കസാഖ്സ്ഥാനില്‍ സംഘര്‍ഷം: മലയാളികളടക്കം 150 ലേറെ ഇന്ത്യക്കാര്‍ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നു

കസാഖ്സ്ഥാനില്‍ സംഘര്‍ഷം: മലയാളികളടക്കം 150 ലേറെ ഇന്ത്യക്കാര്‍ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്നു തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് മലയാളികള്‍ ഉള്‍പ്പടെ 150 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ലബനീസ് തൊഴിലാളി സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തെ ചൊല്ലി തൊഴിലാളികള്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമത്തില്‍ ചില തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. അതേസമയം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ട്വീറ്റ് ചെയ്തു. വിവരം എംബസിയെ അറിയിച്ചിട്ടുണ്ടെന്നും വേണ്ട സഹായം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച രാവിലെയാണ് ടെങ്കിസ് എണ്ണപ്പാടത്ത് സംഘര്‍ഷം തുടങ്ങിയത്. കഴിഞ്ഞ ദിവസം ലബനന്‍ കാരനായ ലോജിസ്റ്റിക്‌സ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് പെട്ടന്നുള്ള പ്രകോപനം.…

ഇനി മുതല്‍ ‘മൂന്നാംലിംഗ’വും ‘ഭിന്നലിംഗ’വും ഉപയോഗിക്കരുത്; ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ഇനി മുതല്‍ ‘മൂന്നാംലിംഗ’വും ‘ഭിന്നലിംഗ’വും ഉപയോഗിക്കരുത്; ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കായി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇനി മുതല്‍ മൂന്നാംലിംഗമെന്നും ഭിന്നലിംഗമെന്നും വിശേഷിപ്പിക്കാന്‍ പാടില്ല, ‘ട്രാന്‍സ്‌ജെന്‍ഡര്‍’ എന്ന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഉത്തരവ്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിന് പകരം തത്തുല്യമായ മലയാളപദം ലഭിക്കുന്നതുവരെ ഇത് തുടരണമെന്നും സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഔദ്യോഗിക രേഖകളില്‍ ഇനിമേല്‍ ‘ഭിന്നലിംഗം’, ‘മൂന്നാംലിംഗം’ എന്നിവ ഉപയോഗിക്കരുതെന്നും പകരം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദമെ ഉപയോഗിക്കാവൂ എന്നും സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതും രേഖകളില്‍ ഉപയോഗിക്കുന്നതും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പ്രയാസമുണ്ടാക്കുന്നതായി മനസ്സിലാക്കിയാണ് ഇടപെടല്‍.

എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ദുബൈയില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് വന്‍ ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടത്തെ തുടര്‍ന്ന് റണ്‍വേ താല്‍ക്കാലികമായി അടച്ചു. ദുബൈ-മംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്‍ഡിങ്ങിന് ശേഷം റണ്‍വേയുടെ ടാക്‌സിവേയില്‍ നിന്ന് തെന്നിമാറിയത്. കാറ്റും റണ്‍വേയുടെ നനവും വിമാനത്തിന്റെ ബ്രേക്ക് കുറവുമാണ് തെന്നിമാറാന്‍ കാരണമായി കരുതുന്നത്.

കേരള സന്ദര്‍ശനത്തിനെത്തിയ വിദേശ വനിതയെ കാണാതായി

കേരള സന്ദര്‍ശനത്തിനെത്തിയ വിദേശ വനിതയെ കാണാതായി കേരള സന്ദര്‍ശനത്തിനെത്തിയ വിദേശവനിതയെ കാണാനില്ലെന്ന് പരാതി. ജര്‍മന്‍ സ്വദേശി ലിസ വെയ്സ് (30)നെ കാണാനില്ലെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജര്‍മന്‍ കോണ്‍സുലേറ്റ് ഡി.ജി.പിയ്ക്ക് കത്തയച്ച സാഹചര്യത്തില്‍ വലിയതുറ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ അമ്മ കോണ്‍സുലേറ്റിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജര്‍മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയച്ചത്. കഴിഞ്ഞ മാര്‍ച്ച് 7ന് വിദേശ വനിത തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിരുന്നതായി പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുഎസ് പൗരന്‍ മുഹമ്മദലി നാട്ടിലേക്ക് മടങ്ങിപ്പോയതായും പോലിസ് പറഞ്ഞു. അമൃതപുരിയില്‍ പോവാനുള്ള വിലാസമാണ് ഇവര്‍ നല്‍കിയിരുന്നത്.

