈംഗീകമായി ഉപദ്രാവിചെന്ന് നടി പറയുന്നു. തനിക്കന്ന്‍ 21 വയസ്സായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു. സിദ്ദിക്കിന് ഒരു മകള്‍ ഉണ്ടെന്നാണ് കരുതുന്നതെന്നും…ആ കുട്ടി ഇയാളുടെ കയ്യില്‍ എത്ര സുരക്ഷിതമാണെന്നും നടി തന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ ചോദിക്കുന്നു. സിദ്ദിക്കും നടി കെ പി എ സി ലളിതയും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്…. ഫേസ് ബുക്ക്‌ പോസ്റ്റ്‌ വായിക്കാം…..

ആസ്വദിക്കാനായാൽ രതിയും ഒരു കലയാണ്

അത്രമേൽ ആസ്വദിച്ച് പങ്കാളികൾ ചെയ്യുന്ന രതിയെ വികലമായ കാഴ്ച്ചപ്പാടോടെ കാണേണ്ട കാര്യമില്ല, രതി ഒരു കലയാണ് എന്ന് പറയുന്നവരുണ്ട്. രതിയില്‍സ്‌നേഹത്തിനു സ്ഥാനമില്ല എന്ന് പല പുതു തലമുറക്കാരും പറയുന്നു. ഒരു തൊടല്‍ കലയാണോ, സ്പര്‍ശ കല മാത്രമാണോ രതി? നന്നായി വികാരം ഉണര്‍ത്തും വിധം പരസ്പരം തൊടലാണോ രതി? അപ്പോള്‍ അപരിചിതരുമായുള്ള ഒറ്റത്തവണ ബന്ധങ്ങള്‍ ഒരു കലാ പ്രകടനം ആണോ? പല ജീവിതങ്ങളിലും ഇന്ന് രതി വെറുമൊരു തട്ടിക്കൂട്ട് പരിപാടിയാണ്, സെക്സിനോ കുട്ടികളുടെ പിറവിക്കോ സ്‌നേഹം വേണ്ട എന്നത് നിരന്തരം നാം കാണുന്നു. സ്‌നേഹമില്ലാതെ രതി സാധ്യമാണ് എന്നതിന് വികലമായ അല്ലെങ്കില്‍ ഒരു ശീലം മാത്രമായിപ്പോയ ദാമ്പത്യജീവിതങ്ങള്‍ ഉദാഹരണമാണ്. അധികാര പ്രയോഗമല്ലാത്ത ഒരു രതി യാണ് മനോഹരം .സ്പര്‍ശത്തിന്റെ ഒരു സുഖലോകമാണ് രതിയെന്നത്. ദാമ്പത്യബന്ധങ്ങളിലായാലും രതിയെന്നത് വെറും കടമക്ക് മാത്രമാകാതെ, ആസ്വദിച്ച് ചെയ്യുക എന്നതാണ് പ്രധാനം. വഴക്കും…

ആരോ​ഗ്യമുള്ള കുട്ടികളാണോ സ്വപ്നം? എന്നാൽ പ്രഭാതഭക്ഷണം ഇങ്ങനെ നൽകാം

ആരോ​ഗ്യമുള്ള കുട്ടികളാണോ സ്വപ്നം? എന്നാൽ പ്രഭാതഭക്ഷണം ഇങ്ങനെ നൽകാം തിരക്കേറിയ ജീവിതത്തിൽ കുഞ്ഞുങ്ങളുടെ ഭക്ഷണം പോലും ഇന്ന് പലരും മറക്കുന്നു, അല്ലെങ്കിൽ അത്ര പ്രാധാന്യം നൽകുന്നില്ല. നമ്മുടെ ഓരോ അവയവങ്ങള്‍ക്കും ഗ്രന്ഥികള്‍ക്കും ഓരോ പ്രവര്‍ത്തനങ്ങളാണുള്ളത്. നമ്മുടെ കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ഓഫീസില്‍ പോകണം, കുട്ടികളെ സ്കൂളില്‍ അയയ്ക്കണം ഇതിനൊക്കെ സമയം വേണം. അതിനിടയില്‍ പ്രഭാതഭക്ഷണത്തില്‍ ശ്രദ്ധയില്ലാതാകുന്നു. സ്കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രഭാതഭക്ഷണം നിര്‍ബന്ധമായും നല്‍കണം. പ്രഭാതഭക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് അറിയാം… ബ്രേക്ക് ഫാസ്റ്റ് ബ്രെയിന്‍ ഫുഡ് ഏത് പ്രായത്തിലുള്ള ആയലും കുട്ടികളുടെ ശരിയായ രീതിയിലുള്ള ബുദ്ധിവികാസത്തിന് പ്രഭാതഭക്ഷണം കൂടിയേ തീരൂ. പ്രഭാതഭക്ഷണത്തിന് സമയമില്ല എന്നുപറഞ്ഞാണ് മിക്ക കുട്ടികളും സ്കൂളിലേക്കു പോകുന്നത്. ഇതില്‍ കുട്ടികളെ തെറ്റുപറഞ്ഞിട്ടു കാര്യമില്ല. കാരണം മാതാപിതാക്കളും ജോലിത്തിരക്കിനിടയില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതായിരിക്കും. ഒരു ഗ്ലാസ് പാലിലോ, രണ്ടു ബിസ്കറ്റിലോ, രണ്ടു കഷണം ബ്രെഡിലോ ഒരു…

അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയോ?; സന്തോഷ വാര്‍ത്തയ്ക്കായി കാതോര്‍ത്ത് ആരാധകര്‍

അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയോ?; സന്തോഷ വാര്‍ത്തയ്ക്കായി കാതോര്‍ത്ത് ആരാധകര്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലിയുടെയും അനുഷ്‌കയുടെയും വിവാഹം ഗംഭീരമായാണ് ആരാധകര്‍ ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് കിട്ടുക. ഇപ്പോഴിതാ വിരുഷ്‌ക ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന വാര്‍ത്തയാണ് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. മുംബൈയിലെ ഒരു ക്ലിനിക്കില്‍ വെച്ച് കഴിഞ്ഞ ദിവസം അനുഷ്‌കയെ കണ്ടതാണ് ഇങ്ങനെയൊരു വാര്‍ത്ത പ്രചരിക്കാന്‍ ഇയയായത്. ക്ലിനിക്കില്‍ ഡോക്ടറെ കണ്ടു മടങ്ങുന്ന അനുഷ്‌കയുടെ ചിത്രം വൈറലായതോടെയാണ് താരം ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആരാധകര്‍ ഊഹിച്ചെടുക്കാന്‍ തുടങ്ങിയത്. എന്തായാലും നല്ലൊരു സന്തോഷ വാര്‍ത്തയ്ക്ക് കാതോര്‍ത്തിരിക്കുകയാണ് സിനിമാലോകം.

ഇന്ത്യ ഇത്തവണ ലോകകപ്പ് നേടിയെങ്കില്‍ ആശ്ചര്യപ്പെടാനില്ലെന്ന് ബ്രയാന്‍ ലാറ

ഇന്ത്യ ഇത്തവണ ലോകകപ്പ് നേടിയെങ്കില്‍ ആശ്ചര്യപ്പെടാനില്ലെന്ന് ബ്രയാന്‍ ലാറ ഇന്ത്യ ഇത്തവണ ലോകകപ്പ് കൊണ്ടുപോയാല്‍ ഒരു തരത്തിലും ആശ്ചര്യപ്പെടാനില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ.കഴിഞ്ഞ സീസണുകളിലെ ഇന്ത്യയുടെ പ്രകടനം കണ്ടിട്ടാണ് ലാറയുടെ ഈ മുന്‍വിധി. ടീമിന്റെ പരിശീലനം ഏത് വിധേനയും മികച്ചതാണ്.അത് എടുത്ത് പറയേണ്ട ഒന്നാണ്. അതുകൊണ്ട് കപ്പ് ഇന്ത്യ കരസ്ഥമാക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് താരം വ്യക്തമാക്കി. മാത്രമല്ല ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ യുവാക്കളുടം ഒരു കൂട്ടയ്മയാണ്. കെ.എല്‍. രാഹുല്‍, ഹൃദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, എന്നീ യുവ നിരകളാണ് ടീമില്‍. എന്നാല്‍ ധോണി, കോഹ്‌ലി എന്നീ ഇതിഹാസങ്ങളായിരിക്കും ഇവരെ നയിക്കുന്നതും. ചില സാധ്യത ഇംഗ്ലണ്ടിനും ഉറപ്പിക്കേണ്ടി വരും. കാരണം എല്ലാ കളികളിലും ആതിഥേയരായ ടീമുകള്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെക്കാറുണ്ട്.

