അതീവ ഗുരുതരാവസ്ഥയില്‍: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപണിയണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം. പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും പുതുക്കി പണിയണമെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അറ്റകുറ്റപ്പണി കൊണ്ട് കാര്യമില്ലെന്നും എഫ്ഐആറില്‍ ചൂണ്ടിക്കാണിക്കുന്നു. പാലം പുതുക്കിപണിയുന്നതിന്റെ ചെലവ് കരാറുകാരില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സിന്റെ എഫ്ഐആറില്‍ പറയുന്നു. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതിയില്‍ റോഡ് ആന്‍ഡ് ബ്രിഡ്ജസ് എം.ഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനി എംഡി സുജിത് ഗോയലാണ് ഒന്നാം പ്രതിയെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു. കിറ്റ്‌കോ മുന്‍ എം.ഡി സിറിയക് ഡേവിഡ്, ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ബെന്നി പോള്‍, ജി. പ്രമോദ് , ആര്‍.ബി.ഡി.സി മുന്‍ ജനറല്‍ മാനേജര്‍ എം.ഡി തങ്കച്ചന്‍ എന്നിവര്‍ക്കെതിരെയും തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളാ പോലീസിന് നാല് സ്‌കോച്ച്

പോലീസിന് നാല് സ്‌കോച്ച് കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയദുരന്തത്തില്‍ കേരളാ പോലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കോച്ചിന്റെ സുവര്‍ണ്ണ പുരസ്‌കാരം ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിക്കു വേണ്ടി എ.ഡി.ജി.പി ശ്രീ. അനില്‍ കാന്ത് ഐ.പി.എസ് അവാര്‍ഡ് ഏറ്റുവാങ്ങി. 2003 ല്‍ സ്ഥാപിതമായ സ്‌കോച്ച് പുരസ്‌കാരം, ഒരു സ്വതന്ത്ര സംഘടന നല്‍കുന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ്. ഇന്ത്യയെ മികച്ച രാജ്യങ്ങളില്‍ ഒന്നാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ഈ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. സാമൂഹിക, സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം, ചെയ്ഞ്ച് മേനേജ്‌മെന്റ്, കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പ്, കോര്‍പ്പറേറ്റ് ഗവേണ്‍സ്, പൗരസേവന മികവ്, നിര്‍മാണ കഴിവ്, ശാക്തീകരണ വികസനം, വ്യവസായിക മികവ് എന്നീ മേഖലകളില്‍ സ്‌കോച്ച് അവാര്‍ഡ് നല്‍കപ്പെടുന്നു. രണ്ട് ദശാബ്ദം പ്രസ്തുത മേഖലകളില്‍ പ്രവര്‍ത്തിച്ച് പ്രശസ്തി നേടിയവരെയാണ് സ്‌കോച്ച് അവാര്‍ഡിന്…

നിപ: സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തില്‍; ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി

നിപ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിമാക്കി. ഇടുക്കി, കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലായി 311 പേര്‍ നിരീക്ഷണത്തിലാണ്. നിപ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉളളതായി റിപ്പോര്‍ട്ട്. ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആരോഗ്യനില മെച്ചപ്പെടുന്നതായി വിവരം. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യ നില ദിനംപ്രതി വിലയിരുത്തും. ഇവര്‍ വീടിന് പുറത്ത് ഇറങ്ങാതെ കഴിയാന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വിവാഹശേഷം സിനിമയില്‍ അഭിനയിക്കില്ല…പ്രശസ്‌തി കുറച്ചുകാലത്തേക്ക് മാത്രം: തുറന്ന്പറഞ്ഞ് നമിത പ്രമോദ്‌

