വടകരയില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ ബോംബേറ്: വ്യാപക സംഘര്‍ഷം

വടകരയില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ ബോംബേറ്: വ്യാപക സംഘര്‍ഷം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക സംഘര്‍ഷം. വടകര തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്‌ളാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ബോംബേറില്‍ പക്ഷേ ആര്‍ക്കും പരിക്കില്ല. ബോംബേറിന് പിന്നാലെ പുതിയാപ്പില്‍ വച്ച് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സേവാദള്‍ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളയത്ത് സിപിഎം – ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിയല്‍ ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റു. വഴിയരികില്‍ നിന്ന കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഈ കുട്ടിയും ഒരു സ്ത്രീയും അടക്കം അഞ്ച് പേരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുനലൂരില്‍ മയക്കുമരുന്ന് ഗുളികകളുമായി രണ്ടുപേര്‍ പിടിയില്‍

പുനലൂരില്‍ മയക്കുമരുന്ന് ഗുളികകളുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ചെമ്മന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തിനു സമീപത്തുനിന്നുമാണ് ഇവരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കല്‍ നിന്നും 190 ഗുളികകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ നവീന്‍ (20), അക്ഷയ് (21) എന്നിവരാണ് അറസ്റ്റിലായത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബര്‍ണാഡോ സില്‍വ മികച്ച താരം

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബര്‍ണാഡോ സില്‍വ മികച്ച താരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ബെര്‍ണാഡോ സില്‍വയ്ക്ക്. അര്‍ജന്റീനയുടെ താരമായ സെര്‍ജിയോ അഗ്യൂറോ, ഇംഗ്ലീഷ് താരം റഹീം സ്റ്റര്‍ലിങ് എന്നിവരെ വോട്ടിങില്‍ പിന്നിലാക്കിയാണ് പോര്‍ച്ചുഗീസുകാരനായ സില്‍വ താരമായത്. രണ്ടുഘട്ടമായി നടത്തിയ വോട്ടെടുപ്പിനൊടുവിലാണ് സില്‍വ സിറ്റിയുടെ താരമായത്. 2017ല്‍ ഫ്രഞ്ച് ക്ലബ് മൊണോക്കോയില്‍ നിന്നാണ് സില്‍വ സിറ്റിയിലെത്തുന്നത്. ഇതുവരെ സിറ്റിക്കായി നൂറ് മത്സരങ്ങള്‍ കളിച്ചു.

കേരളത്തില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിലെ ചില ജില്ലകളില്‍ ഇന്നും നാളെയും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30-40 km വേഗതയില്‍ കാറ്റും വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയെയും സോണിയ ഗാന്ധിയെയും രാഹുല്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ രാഹുലിന്റെ തീരുമാനത്തോട് മുതിര്‍ന്ന നേതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നാണ് സൂചന. എഐസിസി പ്രവര്‍ത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് രാഹുലിനോട് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ കൂറ്റന്‍ വിജയം നേടിയെങ്കിലും ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം വീണ്ടും അധികാരം പിടിച്ചെടുത്ത മോദിയേയും ബിജെപിയേയും അഭിനന്ദിക്കുന്നതായും തന്റെ സ്വന്തം മണ്ഡലമായ അമേഠിയയില്‍ വന്‍ വിജയം നേടിയ സ്മൃതി ഇറാനിയ്ക്ക് വിജയാശംസ…

ബോളിവുഡ് നടി സോനം കപൂറിനൊപ്പം രണ്ടാമത്തെ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; ആകാംക്ഷയോടെ ആരാധകര്‍

ബോളിവുഡ് നടി സോനം കപൂറിനൊപ്പം രണ്ടാമത്തെ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; ആകാംക്ഷയോടെ ആരാധകര്‍ യുവാക്കളുടെ ഹരം ദുല്‍ഖര്‍ സല്‍മാന്‍ കര്‍വാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് ചുവട് വെച്ചത്. എന്നാല്‍ വീണ്ടും താരം ഹിന്ദിയിലേക്ക് എത്തുന്നുവെന്നതിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘ദി സോയ ഫാക്ടര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സോനം കപൂര്‍ നായികയായെത്തുന്ന ചിത്രം സെപ്തംബര്‍ 20 ന് പ്രദര്‍ശനത്തിനെത്തും. അനുജ ചൗഹാന്‍ രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിട്ടാണ് ദുല്‍ഖര്‍ വേഷമിടുന്നത്.സോയ സിങ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് നോവലിലെ സാരാംശം. ഫോക്സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അച്ഛനാകുന്ന സന്തോഷത്തില്‍ ആര്യ; കുഞ്ഞ് അതിഥിയെ കാത്ത് ആകാംക്ഷയോടെ സയേഷയും