600 കോടിയുടെ മയക്കുമരുന്നുമായി പാക് മത്സ്യബന്ധനബോട്ട് ഗുജറാത്തില്‍ പിടിയില്‍

അന്താരാഷ്ട്ര വിപണിയില്‍ 600 കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി പാക് മല്‍സ്യബന്ധന ബോട്ട് തീരരക്ഷാ സേന പിടിച്ചെടുത്തു. 200 കിലോ ഹെറോയിനുമായി എത്തിയ അല്‍ മദീന എന്ന ബോട്ടാണ് പിടികൂടിയത്. മെയ് 20ന് ലഭിച്ച ഇന്റലിജന്റ്‌സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബോട്ട് പിടികൂടിയതെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ നടരാജന്‍ പറഞ്ഞു.പാകിസ്ഥാനില്‍നിന്ന് എത്തിച്ച മയക്കുമരുന്ന് ഗുജറാത്ത് തീരമായ ജഖാവു തുറമുഖത്തിന് സമീപത്തുവച്ച് ഇന്ത്യന്‍ ബോട്ടിന് കൈമാറാനായിരുന്നു നീക്കം. ഇന്ത്യന്‍ തീരദേശ സേനയെ കണ്ടയുടന്‍ ബോട്ടിലുള്ളവര്‍ മയക്കുമരുന്ന് നിറച്ച ബാഗുകള്‍ കടലില്‍ വലിച്ചെറിഞ്ഞു. ബാഗുകള്‍ തിരിച്ചെടുത്തെന്നും ബോട്ടിലുള്ള എല്ലാവരെയും കസ്റ്റഡിയിലെടുത്തെന്നും അധികൃതര്‍ അറിയിച്ചു.

മിമിക്രി കലാകാരന്‍ കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

മിമിക്രി കലാകാരന്‍ കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു മിമിക്ര കലാകാരന്‍ കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കവേ കുഴഞ്ഞുവീണ് മരിച്ചു. റഫീഖ് മാത്തോട്ടം എന്ന 46 കാരനാണ് മരിച്ചത്. ഇന്നലെ രാത്രി തിരുവണ്ണൂരിലെ ഒരു കല്ല്യാണ വീട്ടില്‍ പരിപാപടി അവതരിപ്പിക്കാനെത്തിയതായിരുന്നു റഫീഖ്. പരിപാടിക്കിടെ കുഴഞ്ഞുവീണ റഫീഖിനെ ഉടനടി പിവിഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ ചക്കുംകടവ് എന്‍ എസ് മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനായ റഫീഖ് തൃശൂര്‍ തൈക്ലോണ്‍, കാലിക്കറ്റ് സൂപ്പര്‍ ജോക്‌സ്, കൊച്ചിന്‍ പോപ്പിന്‍സ് എന്നീ ട്രൂപ്പുകളില്‍ അംഗമായിരുന്നു. മൃതദേഹം മാത്തോട്ടം എസ് പി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മാത്തോട്ടം ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ ഫഹ് മിത. മക്കള്‍: ഇനായത്ത്, തമീം.

‘വിരമിക്കലിന് ശേഷം തന്റെ മറ്റൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകും’ ; എം എസ് ധോണി വെളിപ്പെടുത്തുന്നു

ഐസിസി ലോകകപ്പ് അടുത്ത് വരികയാണ്. പക്ഷെ ഇന്ത്യന്‍ നായകന്റെ വിരമിക്കല്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമിതല്ലായെന്ന് നമുക്കറിയാം. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിച്ചാല്‍ എന്തെല്ലാമായിരിക്കും ചെയ്യുകയെന്ന് വെളിപ്പെടുത്തുകയാണ് ധോണി. കളിക്കളത്തിന്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഇനിമുതല്‍ പെയ്ന്റിങ് തുടങ്ങണമെന്നാണ് താരം. വൈറലായിക്കൊണ്ടിരിക്കുന്ന ധോണിയുടെ വീഡിയോയില്‍ തന്റെ പെയ്ന്റിങ്ങിനെ കുറിച്ചും താന്‍ വരച്ച ചിത്രങ്ങളും ഒക്കെ ആരാധകര്‍ക്ക് കാണിക്കുന്നുണ്ട്. മാത്രമല്ല, പെയ്ന്റിങ് തുടങ്ങി ഒരു എക്‌സിബിഷന്‍ ഉണ്ടായിരിക്കുമെന്നാണ് താരം പറയുന്നത്.’ ‘നിങ്ങളെല്ലാവരോടുമായി ഒരു രഹസ്യം പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.കുട്ടിക്കാലം മുതല്‍ ഞാന്‍ എപ്പോഴും ഒരു കലാകാരന്‍ ആയിത്തീരാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ഒരുപാട് ക്രിക്കറ്റ് കളിക്കാനായിരുന്നു എനിക്ക് കഴിഞ്ഞത്. എന്നാല്‍ ഇനിയുള്ള സമയം പെയ്ന്റിങ്ങിനായി ചെലവഴിക്കാന്‍ പോകുകയാണെന്ന് തുറന്ന്പറഞ്ഞ് ധോണി’.വീഡിയോയില്‍ ഉടനീളം തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്ക്പ്ര ദര്‍ശിപ്പിക്കുകയായിരുന്നു താരം. എന്തായാലും ധോണിയുടെ വീഡിയോ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്ത്…

