മോദി മന്ത്രിസഭ: വകുപ്പുകള്‍ പ്രഖ്യാപിച്ചു; അമിത് ഷായ്ക്ക് ആഭ്യന്തരം…

രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാകും. കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോള്‍ മുന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കും. നിതിന്‍ ഗഡ്കരിക്ക് ഗതാഗത വകുപ്പും, എസ്.ജയശങ്കറിന് വിദേശകാര്യ വകുപ്പും, പിയൂഷ് ഗോയലിന് റെയില്‍വെ-വാണിജ്യ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആണവോര്‍ജം, പഴ്‌സനല്‍ വകുപ്പുകളുടെ ചുമതലയാണുള്ളത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയാകും. സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പും മേഷ് പൊക്രിയാല്‍ മാനവവിഭവശേഷി വകുപ്പും കൈകാര്യം ചെയ്യും. പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താവിനിമയ വകുപ്പുകള്‍ കൈകാര്യം ചെയ്യും. കേരളത്തില്‍ നിന്നും വി. മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാവും. ഇന്ന് വൈകിട്ട് അഞ്ചരയ്ക്കാണ് ആദ്യമന്ത്രിസഭാ യോഗം ചേരുക.

സംസ്ഥാനത്ത് ഇന്ന് പടിയിറങ്ങുന്നത് അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍

കേരളത്തില്‍ ഇന്ന് പടിയിറങ്ങുന്നത് അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍. വെള്ളിയാഴ്ച 56 വയസ്സ് പൂര്‍ത്തിയാകുന്ന കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് ഇന്ന് വിരമിക്കുന്നത്. കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരാണ് വിരമിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ കൂടുതലായി നടന്നത് 1980-കളുടെ പകുതിയോടെയാണ്. മുന്‍കാലങ്ങളില്‍ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജനന തീയതി മെയ് 31 ആയാണ് നല്‍കിയിരുന്നത്. ഇക്കാരണം കൊണ്ടുതന്നെ മെയ് 31ന് 56 വയസ് തികയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ വര്‍ഷവും തുടര്‍ന്നുള്ള കുറച്ച് വര്‍ഷങ്ങളിലും കൂട്ട വിരമിക്കില്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ സ്പാര്‍ക്കിന്റെ വിവരശേഖരണത്തില്‍ ഈവര്‍ഷം മേയ് 31-ന് 56 വയസ്സെത്തുന്ന അയ്യായിരത്തിലേറെപ്പേരുണ്ട്. സ്വാഭാവികമായും ഇവരെല്ലാം വിരമിക്കണം. വിരമിച്ചുവെന്ന് സോഫ്റ്റ് വേറില്‍ അടയാളപ്പെടുത്തിയാലേ കൃത്യമായ വിവരങ്ങള്‍ അറിയാനാവൂ. ഒറ്റയടിക്ക് ആയിരകണക്കിന് ജീവനക്കാര്‍ വിരമിക്കുമ്പോള്‍ അവരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ…