തമിഴ് സിനിമകളില്‍ നിന്ന് കീര്‍ത്തി വിട്ട്‌നില്‍ക്കുന്നത് പ്രതിഫലം കുറവായതിനാലോ..?

തമിഴ് സിനിമകളില്‍ നിന്ന് കീര്‍ത്തി വിട്ട്‌നില്‍ക്കുന്നത് പ്രതിഫലം കുറവായതിനാലോ..? മലയാളിയാണെങ്കിലും തമിഴ് സിനിമാലോകവുമായാണ് കീര്‍ത്തി സുരേഷിന് കൂടുതല്‍ അടുപ്പം. കീര്‍ത്തിയ്ക്ക് ഇപ്പോള്‍ സിനിമകളുടെ കൊയ്ത്താണ്. കാരണം താരം തമിഴില്‍ നിന്ന് ഇപ്പോള്‍ തെലുങ്കിലും ബോളിവുഡിലേക്കും വരെ ചേക്കേറിയിരിക്കുന്നു. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള മെയ്‌ക്കോവര്‍ ആരാധകര്‍ക്കായി കീര്‍ത്തി പങ്കുവെച്ചിരുന്നു. അജയ് ദേവഗണ്‍ നായകനാകുന്ന ബോളിവുഡ് ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ് ആണ്. അതിനിടയിലാണ് ആരാധകര്‍ക്ക് നിരാശ നല്‍കിക്കൊണ്ട് സിനിമാ വികടനില്‍ കീര്‍ത്തിയുടെ വാര്‍ത്ത. കീര്‍ത്തി തമിഴ് സിനിമകളില്‍ നിന്ന് അകലം പാലിക്കുന്നു. വിജയ് നായകനായ സര്‍ക്കാര്‍ എന്ന ചിത്രത്തിലാണ് അവസാനം കീര്‍ത്തിയെ കണ്ടത്. സര്‍ക്കാറിന് ശേഷം ഒരു തമിഴ് ചിത്രത്തില്‍ പോലും കീര്‍ത്തി കരാറ് ഒപ്പുവച്ചിട്ടില്ല. അതേ സമയം തെലുങ്കില്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മഹാനടിയിലൂടെ കിട്ടിയ പ്രശസ്തി കീര്‍ത്തിയെ തമിഴ് ഇന്‍ഡസ്ട്രിയില്‍ നിലനിര്‍ത്തുന്നു. തമിഴിനെക്കാള്‍ തെലുങ്കില്‍ പ്രതിഫലം…

