ക്ലാസ്‌മേറ്റ്‌സിലെ റസിയ ആളാകെ മാറി; രാധികയുടെ കിടിലന്‍ ലുക്കില്‍ അമ്പരന്ന് ആരാധകര്‍

ക്ലാസ്‌മേറ്റ്‌സിലെ റസിയ ആളാകെ മാറി; രാധികയുടെ കിടിലന്‍ ലുക്കില്‍ അമ്പരന്ന് ആരാധകര്‍ നടിമാരുടെ ഏത് തരത്തിലുള്ള മാറ്റങ്ങളും വലിയ വാര്‍ത്തായാകാറുണ്ട്. താരങ്ങളുടെ മെയ്‌ക്കോവറുകള്‍ എന്നും ആരാധകര്‍ക്ക് ഒരു ത്രില്ല് തന്നെയാണ്. അത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന സ്വന്തം രാധിക. നാടന്‍ പെണ്‍കുട്ടിയായി സിനിമയില്‍ വന്ന റസിയ ഇപ്പോള്‍ പഴയ റസിയ അല്ല. ഐറ്റം വേറെയാണ്. താരത്തിന്റെ ഗംംഭീര മെയ്‌ക്കോവറാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മുടി മുറിച്ച് കിടിലന്‍ ലുക്കിലാണ് രാധിക. താരത്തിന്റെ മെയ്‌ക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2016 ഫെബ്രുവരിയിലായിരുന്നു രാധിക-അഭില്‍ ദമ്പതികളുടെ വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന രാധിക വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ്. ഷാജി എന്‍ കരുണിന്റെ ‘ഓള്‍’ എന്ന പുതിയ ചിത്രത്തിലൂടെ താരം തിരിച്ചുവരുന്നത്.

ഹെലികോപ്റ്ററില്‍ തൂങ്ങി അതിസാഹസിക പ്രകടനം നടത്തുന്ന അക്ഷയ് കുമാര്‍; താരത്തിന് ആരാധകരുടെ മുന്നറിയിപ്പ്

ഹെലികോപ്റ്ററില്‍ തൂങ്ങി അതിസാഹസിക പ്രകടനം നടത്തുന്ന അക്ഷയ് കുമാര്‍; താരത്തിന് ആരാധകരുടെ മുന്നറിയിപ്പ് പുതിയ ചിത്രം സൂര്യവന്‍ഷിയിലെ ഹെലികോപ്റ്ററില്‍ തൂങ്ങിനിന്നുള്ള സാഹസികമായ ആക്ഷന്‍ രംഗത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ അക്ഷയ് കുമാര്‍. രോഹിത് ഷെട്ടിയുടേതാണ് ചിത്രം. എന്നാല്‍ താരം ചിത്രം പോസ്റ്റ് ചെയ്യുന്നതോടൊപ്പം ആരാധകര്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കുകയുണ്ടായി. ആരാധകരാരും ഇത് പരീക്ഷിച്ച് നോക്കരുതെന്നാണ് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചിട്ടത്. എന്നാല്‍ ചിത്രം ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ചെയ്യുന്നത്. ഇതിന് പിന്നാലെ താരത്തിന് തിരിച്ച് ഉപദേശവുമായി ആരാധകരം എത്തിയിരിക്കുകയാണ്. ഇത്തരം രംഗങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് അക്ഷയ്ക്ക് ആരാധകര്‍ നല്‍കുന്ന മുന്നറിയിപ്പ്. രോഹിത് ഷെട്ടിയുടെ സൂര്യവന്‍ഷി പോലീസ് ശ്രേണിയിലെ നാലാം ചിത്രമാണ്. സിങ്കം, സിംബ എന്നിവ രോഹിതിന്റെ മറ്റ് സിനിമകളാണ്.

‘ഉയരം അതൊരു പ്രശ്‌നമേ അല്ല’..തന്റെ സെല്‍ഫിക്കുള്ളില്‍ ബുര്‍ജ് ഖലീഫയെ ഒതുക്കി ഗിന്നസ് പക്രു

‘ഉയരം അതൊരു പ്രശ്‌നമേ അല്ല’..തന്റെ സെല്‍ഫിക്കുള്ളില്‍ ബുര്‍ജ് ഖലീഫയെ ഒതുക്കി ഗിന്നസ് പക്രു നായകനായും സഹനടനായും ജനഹൃദയങ്ങളില്‍ കടന്നുചെന്ന താരമാണ് ഗിന്നസ് പക്രു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയ്ക്ക് ചുവടെ നിന്നുകൊണ്ടുള്ള സെല്‍ഫിയുമായാണ് പക്രു എത്തിയിട്ടുള്ളത്. ചിത്രത്തിന് താഴെ അടിക്കുറിപ്പായി ഉയരം ഒരു പ്രശ്‌നമേയല്ല എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പക്രു ഇളയരാജയിലാണ് അവസാനമായി അഭിനയിച്ചത്. ഫാന്‍സി ഡ്രസ്സാണ് പക്രുവിന്റേതായി ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