വിവാഹശേഷം സിനിമയില്‍ അഭിനയിക്കില്ല…പ്രശസ്‌തി കുറച്ചുകാലത്തേക്ക് മാത്രം: തുറന്ന്പറഞ്ഞ് നമിത പ്രമോദ്‌ വിവാഹശേഷം അഭിനയം നിര്‍ത്തുന്ന ചില നടിമാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ചിലര്‍ തിരിച്ച് സിനിമയിലേക്ക് മടങ്ങിവരാറുമുണ്ട.് ചിലര്‍ക്ക് അഭിനയം ഇഷ്ടമാണെങ്കിലും പങ്കാളിയുടെ നിര്‍ബന്ധപ്രകാരം മാത്രമായിരിക്കും അഭിനയ മോഹം അവസാനിപ്പിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ് നടി നമിതാ പ്രമോദ്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയായി വിവാഹശേഷം അഭിനയത്തിലേക്ക് ഇല്ലെന്നാണ് നടി പറയുന്നത്. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. താന്‍ കുടുംബത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഡ്രസ്സ് എടുത്തുതരാനും ഹെയര്‍ റെഡിയാക്കാനുമൊക്കെ ഇപ്പോള്‍ കൂടെ ആളുണ്ടാകും, എന്നാല്‍ പിന്നീട് കൂടെ നമ്മുടെ ഫാമിലി മാത്രമെ എന്തിനും ഉണ്ടാകുവുള്ളൂ എന്നാണ് നമിത പറയുന്നത്. കല്യാണം കഴിഞ്ഞ് അതിനോട് പൊരുത്തപ്പെട്ടുപോകാന്‍ കഴിയാത്ത എത്രയോ നടിമാരെ തനിക്കറിയാം. പണ്ടത്തെ ഓര്‍മ്മയില്‍ ഇപ്പോഴും ലിപ്സ്റ്റിക്കൊക്കെ ഇട്ട് കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാറുണ്ടെന്ന്…

പത്തനംതിട്ടയില്‍ പനി ബാധിച്ച് വീട്ടമ്മ മരിച്ചു

പത്തനംതിട്ടയില്‍ പനി ബാധിച്ച് വീട്ടമ്മ മരിച്ചു. മല്ലപ്പള്ളി ആനിക്കാട് പുളിക്കാമല കൊട്ടിയാമാക്കല്‍ സൂസമ്മ (47) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം. എച്ച് 1 എന്‍ 1 ബാധയെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു.

ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് മൂന്ന് പുതിയ സവിശേഷതകള്‍ ഒരുക്കി ഗൂഗിള്‍ മാപ്പ്

ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് മൂന്ന് പുതിയ സവിശേഷതകള്‍ ഒരുക്കി ഗൂഗിള്‍ മാപ്പ് കഴിഞ്ഞ കാലങ്ങളില്‍ ഗൂഗിള്‍ മാപ്‌സ് പല ഫീച്ചറുകള്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പാരമ്പര്യം നിനിര്‍ത്തി പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ആളുകള്‍ക്ക് ഗൂഗിള്‍ മാപ്‌സില്‍ മൂന്ന് പുതിയ നാവിഗേഷന്‍ സവിശേഷതകള്‍ ഗൂഗിള്‍ പ്രഖ്യാപിക്കുന്നു. ആദ്യത്തേത് ഒരു ബസിന്റെ ഏകദേശ യാത്രാസമയം, റൂട്ടിലെ തത്സമയ ട്രാഫിക് സ്റ്റാറ്റസ് എന്നിവ നല്‍കുന്നു. മാത്രമല്ല ട്രെയിന്‍ യാത്രയ്ക്കും സമാനമായ സവിശേഷതയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ റിയല്‍-ടൈം ട്രെയ്ന്‍ സ്റ്റാറ്റസ്,അതുപോലെ കാലതാമസം എന്നിവ കാണിക്കുന്നു. അവസാനമായി ഒരു മിക്‌സഡ് മോഡ് നാവിഗേഷന്‍ ഓപ്ഷന്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മികച്ച എളുപ്പ വഴികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. തത്സമയ ബസ് യാത്രാവിവരങ്ങള്‍ ബസ് യാത്രയില്‍ നേരിടേണ്ടി വരുന്ന കാലതാമസം, റൂട്ടിലെ തത്സമയ ട്രാഫിക സ്റ്റാറ്റസ് എന്നിവ ഉടന്‍തന്നെ ഗൂഗിള്‍ മാപ്…

ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക് മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂലൈ 27ന് അവാര്‍ഡ് സമ്മാനിക്കും. കെ.സേതുമാധവന്‍ ചെയര്‍മാന്‍ ആയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഭാഗ്യജാതകം എന്ന് ചിത്രത്തിലൂടെയാണ് ഷീല മലയാളത്തില്‍ ചുവട്‌വെയ്ക്കുന്നത്. 1962 മുതല്‍ സിനിമാരംഗത്ത് ഷീല സജീവസാന്നിധ്യമായിരുന്നു. പ്രേം നസീറിനൊപ്പം 130 ചിത്രങ്ങളില്‍ ജോഡിയായി ഷീല അഭിനയിച്ചിരുന്നു. മികച്ച നടിയ്ക്കുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത് 1969ല്‍ ഇറങ്ങിയ കള്ളിച്ചെല്ലമ്മയിലൂടെയാണ്. പിന്നീട് ഒരു പെണ്ണിന്റെ കഥ, ശരശയ്യ, ഉമ്മാച്ചു, അനുഭവം എന്നീ ചിത്രങ്ങള്‍ക്കും മികച്ച നടിക്കുള്ള പുരസ്‌കാരം ഷീല സ്വന്തമാക്കി. 1982ന് ശേഷം ഷീല ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. പിന്നീട് നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2003ല്‍ മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലൂടെയായിരുന്നു…