ഓപ്പോയുടെ റെനോയെത്തുന്നു; മികച്ച വിലക്ക് കിടിലൻ ഫോൺ

കുറഞ്ഞനാളുകൾക്കുള്ളിൽ തരം​ഗമായ ഓപ്പോ തങ്ങളുടെ പുതിയ പരമ്പരയിലുള്ള ഫോണുകളായ റെനോ ഇന്ത്യയില്‍ പ്രഖ്യാപിച്ചു. ഓപ്പോ റെനോ, ഓപ്പോ റെനോ 10X എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തുന്നത്. പ്രീമിയം മിഡ് റൈഞ്ചിലുള്ള ഫോണ്‍ പ്രീമിയം സെക്ഷനില്‍ ഇന്ത്യയില്‍ വണ്‍പ്ലസിന്‍റെയും മറ്റും ആധിപത്യമാണ് ലക്ഷ്യം വയ്ക്കുന്നത്. ടോപ്പ് എന്‍റ് ഡിസൈന്‍, ഹാഡ്വെയര്‍ ഇനവേഷന്‍, ഒപ്പം താങ്ങാവുന്ന വില എന്നിവയാണ് റെനോയിലൂടെ ഓപ്പോയുടെ വാഗ്ദാനം. കൂടാതെ നോച്ച് ലെസ് ഡിസ്പ്ലേയിലാണ് ഇപ്പോള്‍ ഇറങ്ങിയ രണ്ട് റെനോ ഫോണുകളും എത്തുന്നത്. ടോട്ട് പ്രീമിയം ഗ്ലാസ് ഡിസൈനാണ് ഫോണുകള്‍ക്ക്.10Xല്‍ സ്നാപ്ഡ്രാഗണ്‍ 855 ആണ് ഫോണിന്‍റെ ചിപ്പ് സെറ്റ്. എന്നാല്‍ റെനോയില്‍ 710 ചിപ്പ് സെറ്റാണ് ഉള്ളത്. ഒപ്പോ റെനോയ്ക്ക് സ്ക്രീന്‍ വലിപ്പം 6.4 ഇഞ്ചാണ് എഎംഒഎല്‍ഇഡി സ്ക്രീന്‍ ഫുള്‍എച്ച്ഡി പ്ലസ് ആണ് റെസല്യൂഷന്‍ 2340×1080 പിക്സല്‍ ആണ്. പിക്സല്‍ സാന്ധ്രത 402 പിപിഐ ആണ്.…

അഴകിനും ആരോ​ഗ്യത്തിനും ചെറുപയർ പൊടി

സോപ്പിന് പകരം ചെറുപയർ പൊടി ഉപയോ​ഗിച്ചാൽ നേടാം ആരോ​ഗ്യം, സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കെ ഉപയോ​ഗിച്ച് വരുന്നതാണ് ചെറുപയർ പൊടി. മഞ്ഞൾ പൊടി, കടലമാവ് പോലെ തന്നെ ഏറെ ​നല്ലതാണ് ചെറുപയര്‍ പൊടിയും. ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മുടി ആരോ​ഗ്യത്തോടെ വളരാനും ഏറ്റവും നല്ലതാണ് ചെറുപയർ പൊടി.കുളിക്കുന്നതിന് മുമ്പ് ചെറുപയർ പൊടി ഉപയോ​ഗിച്ച് തല കഴുകുന്നത് മുടികൊഴിച്ചിൽ, താരൻ എന്നിവ അകറ്റാൻ സഹായിക്കും. മുഖത്തെ കുരുക്കള്‍ മാറാനും മുഖസംരക്ഷണത്തിനും ഏറെ നല്ലതാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടിക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നു. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലെ കരുവാളിപ്പിനും കറുത്ത കുത്തുകള്‍ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണ്. ചര്‍മത്തിന് വെളുപ്പ് നല്‍കാനും ഇത് അത്യുത്തമമാണ്. മുഖത്തിന് നിറം വയ്ക്കാനുള്ള സ്വാഭാവിക വഴിയാണ്…

വയോധികനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വയോധികനെ ആക്രമിച്ച് പണമടങ്ങിയ പേഴ്‌സ് കവര്‍ച്ച ചെയ്ത രണ്ട് യുവാക്കളെ അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തു. അമൃതകുടീരം കോളനിയില്‍ അജിത്(24), അയല്‍വാസിയായ ഹനീഫ യൂസഫ്(24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. റിഫൈനറിയിലെ ഗ്യാസ് സിലിണ്ടര്‍ ലോറികളില്‍ ക്ലീനറായി ജോലി ചെയ്യുന്ന വേളൂര്‍ സ്വദേശിയായ 73 വയസ്സുള്ള വയോധികന്‍ ജോലിക്ക് ശേഷം രാത്രി വീട്ടിലേക്ക് കനാല്‍ റോഡേ നടന്നുപോകുന്ന സമയം പിന്നാലെയെത്തിയ പ്രതികള്‍ വയോധികനെ അടിച്ച് വീഴ്ത്തി ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പണമടങ്ങിയ പേഴ്‌സ് പോക്കറ്റുള്‍പ്പെടെ കീറിയെടുത്ത് കവര്‍ച്ച നടത്തുകയായിരുന്നു. പ്രതികള്‍ രണ്ടുപേരും മുമ്പ് മോഷണക്കേസുകളിലും, ലഹരിമരുന്നു കേസുകളിലും പ്രതികളായിട്ടുള്ളവരാണ്. ഒന്നാം പ്രതി അജിത് ലഹരിമരുന്ന് കേസില്‍ പ്രതിയായി മാസങ്ങളായി സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഏതാനും ആഴ്ചകള്‍ മുന്‍പാണ് പ്രതി ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയത്. അജിത്തിനെതിരെ ജില്ലാ പൊലീസ്…