ഇന്ത്യയ്ക്ക് 338 റണ്‍സ് വിജയ ലക്ഷ്യം; മുഹമ്മദ് ഷമിക്ക് അഞ്ചു വിക്കറ്റ്

ഇന്ത്യയ്ക്ക് 338 റണ്‍സ് വിജയ ലക്ഷ്യം; മുഹമ്മദ് ഷമിക്ക് അഞ്ചു വിക്കറ്റ് ബര്‍മിങ്ഹാം: ഇന്ത്യയ്ക്ക് 338 റണ്‍സ് വിജയ ലക്ഷ്യം; മുഹമ്മദ് ഷമിക്ക് അഞ്ചു വിക്കറ്റ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് കടന്നു. എട്ടു പന്തില്‍ 20 റണ്‍സെടുത്ത ജോസ് ബട്ലര്‍ അവസാന ഓവറുകളില്‍ റണ്‍റേറ്റ് കൂട്ടി. ഒടുവില്‍ മുഹമ്മദ് ഷമി തന്നെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 46 പന്തില്‍ 62 റണ്‍സുമായി ബെന്‍ സ്റ്റോക്ക്സ് ക്രീസിലുണ്ട്. 54 പന്തില്‍ 44 റണ്‍സെടുത്ത് ജോ റൂട്ടും പിന്തുണ നല്‍കി. മുഹമ്മദ് ഷമിയാണ് റൂട്ടിനേയും പുറത്താക്കിയത്. യുസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ വഴങ്ങിയത് 88 റണ്‍സാണ്. ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മോശം ബൗളിങ്ങാണിത്. ഒരു റണ്‍ മാത്രമെടുത്ത ഇയാന്‍ മോര്‍ഗനെ മുഹമ്മദ് ഷമി തിരിച്ചയച്ചു. ഒമ്പത് പന്തായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ ആയുസ്. കേദര്‍ ജാദവ് ക്യാച്ചെടുത്തു.…

ബെല്ലി ഡാന്‍സില്‍ തിളങ്ങി നേഹ കക്കര്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ബെല്ലി ഡാന്‍സില്‍ തിളങ്ങി നേഹ കക്കര്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ ബോളിവുഡ് ഗായിക നേഹ കക്കര്‍ സോഷ്യല്‍ മീഡിയയില്‍ എന്നും ഒരു ഹരം തന്നെയാണ്. നേഹയുടെ വീഡിയോകള്‍ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറാറുണ്ട്. അടിപൊളി ഗാനങ്ങളുടെ രാജ്ഞിയായ നേഹയ്ക്ക് നൃത്തം ഇഷ്ടമാണ്. അവർ പലപ്പോഴും ഡാന്‍സ് വീഡിയോ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാല് നേഹ അതിമനോഹരമായി ഫ്‌ളക്‌സിബളായി ഡാന്‍സ് ചെയ്യുന്നതായാണ് എന്നും കാണാറുള്ളത്. മാത്രമല്ല ഒരു ടിക് ടോക്ക് ഉപയോക്താവ് കൂടിയാണ് നേഹ. തന്റെ ഡാന്‍സ് വീഡിയോകളെല്ലാം താരം ഇതലൂടെയും പങ്കുവെക്കാറുണ്ട്. എന്നാല്‍ നേഹയുടെ ഏറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. കാരണം 2018ലെ സ്ത്യമേവ ജയതേ എന്ന ചിത്രത്തിലെ നേഹ പാടിയ സൂപ്പര്‍ ഡ്യൂപ്പ് ഹിറ്റ് ദില്‍ബറിന് ചുവട് വെക്കുകയാണ് താരം. എന്നാല്‍ പാട്ടിനൊത്തുള്ള ബെല്ലി ഡാന്‍സ് കണ്ട് ഹൃദയമിടിപ്പ് നിലച്ചുപോകുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രകടനം.…

ബൈക്ക് യാത്രികര്‍ക്ക് നേരെ ചീറിയടുത്ത് കടുവ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുന്നില്‍ ചീറിപാഞ്ഞ് കടുവ. ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്നാല്‍ കടുവയ്ക്ക് മുന്നില്‍ പതറാതെ വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ പാമ്പ്ര വനപാതയിലാണ് സംഭവം നടന്നത്. ബൈക്കിന് പിന്നിലുണ്ടായിരുന്ന ആളാണ് ഈ വീഡിയോ പകര്‍ത്തിയത്. എന്നാല്‍ മരണവേഗത്തിലാണ് കടുവയുടെ ഓട്ടം.പക്ഷെ ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രികര്‍ രക്ഷപ്പെട്ടത്. ബൈക്കോടിക്കുന്നയാളിന്റെ സമയോചിതമായ നിയന്ത്രണമാണ് ആക്രമണത്തില്‍ ഇരുവരും രക്ഷപ്പെട്ടത്. വീഡിയോ കാണുമ്പോള്‍ തന്നെ ഹൃദയമിടിപ്പ് നിലച്ചു പോകുന്നതായി തോന്നിപ്പോകും. എന്തായാലപം വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