കൈക്കൂലി വാങ്ങുന്നതിനിടെ വിഴിഞ്ഞം ഹാര്‍ബറിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ വിഴിഞ്ഞം ഹാര്‍ബറിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മണിയോടെ തിരുവല്ലം വാഴമുട്ടം ഹൈ സ്‌കൂളിന് സമീപം പണം കൈപ്പറ്റുന്നതിനിടെയാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ ദിനേശ് ശങ്കറിനെ വിജിലന്‍സ് സംഘം പിടികൂടിയത്. അഞ്ചു തെങ്ങിന് സമീപമുള്ള റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കരാറുകാരനില്‍ നിന്നും 20000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. പരിശോധന നടത്തിയത് വിജിലന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്. സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ നാളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

വിവാഹിതനെ പ്രണയിച്ച യുവതിയെ സഹോദരന്മാര്‍ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു

വിവാഹിതനായ യുവാവിനെ പ്രണയിച്ച യുവതിയെ സഹോദരന്മാര്‍ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. നോയ്ഡയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സല്‍മ (22) നോയ്ഡ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതക ശ്രമത്തിന് യുവതിയുടെ മൂന്ന് സഹോദരങ്ങളായ ഇര്‍ഫാന്‍,റിസ്വാന്‍, ഇംമ്രാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുലന്ദ്‌സര്‍ സ്വദേശികളാണ് ഇവര്‍. യുവതി പ്രദേശത്തെ ഭൂവുടമയുമായി അടുപ്പത്തിലായത് സഹോദരന്മാര്‍ എതിര്‍ക്കുകയും ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും യുവതി അത് നിരസിച്ചതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സല്‍മയും സഹോദരങ്ങളും മെയ് അഞ്ചിന് ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയും സല്‍മയെ തിരിച്ച് വീട്ടിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുവിടാമെന്ന് ഇര്‍ഫാനും റിസ്വാനും അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കിടെ ദാദ്രിയിലെത്തിയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇവര്‍ യുവതിയെ കഴുത്ത് ഞെരിക്കുകയും ആസിഡ് മുഖത്തൊഴിക്കുകയും ചെയ്തു. യുവതി മരിച്ചെന്ന് കരുതി പാലത്തിന് ചുവട്ടില്‍ ഉപേക്ഷിച്ചു. യുവതിയുടെ നില മെച്ചപ്പെട്ട് വരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.…

മാമ്പഴം കടിച്ചുപിടിച്ചോണ്ട് വ്യാജ പ്രചരണത്തിനിറങ്ങിയാല്‍ മുമ്പത്തെപ്പോലെയാവില്ല; മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കഞ്ചേരിക്കും എതിരെ കെ.കെ ശൈലജ

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയ മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കഞ്ചേരിക്കും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ തവണത്തെപ്പോലെ കള്ള പ്രചരണം ഇനി ഉണ്ടായാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി അറിയ്ച്ചു. ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളിലൂടെ ചിലയാളുകള്‍ എന്തൊക്കെയോ തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മോഹനന്‍ വൈദ്യര്‍ എന്നയാള്‍ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാങ്ങ കടിച്ച് കാണിച്ചിട്ട് വവ്വാല്‍ കടിച്ചതൊക്കെ താന്‍ കഴിക്കുമെന്നും നിങ്ങള്‍ കഴിച്ചോളൂ എന്നൊക്കെ പറഞ്ഞിരുന്നു. അമ്മാതിരി പ്രചരണം ഇനി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഇതുപോലെ അബദ്ധ ജഡിലമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ജനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജേക്കബ് വടക്കഞ്ചേരി ഇത്തവണയും പനി എന്നത് ഒരു അനുഗ്രഹമാണെന്നും പനിക്ക് മരുന്ന് കഴിക്കരുതെന്നും നിപ എന്നത് മരുന്ന് ലോബിയുടെ തട്ടിപ്പാണെന്നും പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. പനിക്ക്…