പുൽപള്ളിയിൽ വെടിവെപ്പ്; ഒരാൾ മരിച്ചു

പുൽപള്ളിയിൽ വെടിവെപ്പ്; ഒരാൾ മരിച്ചു വയനാട്: വയനാട്ടില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു ഒരാള്‍ മരിച്ചു. സംഘര്‍ഷത്തിനിടെ വെടിയേറ്റ്‌ പുൽപ്പള്ളി കാപ്പിസെറ്റ് സ്വദേശി വര്‍ക്കിയെന്നു വിളിക്കുന്ന നിധിനാണ് വെടിയേറ്റ് മരിച്ചു. ഇയാളുടെ ബന്ധുവും സുഹൃത്തുമായ കിഷോറിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സുഹൃത്തും അയൽവാസിയുമായ ചാർളിയെന്നയാളാണ് വെടിവെച്ചതെന്നാണ് പ്രാഥമിക സൂചന. തര്‍ക്കത്തിനിടെ ഇരുവരെയും വെടിവെച്ച ശേഷം ഇയാള്‍ വനത്തിലേക്ക് കടന്ന് രക്ഷപെട്ടതായാണ് വിവരം. ഇയാള്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

ആറ് മാസംകൊണ്ട് 300 കോടിയിലധികം വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ഫേസ്ബുക്ക്

ആറ് മാസംകൊണ്ട് 300 കോടിയിലധികം വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ഫേസ്ബുക്ക് വ്യാജൻമാരെ തുരത്തി ഫേസ്ബുക്ക് മുന്നോട്ട്, വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാനുള്ള ശ്രമം ശക്തമാക്കി സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്. ആറ് മാസംകൊണ്ട് 300 കോടിയിലധികം വ്യാജ അക്കൗണ്ടുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഫേസ്ബുക്കിലൂടെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് ആരോപിച്ച് കമ്പനിക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതെന്ന് കമ്പനി വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഫേസ്ബുക്ക് ഇത്തരത്തിൽ ഒരോ അക്കൗണ്ടിനുമുള്ള ആക്റ്റീവിറ്റി പാറ്റേണ്‍ നോക്കിയാണ് ആ അക്കൗണ്ടുകള്‍ വ്യാജമാണോ അല്ലയോ എന്ന് തീരുമാനിക്കുക. മാസത്തിൽ 230 കോടി ആക്റ്റീവ് ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. ഇതിൽ അഞ്ച് ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്ന് കമ്പനി ഈ വർഷം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2018 ഒക്ടോബർ മുതൽ 2019 മാർച്ച് വരെ 1.11 കോടി…

നടി മിയയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; മുന്നറിയിപ്പുമായി നടി രംഗത്ത്

സ്ത്രീ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമുള്ള താരമാണ് മിയ. മാത്രമല്ല തനിക്ക് കിട്ടുന്ന ഏത് തരം വേഷങ്ങളും കിടിലനായി ചെയ്യാനുള്ള കഴിവുണ്ട് ഈ താരത്തിന്. എന്നാല്‍ താരമിപ്പോള്‍ ആരാധകര്‍ക്ക് ഒരു മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പേരില്‍ ഒരു വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടെന്ന് അറിയിക്കുകയാണ് മിയ. തന്റെ വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മിയ ഇക്കര്യം അറിയിച്ചത്. താന്‍ സിനിമ സംവിധാനം ചെയ്യുകയാണെന്നും താല്‍പര്യമുണ്ടെങ്കില്‍ അവസരം നല്‍കാമെന്നൊക്കെ പറഞ്ഞുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് മിയ പങ്കുവെച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ് മിയ മിയ എന്ന പേരില്‍ ഉള്ള ഒരു അക്കൗണ്ടില്‍ നിന്നും messenger through ആക്ടറസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകള്‍ക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞു. film direct ചെയ്യാന്‍ പോകുന്നു എന്നാണ് ആള്‍ പറയുന്നത്. പലരോടും നമ്പര്‍ വാങ്ങി കാണാന്‍ ഉള്ള arrangemenst…

പ്രിയങ്ക ചോപ്ര തന്റെ പേര് മാറ്റിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തുന്നു

