അര്‍ബുദമില്ലാതെ ആറ് കീമോ നടത്തി,നടന്റെ മരണത്തില്‍ സംഭവിച്ചത്; ആരോപണവുമായി കുടുംബം

അര്‍ബുദമില്ലാതെ ആറ് കീമോ നടത്തി,നടന്റെ മരണത്തില്‍ സംഭവിച്ചത്; ആരോപണവുമായി കുടുംബം കൊച്ചി: ഇല്ലാത്ത രോഗാവസ്ഥ ഉണ്ടെന്ന തെറ്റിദ്ധാരണയില്‍ ഒരുപാട് ജീവനുകളാണ് ഇന്ന് പൊലിഞ്ഞ് പോകുന്നത്. അത്തരത്തില്‍ അധികൃതരുടെ അനാസ്ഥ കാരണം അര്‍ബുദമില്ലാത്ത യുവതിയ്ക്ക് കീമോതെറാപ്പി ചെയ്ത വാര്‍ത്ത ഏവരെയും ഞെട്ടിച്ച ഒന്നാണ്. അത്തരത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് നടന്‍ കുഞ്ഞുകുഞ്ഞിന്റെ മരണം. അര്‍ബുദമില്ലാതെ കീമോതെറാപ്പി ചെയ്തതാണ് മരണകാരണമെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. സിനിമ-നാടക നടനും സാമൂഹിക പ്രവര്‍ത്തകനുമായ കുഞ്ഞുകുഞ്ഞ് ഫെബ്രുവരി 24നാണ് മരണപ്പെട്ടത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു മരണം. 2018ലാണ് കടുത്ത ചുമയെ തുടര്‍ന്ന് പള്ളൂരുത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞുകുഞ്ഞ് ചികിത്സ തേടിയത്. ഉടനടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി രക്തവും മറ്റും പരിശോധനയ്ക്ക് നല്‍കി. ശ്വാസകോശാര്‍ബുധം രണ്ടാം ഘട്ടം കഴിഞ്ഞുവെന്നായിരുന്നു ഹരിയാനയിലെ സ്വകാര്യ ലാബില്‍ നടത്തിയ…

പാംബ്ല ഡാമിന്റെ ഷട്ടറുകൾ തുറക്കും

പാംബ്ല ഡാമിന്റെ ഷട്ടറുകൾ തുറക്കും പാംബ്ല ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ തുറക്കും. മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്താണ് തുറക്കാന്‍ തീരുമാനിച്ചത്. പാംബ്ല ഡാമിന്റെ രണ്ടു ഷട്ടറുകൾ നാളെ 11ആം തീയതി രാവിലെ 7 ന് 30 സെ.മീ ഉയർത്തി ജലം പുറത്തുവിടുമെന്നും പെരിയാറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

ബലാല്‍സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കേസില്‍ നിന്ന് തടിയൂരി എംഎല്‍എ

ബലാല്‍സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കേസില്‍ നിന്ന് തടിയൂരി എംഎല്‍എ ആദിവാസി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത എംഎല്‍എ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കേസില്‍ നിന്ന് തടിയൂരി. ഇന്‍ഡീജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിടിഎഫ്) എംഎല്‍എ ധനഞ്ജയ് ത്രിപുരയാണ് (29) ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്തത്. മെയ് 20നാണ് എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് കേസില്‍ അന്വേഷണം പുരോഗമിക്കവെയാണ് വിവാഹം. വിവിധ കോണുകളില്‍നിന്ന് എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് കേസ് ഇല്ലാതാക്കാന്‍ എംഎല്‍എയും കുടുംബവും ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയും വീട്ടുകാരും അതിന് തയ്യാറായില്ല. ഇതോടെ പാര്‍ട്ടി നേതൃത്വം സംഭവത്തില്‍ ഇടപെടുകയും എംഎല്‍എ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ധാരണയിലെത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.…

തോക്കുമായി ശ്രദ്ധാ കപൂര്‍;സാഹോയുടെ മൂന്നാം പോസ്റ്റര്‍ എത്തി ടീസര്‍ ജൂണ്‍ 13 ന് എത്തും