ഗോണേറിയ പകരുമോ ഫ്രഞ്ച് കിസ്സിലൂടെ?

ചുംബനത്തിലൂടെ പകരുമോ ഗോണേറിയ? ഫ്രഞ്ച് കിസിലൂടെ ഗോണേറിയ പകരാനുള്ള സാധ്യത ഏറെയാണെന്ന് പഠനം. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെക്ഷ്വല്‍ ഹെല്‍ത്ത് സെന്‍റര്‍ നടത്തിയ പഠനമാണ് ഇത് വെളിവാക്കുന്നത്. ലൈംഗിക രോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഗോണോറിയ പിടിപെട്ടാല്‍ ഭേദമാകാന്‍ വളരെയേറെ പ്രയാസമാണ് എന്ന് ശാസ്ത്ര ലോകം പറയുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് ഈ രോഗം പകരുന്നത്. എന്നാൽ തൊണ്ടയെ ബാധിക്കുന്ന ‘oropharyngeal gonorrhoea’ ആണ് ഇങ്ങനെ പകരാറുള്ളതെന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നു. രഹസ്യഭാഗങ്ങള്‍, തൊണ്ട, കണ്ണ് എന്നീ അവയവങ്ങളെയാണ് ഗോണോറിയ ബാധിക്കുക. ഒരു ഘട്ടംകഴിഞ്ഞാല്‍ ഈ രോഗം ചികിത്സിച്ച് മാറ്റാനും സാധിക്കില്ല. കോണ്ടം പോലെയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ഗോണോറിയ തടയാന്‍ സാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതും വലിയ തോതില്‍ ഗുണം ചെയ്യില്ല എന്നാണ് ഇപ്പോള്‍ മെല്‍ബണിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്. കൂടാതെ ഫ്രഞ്ച് കിസ്സ് മൂലം ഗോണോറിയ ഉണ്ടാകുമോ എന്നറിയാന്‍…

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കീഴടങ്ങി

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കീഴടങ്ങി. ആഭിഭാഷകനായ ബിജു മനോഹര്‍ (45) ആണ് കീഴടങ്ങിയത്. കൊച്ചി ഡിആര്‍ഐയുടെ ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 25 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍ മുഖ്യപ്രതിയാണ് അഭിഭാഷകനും കഴക്കൂട്ടം വെട്ടുറോഡ് കരിയില്‍ സ്വദേശിയുമായ ബിജു മനോഹര്‍. അഭിഭാഷകനൊപ്പം എത്തിയായിരുന്നു കീഴടങ്ങല്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജുവിന്റെ ഭാര്യയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ഹൈക്കോടതിയില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ തന്നെ ബിജു മോഹന്‍ ഇന്ന് കീഴടങ്ങുമെന്ന് അറിയിച്ചിരുന്നു. ഒളിവിലായിരുന്ന ബിജുവിനു വേണ്ടി തിരച്ചില്‍ ഈര്‍ജ്ജിതമാക്കിയ സമയത്താണ് ഇയാള്‍ കീഴടങ്ങിയത്. ബിജുമോഹനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

