ലൈം​ഗികബന്ധം വ്യായാമത്തിന്റെ ​ഗുണം നൽകുമെന്നത് യാഥാർഥ്യമോ?

സാധാരണയായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ശരീരത്തില്‍ നിന്ന് ഒരു പ്രത്യേക അളവ് വരെ കലോറികള്‍ നഷ്ടമാകുന്നുണ്ട്. അതിനാല്‍ തന്നെ സെക്‌സിനെ ചെറിയ രീതിയിലെങ്കിലും ഒരു വ്യായാമമുറയായി കാണാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സെക്‌സ് വ്യായാമത്തിന് പകരമാകുമോ? കൂടാതെ യഥാർഥത്തിൽ സെക്‌സ് ശരീരത്തിനും മനസിനും നിരവധി ഗുണങ്ങള്‍ നല്‍കാറുണ്ട്. ഹൃദയാരോഗ്യത്തിനും, രക്തസമ്മര്‍ദ്ദം വരുതിയിലാക്കുന്നതിനും, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമെല്ലാം സെക്‌സ് സഹായകമാണ്. ‘സ്‌ട്രെസ്’ കുറയ്ക്കാനും, ഉല്ലാസത്തോടെ മനസിനെ സൂക്ഷിക്കാനും സെക്‌സ് ഉപകാരപ്പെടുന്നു. നമ്മുടെ സന്തോഷത്തെയും സമാദാനത്തെയും നിദാനം ചെയ്യുന്ന പ്രത്യേകം ഹോര്‍മോണുകള്‍ സെക്‌സിനെ തുടര്‍ന്ന് ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഇതിന് പിന്നിലെ കാരണം. അതേസമയം വ്യായാമത്തിന് പകരമായി സെക്‌സിനെ കണക്കാന്‍ എല്ലാ സാഹചര്യങ്ങളിലും കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓരോ മനുഷ്യരും ലൈംഗികബന്ധത്തിലേര്‍പ്പെടാനെടുക്കുന്ന സമയം, അതിനെടുക്കുന്ന ശാരീരികമായ പ്രയത്‌നം- എന്നിവയെല്ലാം വ്യത്യസ്തമാണ്. എന്നാൽ സാധാരണഗതിയില്‍ ദമ്പതികള്‍ സെക്‌സിനായി ചിലവഴിക്കുന്നത് ശരാശരി 20 മിനുറ്റ് ആണെന്നാണ് ഒരു അമേരിക്കന്‍…

ശരീരത്തിനാവശ്യമായ പ്രോട്ടീൻ തരുന്ന കിടിലൻ ഭക്ഷണങ്ങളിൽ ചിലത് ഇവയാണ്

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം സ്ഥിരമയി കഴിക്കുക തന്നെ വേണം, ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോ​ഗങ്ങൾ എന്നിവ ഉണ്ടാകാം. എന്നാൽ യഥാർഥത്തിൽ പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ മധുരം അധികം കഴിക്കുന്നതിന്‍റെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ പിടിപെടാം. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആറ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഇതാ… പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളി ലൊന്നാണ് ചിക്കൻ. വേവിച്ച അരക്കപ്പ് ചിക്കനില്‍ 22 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. 172 ​​ഗ്രാം ചിക്കൻ ബ്രസ്റ്റിൽ 54 ​ഗ്രാം പ്രോർട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ നന്നായി അടങ്ങിയിട്ടുള്ള ഒന്നാണ് സോയാബീൻ. ജീവകം സി,…

അര്‍ജന്റീനയ്‌ക്കൊപ്പം എന്തെങ്കിലും നേടി എനിക്ക് വിജയിക്കണം; ലയണല്‍ മെസ്സി

അര്‍ജന്റീനയ്‌ക്കൊപ്പം ചേര്‍ന്ന് സുപ്രധാന ട്രോഫി സ്വന്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ലയണല്‍ മെസ്സി. അഞ്ച് തവണ ബാലണ്‍ ഡിഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ താരം അര്‍ജന്റീന ടീമിന്റെ ഭാഗമായിരുന്നു. 2014ലെ ലോകകപ്പിനും 2015,2016 കോപ്പ അമേരിക്ക റണ്ണേഴ്‌സ് അപ്പായിരുന്നു അര്‍ജന്റീന. എന്റെ കരീയറില്‍ എനിക്ക് പൂര്‍ത്തിയാക്കണം, ദേശീയ ടീമില്‍ എന്തെങ്കിലും നേടാന്‍ കഴിയണമെന്നാണ് എന്റെ ആഗ്രഹം’. അര്‍ജന്റീന ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ മെസ്സി പറഞ്ഞു. എന്റെ ചിന്തകളില്‍ നിന്ന മാറിനില്‍ക്കാന്‍ എനിക്ക് ഇഷ്ടമില്ല. അതുകൊണ്ട് കാര്യങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കില്ല. നമ്മള്‍ വീഴും,അതില്‍ നിന്ന് എഴുന്നേറ്റ് പിന്നെയും പോരാടുക നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി. അതാണ് ജീവിതം,മാത്രമല്ല ചെറിയ പ്രശ്‌നങ്ങളെ നേരിടാന്‍ തന്റെ കുടുംബ ജീവിതം പഠിപ്പിച്ചതായി മെസ്സി കൂട്ടിച്ചേര്‍ത്തു. തോല്‍വികള്‍ വേദനിപ്പിക്കാറുണ്ട്. പക്ഷെ ഞാനത് കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമാണ്. മുപ്പത്തിയൊന്നുകാരന്‍ പറഞ്ഞു.

