കൊട്ടാരക്കര- സുള്ള്യ സൂപ്പർ ഡീലക്സ് സർവ്വീസിന് തുടക്കം

കൊട്ടാരക്കര- സുള്ള്യ സൂപ്പർ ഡീലക്സ് സർവ്വീസിന് തുടക്കം കൊട്ടാരക്കരയിൽ നിന്നും കർണാടകയിലെ സുള്ള്യയിലേക്ക് കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പർ ഡീലക്സ് എയര്‍ ബസ് സർവീസ് തുടങ്ങി. കൊട്ടാരക്കരയിൽ നിന്നും വൈകുന്നേരം 5. 25ന് പുറപ്പെടുന്ന ബസ് രാവിലെ 5. 50ന് സുള്ള്യയിൽ എത്തും. കോട്ടയം, മുവാറ്റുപുഴ, തൃശ്ശൂർ, കോഴിക്കോട് ,കണ്ണൂർ, കാസർഗോഡ്, പഞ്ചിക്കൽ വഴിയാണ് യാത്ര. തിരികെ സുള്ള്യയിൽ നിന്നും വൈകുന്നേരം 5.30 പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20നു കൊട്ടാരക്കരയിലും എത്തും. സുള്ള്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മടിക്കേരി, കൂര്‍ഗ് യാത്രികര്‍ക്കുമൊക്കെ ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സര്‍വ്വീസ്. കൊട്ടാരക്കര മുതൽ മുവാറ്റുപുഴ വരെയുള്ള എല്ലാ ബസ് സ്റ്റാന്റിലും റിസർവേഷൻ ഉൾപ്പടെ ബോർഡിങ് പോയിന്‍റ് ഏർപെടുത്തിട്ടുണ്ട് . 641 രൂപയാണ് കൊട്ടാരക്കരയിൽ നിന്ന് സുള്ള്യ വരെയുള്ള ടിക്കറ്റ് ചാർജ് . Online.Keralartc.Com വഴിയും ടിക്കറ്റ് റിസര്‍വ് ചെയ്യാം.

മൊബൈല്‍ ഫോണ്‍ പൊലീസുകാരന്‍ കൈക്കലാക്കി: പരാതിപ്പെട്ടപ്പോള്‍ ഭീഷണിയും

അപകടത്തില്‍പ്പെട്ട യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസുകാരന്‍ കൈക്കലാക്കി: പരാതിപ്പെട്ടപ്പോള്‍ ഭീഷണിയും അപകടത്തില്‍പ്പെട്ട യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസുകാരന്‍ എടുത്തതായി പരാതി. ആലപ്പുഴ നോര്‍ത് സി.ഐ രാജ്കുമാറിനെതിരെ തഴക്കര മുട്ടത്തയ്യത്ത് കോളനിയില്‍ എം.ഗിരീഷ് മുഖ്യമന്ത്രിയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

വാട്സ് ആപ്പിലെ പിഴവ് കണ്ടെത്തി; സമ്മാനം നേടി മലയാളി വിദ്യാർഥി

വാട്സ് ആപ്പിലെ പിഴവ് കണ്ടെത്തി; സമ്മാനം നേടി മലയാളി വിദ്യാർഥി താരമായി 19കാരൻ , വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്‍റെ ആദരം. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി ടെക് വിദ്യാര്‍ത്ഥിയായ കെ എസ് അനന്തകൃഷ്ണനാണ് ഫെയ്സ്ബുക്കിന്‍റെ അംഗീകാരം ലഭിച്ചത്. ഉപയോക്താക്കള്‍ അറിയാതെ വാട്സ് ആപ്പ് ഫയലുകള്‍ മറ്റുള്ളവര്‍ക്ക് പൂര്‍ണമായും നീക്കം ചെയ്യാമെന്ന പിഴവാണ് 19-കാരനായ അനന്തകൃഷ്ണന്‍ കണ്ടെത്തിയത്. ഏകദേശം രണ്ടുമാസം മുമ്പാണ് വാട്സ് ആപ്പിലെ പിഴവ് അനന്തകൃഷ്ണന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. പിന്നീട് രണ്ടുമാസം പിഴവുകള്‍ നിരീക്ഷിച്ച് ബോധ്യപ്പെട്ടതോടെ ഫേസ്ബുക്ക് അധികൃതര്‍ അനന്തകൃഷ്ണനെ സമീപിച്ചു. ഫേസ്ബുക്കിന്‍റെ ഹോള്‍ ഓഫ് ഫെയിം എന്ന അംഗീകാരം ലഭിച്ച അനന്തകൃഷണന് ഫേസ്ബുക്ക് അധികൃതര്‍ 500 ഡോളറും സമ്മാനമായി നല്‍കി. അതായത് ഈ വര്‍ഷത്തെ ഫേസ്ബുക്ക് താങ്ക്സ് പട്ടികയില്‍…

