നവജാത ശിശുവിന് നരേന്ദ്ര മോദിയെന്ന് പേരിട്ട് മുസ്ലിം കുടുംബം

നവജാത ശിശുവിന് നരേന്ദ്ര മോദിയെന്ന് പേരിട്ട് മുസ്ലിം കുടുംബം തെരഞ്ഞെടുപ്പ് ഫലം വന്ന 23ന് ജനിച്ച ഒരു കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട് ഒരു മുസ്ലിം കുടുംബം. യുപിയിലെ ഗോണ്ടയിലാണ് സംഭവം നടന്നിരിക്കുന്നത്. ‘അതെ, എന്റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്റെ പേരിടാമെന്ന്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് കുട്ടിയുടെ അമ്മ മേനജ് ബിഗം പറഞ്ഞു. മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി ജീവിതത്തില്‍ മകന്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മേനജ് ബീഗം പറയുന്നു.

നന്ദിയുണ്ട് ടീച്ചര്‍, ദീപാ നിശാന്തിന് മറുപടി; വ്യാജ പ്രചരണമെന്ന് രമ്യാ ഹരിദാസ്

നന്ദിയുണ്ട് ടീച്ചര്‍, ദീപാ നിശാന്തിന് മറുപടി; വ്യാജ പ്രചരണമെന്ന് രമ്യാ ഹരിദാസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചതിനു പിന്നാലെ ദീപാ നിശാന്തിന് ചുട്ട മറുപടി നല്‍കി രമ്യാ ഹരിദാസ്. നന്ദി ടീച്ചര്‍, എന്നാണ് ദീപയുടെ ചിത്രം സഹിതം രമ്യ ഹരിദാസ് ഫേസ്ബുക്ക് പേജില്‍ പറയുന്നത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ ഈ പേജ് രമ്യയുടെതല്ലെന്നാണ് രമ്യ ഹരിദാസ് പറയുന്നത്. ഇതി വ്യാജ പ്രചരണമാണ്. തിരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്പോള്‍ ദീപ നിശാന്ത് രമ്യയെ കളിയാക്കിക്കൊണ്ട് പോസ്റ്റിട്ടത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദീപയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്. രാഷ്ട്രീയം പറയേണ്ടിടത്ത് പാട്ടുപാടിയാല്‍ പോര, ശരിയായ രാഷ്ട്രീയം പറയണമെന്നായിരുന്നു ദീപ രമ്യയോട് പറഞ്ഞത്. ഒന്നര ലക്ഷത്തിനുമേല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ജയിച്ചു കയറിയതിന് പിന്നാലെ ദീപാ നിശാന്തിനും…

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തെ ട്വിറ്റർ കണക്കുകൾ ഇപ്രകാരമാണ്…

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തെ ട്വിറ്റർ കണക്കുകൾ ഇപ്രകാരമാണ്… ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തെ ട്വിറ്റർ ഉപയോ​ഗം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തെ ട്വിറ്ററിലെ വിവരങ്ങള്‍ ഇപ്പോള്‍ ട്വിറ്റര്‍ ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നു. ജനുവരി 1 മുതല്‍ മെയ് 23വരെ മൈക്രോബ്ലോഗിങ് സാമൂഹ്യമാധ്യമം ട്വിറ്ററില്‍ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 39.6 കോടി ട്വീറ്റുകളാണ് പ്രവഹിച്ചത്. എന്നാലിത് 2014നെ അപേക്ഷിച്ച് 600 ശതമാനം കൂടുതലാണ്. ജനുവരി 1- മെയ് 12 2014 കാലഘട്ടത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉണ്ടായ ട്വീറ്റുകള്‍ 56 ദശലക്ഷം മാത്രമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, മാധ്യമങ്ങള്‍ എന്നിവരാണ് ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച ട്വീറ്റുകളില്‍ ഭൂരിഭാഗവും ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അതേ സമയം വോട്ടെണ്ണല്‍ നടന്ന മെയ് 23ന് ട്വിറ്ററില്‍ പ്രവഹിച്ചത് ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച 3.2 ദശലക്ഷം ട്വീറ്റുകളാണ്. ഇതില്‍ തന്നെ മൂന്നില്‍…

