ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഹോളിവുഡിലെ സൂപ്പര്‍ ഹീറോ ചിത്രവുമായി അരങ്ങേറ്റം ?

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മക്കളായ സുഹാന, ആര്യന്‍ ഇരുവരും വളര്‍ന്നത് ആരവങ്ങളുടെയും സിനിമാ ജീവിതത്തിനൊപ്പമാണ്. താരത്തിന്റെ മകള്‍ സുഹാന ഒരു നടിയാകാന്‍ ആഗ്രഹിക്കുന്നുവെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും ആരാധകര്‍ക്കുണ്ടാവില്ല. കാരണം അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴെ ചെയ്യുന്നുണ്ട്. ഹ്രസ്വ ചിത്രങ്ങളിലും നാടകങ്ങളിലും വളരെ മികച്ച രീതിയില്‍ അഭിനയം കാഴ്ചവെച്ച് സിനിമാ രംഗത്തേക്ക് ചുവട് വെയ്ക്കാന്‍ ഒരുങ്ങുകയാണ് സുഹാന. എന്നാല്‍ മകന്‍ ആര്യന് എപ്പോഴും ക്യാമറയ്ക്ക് പിറകില്‍ നില്‍ക്കാനാണ് താല്‍പര്യം. പക്ഷെ ആര്യന്റെ താല്‍പര്യങ്ങള്‍ ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് സൂചന. പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആര്യന്‍ തന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിക്കാന്‍ പോകുന്നുവെന്നതാണ്. മാത്രമല്ല, ഹോളിവുഡ് ചിത്രത്തില്‍ സൂപ്പര്‍ ഹീറോ പരിവേഷത്തിലെത്തുന്നുവെന്നാണ് സൂചന. ആര്യന്‍ ഖാന്‍ തന്റെ പിതാവിന്റെ പാത പിന്തുടരുകയാണെന്നും മികച്ച നടനായി തീരുമെന്നും മുംബൈ മിററില്‍ പറയുന്നു.

ഇന്ത്യ ‘എ’ താരം റിങ്കു സിംഗിനെ സസ്‌പെന്‍ഡ് ചെയ്ത് ബിസിസിഐ

ഉത്തര്‍ പ്രദേശിന് വേണ്ടി കളിക്കുന്ന ബാറ്റ്‌സ്മാന്‍ റിങ്കു സിംഗ് അനൗദ്യോഗികമായി അബുദാബിയില്‍ നടന്ന ട്വന്റി20 ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന് മൂന്ന് മാസത്തെ സസ്‌പെന്‍ഷന്‍. വിദേശത്ത് ഏതെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങേണ്ടത് നിര്‍ബന്ധമാണ്. ജൂണ്‍ ഒന്നു മുതലാണ് റിങ്കു സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരിക. ‘ട്വന്റി20 ലീഗില്‍ പങ്കെടുക്കുന്നതിന് മുമ്പ് ബിസിസിഐയില്‍ നിന്ന് അനുമതി തേടണം, ബിസിസിഐയുടെ നിയമവും ചട്ടങ്ങളുമാണ് റിങ്കു ലംഘിച്ചത്. ബിസിസിഐ മാനദണ്ഡമനുസരിച്ച് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കളിക്കാരന്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ വിദേശത്ത് ഏതെങ്കിലും ടൂര്‍ണമെന്റില്‍ കളിക്കാന്‍ കഴിയില്ല. ആയതിനാല്‍ റിങ്കു സിംഗ് 2019 ജൂണ്‍ ഒന്നുമുതല്‍ മൂന്നുമാസ കാലയളവില്‍ സസ്‌പെന്റ് ചെയ്യപ്പെട്ടതായി ബിസിസിഐ അറിയിച്ചു’. ഇതോടെ ശ്രീലങ്ക ‘എ’ ടീമിനെതിരെ കളിക്കുന്ന ഇന്ത്യ ‘എ’ സ്‌ക്വാഡില്‍ നിന്നും റിങ്കുവിനെ നീക്കം ചെയ്തു. ഭാവിയില്‍ ഇത്തരത്തില്‍ ഏതെങ്കിലും കളിക്കാര്‍…

മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി പബ്ജി കളിച്ചു: 16 കാരന് ഹൃദയാഘാതം മൂലം ദാരുണാന്ത്യം

മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി പബ്ജി കളിച്ച 16 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. ഫുര്‍ക്കാന്‍ ഖുറേഷി എന്ന ബാലനാണ് പബ്ജി കളിച്ച് മെയ് 28ന് മരിച്ചത്. ഹൃദയാഘാതം സംഭവിച്ച ബാലനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തസമ്മര്‍ദം അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോ. അശോക് ജെയിന്‍ പറഞ്ഞു. മാതാപിതാക്കളാണ് മകന്‍ തുടര്‍ച്ചയായി പബ്ജി കളിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാരെ അറിയിച്ചത്. തുടര്‍ച്ചയായി കുട്ടികള്‍ പബ്ജി കളിക്കുന്നത് രക്ത സമ്മര്‍ദം പെട്ടെന്ന് കുറയാനും കൂടാനും കാരണമാകുമെന്ന് ഡോക്ടര്‍ പറഞ്ഞു.

കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം (2019-20)

കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം (2019-20) കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (0473-4224076), ധനുവച്ചപുരം (0471-2234374), മാവേലിക്കര (0479-2304494),കുണ്ടറ (0474-2580866) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ð കോളേജുകള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന രജിസ്‌ട്രേഷന്‍ ഫീസായ 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ð നേരിട്ടും അടയ്ക്കാം. കൂടുതല്‍ð വിവരങ്ങള്‍ അതാത് കോളേജുകളില്‍ð ലഭ്യമാണ്.

കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊച്ചി: കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലയിലെ അംഗതൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന എസ്.എസ്.എല്‍.സി പഠന സഹായത്തിനുളള അപേക്ഷകള്‍ ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 15 വരെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. അംഗതൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന ഉന്നതവിദ്യാഭ്യാസ കോഴ്‌സുകള്‍ക്കുളള സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ കോഴ്‌സ് ആരംഭിക്കുന്ന ദിവസം മുതല്‍ 45 ദിവസം വരെ മാത്രം സ്വീകരിക്കുന്നതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച അതിഥി തൊഴിലാളികൾക്കാശ്വാസമായി തൊഴിൽ വകുപ്പ്

കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച അതിഥി തൊഴിലാളികൾക്കാശ്വാസമായി തൊഴിൽ വകുപ്പ് കാക്കനാട്: പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച അതിഥി തൊഴിലാളികൾക്കാശ്വാസവുമായി തൊഴിൽ വകുപ്പ്. ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ റിപൻ ഷെയ്ഖ് (18), സേബു ഷെയ്ഖ് (25) എന്നിവരാണ് പോഞ്ഞാശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് വീണ് മരിച്ചത്. വിവരമറിഞ്ഞതിനെ തുടർന്ന് ജില്ലാ ലേബർ ഓഫീസർ വി.ബി.ബിജുവിന്റെ നിർദ്ദേശ പ്രകാരം പെരുമ്പാവൂർ അസി. ലേബർ ഓഫീസർ പി.കെ.നാസർ സ്ഥലത്തെത്തി. മരണപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാക്കിയ ശേഷം പോസ്റ്റ്മോർട്ടമടക്കമുള്ള നടപടികളും മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുമുള്ള നടപടികളും ഏകോപിപ്പിച്ചു. തൊഴിൽ വകുപ്പിന്റെ റിവോൾവിംഗ് ഫണ്ടുപയോഗിച്ച് മൃതദേഹങ്ങൾ സൗജന്യമായി വിമാന മാർഗ്ഗം നാട്ടിലേക്കെത്തിക്കുന്നതിനും തൊഴിൽ വകുപ്പുദ്യോഗസ്ഥർ നേതൃത്വം നൽകി.

സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: ഇടുക്കിയിലും എറണാകുളത്തും യെലോ അലേര്‍ട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ജൂണ്‍ 1 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കിയിലും എറണാകുളത്തും യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ വ്യാഴാഴ്ചയും എറണാകുളത്ത് വെള്ളിയാഴ്ചയുമാണ് യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റു വീശാനും സാധ്യതയുണ്ട്. വേനല്‍ മഴയോടനുബന്ധിച്ച് വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുമുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ നടന്ന സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കപ്പെട്ട ആറായിരത്തിലധികം പേര്‍ സാക്ഷിയായി. ചടങ്ങില്‍ ബിംസ്റ്റെക് രാജ്യങ്ങളില്‍ നിന്നുള്ള ലോകരാഷ്ട്രത്തലവന്‍മാരെത്തി. മറ്റൊരു പരിപാടിയിലായതിനാല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയില്ല. പകരം ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് പങ്കെടുത്തു. പാകിസ്ഥാനൊഴികെ ബംഗാള്‍ ഉള്‍ക്കടലിന്റെ കരയിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഓഫ് മള്‍ട്ടി സെക്ടറല്‍, ടെക്‌നിക്കല്‍ ആന്റ് എക്കണോമിക് കോഓപ്പറേഷന്‍). യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ സത്യപ്രതിജ്ഞയ്‌ക്കെത്തി. ബംഗാള്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നു. രജനികാന്ത്, സൈന നെഹ്‌വാള്‍, കരണ്‍ ജോഹര്‍, ഷാരൂഖ് ഖാന്‍, രത്തന്‍ ടാറ്റ, ടി.എസ്…

മുതിര്‍ന്ന നടി പി.കെ.കാഞ്ചന അന്തരിച്ചു

മുതിര്‍ന്ന നടി പി.കെ.കാഞ്ചന (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവാണ്. നാടകങ്ങളില്‍ സജീവമായിരുന്ന കാഞ്ചന 1950ല്‍ എം.ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത പ്രസന്നയിലൂടെയായിരുന്നു സിനിമയിലേയ്‌ക്കെത്തുന്നത്. ചങ്ങനാശ്ശേരി ഗീഥയിലും അഭിനയിച്ചിട്ടുണ്ട്. ജോസ് പ്രകാശ്, ഓച്ചിറ വേലുക്കുട്ടി, രാജന്‍ പി.ദേവ് എന്നിവര്‍ക്കൊപ്പം നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. വിവാഹത്തോടെയാണ് കാഞ്ചന സിനിമാരംഗത്ത് നിന്നു വിട്ടുനിന്നത്. സിനിമാ, നാടക നടനായ കുണ്ടറ ഭാസിയായിരുന്നു ഭര്‍ത്താവ്. 2016ല്‍ പുറത്തിറങ്ങിയ ഓലപ്പീപ്പി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മൂമ്മയായാണ് കാഞ്ചന അഭിനയിച്ചത്. പിന്നീട് കെയര്‍ ഓഫ് സൈറാബാനു, ക്രോസ് റോഡ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

അമിത് ഷാ മന്ത്രിസഭയിലേക്ക്

നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മന്ത്രിസഭയിലേക്ക്. ആദ്യം സംഘടനാതലത്തില്‍ പാര്‍ട്ടി തലപ്പത്ത് അമിത് ഷാ തുടരുമെന്നായിരുന്നു സൂചനയെങ്കിലും അദ്ദേഹം ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന. മന്ത്രിസഭയിലെ പ്രതിരോധമോ, ധനവകുപ്പോ അമിത് ഷാ കൈകാര്യം ചെയ്യുമെന്നാണ് സൂചന. എല്ലാ അഭ്യൂഹങ്ങളെയും ഇല്ലാതാക്കി നാടകീയമായി അമിത് ഷാ മന്ത്രിസഭയിലെത്തുന്നുവെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. അതേസമയം രണ്ടാം നരേന്ദ്രമോദി മന്ത്രി സഭയില്‍ അംഗമായ അമിത് ഷായ്ക്ക് ആശംസകള്‍ എന്ന ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിത്തു വഖാനിയുടെ ട്വീറ്റും അമിത് ഷാ മന്ത്രിയാകും എന്ന് തന്നെ ഉറപ്പിക്കുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം മന്ത്രിസഭയിലേക്കില്ല എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്.