നിപ: യുവാവിന്റെ രക്തത്തില്‍ വൈറസിന്റെ സാന്നിധ്യം ഇല്ലാതായി

നിപ: യുവാവിന്റെ രക്തത്തില്‍ വൈറസിന്റെ സാന്നിധ്യം ഇല്ലാതായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലാതായതായി കണ്ടെത്തി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ക്യാമ്പ് ചെയ്യുന്ന പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം നടത്തിയ പരിശോധനയിലാണ് രോഗിയില്‍ നിപ വൈറസിന്റെ സാന്നിധ്യം കുറഞ്ഞതായി കണ്ടെത്തിയത്. യുവാവിന്റെ നാലു സ്രവങ്ങള്‍ പരിശോധിച്ചതില്‍ മൂത്രത്തില്‍ മാത്രമാണ് വൈറസ് സാന്നിധ്യം ഉള്ളത്. വൈറസ് പൂര്‍ണമായും ഇല്ലാതായതായി സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പൂനെയിലേ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം നിപ ബാധ സംശയിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശങ്കയുടെ സാഹചര്യം അകന്നെങ്കിലും രോഗപ്രതിരോധത്തിനും ചികിത്സക്കും ശ്രദ്ധ നല്‍കി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുകയാണ് ആരോഗ്യവകുപ്പ്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധകള്‍ വിവിധ സംഘങ്ങള്‍ നടത്തുന്നുണ്ട്.

ചർമ്മ പരിചരണത്തിന് ഉപയോ​ഗിക്കാം എള്ളെണ്ണ

ചർമ്മ പരിചരണത്തിന് ഉപയോ​ഗിക്കാം എള്ളെണ്ണ പണ്ടുകാലങ്ങളിൽ നമ്മുടെ മുഖ സംരക്ഷണത്തിന് നമ്മുടെ നാട്ടിൽ സാധാ‍രണയായി ചെയ്തിരുന്ന ഒരു വിദ്യയാണ് ശുദ്ധമായ എള്ളെണ്ണ മുഖത്ത് തേച്ചുപിടിപ്പിച്ച് രത്രി മുഴുവനും കിടന്നുറങ്ങുക എന്നത്. പകൽ എഴുന്നേൽക്കുമ്പോൾ തന്നെ നമുക്ക് ഇതിന്റെ മാ‍റ്റം കാണാനാകും. നമ്മളെ അലട്ടുന്ന ഒട്ടുമിക്ക ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും എള്ളെണ്ണക്ക് പരിഹാരം കാണാനാകും. രാത്രി മുഴുവൻ മുഖത്ത് എള്ളണ്ണ തേച്ചുപിടിപ്പിച്ച് കിടന്നുറങ്ങുന്നതിലൂടെ ചർമ്മത്തിൽ അടിഞ്ഞിരിക്കുന്ന പൊടിപടലങ്ങളെയും മറ്റു മാലിന്യങ്ങളെയും നീക്കം ചെയ്യാൻ സാധിക്കും. മാത്രമല്ല ഇത് മുഖത്ത് കൃത്യമായ ആർദ്രത നിലനിർത്തുകയും ചെയ്യും. ഇതിലൂടെ മുഖത്തുള്ള പാടുകളെ ഇതിലൂടെ ഇല്ലാതാകാൻ സാധിക്കും. മുഖക്കുരുവിന്റെ കലകളും മുറിവിന്റെ പാടുകളും പോലും മായ്ച്ചു കളയാൻ എള്ളെണ്ണക്ക് കഴിവുണ്ട്. ശരീരത്തിലെ നിർജീവ കോശങ്ങളെ നീക്കം ചെയ്യുന്നതിനും ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നതിനും ഇത് സഹായിക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചത്. അതേസമയം ജൂണ്‍ 10, 11, 12 തീയതികളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരും. ജൂണ്‍ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും ജൂണ്‍ 11 ന് എറണാകുളം, തൃശ്ശൂര്, മലപ്പുറം, എന്നീ ജില്ലകളിലും ജൂണ്‍ 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

