എയ്ഡഡ് സ്‌കൂളുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

എയ്ഡഡ് സ്‌കൂളുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന എയ്ഡഡ് സ്‌കൂളുകളിലും എഡ്യൂക്കേഷണല്‍ ഓഫീസുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സംസ്ഥാന വ്യാപകമായി തിരഞ്ഞെടുത്ത 45 ഓളം എയ്ഡഡ് സ്‌കൂളുകളിലും 15 ഓളം എഡ്യൂക്കേഷണല്‍ ഓഫീസുകളിലു (DEO/AEO) മാണ് പരിശോധന നടത്തിയത്. ഓപ്പറേഷന്‍ ഈഗിള്‍ വാച്ച് എന്ന പേരിലാണ് മിന്നല്‍ പരിശോധന നടത്തുന്നത്. സംസ്ഥാന വ്യാപകമായി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഉയര്‍ന്ന വിജയശതമാനവും ഗുണ നിലവാരവും പുലര്‍ത്തുന്ന സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റുകള്‍ സ്‌കൂള്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി പി.ടി.എ ഫണ്ട്, ബില്‍ഡിംഗ് ഫണ്ട് തുടങ്ങിയ പേരുകളില്‍ വന്‍ തുകകള്‍ രസീതുകള്‍ നല്‍കിയും ചിലയിടങ്ങളില്‍ നല്‍കാതെയും പിരിച്ചെടുക്കുന്നതായും, എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകളും സ്‌കൂളുകളിലെ പി.ടി.എ കമ്മിറ്റികളും ചേര്‍ന്ന് വിദ്യാര്‍ഥികളുടെ പ്രവേശന സമയത്ത് നടത്തുന്ന സാമ്പത്തിക…

കൊക്കോ റോസ് ഓയിലിന്റെ ഉൽപ്പാദനവും വിതരണവും നിരോധിച്ചു

കൊക്കോ റോസ് ഓയിലിന്റെ ഉൽപ്പാദനവും വിതരണവും നിരോധിച്ചു കാക്കനാട്: പട്ടിമറ്റത്തെ പാൻ ബിസ് കോർപ്പറേഷൻ എന്ന സ്ഥാപനം  80% പാമോലിനും 20% വെളിച്ചെണ്ണയും കലർത്തി വെളിച്ചെണ്ണയെന്ന വ്യാജേന വിറ്റിരുന്ന കൊക്കോ റോസ് ബ്ലന്റഡ് എഡിബിൾ വെജിറ്റബിൾ ഓയിലിന്റെ ഉൽപ്പാദനവും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണർ അറിയിച്ചു.  നിയമത്തിൽ നിഷ്കർഷിക്കുന്ന പ്രകാരം കൃത്യമായ ലേബൽ വിവരങ്ങളോടുകൂടി ബ്ലന്റഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ എന്ന് അഞ്ച് മില്ലീമീറ്റർ വലിപ്പത്തിൽ ലേബൽ ചെയ്തു മാത്രമേ രണ്ടു തരം എണ്ണയുടെ മിശ്രിതം വിൽപ്പന നടത്താവൂ.  എന്നാൽ  ശുദ്ധമായ വെളിച്ചെണ്ണ എന്ന്  ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ലേബൽ ചെയ്താണ് കൊക്കോറോസ്   ബ്ലന്റഡ് എഡിബിൾ വെജിറ്റബിൾ ഓയിൽ വിൽപ്പന നടത്തിയിരുന്നത്.  വെളിച്ചെണ്ണയുടെ വില തന്നെയാണ് ഈടാക്കിയിരുന്നത്.

പ്രായപൂര്‍ത്തിയായ പുരുഷനോ സ്ത്രീയോ നഗ്‌നഫോട്ടോകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

