അതിശയിപ്പിക്കുന്ന വിലയിൽ റെനോയുടെ ട്രൈബർ അടുത്തമാസം

അതിശയിപ്പിക്കുന്ന വിലയിൽ റെനോയുടെ ട്രൈബർ അടുത്തമാസം നിരത്തുകളിൽ കൊടുങ്കാറ്റാകാൻ ട്രൈബര്‍ എന്ന സെവന്‍ സീറ്റര്‍ എത്തുന്നു, ജനപ്രിയ മോഡല്‍ ക്വിഡിനെ അടിസ്ഥാനമാക്കി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ അവതരിപ്പിക്കുന്ന ട്രൈബര്‍ എന്ന സെവന്‍ സീറ്റര്‍ എംപിവി ഈ ജൂണില്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സിഎംഎഫ്–എ പ്ലാറ്റ്ഫോമില്‍ എത്തുന്ന വാഹനത്തിന്‍റെ പുതിയ ടീസര്‍ കമ്പനി പുറത്തുവിട്ടു. 4.5 മുതല്‍ 7 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്‍റെ എക്സ്ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രൈബര്‍ എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലായിരിക്കും ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എംപിവികളുടെ ഡിസൈന്‍ ട്രൈബറിലും പ്രകടമായേക്കും. ട്രൈബറിൽ ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ…

ആ ദിവസം മുഴുവന്‍ കരയുകയായിരുന്നു…അഭിനയം നിര്‍ത്തിയാലോയെന്ന് വരെ തോന്നിപ്പോയി; അനുഭവം തുറന്ന് പറഞ്ഞ് സായ് പല്ലവി

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം പിടിച്ച താരമാണ് സായ് പല്ലവി. ഏത് തരത്തിലുള്ള കഥാപാത്രങ്ങളെയും അനായേസന കൈകാര്യം ചെയ്യുന്ന സായ് യുവാക്കളുടെ ഒരു ഹരമാണ്. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും തമിഴിലും കന്നടയിലും കഴിവ് കാണിച്ച നടി കൂടിയാണ് സായ്. പ്രേമം എന്ന മലയാള സിനിമയിലൂടെ യുവാക്കളുടെ മനസില്‍ ഇടം പിടിച്ച മലര്‍ മിസ്സ് ഇപ്പോള്‍ പ്രമുഖ നടന്മാരുടെ ഒപ്പമാണ് അഭിയിക്കുന്നത്. സെല്‍വ രാഘവന്‍ ചിത്രം ‘എന്‍ജികെ’ യാണ് സായ് പല്ലവിയുടെ പ്രദര്‍ശനത്തിനൊരുങ്ങുന്ന അടുത്ത ചിത്രം. പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയില്‍ നടന്‍ സൂര്യയാണ് നായകനായെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങിനിടെയുണ്ടായ അനുഭവം തുറന്നുപറയുകയാണ് താരമിപ്പോള്‍. സിനിമയിലെ ഒരു പ്രത്യേക രംഗം ചിത്രീകരിക്കുന്നതിനിടയില്‍ സംവിധായകന്റെ പ്രതീക്ഷയ്ക്കനുസരിച്ച് തനിക്ക് അഭിനയിക്കാനായില്ലെന്നും അതേ തുടര്‍ന്ന് താനനുഭവിച്ച സങ്കടത്തെ കുറിച്ചും തുറന്നുപറയുകയാണ് സായ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.…

തെരേസ മെയ് രാജി പ്രഖ്യാപിച്ചു

തെരേസ മെയ് രാജി പ്രഖ്യാപിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാനാവാതെ വന്നതോടെയാണ് തെരേസ മെയ് രാജി വെക്കുന്നത്. ജൂണ്‍ ഏഴിന് രാജിക്കത്ത് ഔദ്യോഗികമായി സമര്‍പ്പിക്കുമെന്ന് തെരേസ മെയ് അറിയിച്ചു. ബ്രക്‌സിറ്റ് കരാര്‍ നടപ്പാക്കാന്‍ എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് മെയുടെ രാജി. ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കാന്‍ സാധിക്കാത്തതില്‍ ഇപ്പോഴും ഇനിയുള്ള കാലത്തും താന്‍ വേദനിക്കുമെന്നും അതിനു സാധിക്കാത്തതിനാലാണ് സ്ഥാമൊഴിയുന്നതെന്നും ഔദ്യോഗിക വസതിയായ ഡൌണിംങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിക്കു മുന്നില്‍ നടത്തിയ വികാരപരമായ പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി. പുതിയ നേതാവിനെ കണ്ടെത്തും വരെ കാവല്‍ പ്രധാനമന്ത്രിയായി തെരേസ മെയ് തുടരാനാണ് സാധ്യത. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടി വരും.

ആലുവയില്‍ 21 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

ആലുവയില്‍ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞെന്ന് ആലുവ റൂറല്‍ എസ് പി. അതേസമയം കവര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനം വിട്ട പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. ഇടുക്കി സ്വദേശിയായ കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കവര്‍ച്ചക്ക് തലേ ദിവസം സംഘം കവര്‍ച്ച നടത്തേണ്ട വിധം റിഹേഴ്‌സല്‍ നടത്തിയിരുന്നു. ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വര്‍ണം മെയ് പത്തിന് പുലര്‍ച്ചെയാണ് വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏകദേശം ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്.