കുഞ്ഞോമനക്ക് ഭക്ഷണം നൽകാം ഇങ്ങനെ

കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാൻ പെടാപാട് പെടുന്നവരാണ് നമ്മൾ, കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ മാത്രം നൽകുക. ഫെെബർ, വിറ്റാമിനുകൾ, കാത്സ്യം, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് നൽകേണ്ടത്. കുട്ടികൾക്ക് ക്യത്യസമയത്ത് ബ്രേക്ക് ഫാസ്റ്റ് നൽകി ശീലിപ്പിക്കുക. ബ്രേക്ക്ഫാസ്റ്റില്‍ നിന്നാണ് ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജം ശരീരത്തിനും തലച്ചോറിനും കിട്ടുന്നത്. മറ്റൊന്ന് കുട്ടികളെ പച്ചക്കറി കഴിക്കാൻ ശീലിപ്പിക്കുകയാണ് പ്രധാനമായും വേണ്ടത്. കൂടാതെ പച്ചക്കറികളും പഴവർ​ഗങ്ങളും കുട്ടികൾക്ക് കൊടുക്കാതിരിക്കുമ്പോൾ നിരവധി രോ​ഗങ്ങളാകും പിടിപെടുക. ബീറ്റ്റൂട്ട്, കാരറ്റ്, കാബേജ്, ബീൻസ്, ചീര പോലുള്ള പച്ചക്കറികൾ കുട്ടികൾക്ക് ധാരാളം നൽകി ശീലിപ്പിക്കുക. ഗോതമ്പ്, പാലുല്‍പന്നങ്ങള്‍ തുടങ്ങിയ ഭക്ഷണസാധനങ്ങളില്‍ ഗ്ലൂട്ടന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കാണ് സെലിയാക് രോഗം ഉണ്ടാകുന്നത്. കൂടെക്കൂടെയുള്ള വയറിളക്കം, ദുര്‍ഗന്ധമുള്ള അയവുള്ള മലം, ഉന്തിയ വയര്‍, വളര്‍ച്ചക്കുറവ്, തൂക്കക്കുറവ് ഇവയാണ് സെലിയാക്…

അച്ചാർ നല്ലതാണ് പക്ഷേ വിനാ​ഗിരി????

അച്ചാര്‍ നമുക്കെല്ലാം ഇഷ്ടമാണ്, എന്നാല്‍ അല്‍പം വിനാഗിരി ചേര്‍ത്തിട്ടുണ്ടെങ്കില്‍ സ്വാദ് വര്‍ദ്ധിക്കുന്നു എന്നാണ് പലരുടേയും ധാരണ. വിനാഗിരി ഇല്ലാത്ത അച്ചാര്‍ ആലോചിക്കാന്‍ കൂടി കഴിയില്ലെന്ന് സാരംനേര്‍പ്പിച്ച അസറ്റിക് ആസിഡ് ആണ് വിനാഗിരി. എഥനോള്‍ അസറ്റിക് ആസിഡ് ഉപയോഗിച്ച് ഫെര്‍മന്റേഷന്‍ നടത്തിയാണ് വിനാഗിരി ഉത്പാദിപ്പിക്കുന്നത്. അച്ചാറിടുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒരു ഘടകമായി വിനാഗിരി മാറി കഴിഞ്ഞു. എന്നാല്‍ ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് പലപ്പോഴും കാര്യങ്ങള്‍ എത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കാരണം വിനാഗിരി അധികമായാല്‍ അത് പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമായേക്കാം. വയറിന് അസ്വസ്ഥത ഉണ്ടാവുന്നതിനും പലപ്പോഴും വിനാഗിരി കാരണമാകുന്നുണ്ട്. ചിലരില്‍ മലശോധന കൂട്ടുന്നു,വയറിളക്കം പോലുള്ള അവസ്ഥകളിലേക്ക് വിനാഗിരിയുടെ ഉപയോഗം പലരേയും എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഉപയോഗിക്കുമ്പോള്‍ അളവ് വളരെയധികം കുറക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇത് അപകടം വിളിച്ച് വരുത്തുന്നു.

തിരുവനന്തപുരത്ത് നേഴ്‌സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടി

തിരുവനന്തപുരത്ത് നേഴ്‌സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടി തിരുവനന്തപുരത്ത് നേഴ്‌സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം. എസ്എടി ആശുപത്രിയിലെ നഴ്‌സിംഗ് അസി. പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് സാരമായി പരിക്കേറ്റ പുഷ്പയെ മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിഥിന്‍ (34) ആണ് പുഷ്പയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിഥിനെമെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.