സ്വകാര്യ ലാബിലെ സ്‌കാനിംഗില്‍ പിഴവ്: ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

സ്വകാര്യ ലാബിലെ സ്‌കാനിംഗില്‍ പിഴവ്: ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്ത് സ്വകാര്യ ലാബിലെ സ്‌കാനിംഗ് പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. കുട്ടികളുടെ അമ്മയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നത്തുകാല്‍ വില്ലേജില്‍ ചെറിയ കൊല്ല സ്വദേശി നിഷയുടെ ഇരട്ടക്കുഞ്ഞുങ്ങളാണ് മരിച്ചത്. ലാബിനെതിരെ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ് നിഷ ചികിത്സ തേടിയിരുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഒന്നരമാസത്തിലും മൂന്നരമാസത്തിലും ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലാബായ വിന്നീസ് ലാബില്‍ സ്‌കാന്‍ ചെയ്യുകയും സ്‌കാനിങ്ങില്‍ ഒരു കുട്ടി മാത്രമാണ് ഉള്ളതെന്നും കുട്ടി സുരക്ഷിതയാണെന്നുമുള്ള റിപ്പോര്‍ട്ട്് ലഭിക്കുകയും ചെയ്തു. എന്നാല്‍ അഞ്ചാം മാസത്തില്‍ അസ്വസ്ഥത അേനുഭവപ്പോള്‍ മറ്റൊരു സ്‌കാനിംഗ് കേന്ദ്രത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഇരട്ടക്കുട്ടികളാണെന്നും ഒരു കുട്ടി മരിച്ചതായും കണ്ടെത്തിയത്. ഇതോടെ ലാബ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ…

പുതിയ മോഡൽ R15 ഇന്ത്യയിൽ എത്തിക്കാനൊരുങ്ങി യമഹ

പുതിയ മോഡൽ R15 ഇന്ത്യയിൽ എത്തിക്കാനൊരുങ്ങി യമഹ നിരത്തിൽ താരമാകാൻ യമഹ; പുതിയ മോഡൽ R15 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി യമഹ. YZF-R15 V3.0 മോട്ടോജിപി ലിമിറ്റഡ് എഡിഷനായിരിക്കും വിപണിയിൽ എത്തിക്കുക. പുറംമോടിയിലെ സ്റ്റിക്കറുകളും ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങളുമല്ലാതെ മറ്റു മാറ്റങ്ങളൊന്നും മോട്ടോജിപി മോഡലിൽ യമഹ വരുത്തിയിട്ടില്ല. 155 സിസി ലിക്വിഡ് കൂളിങ് ഒറ്റ സിലിണ്ടര്‍ VVA എഞ്ചിന്‍ തന്നെയാകും മോട്ടോജിപി എഡിഷനില്‍ ഇടം നേടുക. എഞ്ചിന്‍ 19.3 bhp കരുത്തും 15 Nm ടോർക്കും ഉൽപാദിപ്പിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. സ്പീഡാണ്ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയും ബൈക്കിനു ലഭിക്കുന്നു. സാധാരണ മോഡൽ R15 -നെക്കാളും മൂവായിരം രൂപയോളം അധികം വില മോട്ടോജിപി എഡിഷന് പ്രതീക്ഷിക്കാം.

ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം

ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് അപകടം സംഭവിച്ചത്. ധര്‍ ജില്ലയിലെ ലിഖേദി വില്ലേജില്‍ താമസിക്കുന്ന ലഖാന്‍ സിങ്കാര്‍ എന്ന ബാലനാണ് മരിച്ചത്. കുട്ടി മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ട ഉടനെ ബാറ്ററി പൊട്ടിത്തെറിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുകയായിരുന്നു. പൊട്ടിത്തെറിയില്‍ കുട്ടിയുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റു. ഉടനെ ലഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടത്തില്‍ മൊബൈല്‍ ചാര്‍ജ്ജറും ബാറ്ററിയും പൂര്‍ണാമായി പൊട്ടിത്തെറിച്ചിരുന്നു.

