തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ 9 വയസുകാരന്‍ ചികിത്സാപിഴവ് മൂലം മരിച്ചെന്ന് രക്ഷിതാക്കള്‍

ചികിത്സാപിഴവ് മൂലം 9 വയസുകാരന്‍ മരിച്ചെന്ന് ആരോപണവുമായി രക്ഷിതാക്കള്‍. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വയറില്‍ മുറിവേറ്റ കുട്ടിയുടെ ആന്തരികാവയവങ്ങളിലെ പരിക്ക് അവഗണിച്ചെന്നാണ് പരാതി. മെയ് 8ന് സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ ആറ്റുകാല്‍ സ്വദേശി ഷിബു പ്രകാശിന്റെയും സബിതയുടേയും ഏക മകനായ അനന്തു കൃഷ്ണനാണ് മരിച്ചത്. സൈക്കിള്‍ ഹാന്‍ഡില്‍ വയറില്‍ തുളച്ച് കയറി ആഴത്തിലുള്ള മുറിവായിരുന്നു ഉണ്ടായിരുന്നത്. പരിക്കുപറ്റിയ അനന്തുവിനെ ആറ്റുകാല്‍ ദേവി മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ കൂടുതല്‍ പരിശോധനയ്ക്ക് നില്‍ക്കാതെ തുന്നലിട്ട് കുട്ടിയെ വീട്ടിലേക്കയച്ചെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പിറ്റേന്ന് അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തിട്ടും ഗുരുതര പ്രശ്‌നങ്ങളില്ലെന്നായിരുന്നു ഡോക്ടറുടെ നിലപാട്. എന്നാല്‍ 48 മണിക്കൂറിന് ശേഷം കുട്ടി അവശതകള്‍ കാണിച്ച് തുടങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കി മറ്റൊരാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഈ ആശുപത്രിയില്‍ വെച്ച് കുടലില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും…

ആളുകളെ സംസാരിച്ച് വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍

ആളുകളെ വിദഗ്ധമായി സംസാരിച്ച് വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംസ്ഥാനത്ത് ഉടനീളം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ തിരുവനന്തപുരം മഞ്ഞമല കല്ലൂര്‍ സ്വദേശി തറവിള വീട്ടില്‍ സുരേഷ് കുമാറി (38) നെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് പിടികൂടിയത്. പ്രതി വിലകൂടിയ വസ്ത്രങ്ങളും മറ്റും ധരിച്ച് ആളുകളെ കബളിപ്പിക്കുകയും പണം തട്ടുകലും ചെയ്തിരുന്നു. ആലപ്പുഴ ടൗണിലുള്ള ഒരു കാര്‍ ഷോറൂമില്‍ നിന്നും 12 ലക്ഷം രൂപ വിലയുള്ള കാര്‍ ബുക്ക് ചെയ്ത ശേഷം നാളെ മുഴുവന്‍ പണവുമായി വരാമെന്ന് പറഞ്ഞു മടങ്ങിയ പ്രതി എക്സിക്യൂട്ടീവിന്റെ നമ്പര്‍ വാങ്ങി. പിറ്റേന്ന് പണവുമായി കാറില്‍ വന്നുകൊണ്ടിരിക്കുന്നുവെന്നും തന്റെ ഒരു സുഹൃത്തിന് പതിനയ്യായിരം രൂപ ഉടനടി അയച്ച് കൊടുക്കണമെന്നും താന്‍ കൊച്ചിക്ക് പോയി വന്നാല്‍ ലേറ്റ് ആകുമെന്നും ഇപ്പോള്‍ 12 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിച്ചതിനാല്‍ ഇന്നിനി ഇടപാട്…

നെയ്യാറ്റിന്‍കരയില്‍ വര്‍ഷങ്ങളായി വ്യാജ അഭിഭാഷകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ വര്‍ഷങ്ങളായി വ്യാജ അഭിഭാഷകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. അഭിഭാഷകനെന്ന നിലയില്‍ കേസുകളെടുത്ത് നിരവധിപ്പേരില്‍ നിന്നും എംജെ വിനോദെന്നയാള്‍ പണം തട്ടിയതിന്റെ തെളിവ് ഇയാളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയതില്‍ നിന്നും ലഭിച്ചതായി പൊലീസ് പറഞ്ഞു. ബംഗളൂരുവിലെ ഒരു സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന എംജെ വിനോദ് പത്താം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ളയാളാണ്. വിനോദിന്റെ ഓഫീസ് നെയ്യാറ്റിന്‍കര കോടതി പരിസരത്തായിരുന്നു. ഒരു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്‍ നടത്തിയ അന്വേഷത്തിലാണ് അഭിഭാഷകന്‍ ചമഞ്ഞ് വിനോദ് നടത്തുന്ന തട്ടിപ്പ് വ്യക്തമായത്. വിനോദിനെ അറസ്റ്റ് ചെയ്ത ശേഷം വീണ്ടും കസ്റ്റഡയില്‍ വാങ്ങിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. വര്‍ഷങ്ങളായി നെയ്യാറ്റികര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിനോദിന്റെ കൈവശത്തു നിന്നും 400 ലധികം കേസുകളുടെ രേഖകള്‍ പൊലീസിന് ലഭിച്ചു. വിനോദിന്റെ രേഖകള്‍…