അച്ഛനാകുന്ന സന്തോഷത്തില്‍ ആര്യ; കുഞ്ഞ് അതിഥിയെ കാത്ത് ആകാംക്ഷയോടെ സയേഷയും തെന്നിന്ത്യന്‍ സിനിമയ്ക്ക് മാത്രമല്ല മലയാളികള്‍ക്കും പ്രിയങ്കരനാണ് ആര്യ. അടുത്തിടെയായിരുന്നു ആര്യയും സയേഷയും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ താരദമ്പതികള്‍ ഇപ്പോള്‍ പുതിയൊരു അതിഥിയെ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്നും പുറത്ത് വന്നിട്ടുണ്ട്. താരങ്ങളുടെ കുഞ്ഞു കണ്‍മണിയെ കാണാനുള്ള തിരക്കിലാണ് ആരാധകരും. എന്നാല്‍ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി ആര്യ ഒരു റിയാലിറ്റി ഷോ നടത്തിയിരുന്നു. എങ്കവീട്ടു മാപ്പിളൈ എന്ന പേരിലായിരുന്നു റിയാലിറ്റി ഷോ. ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നത്. എന്നാല്‍ ഓഡിഷനിലൂടെയായിരുന്നു മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്. എന്നാല്‍ വന്‍ വിവാദത്തോടെയായിരുന്നു പരിപാടി മുന്നോട്ട് പോയിരുന്നതും അവസാനിപ്പിച്ചതും. വാലന്റൈന്‍സ് ദിനത്തിലായിരുന്നു ആര്യ സയേഷയുമായുള്ള പ്രണയത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയത്. അഭിനേത്രിയായ സയേഷയും താനും ജീവിതത്തില്‍ ഒരുമിക്കുകയാണെന്ന് താരം സ്ഥിരീകരിക്കുകയായിരുന്നു.…

മോദി 29ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന

തുടര്‍ച്ചയായി രണ്ടാംതവണയും അധികാരത്തിലേറുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റിലൂടെ പങ്കുവെച്ചു. ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുന്നുവെന്നാണ് മോദിയുടെ ട്വീറ്റ്. അധികാരത്തിലേറാന്‍ വേണ്ട കേവല ഭൂരിപക്ഷവും ബിജെപി മറികടന്ന സാഹചര്യത്തിലാണ് മോദി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. നമ്മള്‍ ഒരുമിച്ച് വളര്‍ന്നു, നമ്മള്‍ ഒരുമിച്ച് പുരോഗതി കൈവരിച്ചു, ഇനി നമ്മള്‍ ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ പടുത്തുയര്‍ത്തും. ഇന്ത്യ ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു- എന്നായിരുന്നു മോദിയുടെ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ചിന് പാര്‍ട്ടി ആസ്ഥാനത്തെത്തും. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം അഞ്ചരയ്ക്ക് ചേരും. ഈമാസം 26ന് ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കാണുമെന്നും 29ന് സത്യപ്രതിജ്ഞ നടത്തുമെന്നുമാണ് സൂചന.

വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടി: ആലത്തൂരില്‍ രമ്യ ഹരിദാസ്

വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടി: ആലത്തൂരില്‍ രമ്യ ഹരിദാസ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആലത്തൂരില്‍ ചരിത്രം സൃഷ്ടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വിചാരിച്ചുകാണില്ല ഇത്ര വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന്. ഇടത് കോട്ടയായ ആലത്തൂരിലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായാണ് രമ്യ ഹരിദാസ് എത്തിയത്. 88% വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി ബിജുവിനെതിരെ 1,36,805 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യക്കുള്ളത്. രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ വന്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ ആലത്തൂര്‍ കേരളം ശ്രദ്ധിക്കുന്ന മണ്ഡലമായി. വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടിയെന്നോണമാണ് രമ്യ ഹരിദാസിന്റെ വിജയം കണക്കാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ ഏറ്റെടുത്ത്, തനിക്ക് താങ്ങും തണലുമായി നിന്ന ആലത്തൂരിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി രമ്യ ഹരിദാസ് പറഞ്ഞു. വിവാദങ്ങളുടെ നടുവിലും ജനം തന്റെ കൂടെ നിന്നു. ജനപ്രതിനിധിയുടെ സാന്നിധ്യമാണ് അവര്‍…

ബോളിവുഡ് താരം വിവേക് ഒബ്‌റോയ്ക്ക് നക്‌സലറ്റ് വധഭീഷണി

ബോളിവുഡ് താരം വിവേക് ഒബ്‌റോയ്ക്ക് നക്‌സലറ്റ് വധഭീഷണി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ പിഎം മോദിയായി വേഷമിടുന്നത് വിവേക് ഒബ്‌റോയ് ആണ്. എന്നാല്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെ താരത്തിന് നക്‌സലൈറ്റുകളില്‍ നിന്ന് വധഭീഷണി നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് പ്രൊട്ടക്ഷനിലാണ് താരം. ആദ്യം ഏപ്രില്‍ 5ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമെ റിലീസ് ചെയ്യാന്‍ പറ്റുള്ളൂവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തെ തുടര്‍ന്ന് തീയ്യതി മാറ്റിവെക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരമാണ് വിവേക് ഒബ്‌റോയ്. നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസനെ ഹിന്ദുമതത്തിലെ ആദ്യ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു. മാത്രമല്ല, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും പരിഹസിച്ച് താരം കമന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തന്റെ മുന്‍കാമുകി ഐശ്വര്യ റായ് ബച്ചന്റെ ബന്ധത്തെ ഒരു എക്‌സിറ്റ് പോളുമായി താരതമ്യം ചെയ്തതിനു വിവേക് മറ്റൊരു വിവാദത്തില്‍ പെട്ടിരുന്നു.…