പ്രിയങ്ക ചോപ്ര തന്റെ പേര് മാറ്റിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തുന്നു ബോളിവുഡിലെ പ്രശസ്ത നടി പ്രിയങ്ക ചോപ്രയും നിക്ക് ജോനാസിന്റെയും വിവാഹം ഈ കഴിഞ്ഞ ഡിസംബറിലായിരുന്നു നടന്നത്. വിവാഹ ശേഷം ബോളിവുഡിലെ ഏറ്റവും മികച്ച ദമ്പതികളായി അവര്‍ മാറി. മാത്രമല്ല നിക്ക് ജോനാസുമായുള്ള വിവാഹ ശേഷം പ്രിയങ്ക സ്വന്തം പേര് മാറ്റുകയും ചെയ്തു. പ്രിയങ്ക ചോപ്രയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലാണ് തന്റെയൊപ്പം ജോനാസിന്റെ പേര് കൂട്ടിച്ചേര്‍ത്തത്. അങ്ങനെ പേരിലുള്ള മാറ്റത്തിന് പിന്നിലെ കാരണം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുകയാണ് പ്രിയങ്ക ചോപ്ര. ‘എന്റെ പേരിനൊപ്പം എന്റെ പങ്കാളിയുടെയും പേര് ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കാരണം ഞങ്ങളിപ്പോള്‍ കുടുംബമായി കഴിഞ്ഞു’. പ്രിയങ്ക പറഞ്ഞു. ‘പക്ഷെ ഞാന്‍ എന്റെ വ്യക്തിത്വത്തെ മാറ്റുന്നില്ല,ഞാന്‍ ആരാണെന്ന് അറിയാനാണ് പങ്കാളിയുടെ പേര് കൂട്ടിച്ചേര്‍ത്തത്’.

ഗുജറാത്തിലെ സൂറത്തില്‍ ട്യൂഷന്‍ സെന്ററില്‍ വന്‍ തീപ്പിടിത്തം; 18 പേര്‍ മരിച്ചു

ഗുജറാത്തിലെ സൂറത്തില്‍ ട്യൂഷന്‍ സെന്ററില്‍ വന്‍ തീപ്പിടിത്തം; 18 പേര്‍ മരിച്ചു ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടിത്തം. ട്യൂഷന്‍ സെന്ററില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 18 പേര്‍ മരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലെ തക്ഷഷില കോംപ്ലസിലെ ട്യൂഷന്‍ സെന്ററിലാണ് തീപിടുത്തം. മരണ സംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 3.30ഓടെയാണ് സംഭവം. മൂന്നും നാലും നിലകളില്‍ തീ പടര്‍ന്നുകയറിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ കെട്ടിടത്തിനകത്ത് അകപ്പെടുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപെടാനായി കുട്ടികള്‍ മൂന്നാം നിലയില്‍ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ മൂന്നാം നിലയില്‍ നിന്ന് ചാടിയ 17വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 19 ഓളം ഫയര്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ…

സൂപ്പര്‍ വൈസര്‍ തൊഴിലാളിയെ ഫാക്ടറിയിലെ തീചൂളയില്‍ തള്ളിയിട്ടു

സൂപ്പര്‍ വൈസര്‍ തൊഴിലാളിയെ ഫാക്ടറിയിലെ തീചൂളയില്‍ തള്ളിയിട്ടു സൂപ്പര്‍ വൈസര്‍ തൊഴിലാളിയെ ഫാക്ടറിയിലെ ഫര്‍ണസിനുള്ളിലേക്ക് തള്ളിയിട്ടു. പാക് പൗരനാണ് ഒരു ചൈനീസ് കമ്പനിയില്‍ തന്റെ സൂപ്പര്‍ വൈസറുടെ ക്രൂരമായ ശിക്ഷയ്ക്കിരയായത്. സൂപ്പര്‍ വൈസര്‍ ചൈനീസുകാരനാണ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസാബാദ് സഹിയാന്‍വാലയിലാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് ചൈനീസ് പൗരനെതിരെ പാക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു ശിക്ഷ നല്‍കിയതെന്നാണ് സൂപ്പര്‍ വൈസര്‍ പൊലീസിനോട് പറഞ്ഞത്.

‘എന്റെ ശരീരം, എന്റെ ചട്ടങ്ങള്‍’; സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ക്ക് ദംഗല്‍ നായികയുടെ മറുപടി