അമേരിക്കൻ സേനയെ സഹായിക്കാൻ ഇന്ത്യക്കാരനും; ഇനി മനസുകൊണ്ട് നിയന്ത്രിക്കാവുന്ന റോബോട്ടുകളും യുദ്ധവാഹനങ്ങളും

മുംബൈ: അഭിമാനമായി ഗൗരവ്‌ ശര്‍മ്മ , സ്വയം നിയന്ത്രിത യുദ്ധവാഹനങ്ങളെയും ബോംബ്‌ നിര്‍വീര്യമാക്കുന്ന റൊബോട്ടുകളെയും പ്രവര്‍ത്തിപ്പിക്കാന്‍ അമേരിക്കന്‍ സൈനികരെ സഹായിക്കുന്നത്‌ ഇന്ത്യന്‍ വംശജനായ ശാസ്‌ത്രജ്ഞന്‍, പേര്‌ ഗൗരവ്‌ ശര്‍മ്മ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്രജ്ഞസംഘം രൂപംനല്‍കിയ ബ്രെയിന്‍സ്റ്റോംസ്‌ എന്ന ആപ്ലിക്കേഷനാണ്‌ ധരിച്ചിരിക്കുന്ന ഹെല്‍മറ്റിലൂടെ ചിന്തകളെ കടത്തിവിട്ട്‌ ഉപകരണങ്ങളെ നിയന്ത്രിക്കാന്‍ സൈനികരെ സഹായിക്കുന്നത്‌. പൂർണ്ണമായും ചിന്തകള്‍ ഉപയോഗിച്ചാണ്‌ പൂര്‍ണമായും ആളില്ലായുദ്ധവാഹനങ്ങളെയും ബോംബ്‌ നിര്‍വീര്യമാക്കാനുള്ള റൊബോട്ടുകളെയും നിയന്ത്രിക്കുന്നത്‌. ബ്രെയിന്‍ സിസ്‌റ്റം ടു ട്രാന്‍സ്‌മിറ്റ്‌ ഓര്‍ റിസീവ്‌ മാഗ്നോ ഇലക്ട്രിക്‌ സിഗ്നല്‍സ്‌ എന്നാണ്‌ ഗൗരവ്‌ ശര്‍മ്മ രൂപം കൊടുത്തിരിക്കുന്ന ആപ്ലിക്കേഷന്റെ പേര്‌. ഇതിനായി നാനോ ട്രാന്‍ഡ്യൂസര്‍ ശരീരത്തിലേക്ക്‌ കുത്തിവച്ചാണ്‌ തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ ഹെല്‍മറ്റ്‌ വഴിയുള്ള ആശയവിനിമയത്തിനായി സജ്ജമാക്കുന്നത്‌. ട്രാന്‍സീവര്‍ ഘടിപ്പിച്ചിരിക്കുന്നത്‌ ഹെല്‍മറ്റിലായിരിക്കും. ഉപയോഗം കഴിഞ്ഞ ശേഷം നാനോ ട്രാന്‍ഡ്യൂസര്‍ കാന്തികസഹായത്തോടെ രക്തത്തിലേക്ക്‌ പ്രവേശിക്കുകയും ശരീരത്തില്‍ നിന്ന്‌ പുറന്തള്ളപ്പെടുകയും ചെയ്യും. രണ്ട്‌…

ഫുട്‌ബോള്‍ സൂപ്പര്‍താരം ഹാരി കെയ്‌നും ക്രിക്കറ്റ് സൂപ്പര്‍താരം വിരാട് കോഹ്‌ലിയും കണ്ടുമുട്ടിയപ്പോള്‍