തോക്കുമായി ശ്രദ്ധാ കപൂര്‍;സാഹോയുടെ മൂന്നാം പോസ്റ്റര്‍ എത്തി ടീസര്‍ ജൂണ്‍ 13 ന് എത്തും തോക്കുമായി ശ്രദ്ധാ കപൂര്‍, സോഷ്യല്‍ മീഡിയയില്‍ തരംഗമായി സാഹോയുടെ മൂന്നാം പോസ്റ്റര്‍. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുന്ന സാഹോയുടെ ടീസര്‍ ജൂണ്‍ 13 ന് പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെ പ്രഭാസിന്റെ ആരാധകരും ആവേശത്തിലാണ്. പ്രഭാസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. കൂടാതെ, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ട്വിറ്റര്‍ പേജിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം ഒരുലക്ഷം ലൈക്കും  രണ്ടായിരം കമന്റും  പോസ്റ്റര്‍ നേടി. സാഹോയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു.  ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്. റണ്‍ രാജ…

കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാമുകനൊപ്പം ഒളിച്ചോടി: വീട്ടമ്മ പിടിയില്‍

കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാമുകനൊപ്പം ഒളിച്ചോടി: വീട്ടമ്മ പിടിയില്‍ കൂട്ടുകാരിയെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച വീട്ടമ്മയും കാമുകനും അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ ആത്മഹത്യ പ്രേരണ കേസില്‍ കുടുക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ ഇതിനുവേണ്ടിയുള്ള തെളിവുകളും ഒരുക്കിയശേഷം കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് പിടികൂടുകയായിരുന്നു. മറാഠ്വാഡ മേഖലയിലെ ഔറംഗബാദ് ജില്ലയിലെ ജാധവ്വാഡിയിലാണ് സംഭവം. സൊനാലി ഷിന്‍ഡെ എന്ന 30കാരിയാണ് പിടിയിലായത്. കാമുകനായ ഛബ്ബാദാസ് വൈഷ്ണവിന്റെ(26) സഹായത്തോടെ കൂട്ടുകാരിയായ രുക്മണ്‍ബായ് മാലിയെ(31) കൊലപ്പെടുത്തുകയായിരുന്നു ഇവര്‍. രുക്മണ്‍ബായിയെ കൊലപ്പെടുത്തിയ ശേഷം സൊനാലി തന്റെ വസ്ത്രവും ചെരുപ്പും ചില ആഭരണങ്ങളും മൃതദേഹത്തെ അണിയിച്ച് കത്തിച്ചു. ഭര്‍ത്താവിന്റെ അമിത മദ്യപാനവും ശാരീരിക പീഡനവും കാരണമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്ന കുറിപ്പും മൃതദേഹത്തിന് അരികില്‍ എഴുതിവച്ചു. ഇതോടെ മരിച്ചത് സോനാലി തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിക്കുകയും മൃതദേഹം സംസ്‌കരിക്കുകയും തുടര്‍ന്ന് ഭര്‍ത്താവിനെതിരെ…

ലോകകപ്പില്‍ അഫ്ഗാന്‍ ടീമില്‍ നിന്നും പിന്മാറിയതല്ല, ഒഴിവാക്കിയതാണ്; കാരണം തുറന്ന്പറഞ്ഞ് ഷഹ്‌സാദ്