കികി ചലഞ്ചിന് ശേഷം എത്തുന്നു വാക്വം ചലഞ്ച്; അത്യന്തം അപകടകാരി

കികി ചലഞ്ചിന് ശേഷം എത്തുന്നു വാക്വം ചലഞ്ച്; അത്യന്തം അപകടകാരി ന്യൂയോര്‍ക്ക്: ലോകമെങ്ങും ഓടുന്ന വാഹനത്തില്‍ നിന്നും ചാടി ഇറങ്ങി ഡാന്‍സ് കളിക്കുന്ന കികി ചലഞ്ച് ഓണ്‍ലൈനില്‍ ഇടക്കാലത്ത് വൈറലായിരുന്നു. എന്നാല്‍ ഇതിന്‍റെ അപകടം തിരിച്ചറിഞ്ഞതോടെ ഇതിന്‍റെ ആവേശം കെട്ടടങ്ങി. പക്ഷെ കാര്യം അവിടെ നിന്നില്ല, ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും വൈറലാകുകയാണ് വാക്വം ചലഞ്ച്. അതീവ അപകടകരം എന്ന് പറയാവുന്ന ഈ ചലഞ്ചിന്‍റെ രീതി ഇങ്ങനെയാണ്. ഈ ​ഗെയിമിനായി ആളുകള്‍ വലിയൊരു ഗാര്‍ബേജ് ബാഗിനുള്ളില്‍ കയറും. അതിനുശേഷം ബാഗിനുള്ളില്‍ ഉള്ള വായു ഒരു വാക്വം ക്ലീനര്‍ ഉപയോഗിച്ച് വലിച്ചെടുക്കും. അപ്പോള്‍ ബാഗിനകത്തെ വായു മുഴുവന്‍ പുറത്തേക്ക് പോയി ബാഗ് ആളുകളുടെ ദേഹത്ത് ഒട്ടിപിടിക്കും. ഇതോടെ അയാള്‍ക്ക് അനങ്ങാന്‍ വയ്യാതെ വരും. കാര്യം ആളുകൾ തമാശക്കായാണെങ്കിലും ഇത്തരത്തിൽ ചെയ്യുമ്പോൾ ഇതിനുപിന്നില്‍ അപകടം നിറഞ്ഞിരിപ്പുണ്ട്. ഈ ചലഞ്ച് ചെയ്ത ഒരു…

സല്‍മാന്‍ ഖാന്‍ അംഗരക്ഷകനെ തല്ലിയതിന് പിന്നിലെ കാരണം അവിശ്വസനീയം!

സല്‍മാന്‍ ഖാന്‍ അംഗരക്ഷകനെ തല്ലിയതിന് പിന്നിലെ കാരണം അവിശ്വസനീയം! ബോളിവുഡ് താരം സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ചഭിനയിച്ച ‘ഭാരത്’ ചിത്രം ഇന്ന് പുറത്തിറങ്ങി. ഈദ് ആഘോഷിക്കുന്ന ഈ സന്തോഷ വേളയില്‍ ഭാരതിന്റെ റിലീസ് ഇരട്ടിമധുരമാണ് ആരാധകര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ രാത്രി സല്‍മാന്‍ ഖാന്‍ തന്റെ സുഹൃത്തുക്കള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമൊപ്പം പ്രദര്‍ശനത്തിനെത്തിയിരുന്നു. അവിടെയാകെ മുഴങ്ങിയിരുന്നത് സല്‍മാന്റെ പേരായിരുന്നു. ആഘോഷത്തിന്റെ സമയമായിരുന്നു കഴിഞ്ഞ പാര്‍ട്ടി. എന്നാല്‍ ആ സന്തോഷവേളയില്‍ ആള്‍ക്കൂട്ടത്തിനിടെ സല്‍മാന്‍ കോപാകുലനാകുകയും അംഗരക്ഷകനെ തല്ലുകയും ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. ആ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ അംഗരക്ഷകനെ തല്ലിയതിന് പിന്നില്‍ കാരണമുണ്ടെന്നാണ് സല്‍മാന്‍ പറയുന്നത്. തന്റെ കുഞ്ഞ് ആരാധകനോട് മോശമായി പെരുമാറിയതിനാണ് താരം അംഗരക്ഷകനെ തല്ലിയത്. കുട്ടികള്‍ സല്‍മാന് എന്നും ഒരു വീക്ക്‌നെസ്സ് ആയിരുന്നു. കുട്ടികളെ ധാരാളമായി ഇഷ്ടപ്പെടുന്ന താരത്തിന് കുഞ്ഞുങ്ങളോട് അപമര്യാദയായി പെരുമാറുന്നത്…