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: രാജ്യത്ത് സംഘര്‍ഷ സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: രാജ്യത്ത് സംഘര്‍ഷ സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസമായ നാളെ വ്യാപകമായി അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ക്രമസമാധാന നില തകരാറിലാവാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ക്കും, കൗണ്ടിംഗ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും വോട്ടിംഗ് നടപടികള്‍ പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വാവെയുടെ ലൈസൻസ് റദ്ദാക്കി; അമേരിക്കന്‍ സര്‍ക്കാര്‍ നീക്കത്തിൽ പകച്ച് ഉപഭോക്താക്കൾ

വാവെയുടെ ലൈസൻസ് റദ്ദാക്കി; അമേരിക്കന്‍ സര്‍ക്കാര്‍ നീക്കത്തിൽ പകച്ച് ഉപഭോക്താക്കൾ അമേരിക്കന്‍ സര്‍ക്കാര്‍ നീക്കത്തിൽ തകർന്നടിയുമോ വാവെ ? വാവെയുടെ ഗൂഗിള്‍ ലൈസന്‍സ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ചൈനീസ് കമ്പനിക്കെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‍റെ ഉത്തരവിന് പിന്നാലെയാണ് ഗൂഗിള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്‌നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഗൂഗിളിൽ നിന്നുള്ള ഒഎസ് സേവനം നിൽക്കുന്നതിനൊപ്പം പ്ലേ സ്റ്റോർ, ഗൂഗിൾ മാപ്പ്, യുട്യൂബ് ഉൾപ്പടെ ഗൂഗിൾ സർവീസുകളെല്ലാം വാവെയ്, ഓണർ ഫോണിൽ നിന്ന് വൈകാതെ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോർട്ട്. പ്രതിസന്ധി മറികടക്കാനുള്ള ഒരു വഴി ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രോജക്ടിലൂടെ ആൻഡ്രോയ്ഡ് പതിപ്പുകൾ അപ്ഡേറ്റ് ചെയ്യുക എന്നതാണ്. എന്നാൽ ഇത്തരം ഉപഭോക്ത്താക്കൾക്ക് എന്നാൽ ഈ വഴിക്ക് ആൻഡ്രോയ്ഡ് സർവീസ്…

പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു കാസര്‍ഗോഡ് പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍കോട്ടെ പെരിയയില്‍ അക്രമത്തിനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു.

റിമി ടോമിയുടെ നേപ്പാള്‍ യാത്രയുടെ മനോഹര ദൃശ്യങ്ങള്‍; ചിത്രങ്ങള്‍ വൈറലാകുന്നു

റിമി ടോമിയുടെ നേപ്പാള്‍ യാത്രയുടെ മനോഹര ദൃശ്യങ്ങള്‍; ചിത്രങ്ങള്‍ വൈറലാകുന്നു ഗായിക റിമി ടോമിയുടെ വിവാഹമോചനം ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ താരത്തിന്റെ പിന്നിടങ്ങോട്ടുള്ള വിശേഷങ്ങള്‍ എന്തെന്നറിയാന്‍ ആരാധകര്‍ക്ക് വലിയ തിടുക്കമായിരിക്കും. വിവാഹമോചനത്തിനെ പറ്റിയുള്ള കാര്യങ്ങള്‍ ഇരുവരുടെയും ബന്ധുക്കള്‍ വഴി പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പഴയതിലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് റിമി ടോമി. വിവാഹമോചനത്തിന് ശേഷമുള്ള നേപ്പാള്‍ യാത്ര ആഘോഷമാക്കുന്ന റിമിയെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. നേപ്പാളിലെത്തി അവിടുത്തെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്തായാലും താരത്തിന്റെ വിവാഹമോചനം വലിയ വേദനയുണ്ടാക്കിയെങ്കിലും റിമിയുടെ ഇപ്പോഴുള്ള സന്തോഷത്തില്‍ പങ്കുച്ചേരുകയാണ് ആരാധകരും. ചിത്രത്തിനൊപ്പം നേപ്പാളിലെ രുചിവിഭവങ്ങളെക്കുറിച്ചുമുള്ള ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലര്‍ ‘അപകടകാരി’യെന്ന് റിക്കി പോണ്ടിങ്‌

ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലര്‍ ‘അപകടകാരി’യെന്ന് റിക്കി പോണ്ടിങ്‌ ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലര്‍ അപകടകാരിയായ കളിക്കാരനെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ‘ ഇംഗ്ലണ്ട് ടീമില്‍ അപകടകാരി ജോസ് ബട്ട്‌ലര്‍ തന്നെയായിരിക്കും’. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷത്തിനിടെയില്‍ ബട്ട്‌ലറുടെ മികവ് കണ്ടിരുന്നു. മാത്രമല്ല, മൂന്ന്, നാല് സീസണുകളില്‍ ബട്ട്‌ലര്‍ ഉള്‍പ്പെട്ട മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായിരിക്കാന്‍ തനിക്ക് അവസരം കിട്ടിയിരുന്നു. ടി20,ഏകദിന ടെസ്റ്റു മാച്ചുകളിലെ ഇംഗ്ലണ്ടിന്റെ കളി അസാധ്യമായിരുന്നു. അതുകൊണ്ട് ‘എന്നെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടിന്റെ ജോസ് ബട്ടലര്‍ ആയിരിക്കും ഏറ്റവും അപകടകാരി’. ബട്ട്‌ലറിന്റെ മധ്യനിര ബാറ്റിങ് ആര്‍ക്കും പറയാന്‍ കഴിയാത്തതാണ്. അദ്ദേഹത്തിന്റെ ഓരോ ബോളും ഗ്രൗണ്ടിനെ വലംവെച്ച് കൊണ്ടിരിക്കും, റിക്കി പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഇനിയും സഫലമാകാത്ത സ്വപ്നത്തെ കുറിച്ച് തുറന്ന്പറഞ്ഞ് നടി കസ്തൂരി

ഇനിയും സഫലമാകാത്ത സ്വപ്നത്തെ കുറിച്ച് തുറന്ന്പറഞ്ഞ് നടി കസ്തൂരി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ 59ാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. സോഷ്യല്‍ മീഡിയ ഒന്നടങ്കം താരത്തിന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. പിറന്നാളിന് സിനിമയില്‍ നിന്നും അല്ലാതെയും നിരവധി പേരാണ് ആശംസകളുമായെത്തിയിരുന്നത്. അതില്‍ തെന്നിന്ത്യന്‍ നടി കസ്തൂരിയും താരത്തിന് പിറന്നാളശംസയുമായെത്തിയിരുന്നു. പിറന്നാള്‍ ആശംസകള്‍ മോഹന്‍ലാല്‍, ഞാന്‍ ആദ്യമായി കണ്ട മലയാള ചിത്രം ബോയിങ് ബോയിങ് ആണ്. സിനിമയില്‍ എത്താന്‍ എന്നെ പ്രേരിപ്പിച്ച ചിത്രം താഴ്‌വാരമാണ്. അവസാനമായി കണ്ട ചിത്രം ലൂസിഫറും. മോഹന്‍ലാല്‍ അനിവാര്യമാണ്. അതുപോലെ അപ്രാപ്യനും. ലാലേട്ടനൊപ്പം അഭിനയിക്കുകയെന്ന സ്വപ്‌നം ഇതുവരെയും സഫലമായിട്ടില്ലെന്ന് താരം പറഞ്ഞു. 1991ലായിരുന്നു സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

മെയ് 25 ന് നാഗമ്പടം പാലം വീണ്ടും പൊളിക്കാനൊരുങ്ങുന്നു

നിയന്ത്രിത സ്ഫോടനത്തിലൂടെ നാഗമ്പടത്തെ പഴയപാലം വീണ്ടും പൊളിക്കാനൊരുങ്ങുന്നു. മെയ് 25 നാണ് രണ്ടാമത്തെ ശ്രമം നടക്കുക. ഇതേതുടര്‍ന്ന് ശനിയാഴ്ച കോട്ടയം റൂട്ട് വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാകില്ല. കോട്ടയം വഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിടുമെന്ന് റെയില്‍വെ വ്യക്തമാക്കി. നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം കഴിഞ്ഞ മാസം നടത്തിയിരുന്നെങ്കിലും അത് തല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു. ചെറു സ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.