വിപണി കീഴടക്കാൻ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്

വിപണി കീഴടക്കാൻ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ് എത്തുന്നു, വിപണി കീഴടക്കാൻ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്. ഇരട്ടനിറമുള്ള ബോണറ്റ്, കറുപ്പ് നിറമുള്ള റൂഫിങ്, 17 ഇഞ്ച് കറുപ്പു നിറമുള്ള സ്‌പോർട്ടി അലോയ് വീലുകള്‍, കറുത്ത മിററുകള്‍ എന്നിവ പ്രധാന സവിശേഷതകൾ. കൂടാതെ 9.0 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ അടക്കമുള്ള ടൈറ്റാനിയം വകഭേദത്തിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനിലും ലഭ്യമാക്കിയിട്ടുണ്ട്. പെട്രോൾ പതിപ്പിൽ 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് കരുത്ത് നൽകുന്നതെങ്കിൽ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ TDCI ടര്‍ബ്ബോ എഡിഷന്‍ എൻജിനാണ് ഡീസൽ പതിപ്പിനെ കരുത്തനാക്കുക. ഇക്കോസ്പോര്‍ട് തണ്ടര്‍ ഡീസൽ-പെട്രോൾ മോഡലിനു 10.68 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില.

സെക്സിൽ അവൻ ആ​ഗ്രഹിക്കുന്നത് എന്ത്?

സെക്സിൽ അവൻ ആ​ഗ്രഹിക്കുന്നത് എന്ത്? സെക്സ് ആനന്ദകരമാകുന്നതെപ്പോൾ? വിവാഹം കഴിയുന്നതിനു മുമ്പ് സ്ത്രീയ്ക്കും പുരുഷനും ലൈംഗിക ജീവിതത്തെക്കുറിച്ച് ചില സങ്കൽപ്പങ്ങളൊക്കെ ഉണ്ടാകും. പരസ്പരം പങ്കുവെച്ച് ജീവിക്കുമ്പോഴാണ് അതിന്റെ അർത്ഥവും രസവും തിരിച്ചറിയാനാവുക. ലൈംഗിക വേഴ്ചയില്‍ പരസ്പരം ഉണ്ടാവുന്ന തിരിച്ചറിവ് ഇഴുകിച്ചേരല്‍ വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ ഉണ്ടായിക്കൊള്ളണം എന്നില്ല. തന്റെ ഇണയുടെ താത്പര്യം, ഇഷ്ടം, ലൈംഗിക വേഴ്ചയ്ക്ക് വേണ്ട സമയം, പൂര്‍വ്വ കേളിയിലുള്ള താത്പര്യം ഇങ്ങനെ പലതും പരസ്പരം മനസ്സിലാക്കി അതിനനുസരിച്ച് ഇരുവരും പൊരുത്തപ്പെട്ടു വരുമ്പോഴേ ഇണചേരല്‍ പൂര്‍ണ്ണമാവു. എല്ലാ പുരുഷന്‍‌മാര്‍ക്കും പൊതുവേയുള്ള ചില ആഗ്രഹങ്ങള്‍ സ്ത്രീകള്‍ അറിയുന്നത് നല്ലതാണ്. അത്തരത്തിൽ ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. മിക്ക പുരുഷന്‍‌മാര്‍ക്കും നഗ്നത ആസ്വദിക്കാന്‍ ഇഷ്ടമാണ്. നഗ്നമായി കിടന്നുറങ്ങുന്നതിലും അവർ ആനന്ദം കണ്ടെത്തുന്നു , അതുപോലെ ഇരുട്ടിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനേക്കാൾ അവർക്കിഷ്ടം വെളിച്ചത്തില്‍ തന്റെ പ്രണയിനിയുടെ നഗ്നത കണ്ട് ആവേശഭരിതനാവുന്നതിലാണ് പുരുഷന്‍റെ…