ലോകകപ്പില്‍ പരിക്കുമൂലം ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും ഒഴിവായ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഷഹ്‌സാദ് അഫ്ഗാനെതിരെ വന്‍ ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. അഫ്ഗാന്‍ ടീം സെലക്ഷനില്‍ പക്ഷപാതിത്വമുണ്ടെന്നും ഇഷ്ടമുള്ളവരെ ടീമിലേക്കെടുക്കാന്‍ മനപ്പൂര്‍വ്വം നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് ഷഹ്സാദ് ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് തനിക്കു ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാനാവാതെ നാട്ടിലേക്കു മടങ്ങേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പക്ഷപാതിത്വം മൂലം തനിക്കു ലോകകപ്പില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നുവെന്ന് അഫ്ഗാനിലെ സീനിയര്‍ ജേര്‍ണലിസ്റ്റായ ഇബ്രാഹിം മൊമാന്ദ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതു രാജ്യത്ത് വലിയ കോലാഹലമുണ്ടാക്കുകയും ചെയ്തിരുന്നു. എനിക്കു പരിക്കോ, മറ്റു ഫിറ്റ്നസ് പ്രശ്നങ്ങളോ ഒന്നും തന്നെയില്ല. ഞാന്‍ പൂര്‍ണമായും ഫിറ്റ് തന്നെയാണ്. എന്നാല്‍ എന്നോടു പോലും സംസാരിക്കാതെയാണ് ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും ഒഴിവാക്കുന്ന കാര്യം ടീം മാനേജ്മെന്റോ ബന്ധപ്പെട്ട മറ്റാരും തന്നെ നേരിട്ട് അറിയിച്ചിട്ടില്ലെന്ന്…

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അഴിമതിക്കേസില്‍ അറസ്റ്റില്‍

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അഴിമതിക്കേസില്‍ അറസ്റ്റില്‍ പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വ്യാജ ബാങ്ക് അക്കൗണ്ട് കേസില്‍ അറസ്റ്റില്‍. ആസിഫലി സര്‍ദാരിയോടൊപ്പം സഹോദരി ഫരിയാല്‍ താല്‍പൂരിയും അറസ്റ്റിലായി. അഴിമതി വിരുദ്ധ ഡിപ്പാര്‍ട്ട്മെന്റെ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പാക്കിസ്ഥാനില്‍ നിന്ന് പുറത്തേക്ക് പണം കൈമാറ്റം ചെയ്തുവെന്ന കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് കേസ്. പത്തുമാസത്തിനിടെ 29 വ്യാജ അക്കൗണ്ടുകളിലൂടെ 450 കോടി രൂപയുടെ ഇടപാടാണ് ആസിഫ് സര്‍ദാരി നടത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് ഉടനെയാണ് അറസ്റ്റ്. ഇസ്ലാമാബാദിലെ വസതിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണ ഇടപാടിലൂടെ കോടിക്കണക്കിന് രൂപ സ്വന്തം കമ്പനിയിലേക്ക് നിക്ഷേപം നടത്തിയതിനും ആസിഫിനെതിരെ കേസുണ്ട്. കേസില്‍ ആസിഫ്…

പോര്‍ഷെ മകാന്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയിലേക്ക്

പോര്‍ഷെ മകാന്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയിലേക്ക് ബ്രാന്റഡ് വാഹനങ്ങള്‍ ഒതുങ്ങുന്ന വിലയില്‍ കൈയ്ക്കുള്ളില്‍ ലഭ്യമാകുമ്പോള്‍ അത് ഒരിക്കലും നിരസ്സിച്ച് കളയാന്‍ വാഹനപ്രേമികള്‍ക്കാവില്ല. അത്തരത്തില്‍ വാഹനത്തിന് വില കുറച്ച് ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുകയാണ് പോര്‍ഷെ. ജര്‍മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം മകാന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. നിലവില്‍ ഈ വാഹനത്തിന് 80 ലക്ഷം രൂപയില്‍ അധികം വിലയുള്ളതാണ്. എന്നാല്‍ 69.90 ലക്ഷം രൂപയ്ക്കാണ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ മകാന്‍ അവതരിപ്പിക്കുന്നത്. മകാന്റെ രണ്ട് മോഡലുകള്‍ ജൂലൈയില്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ്, 3.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് വി 6 പെട്രോള്‍ എന്നീ ഓപ്ഷനുകളിലാണ് വാഹനം എത്തുക. പുതിയ മകാന്റെ എന്‍ട്രി ലെവല്‍ മോഡലില്‍ 245 എച്ച്.പി.യും മകാന്‍ എസ് വേരിയന്റില്‍ 340 എച്ച്പിയുമായിരിക്കും വാഹനത്തിന് കരുത്ത് പകരുന്നത്. ഗ്രീന്‍…