കുഞ്ഞിന് ചുറ്റുമായാണ് ചാക്കോച്ചന്റെ ലോകം.. ഇത്രയും മോഹം മനസില്‍ വെച്ചിട്ടാണ് തന്നെ ആശ്വസിപ്പിച്ചിരുന്നത്; പ്രിയ പറയുന്നു

കുഞ്ഞിന് ചുറ്റുമായാണ് ചാക്കോച്ചന്റെ ലോകം.. ഇത്രയും മോഹം മനസില്‍ വെച്ചിട്ടാണ് തന്നെ ആശ്വസിപ്പിച്ചിരുന്നത്; പ്രിയ പറയുന്നു നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചെത്തിയത് ചാക്കോച്ചന്‍ തന്നെയായിരുന്നു. മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫാദേഴ്സ് ഡേയില്‍ ചാക്കോച്ചനും എത്തിയിരുന്നു. മകന് ചുറ്റുമായാണ് ഇപ്പോള്‍ ചാക്കോച്ചന്റെ ലോകം കറങ്ങുന്നതെന്ന് പ്രിയ പറയുന്നു. കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഉറക്കാനും എടുത്തു നടക്കാനുമൊക്കെ ചാക്കോച്ചന്‍ തന്നെയാണ് മുന്നില്‍. ഇടയ്ക്ക് കുഞ്ഞ് കരഞ്ഞാല്‍ താന്‍ അറിയാറില്ല, എന്നാല്‍ ആ സമയത്ത് ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. നേരത്തെ കുഞ്ഞിനെക്കുറിച്ച് പറയുമ്പോഴും ആ മോഹം പരാജയമായി മാറിയപ്പോഴും തന്നെ ആശ്വസിപ്പിച്ച ആളിന്റെ ഇപ്പോഴത്തെ സന്തോഷം കാണേണ്ടത് തന്നെയാണെന്നും പ്രിയ പറയുന്നു. മകന്‍ വന്നതോടെ തങ്ങളുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ വന്നുവെന്നും പ്രിയ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ്…

‘അമ്മ’യുടെ ഭരണഘടന ഭേദഗതി ജനാധിപത്യവിരുദ്ധമെന്ന് ഡബ്ല്യു.സി.സി; ഭേദഗതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു

‘അമ്മ’യുടെ ഭരണഘടന ഭേദഗതി ജനാധിപത്യവിരുദ്ധമെന്ന് ഡബ്ല്യു.സി.സി; ഭേദഗതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി കൊച്ചിയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ എതിര്‍പ്പുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഭരണഘടനാ ഭേദഗതി തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. കരട് ഭേദഗതി ജനാധിപത്യ വിരുദ്ധവും യുക്തി രഹിതവുമാണെന്നും ഡബ്ല്യുസിസി ആരോപിച്ചു. ഭരണഘടന ഭേദഗതിക്കൊരുങ്ങുന്ന അമ്മയുടെ നിലപാട് ശരിയല്ലെന്ന പ്രതികരണമാണ് ഡബ്ല്യു.സി.സി അംഗങ്ങള്‍ കൂടിയായ രേവതി, പാര്‍വതി എന്നിവരുടെ ഭാഗത്തു നിന്നുമുണ്ടായത്. ഭേദഗതിയുമായി ബന്ധപ്പെട്ട കരടിന്മേല്‍ ഇനിയും ചര്‍ച്ച ആവശ്യമാണെന്നും, എതിര്‍പ്പ് രേഖാമൂലം അറിയിക്കുമെന്നും ഡബ്ല്യു.സി.സി അറിയിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് ഭേദഗതി ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ചത്. അത്തരം അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ഇനിയും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ഡബ്ല്യു.സി.സി കുറ്റപ്പെടുത്തി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ താല്‍പര്യ പ്രകാരമാണ് കരട് തയ്യാറാക്കിയത്. തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തും വിധം കരടില്‍ മാറ്റം വരുത്തണം.…