പ്രായപൂര്‍ത്തിയായ പുരുഷനോ സ്ത്രീയോ നഗ്‌നഫോട്ടോകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി പ്രായപൂര്‍ത്തിയായ പുരുഷനോ സ്ത്രീയോ നഗ്‌നഫോട്ടോകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം പ്രകാരം പ്രായപൂര്‍ത്തിയായവര്‍ നഗ്‌നഫോട്ടോകള്‍ കൈവശം വയ്ക്കുന്നതിനെതിരെ കേസെടുക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീക്കും പുരുഷനുമെതിരായ ക്രിമിനല്‍ നടപടി കോടതി റദ്ദാക്കി. പ്രായപൂര്‍ത്തിയായ പുരുഷനോ സ്ത്രീയോ ലൈംഗിക ചുവയുള്ള സ്വന്തം ഫോട്ടോ കൈവശം വയ്ക്കുന്നത് 1986ലെ നിയമത്തിലെ 60-ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം അത്തരം ഫോട്ടോകള്‍ പ്രസിദ്ധപ്പെടുത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിന് പ്രോസിക്യൂഷന് കേസെടുക്കാവുന്നതാണെന്നാണ് ഹൈക്കോടതി ജഡ്ജി രാജ വിജയരാഘവന്‍ ഉത്തരവിട്ടു. 2008 ലാണ് ഇതുമായി ബന്ധപ്പെട്ട് ഒരു പുരുഷനും സ്ത്രീക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍…

മണലില്‍ കുടുങ്ങിയ കാറിനെ തിരമാല വലിച്ചുകൊണ്ടുപോകുന്നു; പാടുപെട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മനുഷ്യന്‍

മണലില്‍ കുടുങ്ങിയ കാറിനെ തിരമാല വലിച്ചുകൊണ്ടുപോകുന്നു; പാടുപെട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ ന്യൂ ഡല്‍ഹി/പല്‍ഗാര്‍: മണലില്‍ കുടുങ്ങിയ കാറിനെ തിരയെടുത്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ആഞ്ഞടിക്കുന്ന തിരയില്‍ പെട്ട് കടലിലേക്ക് ഒഴുകിപ്പോകുന്ന കാറിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. എഎന്‍ഐയാണ് വീഡിയോ പുറത്ത്വിട്ടിരിക്കുന്നത്. തിരയില്‍പ്പെട്ട കാറില്‍ നിന്നും ഒരാള്‍ വളരെ കഷ്ടപ്പെട്ട് രക്ഷപ്പെടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഈ കാറില്‍ എത്ര പേരുണ്ടായിരുന്നെന്നോ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോയെന്നതും വ്യക്തമല്ല. കടല്‍ കരയില്‍ കൂടി ഓടിക്കുകയായിരുന്നു കാര്‍ തീരത്തെ മണലില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ആഞ്ഞടിച്ച തിരമാലകള്‍ കാറിനെ ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി.

അനസിനെ തിരിച്ച് വിളിച്ച് കോച്ച്; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് താരം ടീമിലേക്ക്

അനസിനെ തിരിച്ച് വിളിച്ച് കോച്ച്; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് താരം ടീമിലേക്ക് വിരമിക്കല്‍ പ്രഖ്യാപിച്ച മലയാളി ഫുട്ബോള്‍ താരം അനസ് എടത്തൊടികയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വിളിച്ച് പുതിയ കോച്ച് ഇഗോര്‍ സ്റ്റിമാക്. ഈ വര്‍ഷത്തെ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിനായുള്ള സാധ്യതാ ടീം പ്രഖ്യാപിച്ചപ്പോഴാണ് അനസിന്റെ മടങ്ങി വരവ്. കോച്ച് സ്റ്റിമാകിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് അനസ് വിരമിക്കല്‍ പിന്‍വലിച്ച് ടീമിലേക്ക് തിരികെയെത്തുന്നത്. അനസിനെ കൂടാതെ 35 അംഗ സാധ്യതാ ടീമില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുസമദ്, ജോബി ജസ്റ്റിന്‍ എന്നിവരാണ് സാധ്യത ടീമില്‍ ഉള്‍പ്പെട്ട മറ്റ് മലയാളികള്‍. ഇടവേളയ്ക്ക് ശേഷമാണ് ആഷിഖ് ഇന്ത്യന്‍ സാധ്യതാ ടീമില്‍ തിരിച്ചെത്തുന്നത്. നാല് പേരും ഇന്ത്യയുടെ അവസാന 23- ല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യന്‍ കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ബഹ്‌റൈനെതിരായ തോല്‍വിക്കു പിന്നാലെയാണ് പ്രതിരോധനിര താരം അനസ്…