അപകടത്തില്‍പ്പെട്ട യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസുകാരന്‍ കൈക്കലാക്കി: പരാതിപ്പെട്ടപ്പോള്‍ ഭീഷണിയും

അപകടത്തില്‍പ്പെട്ട യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസുകാരന്‍ കൈക്കലാക്കി: പരാതിപ്പെട്ടപ്പോള്‍ ഭീഷണിയും അപകടത്തില്‍പ്പെട്ട യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസുകാരന്‍ എടുത്തതായി പരാതി. ആലപ്പുഴ നോര്‍ത് സി.ഐ രാജ്കുമാറിനെതിരെ തഴക്കര മുട്ടത്തയ്യത്ത് കോളനിയില്‍ എം.ഗിരീഷ് മുഖ്യമന്ത്രിയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 15 ന് ഗിരീഷ് ഓടിച്ച കാര്‍ ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപം വച്ച് ഒരു പെട്ടിഓട്ടോയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഗിരീഷ് ചികിത്സയ്ക്ക് ശേഷമാണ് സംഭവത്തില്‍ തനിയ്‌ക്കെതിരെ കേസുണ്ടെന്നറിഞ്ഞത്. അതോടെ കഴിഞ്ഞ 25നാണ് ഗിരീഷ് സ്റ്റേഷനിലെത്തി ജാമ്യമെടുത്തത്. എന്നാല്‍ ജാമ്യം അനുവദിച്ച ശേഷം സി.ഐ അപകടത്തില്‍ തകര്‍ന്ന കാര്‍ പരിശോധനയ്ക്കായി മാവേലിക്കരയിലെ വര്‍ക്ഷോപ്പില്‍ നിന്ന് ആലപ്പുഴയില്‍ എത്തിക്കണമെന്നും അതിന് 15,000 രൂപയാകുമെന്നും അറിയിച്ചു. പക്ഷെ തനിക്ക് അതിനുള്ള സാമ്പത്തികശേഷിയില്ലെന്ന് ഗിരീഷ് പറഞ്ഞു. ഇതോടെ ഗിരീഷിന്റെ സ്മാര്‍ട്ട് ഫോണ്‍ സി.ഐ വാങ്ങി വെച്ചു. വാഹനം പരിശോധിക്കുന്നതിന്…

രാജസ്ഥാന്‍ സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തിനിടെ സ്‌ക്രീനില്‍ അശ്ലീല വീഡിയോ; അമ്പരന്ന് ഉദ്യോഗസ്ഥര്‍

രാജസ്ഥാന്‍ സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തിനിടെ സ്‌ക്രീനില്‍ അശ്ലീല വീഡിയോ; അമ്പരന്ന് ഉദ്യോഗസ്ഥര്‍ രാജസ്ഥാനിലെ സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ നടന്ന യോഗത്തിനിടെ സ്‌ക്രീനില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മുഗ്ധ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയാണ് സ്‌ക്രീനില്‍ അശ്ലീല വീഡിയോ പ്ലേ ആയത്. സെക്രട്ടേറിയറ്റില്‍ വിവിധ പദ്ധതികളുടെ അവലോകന യോഗമാണ് നടന്നത്. ജില്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹാളിലെ സ്‌ക്രീനില്‍ അപ്രതീക്ഷിതമായി അശ്ലീല വീഡിയോ ദൃശ്യം പ്ലേ ആകുന്നത്. ഇതോടെ യോഗത്തില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ അമ്പരന്നു. രണ്ട് മിനിട്ടോളം വീഡിയോ സ്‌ക്രീനില്‍ പ്ലേ ആവുകയും ശേഷം സാങ്കേതിക ജീവനക്കാര്‍ എത്തി വീഡിയോ നിര്‍ത്തുകയുമായിരുന്നു. പിന്നീട് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചു. സംഭവത്തിനു പിന്നിലെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്റര്‍ ഡയറക്ടറോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്…

