ട്വിറ്ററില്‍ അമിതാഭ് ബച്ചന് പകരം ഇമ്രാന്‍ ഖാന്‍; ഹാക്കര്‍മാരുടെ വലയില്‍ കുടുങ്ങി ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട്

ട്വിറ്ററില്‍ അമിതാഭ് ബച്ചന് പകരം ഇമ്രാന്‍ ഖാന്‍; ഹാക്കര്‍മാരുടെ വലയില്‍ കുടുങ്ങി ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരത്തിന്റെ ചിത്രത്തിന് പകരം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.’പാകിസ്താനെ സ്‌നേഹിക്കൂ..തുടങ്ങിയ ട്വീറ്റുകളും പേജില്‍ ഉടനടി പ്രത്യക്ഷപ്പെട്ടിരുന്നു. റംസാന്‍ മാസതത്ില്‍ ഇന്ത്യ ദയയില്ലാതെ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇതിന് പകരം ചോദിക്കണമെന്നും ട്വീറ്റില്‍ പറയുന്നു. തുര്‍ക്കിഷ് ഫുട്‌ബോള്‍ കളിക്കാര്‍ക്കെതിരെയുള്ള ഐസ്ലന്‍ഡ് റിപ്പബ്ലിക്കിന്റെ മോശം പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വലിയ സൈബര്‍ ആക്രമണത്തിന്റെ തുടക്കമാണിതെന്നും മറ്റൊരു ട്വീറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഐല്‍ദിസ് തിം തുര്‍ക്കിഷ് സൈബര്‍ ആര്‍മിനി എന്നപേരും ചില ട്വീറ്റുകള്‍ക്കൊപ്പം ഉപയോഗിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന

സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും. ടിക്കറ്റ് നിരക്കിനൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നല്‍കണം. ചരക്കു സേവന നികുതി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്‍കുന്ന കേരള ലോക്കല്‍ അതോററ്റീസ് എന്റര്‍ടെയ്മെന്റ് ടാക്സ് ആക്ട് സെക്ഷന്‍ 3 റദ്ദാക്കിയിരുന്നില്ല. സിനിമ ടിക്കറ്റിനുമേല്‍ ഈടാക്കിയിരുന്ന ജിഎസ്ടി 28 ല്‍ നിന്നും 18 ശതമാനമായി കുറച്ച സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടിയാണ് വീണ്ടും പത്ത് ശതമാനം വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത്, നഗരസഭ ഡയറക്ടര്‍മാര്‍. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കൈമാറി.

109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം: കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു

109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം: കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വന്‍പുര ഗ്രാമത്തിലാണ് രണ്ട് വയസ്സുകാരന്‍ ഫത്തേവീര്‍ സിംഗ് വ്യാഴാഴ്ച 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ബാലനെ പുറത്തെടുത്തത്. പിജിഎ ഛണ്ഡിഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം. വ്യാഴാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം വീടിനു സമീപം കളിക്കുന്നതിനിടെയാണ് ഫത്തേവീര്‍ കുഴല്‍കിണറില്‍ വീണത്. തുണികൊണ്ട് മൂടിയ കുഴല്‍ക്കിണറില്‍ കുട്ടി വീഴുകയായിരുന്നു. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 110 അടിയിലാണ് കുട്ടി തങ്ങിനിന്നിരുന്നത്. കുട്ടിയുടെ അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് കുട്ടിയെ രക്ഷിച്ചത്. പുറത്തെടുത്ത കുട്ടിയെ തൊട്ടടുത്ത് സര്‍ക്കാര്‍ ഹെലികോപ്ടര്‍ ഉണ്ടായിരുന്നിട്ടും 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് റോഡ്…

മലപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍പ്പെട്ട് കാണാതായി

മലപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍പ്പെട്ട് കാണാതായി മലപ്പുറം പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കലന്തത്തിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മിലാണ് അപകടത്തില്‍ പെട്ടത്. മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിലാണ് സംഭവം. മുസാമ്മിനായി പോലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.

അറബിക്കടലില്‍ ‘വായൂ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു: കനത്ത ജാഗ്രത; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

അറബിക്കടലില്‍ ‘വായൂ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു: കനത്ത ജാഗ്രത; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത അറബിക്കടലില്‍ ‘വായൂ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറില്‍ തീവ്രചുഴലിക്കാറ്റായി മാറും. ഗുജറാത്ത് തീരത്തേക്കാണ് വായൂ നീങ്ങുന്നത്. കര്‍ണാടക , ഗോവ തീരങ്ങളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വായു രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ വടക്കന്‍ കേരളത്തില്‍ കനത്ത മഴയും ഉണ്ടാകും. സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്രചുഴലിക്കാറ്റായി മാറുന്ന വായു മറ്റന്നാള്‍ രാവിലെ ഗുജറാത്ത് തീരം തൊടും. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് അടിക്കുക. ഗുജറാത്തിലെ പോര്‍ബന്തര്‍, മഹുവ, വെരാവല്‍ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഇന്ന് വൈകിട്ടോടെ…

കൊല്ലം കരുനാഗപ്പള്ളിയില്‍ തീപിടുത്തം

കൊല്ലം കരുനാഗപ്പള്ളിയില്‍ തീപിടുത്തം കൊല്ലം കരുനാഗപ്പള്ളിയില്‍ വന്‍ തീപിടുത്തം. ദേശീയപാതയ്ക്ക് അരികിലുള്ള മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റിനും സമീപത്തെ മറ്റൊരു കടയ്ക്കുമാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനാ വിഭാഗത്തിന്റെ അഞ്ചിലേറെ യൂണിറ്റുകളുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. സ്വകാര്യ ആശുപത്രിക്ക് തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.