കുഞ്ഞുവാവക്ക് നൽകാം ആവോളം മുലപ്പാൽ; ബുദ്ധി വളർച്ചയ്ക്ക് ഉത്തമം

കുഞ്ഞുവാവക്ക് നൽകാം ആവോളം മുലപ്പാൽ; ബുദ്ധി വളർച്ചയ്ക്ക് ഉത്തമം ഏതൊരു അമ്മയും തന്റെ കുഞ്ഞ്ബുദ്ധിമതിയായി/ ബുദ്ധിമാനായി വളരണം എന്നാണ് ആഗ്രഹിക്കുന്നത്. അതിന് ഒരു മരുന്നുണ്ട്, അമ്മമാര്‍ക്ക് മാത്രം കുഞ്ഞിന് നല്കാവുന്ന മരുന്ന്. എന്താണെന്നല്ലേ? മുലപ്പാല്‍. കൂടുതല്‍ നാള്‍ മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളില്‍ ഐ ക്യു ലെവല്‍ കൂടുതലായിരിക്കും എന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. എന്നാൽ തലച്ചോറിന്റെ ഞരമ്പിന് ആവശ്യമായ പദാര്‍ത്ഥങ്ങള്‍ മുലപ്പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിവികാസവും ഐക്യുവും കൂടും. അണുബാധയ്ക്ക് എതിരായ ആന്റിബോഡികളും മുലപ്പാലില്‍ ധാരാളമുണ്ട്. ശ്വാസകോശ രോഗങ്ങള്‍ക്ക് എതിരെയും മുലപ്പാല്‍ രക്ഷ നല്‍കുന്നു. മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടികളില്‍ എക്‌സിമ, ആസ്‌ത്‌മ, വയറിളക്കം പോലുള്ളവ വരാന്‍ സാധ്യത കുറവാണ്. ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് പെലോട്ടസിലെ ശാസ്ത്രജ്ഞര്‍ ആണ് ഈ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 3500ഓളം കുഞ്ഞുങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. മുലപ്പാല്‍ മാത്രമല്ല കുഞ്ഞിന്റെ അമ്മയുടെ വിദ്യാഭ്യാസം,…

അഴക് നിലനിർത്താൻ ഒരു നുള്ള് ഉപ്പ് മതി

അഴക് നിലനിർത്താൻ ഒരു നുള്ള് ഉപ്പ് മതി വെറുതെ കറികളിൽ ചേർക്കാനും ആരോഗ്യത്തിന് മാത്രമല്ല ഉപ്പ് സൌന്ദര്യത്തിനും ഏറെ ഗുണകരമാണ്. എന്നാൽ പൊടിയുപ്പല്ല കല്ലുപ്പാണ് സൌന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടത് സംരക്ഷണത്തിന് ഏറ്റവും നല്ല ഉപാധിയാണ് ഉപ്പ്. ഉപ്പ് ഉപയോഗിച്ച് ചർമ സംരക്ഷണത്തിനുള്ള സ്ക്രബ് തയ്യാറാക്കാം. അല്‍പം ഉപ്പ് ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് അരക്കപ്പ് ഒലീവ് ഓയില്‍ ചേര്‍ക്കുക. ഒരു നാരങ്ങ ചുരണ്ടിയിടുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ബോഡി സ്‌ക്രബ്ബ് തയ്യാര്‍. ഇത് ശരീരത്തിൽ തേച്ച് മസാജ് ചെയ്താൽ ചർമത്തിലെ അടിഞ്ഞികൂടിയിരിക്കുന്ന അഴുക്കിനെയും മൃതകോശങ്ങളെയും നീക്കം ചെയ്യാം. ചർമ്മത്തിലെ ചുളിവുകൾ നികത്തി യൌവ്വനം നിലനിർത്താനും ഉപ്പും ഒലീവോയിലും ചർമ്മത്തിൽ തേക്കുന്നതിലൂടെ സാധിക്കും.