‘ചപാകി’ന്റെ ആദ്യ ദിവസത്തെ ചിത്രീകരണത്തിനിടെ പൊട്ടിക്കരഞ്ഞ് ദീപിക പദുകോണ്‍

Deepika new movie Chapak

ഏത് ഭാഷകളിലായാലും വ്യത്യസ്തമായ വേഷങ്ങള്‍ തെരഞ്ഞെടുത്ത് ചെയ്യാനായിരിക്കും ഏതൊരും ആര്‍ട്ടിസ്റ്റിനും താല്പര്യം. അത്തരത്തില്‍ വളരെ പെട്ടെന്ന് തന്നെ ജനഹൃദയങ്ങളില്‍ കടന്നുകൂടിയ താരമാണ് ദീപിക പദുകോണ്‍. കാരണം ദീപിക ചെയ്യുന്ന വേഷങ്ങളെല്ലാം തന്നെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കും. അങ്ങനെ ഷൂട്ടിങ് പുരോഗമിക്കുന്ന താരത്തിന്റെ പുതിയ ചിത്രമാണ് ചപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രം ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്. ചപാകിന്റെ പോസ്റ്ററില്‍ ദീപികയുടെ മെയ്‌ക്കോവര്‍ കണ്ട് എല്ലാവരും ഞെട്ടിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ദിവസം രംഗം ചിത്രീകരിക്കുന്നതിനിടെ ദീപിക പൊട്ടിക്കരഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംവിധായകയോടൊപ്പം സംസാരിച്ച് കൊണ്ടിരിക്കെയാണ് താരത്തിന്റെ കരച്ചില്‍. ലക്ഷ്മിയുടെ ജീവിതത്തെ കുറിച്ച് പറയുന്നതിനിടയിലായിരുന്നു ദീപിക വികാരധീനയായത്. എന്നാല്‍ താരം പിന്നീട് ആത്മസംയനമം വീണ്ടെടുക്കുകയും തുടര്‍ന്ന് നല്ല രീതിയില്‍ ചിത്രീകരണം ആരംഭിക്കുകയും ചെയ്തതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

രുചികരമായ മാ ലഡ്ഡു തയ്യാറാക്കാം

കുഞ്ഞുങ്ങൾക്ക് നൽകാം മാ ല‍ഡ്ഡു. മധുര പലഹാരങ്ങളിൽ ഏറെ വെത്യസ്തമായ ഒന്നാണ് മാലഡ്ഡു.എന്നാൽ ഈ മാലഡ്ഡു എങ്ങനെ തയ്യാറാക്കാമെന്നു നമുക്ക് നോക്കാം ആവശ്യമുള്ള സാധനങ്ങൾ പൊട്ട് കടല 1 കപ്പ് പഞ്ചസാര 1/2 കപ്പ് പശുവിൻ നെയ്യ് 3/4 കപ്പ് കശുവണ്ടിപ്പരിപ്പ് 50 ഗ്രാം ഏലക്കായ പൊടിച്ചത് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം പൊട്ട് കടല വറുത്ത് പൊടിക്കുക. പച്ചമണം മാറിയാൽ മതി. കരിഞ്ഞുപോവരുത്. അതിൽ പഞ്ചസാര നന്നായി പൊടിച്ചതും ഏലയ്ക്കായ പൊടിച്ചതും ചേർത്ത് രണ്ട് മൂന്ന് തവണ അരിച്ച് എടുക്കുക. ഒരു ഉരുളിയിൽ പശുവിൻനെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് വറുക്കുക. തീ ഏറ്റവും കുറച്ച് മിക്സ് ചെയ്ത് വച്ച പൊടി ഇട്ടു തീ അണയ്ക്കുക.കൈകൊണ്ട് കട്ട ഇല്ലാതെ ഇളം ചൂടോടെ കുഴച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക.

