മഴ: പാകിസ്താന്‍-ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു

മഴ: പാകിസ്താന്‍-ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കളി തുടങ്ങുന്നതിനു മുന്‍പ് തന്നെ മഴ പെയ്യുന്നുണ്ടായിരുന്നു. പല വട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചെങ്കിലും മത്സരയോഗ്യമല്ലെന്നു കണ്ടതിനെ തുടര്‍ന്ന് കളിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിക്കും. ഇതുവരെയുള്ള കളികളില്‍ പോയിന്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ ശ്രീലങ്ക മൂന്നാമതും പാകിസ്താന്‍ നാലാമതുമാണുള്ളത്.

ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടര്‍ തുറക്കും; മുന്നറിയിപ്പ്

ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടര്‍ തുറക്കും; മുന്നറിയിപ്പ് 24 മണിക്കൂറിനകം കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് മുന്നറിയിപ്പ്. പിവിഐപി സബ് ഡിവിഷന്‍ 1 അസിസ്റ്റന്റ് എന്‍ജിനിയറാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡാം തുറക്കുന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതുകൊണ്ട് ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.

ജ്വാല ഗുട്ടയുമായി വിഷ്ണു വിശാല്‍ പ്രണയത്തിലാണോ? മറുപടിയുമായി താരം

രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വിഷ്ണു വിശാല്‍. നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും രാക്ഷസനാണ് കരിയറില്‍ വിഷ്ണുവിന് വലിയ മാറ്റം കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ താരത്തിന്റെ വിവാഹമോചന വാര്‍ത്ത അടുത്തിടെയാണ് ഏവരും അറിഞ്ഞിട്ടുള്ളത്. അതിന് പിന്നാലെ പല ഗോസിപ്പുകളും താരത്തിന് നേരെ ഉണ്ടായിട്ടുണ്ട്. താരത്തിന്റെ വിവാഹമോചനത്തിന് കാരണം നടി അമല പോളാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ വിഷ്ണു രംഗത്ത് വന്നിരുന്നു. അമലയുമായി ഒന്നുമില്ലെന്നും ഇങ്ങനെയുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിഷ്ണു വിശാലും പ്രണയത്തിലാണെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. ജ്വാലയ്‌ക്കൊപ്പമുള്ള ചിത്രം വിഷ്ണു പങ്കുവെച്ചതിന് പിന്നാലെയാണ് ഗോസിപ്പുകളും ഉയരാന്‍ തുടങ്ങിയത്. എന്നാല്‍ വിഷ്ണു ഇതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘വര്‍ഷങ്ങളായി തനിക്ക് ജ്വാലയെ അറിയാമെന്നും തങ്ങള്‍ക്കിടയില്‍ കുറെ കോമണ്‍ സുഹൃത്തുക്കളുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുണ്ട്. പരസ്പരം…

ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് അനുമതി

ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് അനുമതി വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപെട്ട് പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് കോടതിയുടെ അനുമതി നല്‍കി. ജയിലിലെ സൗകര്യം അനുസരിച്ചു ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയത്. പ്രകാശ് തമ്പിയെ ക്രൈം ബ്രാഞ്ച് രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സ്വര്‍ണ്ണകടത്തു കേസില്‍ കാക്കനാട് ജയിലിലാണ് പ്രകാശ് തമ്പി.

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് പേസ്ബൗളര്‍മാരെ വെളിപ്പെടുത്തി ഹാഷിം അംല

സതാംപ്ടണ്‍: ലോകത്തിലെ ഏറ്റവും മികച്ച രണ്ട് പേസ് ബൗളര്‍മാരെ വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംല. ഇന്ത്യയുടെ ജസ്പ്രീത് ബൂമ്രയും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയുമാണ് നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരെന്ന് അംല അഭിപ്രായപ്പെട്ടു. ഇരുവര്‍ക്കും പേസും കൃത്യതയും മത്സരത്തിലെ ഏത് സാഹചര്യത്തിലും ബൗള്‍ ചെയ്യാനുള്ള മികവുമുണ്ട്. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ഭാഗ്യമാണ് ഇവരെന്ന് അംല കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ജൂണ്‍ അഞ്ചിന് നടന്ന മത്സരത്തിനിടെ രണ്ട് ഫാസ്റ്റ് ബൗളര്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഓറിയോ ബിസ്‌കറ്റിനെതിരെ വ്യാപക പ്രചരണം; വിശദീകരണം നല്‍കി ദുബൈ മുനിസിപാലിറ്റി

ദുബൈ: ഓറിയോ ബിസ്‌കറ്റിനെതിരെ യുഎഇയില്‍ ശക്തമായ പ്രചരണം. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാപക പ്രചരണം നടത്തുന്നത്. ബിസ്‌കറ്റില്‍ മദ്യം ചേര്‍ക്കുന്നുണ്ടെന്ന് മനസിലായ സാഹചര്യത്തിലാണ് ഇങ്ങനെ. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് ദുബൈ മുനിസിപാലിറ്റി അറിയിച്ചു. ഓറിയോ ബിസ്‌കറ്റില്‍ മദ്യം ചേര്‍ത്തിട്ടില്ലെന്നും അവ ഹലാല്‍ ആണെന്നുമാണ് മുനിസിപാലിറ്റി ഇന്‍സ്റ്റഗ്രാമിലൂടെ വിശദീകരണം നല്‍കിയത്. ബിസ്‌കറ്റില്‍ ചേര്‍ത്ത ചേരുവയായ ‘ചോക്കലേറ്റ് ലിക്വര്‍’ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ അത് ‘മദ്യ’മായി മാറിയ പിഴവാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും അധികൃതര്‍ പറയുന്നു. യുഎഇയില്‍ വിതരണം ചെയ്യുന്ന ഓറിയോ ബിസ്‌കറ്റുകള്‍ ബഹ്‌റൈന്‍ നിര്‍മ്മിതമാണ്. ദുബൈ മുനിസിപാലിറ്റി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

നിപബാധയുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു: യുവാവ് അമ്മയുമായി സംസാരിച്ചു

നിപബാധയുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു: യുവാവ് അമ്മയുമായി സംസാരിച്ചു കൊച്ചിയില്‍ നിപബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്. യുവാവ് തന്റെ അമ്മയോട് ഇന്റര്‍കോം വഴി സംസാരിച്ചതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യുവാവിനെ കടുത്ത പനി, തലവേദന, ശ്വാസതടസ്സം, നേരിയ തോതിലുള്ള സ്‌ട്രോക്ക് തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നിപ്പയാണെന്നു സ്ഥിരീകരിക്കുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തു. അതേസമയം യുവാവിന് പനിയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ടെങ്കിലും നേരിയ തോതില്‍ ഇപ്പോഴും പനിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ സ്വന്തമായി ഭക്ഷണം കഴിക്കാനും, സംസാരിക്കാനും സാധിക്കുന്നുണ്ട്. പക്ഷെ ബോഡി ബലാന്‍സ് കിട്ടാത്തതിനാല്‍ നില്‍ക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയാണ്.

വില്പനാനന്തര സേവനങ്ങള്‍ക്കായി സേവന ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

വില്പനാനന്തര സേവനങ്ങള്‍ക്കായി സേവന ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ടാറ്റ മോട്ടോഴ്സ് സര്‍വീസ് കണക്ട് എന്ന ആപ്ലിക്കേഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലൈവ് നോട്ടിഫിക്കേഷനുകള്‍, കാലാവസ്ഥ തുടങ്ങിയ വിവരങ്ങള്‍ ആപ്ലിക്കേഷന്റെ ഹോം സ്‌ക്രീനില്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ചേസിസ്, വാറന്റി, എഎംസി, ഇന്‍ഷ്വറന്‍സ് ആനൂകൂല്യങ്ങളുടെ വിവരങ്ങളും ലഭ്യമാകും. വാഹനത്തിന്റെ പ്രധാന രേഖകള്‍ സ്‌കാന്‍ ചെയ്ത് ആപ്ലിക്കേഷനില്‍ സൂക്ഷിക്കാനും കഴിയും. ഇതിന് പുറമെ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും വാഹന ലോകത്തെ വാര്‍ത്തകളും ഉള്‍പ്പടെ നിരവധി വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ബുമ്രയും അനുപമ പരമേശ്വരനും പ്രണയത്തിലോ? മറുപടിയുമായി താരം

പ്രേമം എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായ മേരിയെ ആരു മറന്നുകാണില്ലല്ലോ. മേരി എന്ന അനുപമയെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബ്രൂമ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നു. മാത്രമല്ല അനുപമയുടെ എല്ലാ ഫോട്ടോകളും ലൈക്കും ചെയ്യുന്നു. എന്നാല്‍ ഇരുവരെയും കുറിച്ച് വലിയ ചര്‍ച്ചയാണ്. ഇരുവരും തമ്മില്‍ എന്താണ് ബന്ധമെന്നാണ് ആരാധകരുടെ ചോദ്യം. ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന മലയാളി താരമാണ് അനുപമ പരമേശ്വരന്‍. ജസ്പ്രീത് ബൂമ്രയുമായി നല്ല സൗഹൃദത്തിലാണ്. ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ ടോളിവുഡിലെ തിരക്കേറിയ നായകിയാണിപ്പോള്‍. ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുമ്ര ലൈക്ക് ചെയ്യുന്നുണ്ട്.

മേരികോം വിരമിക്കലിന് ഒരുങ്ങുന്നു; 2020 ലെ ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം പ്രഖ്യാപനം

ആറുതവണ ലോക ചാമ്പ്യനായ എംസി മേരികോം വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയതിന് ശേഷം ഗ്ലൗസുകള്‍ അഴിച്ചുവയ്ക്കാന്‍ തയ്യാറെടുക്കുമെന്ന് താരം പറഞ്ഞു. ഇന്ത്യന്‍ ബോക്‌സിംഗില്‍ ഏവര്‍ക്കും പ്രചോദനമാണ് മുപ്പത്തിയാറുകാരിയായ മേരികോം. മേരികോമിന്റെ 18 വര്‍ഷം നീണ്ട വിശിഷ്ടമായ ജീവിതത്തില്‍ ആറ് ലോക ചാമ്പ്യന്‍ഷിപ്പുകളും ഒരു ഒളിംപിക് വെങ്കല മെഡലും അഞ്ച് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളുംതാരം നേടിയിട്ടുണ്ട്. മികച്ച ബോക്‌സര്‍ കൂടിയായ മേരികോം ഒരു രാജ്യസഭ എംപി കൂടിയാണ്. ‘ 2020ന് ശേഷം ഞാന്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നു,അതിനാല്‍ എന്റെ പ്രധാന ദൗത്യം ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം സ്വന്തമാക്കുക എന്നതാണ്. എനിക്ക് ശരിക്കും സ്വര്‍ണം നേടി വിജയിക്കണം’, കോള്‍ഗേറ്റ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേരികോ. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫ്‌ളയിറ്റ് വെയ്റ്റ് വിഭാഗത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. എന്നാല്‍ ഇപ്പോള്‍ അവളുടെ മെഡല്‍ സ്വപ്‌നം സ്വര്‍ണത്തിലേക്ക് ലക്ഷ്യമിടുന്നു.…