‘എന്റെ ശരീരം, എന്റെ ചട്ടങ്ങള്‍’; സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ക്ക് ദംഗല്‍ നായികയുടെ മറുപടി ദംഗല്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഫാത്തിമ സന ഷെയ്ക്ക്. താരത്തിന്റെ ചിത്രത്തിലെ പ്രകടനം കണ്ട് ആരാധകര്‍ ഒന്നടങ്കം കൈയ്യടിച്ചിരുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫ്‌ലോറിഡയില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രം താരം പങ്കുവെച്ചിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഫ്‌ളോറിഡയില്‍ അവധി ആഘോഷിക്കുന്ന താരം ഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. പുണ്യ റമദാന്‍ മാസത്തില്‍ വ്രതം നോക്കുന്നില്ലേയെന്ന് ചോദിച്ചായിരുന്നു താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്. എന്നാല്‍ തനിക്കെതിരെ കമന്റ് ചെയ്ത യൂസറിന് തക്ക മറുപടി കൊടുത്തിരിക്കുകയാണ് താരമിപ്പോള്‍.’ നിങ്ങളെ ഞാന്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു.. എന്റെ ശരീരം എന്റെ ചട്ടങ്ള്‍.’എന്നായിരുന്നു താരത്തിന്റെ തിരിച്ചുള്ള മറിപടി. താരം ഇപ്പോള്‍ സെയ്ഫ് അലി ഖാന്‍ നായകനായ…

വടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി അനുഭാവിയെ മര്‍ദ്ദിച്ചതായി പരാതി

വടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി അനുഭാവിയെ മര്‍ദ്ദിച്ചതായി പരാതി സിപിഎം അനുഭാവിയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി പരാതി. വടകരയിലാണ് സംഭവം. റോഡ് നിര്‍മ്മിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പുത്തോത്ത് സ്വദേശി ഷാജുവിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതാക്കളുമായി പലതവണ തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഷാജുവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡുകൊണ്ടുള്ള മര്‍ദ്ദനത്തില്‍ ഷാജുവിന്റെ മുഖത്ത് സാരമായി പരിക്കേറ്റു. പ്രാദേശിക നേതാക്കളുടെ നിര്‍ദേശപ്രകാരം എസ്എഫ്ഐക്കാരാണ് തന്നെ ആക്രമിച്ചതെന്നാണ് ഷാജു പറുന്നത്. തനിക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഷാജു പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ വടകര പോലീസ് കേസെടുത്തു.

വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. രാധാകൃഷ്ണന്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണ്ണം കടത്തിയതിനെ തുടര്‍ന്ന് ഡിആര്‍ഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. വിമാനത്താവളത്തിനുള്ളില്‍ കള്ളകടത്തുകാര്‍ക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡിആര്‍ഐക്ക് ഉണ്ടായിരുന്നു. ഇതോടെ രാധാകൃഷ്ന്റെയും മറ്റ് രണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെയും വീട്ടില്‍ റെയ്ഡ് നടത്തുകയും രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്വര്‍ണം പുറത്തേക്ക് കടത്താന്‍ സഹായിക്കുന്ന ആറ് താല്‍ക്കാലിക ജീവനക്കാര്‍ നേരത്തെ പിടിയിലായിരുന്നു. കസ്റ്റംസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സിബിഐ ഈ കേസ് ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്.

രുചിയിലും ​ഗുണത്തിലും മുമ്പിലാണ് ഈ കിടിലൻ ചേമ്പിൻതാൾ സാമ്പാർ

രുചിയിലും ​ഗുണത്തിലും മുമ്പിലാണ് ഈ കിടിലൻ ചേമ്പിൻതാൾ സാമ്പാർ ഏറെ പോഷക​ഗുണങ്ങളുള്ളതാണ് ചേമ്പിൻ താൾ. പണ്ടുകാലങ്ങളിൽ ചേമ്പിൻ താളിന്റെ ​ഗുണം തിരിച്ചറിഞ്ഞ് വീട്ടകങ്ങളിൽ ഏറെ പാചകം ചെയ്തിരുന്ന കറികളിലൊന്നും താളാണ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാകുന്ന ചേമ്പിൻ താൾ സാമ്പാർ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം…. ആവശ്യമുള്ള സാധനങ്ങള്‍ താള്‍ – 3 തണ്ട് (വൃത്തിയാക്കി ഒരു വിരല്‍ നീളത്തില്‍ അരിഞ്ഞത്) ചെറിയ ഉള്ളി – 1 ചെറിയ കപ്പ് (മുഴുവനോട് വൃത്തിയാക്കിയത്) തക്കാളി – 3 എണ്ണം (അരിഞ്ഞത്) പരിപ്പ് – 1 കപ്പ് (വേവിച്ചത്) (ഒരു സവാള, 4 പച്ചമുളക്, 5 അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍ എന്നിവ ചേര്‍ത്ത് വേവിച്ചത്) മല്ലിപ്പൊടി – 2 സ്പൂണ്‍ മുളക് പൊടി – 1 സ്പൂണ്‍ മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍ കായപ്പൊടി – 2 സ്പൂണ്‍…