പിഎം മോദി ഇന്ന് തിയേറ്ററുകളില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്നസിനിമ പിഎം മോദി ഇന്ന് തിയേറ്ററുകളില്‍. മാത്രമല്ല താരത്തിന് മോദിയായി അഭിനയിക്കുന്ന വിവേക് ഒബ്‌റോയ്‌ക്കെതിരെ ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പൊലീസ് സംരക്ഷണം ഒരുക്കിയിരിക്കുകയാണ്. ഇരുപത്തി മൂന്ന് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.ഗുജറാത്ത്, മുംബൈ, എന്നിവിടങ്ങിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഒമങ് കുമാര്‍ ആണ്.

രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി സരിത എസ് നായര്‍ കോടതിയിലേക്ക്

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ റെക്കോഡ് ഭൂരിപക്ഷം നേടിയുള്ള വിജയത്തിനെതിരെ സരിത എസ് നായര്‍ കോടതിയിലേക്ക്. തന്റെ പത്രിക അമേഠിയില്‍ യാതോരു ബുദ്ധിമുട്ടും ഇല്ലാതെ സ്വീകരിക്കുകയും എന്നാല്‍ വയനാട്ടില്‍ തള്ളുകയും ചെയ്ത നടപടിക്കെതിരെയാണ് സരിത കോടതിയെ സമീപിക്കുന്നത്. തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന ആവശ്യപ്രകാരമാണ് സരിത ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്നത്. തെരഞ്ഞെടുപ്പ് അന്യായമാണെന്നും രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നുമാണ് സരിതയുടെ ആവശ്യം. കേരളത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേടിയിരിക്കുന്നത്. 706367 വോട്ട് നേടിയ രാഹുലിന്റെ ഭൂരിപക്ഷം 431770 ആയിരുന്നു. അതേസമയം അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കും സ്മൃതി ഇറാനിക്കുമൊപ്പം മത്സരത്തിനിറങ്ങിയ സരിത എസ് നായര്‍ 569 വോട്ടുകള്‍ നേടി.

വാഹനാപകടം; ഹണിമൂണ്‍ ട്രിപ്പിനുപോയ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ മധൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. ബാംഗ്ലൂരിലേക്ക് ഹണിമൂണ്‍ ട്രിപ്പിന് പോയ ദമ്പതികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീര്‍ത്ഥ (28), സുഹൃത്തായ വീഡിയോ ഗ്രാഫര്‍ കിരണ്‍ (32), ഭാര്യ ചൊക്ലി യു പി സ്‌കൂള്‍ സംസ്‌കൃതം അധ്യാപിക ജിന്‍സി (27) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയില്‍ നാട്ടിലേക്ക് മടങ്ങിയ ഇവരുടെ കാര്‍ പുലര്‍ച്ചെ ടാങ്കര്‍ ലോറിക്കു പിന്നിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും, ബാക്കി 19 സീറ്റുകളും യൂ ഡി എഫ് നേടും; മുഹമ്മദ്ദിന്റെ പ്രവചനം തെറ്റിയില്ല…!

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഫലം കൃത്യമായി പ്രവചിച്ച് നാദാപുരം സ്വദേശി. ഒരു സീറ്റില്‍ പോലും പിഴവ് വരാതെയാണ് മുഹമ്മദ്ദ് അലി പി കെ എന്നയാള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ കൃത്യമായി കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചത്. ഇന്നലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ മുഹമ്മദ്ദ് അലിയുടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും വേണ്ടവര്‍ക്ക് സ്‌ക്രീന്‍ഷോട്ട് എടുത്തു വെക്കാമെന്നുമാണ് മുഹമ്മദ്ദ് അലി ഏപ്രില്‍ നാലാം തിയതി ഫേസ്ബുക്കിലൂടെ പ്രവചിച്ചത്. അതേസമയം അന്ന് പോസ്റ്റിന് നിരവധി എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2,00,099 സീറ്റിലേക്കുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ https://www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 4,79,730 വിദ്യാര്‍ത്ഥികളാണ് പ്രവേശനത്തിനായി അപേക്ഷ നല്‍കിയിരുന്നത്. ഇനിയും 42,471 സീറ്റുകള്‍ അവശേഷിക്കുന്നുണ്ട്. അലോട്ട്മെന്റ് ലിസ്റ്റിലുള്ള വിദ്യാര്‍ഥികള്‍ ഈ മാസം 27-ാം തിയതി നാലു മണിക്കുള്ളില്‍ അതതു സ്‌കൂളില്‍ നിര്‍ബന്ധമായി പ്രവേശനം നേടണം. അല്ലാത്തപക്ഷം അവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. അതേസമയം ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവരെ അടുത്ത അലോട്ട്‌മെന്റില്‍ പരിഗണിക്കും. എന്നാല്‍ ആദ്യ അലോട്ട്മെന്റില്‍ തന്നെ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് താത്ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്ക്കാലിക പ്രവേശനത്തിനം നടത്തുന്നതിന് ഫീസടക്കേണ്ടതില്ല. രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും അവസരം ലഭിക്കും. സ്‌പോര്‍ട്‌സ് ക്വോട്ട,…

നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മറിഞ്ഞുവീണ മിക്‌സ്ചര്‍ മെഷിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

അമ്പലപ്പുഴയില്‍ മിക്സ്ചര്‍ മെഷിന്റെ അടിയില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം. പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാര്‍ഡ് കൂനംപുര വെളിയില്‍ അനില്‍കുമാറിന്റെ മകന്‍ അഭിജിത്ത് (24) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ അടിമാലിയില്‍വെച്ച് നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മിക്സ്ചര്‍ മെഷിന്‍ മറിഞ്ഞ് അഭിജിത്തിന്റെ ദേഹത്ത് വീഴുകയായിരുന്നു. അപകടം നടന്ന ഉടന്‍തന്നെ അഭിജിത്തിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം പുന്നപ്രയിലെ വീട്ടിലെത്തിക്കും.