യുവ്‌രാജിനൊപ്പം ആ പന്ത്രണ്ടാം നമ്പര്‍ ജഴ്‌സിയും വിരമിക്കണം; ഗംഭീര്‍

യുവ്‌രാജിനൊപ്പം ആ പന്ത്രണ്ടാം നമ്പര്‍ ജഴ്‌സിയും വിരമിക്കണം; ഗംഭീര്‍ ഇന്ത്യയിലെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാനായ യുവ്‌രാജ് സിങ്ങിന്റെ വിരമിക്കല്‍ ക്രിക്കറ്റ് ലോകത്തിന് വലിയ നിരാശയായിരുന്നു. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍. ക്രിക്കറ്റാണ് തനിക്ക് എല്ലാം നേടി തന്നത്. അസാധ്യമായതെല്ലാം സാധ്യമാകുമെന്ന് പഠിപ്പിച്ചത്. 2000ത്തില്‍ കളിക്കാന്‍ അവസരം നല്‍കിയ സൗരവ് ഗാംഗുലിയ്ക്കും സുഹൃത്തും മുന്‍ ഇന്ത്യന്‍ നായകനുമായ എം.എസ് ധോണിയ്ക്കും നന്ദി പറയുന്നു. സച്ചിനൊപ്പം കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നു. യുവ് രാജ് പറഞ്ഞു. അതിനിടെ താരത്തിന് ആശംസകളറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. യുവ്‌രാജ് സിങ്ങിനെ പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാണ് യുവ്‌രാജ് സിങ്ങെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. യുവ്‌രാജിനോടുള്ള ആദരമായി അദ്ദേഹത്തിന്റെ പന്ത്രണ്ടാം നമ്പര്‍ ജഴ്‌സി ബിസിസിഐ പിന്‍വലിക്കണമെന്നും…

നിറവയര്‍ ആസ്വദിക്കുന്നതില്‍ അസഹിഷ്ണുതയുള്ളവര്‍ക്ക് ഈ ചിത്രം സമര്‍പ്പിക്കുന്നു; മറുപടിയുമായി സമീറ

നിറവയര്‍ ആസ്വദിക്കുന്നതില്‍ അസഹിഷ്ണുതയുള്ളവര്‍ക്ക് ഈ ചിത്രം സമര്‍പ്പിക്കുന്നു; മറുപടിയുമായി സമീറ ഗര്‍ഭകാലം ആസ്വദിക്കുകയാണ് നടി സമീറ റെഡ്ഡി. മാത്രമല്ല താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സമീറ നിറവയറുമായി നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെയ്ക്കുകയാണ് താരം. ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ അസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്ന സമീറ കുറിച്ചു. ഇതിന് മുമ്പ് സമീറയ്ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ശരീര ഭാരം കൂടിയതായിരുന്നു ഇവരുടെ പ്രശ്‌നം. അവര്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം. ആദ്യ പ്രസവനന്തരം നടിയ്ക്ക് നേരിടേണ്ടി വന്ന മാനസിക-ആരോഗ്യ ബുദ്ധിമുട്ടുകളെ കുറിച്ചും ഡിപ്രഷന്‍ ബാധിച്ചതിനെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. വിഷാദരോഗം പിടിപ്പെട്ട സമയത്തായിരുന്നു നടിയുടെ ശരീരഭാരം കൂടിയത്. 2014ലാിയരുന്നു വ്യവസായി ആകാഷ് വര്‍ധെയും സമീറും തമ്മിലുള്ള വിവാഹം.

ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത്

ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത് ലോകകപ്പില്‍ ന്യൂസിലാന്‍ഡിന് എതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിയ്ക്കില്ല. ധവാന്റെ കൈവിരലിന് പരിക്ക് പറ്റിയതായിരുന്നു കാരണം. ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് നേരിടവേയാണ് ധവാന് പരിക്കേറ്റത്. പ്രാഥമിക ചികിത്സ നേടിയ ശേഷം ധവാന്‍ കളി തുടര്‍ന്നെങ്കിലും ഫീല്‍ഡിങില്‍ ഇറങ്ങിയില്ല. ഇന്ന് സ്‌കാനിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് കളിയില്‍ ഉണ്ടായേക്കില്ലെന്ന് വ്യക്തമായി. പരിക്കേറ്റ ധവാനെ ഇന്ന് സ്‌കാനിങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതോടയൊണ് ധവാന് ലോകകപ്പ് കളിക്കാന്‍ കഴിയില്ലെന്ന് വ്യകത്മായത്. ഓസ്‌ട്രേലിയയ്ക്ക് എതിരായി ധവാന്റെ സെഞ്ചുറിയാണ് ഇന്ത്യയുടെ ജയം സാധ്യമാക്കിയത്. മറ്റന്നാളാണ് ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ മത്സരം നടക്കുക.