സ്ത്രീകൾ മുൻകയ്യെടുക്കുന്ന സെക്സ് വിജയം

സ്ത്രീകൾ മുൻകയ്യെടുക്കുന്ന സെക്സ് വിജയം ഏതൊരു കുടുംബത്തിന്റെ കാര്യമെടുത്താലും ലൈംഗികതയാണ് കുടുംബജീവിതത്തിന്‍റെ അടിസ്ഥാനം. നല്ല ദാമ്പത്യത്തില്‍ സെക്സിന് വളരെ വലിയ സ്ഥാനമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ തിരക്കേറിയ ജീവിതത്തില്‍ പലര്‍ക്കും ലൈംഗികബന്ധത്തിനുപോലും സമയം ലഭിക്കാറില്ല. രാവെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്ത് ക്ഷീണിച്ച് കിടപ്പറയിലെത്തുന്നവരുടെ സെക്സ് ലൈഫ് പലപ്പോഴും പരാജയമാകുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടുതവണയൊക്കെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നവര്‍ തന്നെ ഭാഗ്യം ചെയ്ത ദമ്പതിമാരാണ് ഇക്കാലത്ത്. എന്നാൽ അറിയൂ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ ഒരു പഠനം ഗൌരവം അര്‍ഹിക്കുന്നതാണ്. കിടപ്പറയില്‍ സ്ത്രീകള്‍ ലൈംഗികബന്ധത്തിന് മുന്‍‌കൈ എടുത്താല്‍ കൂടുതല്‍ തവണ ബന്ധപ്പെടാന്‍ കഴിയുമെന്നും ലൈംഗികജീവിതം വലിയ തോതില്‍ വിജയിക്കുമെന്നുമാണ് കണ്ടെത്തല്‍. ഏത് സാഹചര്യത്തിലായാലും പുരുഷന്‍ മുന്‍‌കൈയെടുത്താലും പലപ്പോഴും അതൊരു ലൈംഗികബന്ധത്തിലേക്ക് എത്തിപ്പെടുകയില്ല. സ്ത്രീയുടെ നിസഹകരണം മൂലം അതൊരു പരാജയമായി മാറാം. എന്നാല്‍ സ്ത്രീ ആണ് ഇനിഷ്യേറ്റീവ് എടുക്കുന്നതെങ്കില്‍ അത്…

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു മലയാളികളുടെ പ്രിയനടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. വ്യാഴാഴ്ചയായിരുന്നു ലക്ഷ്മിയും അനൂപ് ചന്ദ്രനുമായുള്ള വിവാഹ നിശ്ചയം. സെപ്തംബര്‍ 1ന് ഗുരുവായൂരില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം. പിന്നീട് കണിച്ചുകുളങ്ങരയില്‍ സിനിമാ രാഷ്ട്രീയ രംഗത്തെ ആളുകള്‍ക്ക് വിരുന്നും ഒരുക്കിയിട്ടുണ്ട്. ക്ലാസ്‌മേറ്റ്‌സ് എന്ന ലാല്‍ ജോസ് ചിത്രത്തിലെ പഴന്തുണി കോശി എന്ന കഥാപാത്രമാണ് അനൂപിന് സിനിമാ ജീവിതത്തില്‍ വലിയ മാറ്റം സൃഷ്ടിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അനൂപ് ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി ആയായിരുന്നു. സിനിമയ്ക്ക് പുറമെ തന്റേതായ രാഷ്ട്ട്രീയ കാഴ്ച്ച പാടുള്ള ഒരു വ്യക്തി കൂടിയാണ് അനൂപ്. ഇപ്പോള്‍ താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് സാനിയ മിര്‍സ; വിമര്‍ശനവുമായി ആരാധകര്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് സാനിയ മിര്‍സ; വിമര്‍ശനവുമായി ആരാധകര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് പടയെ അഭിനന്ദിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഏകിദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി 12 പരാജയങ്ങള്‍ക്ക് ശേഷം കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്. ഈ പ്രകടനത്തിന് ടീമിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നെങ്കിലും പാക് പടയെ അഭിനന്ദിച്ച സാനിയ മിര്‍സയുടെ ട്വീറ്റിനെതിരെ ഒരു കൂട്ടം ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. പാക് ടീമിന് അഭിനന്ദനങ്ങള്‍. എപ്പോഴത്തെയും പോലം അപ്രതീക്ഷിതമായി തന്നെ അവര്‍ തിരിച്ച് വന്നിരുന്നുവെന്നാണ് സാനിയയുടെ ട്വീറ്റ്. സാനിയയുടെ ഭര്‍ത്താവ് ഷുഐബ് മാലിക്കും പാക് ടീമിലുണ്ട്. ഇംഗ്ലണ്ടിനെതിരെ മാലികും കളിച്ചിരുന്നു.