മുന്‍ കാമുകന്മാരെല്ലാം തന്റെ പ്രിയസുഹൃത്തുക്കളെന്ന് നടി കത്രീന കൈഫ്

ബോളിവുഡ് നടി കത്രീന കൈഫ് ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന താരമായിരുന്നു.തന്റെ പ്രണയങ്ങളെ കുറിച്ചായിരുന്നു വാര്‍ത്തകളിലെ സ്ഥിരം ചര്‍ച്ച. രണ്‍ബീര്‍ കപൂറിനോടും സല്‍മാന്‍ ഖാനോടും തോന്നിയ പ്രണയം പിന്നീട് എങ്ങനെയില്ലാതായി എന്നുള്ളതിന് ഇപ്പോഴും ഒരു ഉത്തരം ആര്‍ക്കും കിട്ടിയിരുന്നില്ല. അതിനെ കുറിച്ച് താരവും ഒന്നും പറയാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഫിലം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ് കത്രീന. താന്‍ പണ്ട് പ്രണയിച്ച ഇരുവരും ഇപ്പോള്‍ തന്റെ ഏറ്റവും വലിയ സുഹൃത്തുക്കളാണെന്നാണ് കത്രീന പറയുന്നത്. ആരായാലും അവരോടെപ്പോഴും ബഹുമാനം ആവശ്യമാണ്. മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊക്കെ മറക്കാനും ശ്രമിക്കണം. ജീവിതത്തില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. അതൊക്കെ ഒരു തളര്‍ച്ചയും കൂടാതെ മുന്നോട്ട് കൊണ്ടുപോകുകയെന്നാണ് നമ്മള്‍ ചെയ്യേണ്ടത്. രണ്ടു പ്രണയവും ഇല്ലാതായപ്പോള്‍ തന്റെ ജീവിതത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. മാത്രമല്ല ജീവിതത്തെ സ്വയം…

പുകവലി സ്ത്രീകളെ ബാധിക്കുന്നത് ഇങ്ങനെയാണ്….

പുകവലി ഇന്ന് സ്ത്രീകൾക്ക് ഇടയിലും സർവ്വസാധാരണമാണ്, പുകവലി ശീലം പണ്ടൊക്കെ പുരുഷന്മാര്‍ക്ക് മാത്രമേ ഉണ്ടായിരുന്നോള്ളൂ. എന്നാല്‍ ഇന്ന് അങ്ങനെയല്ല. സ്ത്രീകളിലും പുകവലി കൂടി വരുന്നു. 2015ലെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പുകവലിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കൂടാതെ പുകവലി നമ്മുടെ ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകയില താറുമാറാക്കും. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില എന്നാണ് ലോകാരോഗ്യസംഘടന റിപ്പോർട്ട് ചെയ്യുന്നത്. കരള്‍ രോഗം, രക്തസമ്മർദ്ദം കൂടുന്നതിനും മറ്റ് പല രോഗങ്ങള്‍ക്കും ഈ പുകവലി കാരണമാകുന്നു. സ്ത്രീയെയും പുരുഷനെയും ഒരുപോലെ തന്നെ പുകവലി ബാധിക്കും. കൂടാതെ ഇന്നേറെ വ്യാപകമായിക്കൊണ്ടിരിയ്ക്കുന്ന സ്ത്രീ–പുരുഷവന്ധ്യതയ്ക്കും പുകവലി കാരണമാണ്. ഗര്‍ഭിണികള്‍ പുകവലിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ ബാധിക്കും. പുകവലിക്കാരായ സ്ത്രീകൾക്ക്‌ ജനിക്കുന്ന കുഞ്ഞുകൾക്ക്‌ തൂക്കക്കുറവുണ്ടാകും. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭം അലസാനും സാധ്യത കൂടുതലാണ്. ഇവര്‍ക്ക്…

നിരോധനത്തിൽ വലഞ്ഞ് വാവേ

അനിശ്ചിതത്വത്തിൽ വാവേ , അമേരിക്കയുടെ നിരോധനം വന്നതിനെ തുടര്‍ന്ന് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വാവേയ്ക്ക് മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലും വിലക്ക്. നിരോധനത്തെ തുടര്‍ന്ന് വിവിധ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ് സംഘടനകളികള്‍ നിന്നും വാവേയ്ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. നിരോധനത്തെ തുടർന്ന് എസ്ഡി കാര്‍ഡുകളുടെ സ്റ്റാന്റേര്‍ഡ് നിശ്ചയിക്കുന്ന എസ്ഡി അസോസിയേഷനിലെയും വൈഫൈ അലയന്‍സ് ഗ്രൂപ്പിലേയും അംഗത്വവും വാവേയ്ക്ക് നഷ്ടമായി. യു.എസ് വാണിജ്യ വകുപ്പിന്റെ ഉത്തരവ് പാലിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന എസ്ഡി കാര്‍ഡ് അസോസിയേഷന്‍ പറഞ്ഞു. വാവേയ്ക്ക് അംഗത്വം നഷ്ടമായതോടെ വാവേയക്ക് വരാനിരിക്കുന്ന ലാപ്‌ടോപ്പുകളിലും സ്മാര്‍ട്‌ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും മെമ്മറി സെമി കണ്ടക്ടര്‍ സ്റ്റാന്റേര്‍ഡ് നിശ്ചയിക്കുന്ന ജെ.ഇ.ഡി.ഇ.സി. യില്‍ നിന്നും വാവേയെ ഒഴിവാക്കിയിട്ടുണ്ട്. വാവേയ്ക്ക് ആന്‍ഡ്രോയിഡ് സേവനങ്ങള്‍ നല്‍കിവരുന്നത് അവസാനിപ്പിക്കുകയാണെന്ന് ഗൂഗിളും അറിയിച്ചിരുന്നു.