കുഞ്ഞിന് പേരിട്ട് ദമ്പതികള്‍; പാല്‍പുഞ്ചിരി തൂകിയ കുഞ്ഞോമനയുടെ ചിത്രം പങ്കുവെച്ച് സൗബിന്‍; ഏറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ക്ക് ഒരു പിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ് സൗബിന്‍ ഷാഹിര്‍. തന്റേതായ ശൈലിയില്‍ അഭിനയം കാഴ്ച വെയ്ക്കുന്ന സൗബിന്‍ ഈ മാസമാണ്ഒരച്ഛനായത്. തനിക്ക് കുഞ്ഞ് ജനിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്. ഇപ്പോഴിതാ കുഞ്ഞിന് പേരിട്ടിരിക്കുന്ന കാര്യവും ആരാധകരെ അറിയിച്ചിരിക്കുകയാണ് സൗബിന്‍. ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് കുഞ്ഞിന്റെ പേര്. കൂടാതെ പാല്‍പുഞ്ചിരി തൂകുന്ന തന്റെ കുഞ്ഞിന്റെ ചിത്രവും താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 2017 ഡിസംബര്‍ 16നായിരുന്നു സൗബിന്‍ ദമ്പതികളുടെ വിവാഹം. സഹസംവിധായകനായി സിനിമയില്‍ എത്തിയ സൗബിന്‍ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സലയാളികളുടെ മനസില്‍ ഇടംപിടിച്ചത്.മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളിലൂടെ മികച്ച താരമൂല്യമുള്ള നടനായി സൗബിന്‍ മാറിക്കഴിഞ്ഞു. ഒരു യമണ്ടന്‍ പ്രേമക്കഥയാണ് സൗബിന്റേതായി അവസാനം ഇറങ്ങിയ സിനിമ.

പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ച സംഭവം; കൊലപാതകമെന്നു സംശയമുയര്‍ത്തി സോഷ്യല്‍ മീഡിയ

പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ച സംഭവം; കൊലപാതകമെന്നു സംശയമുയര്‍ത്തി സോഷ്യല്‍ മീഡിയ ആലുവ – പറവൂര്‍ റോഡില്‍ മനയ്ക്കപ്പടിക്ക് സമീപത്തുവെച്ച് ഇന്നലെ ഉണ്ടായ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരി മരിച്ച സംഭവം കൊലപാതകമെന്നു സംശയം. കരുമാല്ലൂര്‍ മനയ്ക്കപ്പടി ആനച്ചാല്‍ ജിതവിഹാറില്‍ ഗോപിനാഥന്‍ ഭാര്യ ജസീന്ത (60) യാണ് മരിച്ചത്. മനയ്ക്കപ്പടിയില്‍ പുതിയതായി തുടങ്ങിയ പെട്രാള്‍ പമ്പിനു സമീപം ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു അപകടം. വഴിയരികില്‍ റോഡിനു സമീപം നിന്ന ജസീന്തയെ ആലുവയില്‍ നിന്നും പറവൂര്‍ക്ക് പോവുന്ന പിക്കപ്പ് വാന്‍ ഇടിച്ചിടുകയായിരുന്നു. ഇടിച്ചിട്ട ശേഷം പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ കണ്ടാല്‍ മനപ്പൂര്‍വം വാഹനം ഇടിച്ചിട്ടു എന്ന് സംശയം തോന്നും. സി സി ടി വി ദൃശ്യങ്ങളില്‍ ഇത് കൃത്യമായി കാണാം. സി സി ടി വി ദൃശ്യങ്ങള്‍ സമോഹ മാധ്യമങ്ങളില്‍…