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന മോദി നാളെ 11.35 ന് കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങും. പിന്നീട് രാവിലെ 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ പ്രത്യേക ഹെലികോപ്ടറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. പിന്നീട് എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിച്ചശേഷം 2 മണിക്ക് തിരികെ പോകും. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ഡി സി പി ഡോ. ഹിമേന്ദ്ര നാഥ്, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയലക്ഷ്യം സതാംപ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ആശ്വാസം തേടി ദക്ഷിണാഫ്രിക്ക. ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് എടുത്തു. ചാഹല്‍ നാല് വിക്കറ്റ് നേടി നികച്ച പ്രകടനം നടത്തിയപ്പോള്‍ നിശ്ചിത സമയം കഴിഞ്ഞപ്പോള്‍ 89ന് അഞ്ച് എന്ന് ദയനീയാവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് ഭേദപ്പെട്ട സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തിപ്പെട്ടു. ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായുള്ള ബാറ്റിങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് . 25 ഓവര്‍ കഴിയുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 100 റണ്‍സില്‍ അഞ്ച് വിക്കറ്റ് നഷ്ടമായി. ജസ്പ്രീത് ബുംറയും ചഹലുംനാല് വിക്കറ്റുകള്‍ വീതവും കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് വീതവും നേടി. ചഹലിന്റെ ബോളിങില്‍ ഫാഫ് ഡു പ്ലെസിസിനെയും റാസി വാന്‍ ദെര്‍ ഡസ്സനെയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ക്വിന്റണ്‍ ഡി കോക്കിനെ വിരാട് കോഹ് ലിയുടെ ക്യാച്ചിലും ഹാഷിം അംലയെ രോഹിത് ശര്‍മ്മയുടെ…

അറിയാം ധാരാളം ഗുണങ്ങളുളള ഡ്രാഗണ്‍ ഫ്രൂട്ട്

അറിയാം ധാരാളം ഗുണങ്ങളുളള ഡ്രാഗണ്‍ ഫ്രൂട്ട് കള്ളിച്ചെടികളെപ്പോലെ ഇലകളില്ലാതെ, പറ്റിപ്പിടിച്ചു വളരുന്ന ഈ ചെടി മലയാളമണ്ണിലും മികച്ച വിളവ് തരുന്ന ഇനമാണ്, പോഷക സമൃദ്ധമാണ് ഡ്രാഗണ്‍ ഫ്രൂട്ട് , ഡ്രാഗണ്‍ ഫ്രൂട്ട് പുറമെ കാണുന്ന ഭംഗി പോലെ തന്നെയാണ് അകവും. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ മനോഹരമായ ഇവ കേരളത്തിലും കൃഷിചെയ്യുന്നു. ധാരാളം ഗുണങ്ങളുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജീവകങ്ങളാൽ സമ്പുഷ്‌ടമായതിനാൽ ഇവ വാർധക്യം അകറ്റും. പിങ്ക് നിറവും അതുല്യമായ പോഷകപ്രാധാന്യവും മൂലം ഫലവർഗ പ്രേമികളുടെ മനം കവർന്ന ഈ പഴം കേരളത്തിലെത്തിയിട്ട് അധികമായിട്ടില്ല. ഡ്രാഗണ്‍ ഫ്രൂട്ടിൽ ആന്‍റി ഓക്സിഡന്‍റ്, വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് , അതിനാൽ തന്നെ ഇവയ്ക്ക് ശരീരത്തിന്‍റെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുളള കഴിവുണ്ട്. പ്രമേഹം, കൊളസ്ട്രോള്‍, സന്ധിവേദന, ആസ്തമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷിയും ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്. ക്യാന്‍സര്‍ തടയാനുളള കഴിവും ഇവയ്ക്കുണ്ട്. ഡ്രാഗണ്‍…