ഫുട്‌ബോള്‍ സൂപ്പര്‍താരം ഹാരി കെയ്‌നും ക്രിക്കറ്റ് സൂപ്പര്‍താരം വിരാട് കോഹ്‌ലിയും കണ്ടുമുട്ടിയപ്പോള്‍ ക്രിക്കറ്റ് സൂപ്പര്‍താരം വിരാട് കോഹ്‌ലിയും ഫുട്‌ബോള്‍ സൂപ്പര്‍ താരം ഹാരി കെയ്‌നും തമ്മില്‍ കണ്ടുമുട്ടിയ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വെള്ളിയാഴ്ച ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. 2019 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത് കോഹ്‌ലിയാണ്. ഇത്യാദ്യമായാണ് കോഹ്‌ലിയും കെയ്‌നും പരസ്പരം കണ്ടുമുട്ടുന്നത്. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ് ഹാരി കെയ്ന്‍. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരു നല്ല ട്വീറ്റ് കോഹ് ലിയുമായി പങ്കുവെയ്ക്കുകയാണ്. ഒരു മഹാനായ നല്ല കായിക താരമാണ് കോഹ്‌ലി”. എന്നിങ്ങനെ ട്വീറ്റ് കുറിച്ചായിരുന്നു ഹാരി കെയ്ന്‍ ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇരുവരും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി സോഷ്യല്‍ മീഡിയ വഴി അഭിനന്ദനങ്ങള്‍ അറിയിക്കാറുണ്ട്. 2016 ലെ ട്വന്റി20 ലോകകപ്പിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ കോഹ്‌ലിയുടെ പ്രകടനം കണ്ട്…

പുതിയ ഇന്ത്യയുടെ തുടക്കം, ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ച് മോദി

പുതിയ ഇന്ത്യയുടെ തുടക്കം, ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ച് മോദി എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ മോദിയുടെ പേര് നിര്‍ദേശിച്ചു. രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പിന്തുണച്ചു. ജെഡിയു നേതാവ് നിതീഷ് കുമാര്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ എന്നിവരും മോദിയുടെ നേതൃത്വത്തെ പിന്തുണച്ചു സംസാരിച്ചു. തെരഞ്ഞെടുപ്പിനു പിന്നാലെ മോദി ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്തു. ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ച ശേഷമായിരുന്നു നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നല്‍കിയ ജനങ്ങള്‍ക്കും തനിക്കൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ഘടകകക്ഷികക്ഷികള്‍ക്കും മോദി നന്ദി പറഞ്ഞു. പുതിയ ഇന്ത്യയുടെ തുടക്കം. ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വതയാര്‍ജിക്കുന്നു. എല്ലാ തടസങ്ങളെയും എന്‍ഡിഎ ഈ തിരഞ്ഞെടുപ്പില്‍ മറികടന്നു. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോഴും…

ലോകകപ്പ് സന്നാഹ മത്സരം; ഇന്ത്യയ്ക്ക് കൂട്ടത്തകര്‍ച്ച, ന്യൂസിലാന്റിനെതിരെ 179 റണ്‍സിന് ഇന്ത്യ പുറത്ത്

ലോകകപ്പ് സന്നാഹ മത്സരം; ഇന്ത്യയ്ക്ക് കൂട്ടത്തകര്‍ച്ച, ന്യൂസിലാന്റിനെതിരെ 179 റണ്‍സിന് ഇന്ത്യ പുറത്ത് ലോകകപ്പിന് മുന്നോടിയായുള്ള ആദ്യത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യ നിരാശജനകമായ പ്രകടനമാണ് കാഴചവെച്ചത്. ന്യൂസിലാന്റിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 39.2 ഓവറില്‍ 179 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേജയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും മികവാണ് ടീമിനെ ഇത്തരത്തിലെത്തിച്ചത്. ജഡേജ 50 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറും പാണ്ഡ്യ 37 പന്തില്‍ ആറു ബൗണ്ടറികളോടെ 30 റണ്‍സും എടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 18 റണ്‍സും എംഎസ് ധോണി 17 റണ്‍സുമാണെടുത്തത്. പരിശീലത്തിനിടെ പരിക്കേറ്റ വിജയ് ശങ്കറിനെ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. ഈ മത്സരം കൂടാതെ ബംഗ്ലാദേശുമായി മറ്റൊരു സന്നാഹ മത്സരത്തില്‍ കൂടി ഇന്ത്യ കളിക്കുന്നുണ്ട്.

