ചന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈ 15ന്

ചന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈ 15ന് ന്യൂഡല്‍ഹി: ചാന്ദ്രപരിവേഷണത്തിനുളള ഐഎസ്ആര്‍ഒയുടെ രണ്ടാം ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ജൂലൈ 15 ന് വിക്ഷേപിക്കും. പുലര്‍ച്ചെ 2.51 ന് വിക്ഷേപിക്കുക. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ‘വിക്രം’ എന്ന് പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുംവിധമാണ് ദൗത്യം. ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍-2 ദൗത്യത്തിനുള്ളത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയുകയാണ് ലക്ഷ്യം. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക.പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബര്‍ ആറിനാണ് റോവര്‍ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരു വര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹന പണിമുടക്ക്

സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹന പണിമുടക്ക് സംസ്ഥാനത്ത് ജൂണ്‍ 18 ചൊവ്വാഴ്ച വാഹന പണിമുടക്ക്. വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങളാണ് പണിമുടക്കുക. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് പണിമുടക്കാന്‍ തീരുമാനം കൈകൊണ്ടത്.

നയന്‍താരയുടെ ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു

നയന്‍താരയുടെ ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു ചെന്നൈ: നയന്‍താര നായികയായ തമിഴ് ചിത്രം ‘കൊലൈയുതിര്‍കാലം’ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് റിലീസ് തടഞ്ഞ് വെച്ചത്. അന്തരിച്ച തമിഴ് എഴുത്തുകാരന്‍ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിര്‍കാലം. കൊലൈയുതിര്‍ കാലത്തിന്റെ പകര്‍പ്പവകാശം വാങ്ങിയ തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകനായ ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് ജസ്റ്റിസ് കൃഷ്ണരാമസ്വാമി റിലീസ് തടഞ്ഞത്. സുജാത രംഗരാജന്റെ ഭാര്യയില്‍നിന്ന് 10 ലക്ഷം രൂപയ്ക്കാണ് താന്‍ പകര്‍പ്പവകാശം വാങ്ങിയതെന്ന് ബാലാജികുമാര്‍ പറയുന്നു ചക്രി ടോലേട്ടി സംവിധാനം ചെയ്ത സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്. 21-ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍മാതാക്കളോട് കോടതി നിര്‍ദേശിച്ചു.

ഇന്ത്യന്‍ നിരയിലെ ആ താരം ‘ക്ലൂസ്‌നറെ’ പോലെയെന്ന് മുന്‍ ഓസിസ് താരം സ്റ്റീവ് വോ

ഇന്ത്യന്‍ നിരയിലെ ആ താരം ‘ക്ലൂസ്‌നറെ’ പോലെയെന്ന് മുന്‍ ഓസിസ് താരം സ്റ്റീവ് വോ ഹാര്‍ദ്ദിക്കിന്റെ ക്ലീന്‍ ഹിറ്റിംഗില്‍ ഓസ്ട്രേലിയ അടിപതറി മുന്നോട്ട്. അത്രയ്ക്ക് വെടിക്കെട്ടായിരുന്നു ഹാര്‍ദ്ദിക് നടത്തിയത്. ഒരു ക്യാപ്റ്റനും ഹര്‍ദ്ദിക്കിനെ തടയാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും സ്റ്റീവ് വോ പറയുന്നു. ഓസ്ട്രേലിയക്കെതിരെ 27 പന്തില്‍ 48 റണ്‍സാണ് ഹര്‍ദ്ദിക് അടിച്ചത്. ഹര്‍ദ്ദിക്കിന്റെ കിടിലന്‍ ബാറ്റിംഗാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടത്തുന്നതില്‍ നിര്‍ണായകമായത്. മികച്ച രീതിയില്‍ പാണ്ഡ്യക്ക് ഇന്നിംഗ്സുകള്‍ ഫിനിഷ് ചെയ്യാനാവും. ഒരു ക്യാപ്റ്റന് പോലും പാണ്ഡ്യയുടെ ഷോട്ടുകളെ പ്രതിരോധിക്കാനാനാവില്ലെന്നും സ്റ്റീവ് വോ പറയുന്നു. 1999ലെ ലോകകപ്പില്‍ സ്റ്റീവ് വോയുടെ ഓസ്ട്രേലിയന്‍ നിരയ്ക്കെതിരെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു ക്ലൂസ്നര്‍ കാഴ്ച്ചവെച്ചത്. നിര്‍ഭാഗ്യം കാരണം ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിലേക്ക് മുന്നേറാനായില്ല. അതേസമയം ഇന്ത്യയോട് തോറ്റെന്ന് കരുതി ഓസ്ട്രേലിയ നിരാശരാകേണ്ട കാര്യമില്ലെന്നും ഓസീസിന് സെമി ഫൈനലിലേക്ക് മുന്നേറാനാവുമെന്നും സ്റ്റീവ് വോ പറഞ്ഞു. ചെറിയ…

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു; ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ന്യൂഡല്‍ഹി: ലോകകപ്പ് മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്. ബുധനാഴ്ച പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ധവാന്റെ പകരക്കാരനായി പന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എത്രയും പെട്ടെന്ന് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ താരത്തോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ 13ന് നോട്ടിങ്ങാമില്‍ കിവീസിനെതിരായ ഇന്ത്യയുടെ മത്സരത്തിനു മുമ്പ് പന്ത് ടീമിനൊപ്പം ചേരും. എന്നാല്‍ പതിനഞ്ചംഗ ഇന്ത്യന്‍ സംഘത്തില്‍ ഋഷഭ് പന്ത് ഉള്‍പ്പെടില്ല. ഒരാഴ്ച ധവാന്റെ പരിക്ക് നിരീക്ഷിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇത് വിലയിരുത്തിയാകും പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനമുണ്ടാകൂ. ഇനി ധവാന് ലോകകപ്പ് നഷ്ടമാകുകയാണെങ്കില്‍ പകരക്കാരനാകേണ്ട പന്തിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ്…