പുതിയ അതിഥിയുടെ പേര് വെളിപ്പെടുത്തി താരം

പുതിയ അതിഥിയുടെ പേര് വെളിപ്പെടുത്തി താരം ബോളിവുഡ് സുന്ദരി ഹേമമാലിനിയുടെ മകളും നടിയുമായ ഇഷാ ഡിയോളിന് കുഞ്ഞ് പിറന്നു. ഇഷയുടെ ഭര്‍ത്താവ് ഭരത് തക്താനിയാണ് കുഞ്ഞ് പിറന്ന വിവരം പുറത്ത് വിട്ടത്. മിറായ തക്താനി എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഭരത് കുറിച്ചു. 2012ലാണ് വ്യവസായിയായ ഭരതിനെ ഇഷ വിവാഹം ചെയ്യുന്നത്. 2017ല്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. ജനുവരിയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇഷ ആരാധകരുമായി പങ്കുവെച്ചത്. മൂത്ത മകള്‍ രാധ്യ തക്താനിയുടെ ചിത്രം പങ്കുവെച്ച് ഇവള്‍ക്ക് സ്ഥാനകയറ്റം നല്‍കുന്നുവെന്ന് ഇഷ കുറിച്ചു. കോയി മേരേ ദില്‍സെ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം ദൂം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.

ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് നിതിന്‍ ഗഡ്കരി

ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് നിതിന്‍ ഗഡ്കരി ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും കേന്ദ്ര ഗതാഗത, ഹൈവേ, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഭാര്യ കാഞ്ചന്‍ ഗഡ്കരിക്കൊപ്പം കേരള നിയമസഭയിലെത്തിയ മന്ത്രി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ഒ. രാജഗോപാല്‍ എം. എല്‍. എ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോ ഓര്‍ഡിനേഷന്‍ വി. എസ്. സെന്തില്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. സാഗര്‍മാല പദ്ധതിയിലും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതല്‍ സഹായകമാവുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു മത്സ്യമേഖല, ജൈവകൃഷി, കേരളത്തിന്റെ ഗതാഗത…

കൊല്ലത്ത് തിരയില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായി

കൊല്ലത്ത് തിരയില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായി കൊല്ലം തങ്കശേരി തുറമുഖത്തിനു സമീപം വിദ്യാര്‍ഥിയെ തിരയില്‍പ്പെട്ട് കാണാതായി. തങ്കശേരി സ്വദേശി ആഷിഖിനെയാണ് (17) കാണാതായത്. തെരച്ചില്‍ തുടരുന്നു.

മലപ്പുറത്ത് കടലിലെ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറത്ത് കടലിലെ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി മലപ്പുറം പരപ്പനങ്ങാടിക്കു സമീപം ആനങ്ങാടിയില്‍ കടലില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മില്‍ (17) ആണ് മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു മുസമ്മില്‍. പോലീസും ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞനാനയുടെ ജഡം തുമ്പിക്കൈയിലേന്തി ആനക്കൂട്ടത്തിന്റെ യാത്ര; ഹൃദയഭേദകമായ കാഴ്ച

കുഞ്ഞനാനയുടെ ജഡം തുമ്പിക്കൈയിലേന്തി ആനക്കൂട്ടത്തിന്റെ യാത്ര; ഹൃദയഭേദകമായ കാഴ്ച ന്യൂഡല്‍ഹി: കുഞ്ഞനാനയുടെ ജഡം തുമ്പിക്കൈയിലേറ്റി റോഡിലൂടെ വലിച്ച് നടക്കുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. മനുഷ്യരേക്കാള്‍ മൃഗങ്ങളില്‍ സ്‌നേഹത്തിന്റെ അതിയായ അംശം നിലനില്‍ക്കുന്നുണ്ടെന്നതിന്റെ വലിയ തെളിവാണ് ഈ ദൃശ്യങ്ങള്‍. പാതി വഴിയില്‍ വെച്ച് തുമ്പിക്കൈയില്‍ നിന്ന് ജഡം താഴേക്ക് വീണപ്പോള്‍ പിന്നില്‍ വന്ന ആനക്കൂട്ടങ്ങള്‍ അത് നോക്കിനില്‍ക്കുന്ന സങ്കടകരമായ കാഴ്ച ചിത്രത്തില്‍ കാണാവുന്നതാണ്. മാത്രമല്ല ആനകളെ നോക്കിനില്‍ക്കുന്ന ആള്‍ക്കൂട്ടത്തെയും ഇതില്‍ കാണാവുന്നതാണ്. കുട്ടിയാനയുടെ മരണത്തില്‍ അതീവ ദുഖിതരായിട്ടാണ് ആനക്കൂട്ടങ്ങള്‍ നില്‍ക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ പോസ്റ്റ് ചെയ്ത വീഡിയോയാണിത്. തീര്‍ച്ചയായും ഇത് നിങ്ങളുടെ മനസ്സലിയിക്കും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി റീട്വീറ്റുകളാണ് വന്നിരിക്കുന്നത്. മനുഷ്യരായാലും മൃഗങ്ങളായാലും സ്വന്തം കുഞ്ഞിന്റെ വേര്‍പാട് എത്രത്തോളം ഹൃദയഭേദകമാണെന്ന് നമുക്ക്…

ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാമത്

ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാമത് ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ രണ്ടാം സ്ഥാനത്തെത്തി. ഐപോസ് നടത്തിയ സര്‍വെയിലാണ് ഇത് വ്യക്തമായിരിക്കുന്നത്. ആമസോണ്‍, പേടിഎം, സാംസങ് തുടങ്ങി ആദ്യ 10 സ്ഥാനങ്ങളില്‍ എത്തിയ ബ്രാന്‍ഡുകള്‍ ഐടി, ടെക്‌നോളജി, ടെലികോം എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണെന്നതും ശ്രദ്ധേയമാണ്. പ്രാദേശിക ബ്രാന്‍ഡുകളെ സംബന്ധിച്ചിടത്തോളം ആദ്യ 10 സ്ഥാനങ്ങളില്‍ എത്തുക എന്നതും അത് നിലനിര്‍ത്തുക എന്നതും ശ്രമകരമാണെന്നാണ് ഐപോസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ വിവേക് ഗുപ്ത പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ ഗൂഗിളിനും ആമസോണിനും പിന്നാലെ മൂന്നാം സ്ഥാനത്താണ് ജിയോ ഉണ്ടായിരുന്നത്. ഫ്ളിപ്കാര്‍ട്ട് ഒമ്പതാം സ്ഥാനത്താണ്. വിജയ് ശേഖര്‍ വര്‍മ നേതൃത്വം നല്‍കുന്ന പേടിഎമ്മാണ് പട്ടികയിലെ മൂന്നാംസ്ഥാനത്ത് ഇത്തവണ എത്തിയിട്ടുള്ളത്. ആമസോണ്‍ ഇത്തവണ അഞ്ചാം സ്ഥാനത്താണ്. മാര്‍ക്ക്…

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും യുവതിയെ പുറത്തേക്കെറിഞ്ഞ് ഭര്‍ത്താവ്; കുടുക്കിയത് സിസിടിവി

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും യുവതിയെ പുറത്തേക്കെറിഞ്ഞ് ഭര്‍ത്താവ്; കുടുക്കിയത് സിസിടിവി ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും യുവതിയെ പുറത്തേക്കെറിയുന്ന ഭര്‍ത്താവിന്റെ വീഡിയോ പുറത്ത്. കോയമ്പത്തൂരിലാണ് സംഭവം. മുംബൈ സ്വദേശിയായ ആരതി (38) യാണ് ഗുരുതരമായി പരിക്കേറ്റ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്നത്. റോഡിലേക്ക് തെറിച്ചു വീണതിനെ തുടര്‍ന്ന് യുവതിയുടെ കെകാലുകള്‍ക്കും തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അരുണ്‍ ജൂഡ് അമല്‍രാജിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. അതേസമയം ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആരതിയുടെ സഹോദരിയുടെ വീട്ടില്‍ പോകവേയാണ് സംഭവം നടന്നത്. ഇവര്‍ക്കൊപ്പം അരുണിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ വാക്കുത്തര്‍ക്കമുണ്ടാകുകയും അരുണ്‍ യുവതിയെ കാറില്‍ നിന്നും ചവിട്ടി പുറത്തേക്കിടുകയുമായിരുന്നുവെന്നാണ് സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്നത്. ഇയാളുടെ മാതാപിതാക്കളും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കിടയില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍…

കാന്‍സര്‍ രോഗിക്ക് പൊലീസിന്റെ മര്‍ദ്ദനം

കാന്‍സര്‍ രോഗിക്ക് പൊലീസിന്റെ മര്‍ദ്ദനം കൊല്ലം അഞ്ചലില്‍ ഓട്ടോ ഡ്രൈവറായ യുവാവിന് നേരെ പൊലീസിന്റെ ക്രൂര മര്‍ദനം. വാഹനപരിശോധനയ്ക്കിടെ ഓട്ടോ നിര്‍ത്തിയില്ലെന്നാരോപിച്ചാണ് ക്രൂരത. കാന്‍സര്‍ ബാധിതനായ രാജേഷ് എന്ന യുവാവിന്റെ തോളെല്ലിന് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കോറ്റു. ശനിയാഴ്ച വൈകിട്ടാണ് യുവാവിനു നേരെ പൊലീസിന്റെ അതിക്രമം. ചികിത്സയ്ക്കു പോലും പണമില്ലാത്ത രാജേഷിന്റെ ശരീരമാകെ ചതവുകളാണ്.

കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ ലിപോ മേഖലയിലാണ് AN – 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്. പതിമൂന്ന് യാത്രക്കാരുമായി അസമിലെ ജോര്‍ഹാട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മച്ചാക്കുവിലേക്കുള്ള യാത്രാമധ്യേ ഈ മാസം മൂന്നിനാണ് കാണാതായത്. മൂന്ന് മലയാളികളും വിമാനത്തിലുണ്ട്. അനൂപ് കുമാര്‍ (കൊല്ലം), ഷെറിന്‍ (കണ്ണൂര്‍), വിനോദ് കുമാര്‍ (പാലക്കാട്). എട്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വ്യോമപാതയില്‍ നിന്ന് 16 മുതല് 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉച്ചയോടെയാണ് വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ സംഘം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഐ.എച്ച്.ആര്‍.ഡി മോഡല്‍ð പോളിടെക്‌നിക് കോളേജുകളില്‍ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി

ഐ.എച്ച്.ആര്‍.ഡി മോഡല്‍ð പോളിടെക്‌നിക് കോളേജുകളില്‍ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി കൊച്ചി: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ട് മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ð 2019-20 അദ്ധ്യയനവര്‍ഷത്തില്‍ð ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടി. 2019 ജൂണ്‍ 15-ന് വൈകിട്ട് നാലുവരെ www.ihrdmptc.org എന്നó അഡ്മിഷന്‍ പോര്‍ട്ടല്‍ð വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് മറ്റ് അനുബന്ധങ്ങള്‍ സഹിതം 2019 ജൂണ്‍ 17 – ന്  വൈകിട്ട്  അഞ്ചിനു മുമ്പ,് പ്രവേശനം ആഗ്രഹിക്കുന്നó കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ð ലഭ്യമാണ്.