അത്ഭുത ​ഗുണങ്ങളുള്ള ചെറുനാരങ്ങ; സൗന്ദര്യമേകാനും ഉത്തമം

അത്ഭുത ​ഗുണങ്ങളുള്ള ചെറുനാരങ്ങ; സൗന്ദര്യമേകാനും ഉത്തമം ചെറുനാരങ്ങയുടെ ​ഗുണങ്ങൾ നമുക്കെല്ലാം അറിയാവുന്നതാണ് , സൗന്ദ‌ര്യ ചികിത്സകളിലെ ഒരു പ്രധാന ചെപ്പടിവിദ്യയാണ് നാരങ്ങ. അച്ചാറിടാനും പാനീയമാക്കാനും മാത്രമല്ല സൗന്ദ‌ര്യ സംരക്ഷണത്തിനും ചെറുനാരങ്ങ ഉത്തമമാണ്. ചെറുനാരങ്ങ ഒരു സൗന്ദ‌ര്യ കലവറയാണെന്ന കാര്യം എത്രപേർക്കറിയാം? സുന്ദ‌രിമാർ പലപ്പോഴും തിരിച്ചറിയാത്ത ഈ കലവറയുടെ ഗുണങ്ങ‌ൾ ഏറെയാണ്. മുഖത്ത് മുഖക്കുരു ഉള്ള ഭാഗത്ത് നാരങ്ങാനീര് പുരട്ടുന്നത് ഉത്തമമാണ്. നാരങ്ങാനീര് നേരിട്ട് പുരട്ടുകയോ ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖക്കുരു ഉള്ളിടത്ത് പുരട്ടുകയോ ചെയ്യാം. പത്തുമിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം വൃത്തിയായി കഴുകി കളയാം. ദിവസത്തിൽ രണ്ടു പ്രാവശ്യം ഇതാവർത്തിക്കുന്നത് ഉത്തമമാണ്. കൂടാതെ മുട്ടയുടെ വേർതിരിച്ചെടുത്ത വെള്ളയിൽ രണ്ട് സ്പൂൺ നാരങ്ങാനീര് ചേർത്ത് മുഖക്കുരു ഉള്ളിടത്ത് തേക്കുക. ഇത് ആവർത്തിക്കുന്നതിലൂടെ മുഖത്തെ പാടുകളും മുഖക്കുരുവും ക്രമേണ ഇല്ലാതാകും. വെള്ളക്കടലയുടെ പൊടി ഒരു പാത്രത്തിൽ എടുത്ത്…

അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെ; പ്രകാശ് തമ്പിയുടെ മൊഴി

അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെ; പ്രകാശ് തമ്പിയുടെ മൊഴി അപകടം നടന്നപ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനമോടിച്ചിരുന്നത് അര്‍ജുനാണെന്ന് അറസ്റ്റിലായ പ്രകാശ് തമ്പി. പരുക്കേറ്റ് ആശുപത്രിയിലായിരുന്നപ്പോള്‍ ഇക്കാര്യം അര്‍ജുന്‍ തന്നോട് പറഞ്ഞിരുന്നു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പറഞ്ഞെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. അര്‍ജുനോട് മൊഴി മാറ്റിയത് എന്തിനാണെന്നു ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നുമാസത്തിലേറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശ് തമ്പി മൊഴി നല്‍കി. ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്ന പ്രകാശ് തമ്പി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതോടെയാണ് അപകടത്തില്‍ അന്വേഷണം ശക്തിപ്പെട്ടത്. അപകടത്തിന് മുന്‍പ് ബാലഭാസ്‌കര്‍ കയറിയ ജ്യൂസ് കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പ്രകാശ് തമ്പി സമ്മതിച്ചു. അപകടസമയത്ത് വാഹനമോടിച്ചത് ആരാണെന്ന് അറിയാനായിരുന്നു ദൃശ്യങ്ങള്‍…