‘സ്പര്‍ശം 2019’ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ലൂര്‍ദ് ആശുപത്രിയില്‍ സൗജന്യ ബോധവത്കരണ പരിപാടി

‘സ്പര്‍ശം 2019’ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ലൂര്‍ദ് ആശുപത്രിയില്‍ സൗജന്യ ബോധവത്കരണ പരിപാടി കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കായി സൗജന്യ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളുടെ വൈകാരിക പ്രശ്നങ്ങള്‍, പഠന വിഷയങ്ങളില്‍ മാതാപിതാക്കളുടെ പങ്ക്, അദ്ധ്യാപകരും മാതാപിതാക്കളും തമ്മിലുള്ള കൃത്യമായ ആശയവിനിമയത്തിന്‍റെ പ്രാധാന്യം, സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത, കുട്ടികള്‍ക്കുണ്ടാകുന്ന സ്വഭാവ പഠന പ്രശ്നങ്ങള്‍ തുടങ്ങി പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാണ് സെമിനാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൂര്‍ദ് ആശുപത്രിയില്‍ വര്‍ഷം തോറും നടത്തിവരുന്ന ‘സ്പര്‍ശം 2019’ സെമിനാറിന് ലൂര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സിലെ പ്രഗത്ഭരായ മാനസികാരോഗ്യ വിദഗ്ധരുടെ സംഘം നേതൃത്വം നല്‍കും. ജൂണ്‍ 1-ാം തിയതി ശനിയാഴ്ച രാവിലെ 9.30ന് ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു നടക്കുന്ന ബോധവത്കരണ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി…

രാജി സന്നദ്ധതയറിയിച്ച് മമത ബാനര്‍ജി

രാജി സന്നദ്ധതയറിയിച്ച് മമത ബാനര്‍ജി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് പരാജയപ്പെട്ടതോടെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിക്കൊരുക്കമാണെന്ന് മമത പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ താല്‍പര്യമില്ലെന്നും പാര്‍ട്ടിയുടെ ആഭ്യന്തരസമിതിയില്‍ താന്‍ രാജിസന്നദ്ധത അറിയിച്ചെന്നും എന്നാല്‍ പാര്‍ട്ടി ഇത് തള്ളിയെന്നും മമത അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമത രാജിസന്നദ്ധത പരസ്യമാക്കിയത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇനിയും തുടരാന്‍ ഞാനില്ല. മുഖ്യമന്ത്രി കസേര തനിക്ക് ഒന്നുമല്ല. പാര്‍ട്ടിയാണ് എനിക്ക് എല്ലാമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. താന്‍ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ അദ്ധ്യക്ഷ മാത്രമായി തുടരാനുള്ള തന്റെ തീരുമാനം യോഗം അംഗീകരിച്ചില്ലെന്നും മമത പറയുന്നു.

ഇലക്ട്രിക് വാഹന രം​ഗത്ത് വിപ്ലവം തീർക്കാൻ കോന

ഇലക്ട്രിക് വാഹന രം​ഗത്ത് വിപ്ലവം തീർക്കാൻ കോന നിരത്തുകളിലിനി വരാൻ പോകുന്നത് ഇലക്ട്രിക്ക് വാഹനങ്ങളുടെ കാലമാണ്, രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന സ്വപ്നമാണ് കേന്ദ്ര സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്. 2030 ഓടെ രാജ്യം ഏറെക്കുറെ ഈ നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇത്തവണ ഭാവിയെ മുന്നിൽകണ്ട്​ നിരവധി ഇലക്​ട്രിക്​ വാഹനങ്ങളുമായാണ്​ നിർമാതാക്കൾ എത്തുന്നുണ്ട്. ഈ നിരയിലേക്കാണ്​ കോന എന്ന കിടിലന്‍ മോഡലുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി എത്തുന്നത്​​. വാഹനം ഈ ജൂലായ് 9 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. നിരത്തുകളിൽ താരമാകാനെത്തുന്ന സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​…