പുതിയ മിറര്‍ സെല്‍ഫിയില്‍ സ്റ്റൈലിഷ് ഡ്രസ്സില്‍ സുന്ദരിയായി താരപുത്രി സുഹാന ഖാന്‍

പുതിയ മിറര്‍ സെല്‍ഫിയില്‍ സ്റ്റൈലിഷ് ഡ്രസ്സില്‍ സുന്ദരിയായി താരപുത്രി സുഹാന ഖാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ എപ്പോഴും എവിടെയും സ്റ്റാര്‍ തന്നെയാണ്. നിമിഷം നേരം കൊണ്ടാണ് താരപുത്രിയുടെ ചിത്രങ്ങളും വിഡോയകളും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സമീപകാലം പോസ്റ്റ് ചെയ്ത സെല്‍ഫി ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ചിത്രം എവിടെ നിന്നാണ് എടുത്തതെന്ന് വ്യക്തമല്ല. പക്ഷെ, മനോഹരമായ സ്ട്രാപ് ലെസ്സ് വസ്ത്രത്തില്‍ മുടി പിന്നില്‍ കെട്ടി കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന സുഹാനയെയാണ് കാണാന്‍ കഴിയുന്നത്. കഴുത്തില്‍ നേരിയ ഒരു ചെയ്‌നും അതിന് മാച്ചായ ബ്രേസ്ലേറ്റും സുഹാന ധരിച്ചിട്ടുണ്ട്. എന്നാല്‍ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത് അവളുടെ സെല്‍ഫോണിന്റെ പിന്‍പോക്കറ്റിലുള്ള എടിഎം കാര്‍ഡാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഷാരൂഖ് തന്റെ ഇളയ മകന്‍ അബ്രാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് മൂന്ന് മക്കളുടെ ചിത്രം താരം പങ്കുവെച്ചിരുന്നു. മാത്രമല്ല സുഹാന പഠിച്ചു കൊണ്ടിരിക്കുകയാണെന്നും പഠന ശേഷം…

പൂന്തോട്ടത്തെ കുടുംബത്തിന് ലക്ഷ്മിയുമായി അടുത്ത ബന്ധം; മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറയുന്നത് വരെ തന്റെ സംശയങ്ങള്‍ നിലനില്‍ക്കുമെന്ന് ബാലഭാസ്‌കറിന്റെ പിതാവ്

പൂന്തോട്ടത്തെ കുടുംബത്തിന് ലക്ഷ്മിയുമായി അടുത്ത ബന്ധം; മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറയുന്നത് വരെ തന്റെ സംശയങ്ങള്‍ നിലനില്‍ക്കുമെന്ന് ബാലഭാസ്‌കറിന്റെ പിതാവ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ പൂന്തോട്ടം അധികൃതര്‍ക്കെതിരെ ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി. ബാലഭാസ്‌കറിന് ഡോക്ടറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. അത് ബാലഭാസ്‌കര്‍ തന്നോട് പറഞ്ഞിട്ടുള്ളതാണ്. എന്തെങ്കിലും സംസാരിച്ചാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് പൂന്തോട്ടം അധികൃതരുടെ രീതി. മാനനഷ്ടക്കേസിന് മറുപടി നല്‍മെന്നും കെ സി ഉണ്ണി പറഞ്ഞു. ബാലുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറയുന്നതു വരെ തന്റെ സംശയങ്ങള്‍ നിലനില്‍ക്കുമെന്നും കെ സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. വീടുമായി ബാലഭാസ്‌കര്‍ നല്ല ബന്ധത്തില്‍ ആയിരുന്നു, സഹകരിക്കാതിരുന്നത് ലക്ഷ്മിയായിരുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കുടുംബവുമായി ബാലുവിന് ബന്ധമില്ലെന്ന പൂന്തോട്ടത്ത ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമാണ്. പൂന്തോട്ടത്തെ കുടുംബത്തിന് ലക്ഷമിയുമായാണ് അടുത്ത ബന്ധമെന്നും കെ സി ഉണ്ണി…