മകള്‍ക്ക് എന്തുകൊണ്ട് ഇന്ത്യ എന്ന് പേര് നല്‍കി; അതിന് പിന്നിലെ കാരണം തുറന്ന്പറഞ്ഞ് അവഞ്ചേഴ്‌സ് താരം

മകള്‍ക്ക് എന്തുകൊണ്ട് ഇന്ത്യ എന്ന് പേര് നല്‍കി; അതിന് പിന്നിലെ കാരണം തുറന്ന്പറഞ്ഞ് അവഞ്ചേഴ്‌സ് താരം ഹോളിവുഡ് താരം ക്രിസ് ഹെംസ്വേര്‍ത്ത് തന്റെ മകള്‍ക്ക് ഇന്ത്യ എന്ന് പേരിട്ടതിന് പിന്നിലുള്ള കാരണം തുറന്ന്പറയുകയാണ്. ക്രിസിന്റെയും സ്പാനിഷ് മോഡല്‍ എല്‍സ പട്ടാസ്‌കിയുടെയും മൂന്നു മക്കളില്‍ മൂത്ത മകളാണ് ഇന്ത്യ റോസ് ഹെംസ്വേര്‍ത്ത്. എന്റെ ഭാര്യ എല്‍സ ഒരുപാട് കാലം ഇന്ത്യയില്‍ ജീവിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ പേര് കുഞ്ഞിന് ഇടാമെന്ന് ചിന്തിക്കുന്നത്. എനിക്ക് ഇന്ത്യയെയും ഇവിടുത്ത ആളുകളെയും ഇഷ്ടമാണ്. ഒരിക്കല്‍ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഇവിടെ വന്നപ്പോള്‍ ആയിരക്കണക്കിന് ആളുകളെയാണ് ഞാന്‍ തെരുവില്‍ കണ്ടത്. അങ്ങനെയൊരു അനുഭവം എനിക്കിതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഇവിടെ ഒരു സ്റ്റേഡിയത്തില്‍ ഷൂട്ടിങ് ഉണ്ടായിരുന്നു. സംവിധായകന്‍ കട്ട് പറയുമ്പോള്‍ ജനങ്ങളുടെ ആര്‍പ്പുവിളികള്‍ ഞാന്‍ കേട്ടു. ആ സമയത്ത് ഞാനൊരു റോക്ക്സ്റ്റാര്‍ ആണെന്ന് തോന്നി. അവരുടെ ദൈനംദിന…

കൗമാരകാലത്തെ ലൈംഗികതയെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ തുറന്നുപറഞ്ഞ് നിക്ക് ജൊനാസ്

കൗമാരകാലത്തെ ലൈംഗികതയെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ തുറന്നുപറഞ്ഞ് നിക്ക് ജൊനാസ് ന്യൂയോര്‍ക്ക്: കൗമാരകാലത്തെ പ്രണയത്തയേും ലൈംഗികതയെയും കുറിച്ചുള്ള ധാരണകളെ പറ്റി തുറന്ന് പറയുകയാണ് അമേരിക്കന്‍ ഗായകനും പ്രിയങ്കയുടെ പങ്കാളിയുമായ നിക് ജോനാസ്. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവം വെളിപ്പെടുത്തിയത്. പതിനാറാം വയസിലെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കാലത്ത്, പ്യൂരിറ്റി റിങ് ധരിച്ചാണ് ഞങ്ങള്‍ അക്കാലത്ത് നടന്നിരുന്നത് എന്ന് നിക് പറയുന്നു. അക്കാലത്ത് എനിക്കു പ്രണയമൊക്കെ തോന്നിയിരുന്നു. പക്ഷേ, ലൈംഗികതയുടെ പ്രാധാന്യം എന്താണെന്ന് ആ പ്രായത്തില്‍ അറിഞ്ഞിരുന്നില്ല. പാശ്ചാത്യ സംസ്‌കാര പ്രകാരം പതിനാറു വയസ്സു മുതല്‍ തന്നെ മിക്കവരും പ്രണയത്തോടൊപ്പം ലൈംഗികതയും ആസ്വദിച്ചു തുടങ്ങും. എന്നാല്‍, ഞങ്ങള്‍ മൂന്നു പേരും അങ്ങനെയായിരുന്നില്ല. ചാരിത്ര്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപിടിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പതിനാറാം വയസ്സില്‍ അത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. അക്കാലത്ത് അത്തരം…