വോൾവോയുടെ പുത്തൻ കരാർ ബാറ്ററി നിർമ്മാതാക്കളുമായി

വോൾവോയുടെ പുത്തൻ കരാർ ബാറ്ററി നിർമ്മതാക്കളുമായി, സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെയും പോൾസ്റ്റാറിന്റെയും പുതുതലമുറ വൈദ്യുത മോഡലുകൾക്ക് ലിഥിയം അയേൺ ബാറ്ററികൾ ലഭ്യമാക്കുന്നതിന് മുൻനിര ബാറ്ററി നിർമാതാക്കളായ എൽ.ജി. ചെം, സി.എ.ടി.എൽ. എന്നിവരുമായി കരാര്‍ ഒപ്പിട്ട് വോൾവോ ഗ്രൂപ്പ്. അടുത്ത പത്തു വർഷത്തേക്കാണ് കരാര്‍. കൃത്യമായി പറഞ്ഞാൽ 2025ഓടെ ആഗോളതലത്തിലെ കാർ വില്പനയുടെ പകുതിയും പൂർണമായും വൈദ്യുതീകരിച്ച കാറുകളാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ എന്ന് വോൾവോ കാർസ് സി.ഇ.ഒ.യും പ്രസിഡന്റുമായ ഹാകെൻ സാമുവെൽസൺ വ്യക്തമാക്കി. കൂടാതെ നിലവിലുള്ള സി.എം.എ. മോഡുലർ വാഹനങ്ങൾക്കും പുതുതായി വരാനിരിക്കുന്ന എസ്.പി.എ. 2 വാഹനങ്ങൾക്കും ആഗോളതലത്തിൽ ബാറ്ററി മോഡ്യൂളുകൾ ലഭ്യമാക്കുന്നതാണ് പുതിയ കരാറുകൾ.

‘ദില്‍ സെ’യിലെ ചയ്യ ചയ്യ ഗാനം വെറും നാല് ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്; ഓര്‍മ്മകള്‍ പങ്കുവെച്ച് സന്തോഷ് ശിവന്‍

ബോളിവുഡിലെ ‘ദില്‍സേ’ എന്ന ചിത്രം ഇഷ്ടപ്പെടാത്തവരായിട്ടാരുമുണ്ടാവില്ല. കാരണം ഷാരൂഖ് ഖാന്‍ മികച്ച അഭിനയമാണ് ദില്‍സെയിലൂടെ കാഴ്ച്ചവെച്ചത്. സിനിമയ്ക്ക് മാത്രമല്ല ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്‌നം തിരക്കഥയെഴുതി സംവിധാാനം ചെയ്ത ചിത്രത്തില്‍ സംഗീതം ചെയ്തത് എ.ആര്‍.റഹ്മാനായിരുന്നു. സന്തോഷ് ശിവനായിരുന്നു ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ഇക്കാലത്തും ആളുകള്‍ പാടി നടക്കുന്ന പാട്ടാണ് ചയ്യാ ചയ്യാ എന്നു തുടങ്ങുന്ന ഗാനം. ഒരാളുപോലും ഈ പാട്ടിന്റെ സീന്‍ കാണാത്തവരായിട്ടുണ്ടാവില്ല. ദില്‍സേയിലെ ഗാനത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ക്യാമറാമാന്‍ സന്തോഷ് ശിവന്‍. സിനിമ ഇറങ്ങിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. എന്നാല്‍ വെറും നാല് ദിവസം കൊണ്ടാണ് ചയ്യാചയ്യാ എന്ന് തുടങ്ങുന്ന ഗാനം ഷൂട്ട് ചെയ്തതെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു. പൂര്‍ണമായും ട്രെയിനിലായിരുന്നു ഗാനം ചിത്രീകരിച്ചത്. ട്രെയിനിലെ യാത്ര മനോഹരമായിരുന്നു. അത് ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ നന്നായി കഴിഞ്ഞിരുന്നു. എല്ലാവരുമായുള്ള യാത്ര അടിപൊളിയായിരുന്നുവെന്ന് സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.