നടി കാര്‍ത്തികയുടെ മകന്റെ വിവാഹ നിശ്ചയം: ചിത്രങ്ങള്‍ വൈറല്‍

നടി കാര്‍ത്തികയുടെ മകന്റെ വിവാഹ നിശ്ചയം: ചിത്രങ്ങള്‍ വൈറല്‍ മലയാള സിനിമയിലെ തിളങ്ങി നിന്ന നടിമാരില്‍ ഒരാളായിരുന്നു കാര്‍ത്തിക. 1985ല്‍ സിനിമയിലെത്തിയ കാര്‍ത്തിക 1889ല്‍ തന്നെ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറിയ കാര്‍ത്തികയുടെ മകന്‍ വിഷ്ണുവിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ വൈറലാവുന്നു. കഴിഞ്ഞ മെയ് 24-ന് നടന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വധുവിന് മേക്കപ്പ് ചെയ്തത് രഞ്ജുവായിരുന്നു. എണ്‍പതുകളിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു കാര്‍ത്തിക. ഒരു പൈങ്കിളി കഥ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തിയ കാര്‍ത്തിക പത്മരാജന്‍ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കരിയിലക്കാറ്റ് പോലെ, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നീയെത്ര ധന്യ, ജനുവരി ഒരു ഓര്‍മ്മ, ഉണ്ണികളേ…

ടിക് ടോക്ക് വീഡിയോ ചെയ്യുന്നത് ഭര്‍ത്താവ് വിലക്കിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

ടിക് ടോക്ക് വീഡിയോ ചെയ്യുന്നത് ഭര്‍ത്താവ് വിലക്കിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി ടിക് ടോക്കില്‍ വീഡിയോ ഇടുന്നത് ഭര്‍ത്താവ് വിലക്കിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. തമിഴ്‌നാട് സ്വദേശിയും രണ്ടു കുഞ്ഞുങ്ങളുടെ മാതാവുമായ അനിത(24) ആണ് വിഷം കഴിച്ചു മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ വീഡീയോ അനിത തന്നെ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ടിക് ടോക്കിന് അടിമയായ അനിത മക്കളെ ശ്രദ്ധിക്കാത്ത വിവരം ബന്ധുക്കള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് പഴനിവേലിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പഴനിവേല്‍ അനിതയോട് ടിക് ടോക്ക് ഉപയോഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസവും ഇതേ ചൊല്ലി ഇരുവരും വഴക്കുണ്ടായി. തുടര്‍ന്നു അനിത വിഷം കഴിക്കുകയും വീഡിയോ പകര്‍ത്തി പഴനിവേലുവിനു അയച്ചു കൊടുക്കുകയുമായിരുന്നു.

കുഞ്ഞ് ഒര്‍ഹാന്റെ ക്യൂട്ട് ചിത്രം പങ്കുവെച്ച് നടന്‍ സൗബിന്‍ ഷാഹിര്‍

കുഞ്ഞ് ഒര്‍ഹാന്റെ ക്യൂട്ട് ചിത്രം പങ്കുവെച്ച് നടന്‍ സൗബിന്‍ ഷാഹിര്‍ മികച്ച സിനിമകള്‍ നല്‍കി മലയാളികളുടെ നെഞ്ചില്‍ ഇടംപിടിച്ച താരമാണ് സൗബിന്‍ ഷാഹിര്‍. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനം താരത്തിന്റെ കരിയറില്‍ വലിയൊരു മാറ്റമാണ് സൃഷ്ടിച്ചുള്ളത്. അടുത്തിടെ സൗബിന്‍ അച്ഛനായതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ പുതിയൊരു ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഒര്‍ഹാന്‍ സൗബിനെന്നാണ് മകന് താരം പേരിട്ടിരിക്കുന്നത്. സൗബിന്‍ അച്ഛനായ കാര്യം ആരാധകരെ അറിയിച്ചത് ഇറ്റ് എ ബോയ് എന്ന് എഴുതിയ ബലൂണുമായിട്ടാണ് മകന്‍ ജനിച്ച വിവരം അറിയിച്ചത്. തുടര്‍ന്ന് ജാമിയയുടെ കൈയിലിരിക്കുന്ന മകന്റെ ചിത്രവും ഇന്‍സ്റ്റഗ്രാമിലൂടെ സൗബിന്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം താരം വലിയ തിരക്കിലാണ്. നായകനായും സഹനടനായും തിടങ്ങിക്കൊണ്ടിരിക്കുകയാണ് സൗബിന്‍.

വെറ്ററിനറി ഡോക്ടര്‍മാര്‍ നാളെ ഡ്യൂട്ടി ബഹിഷ്‌കരിച്ച് കരിദിനമാചരിക്കും

വെറ്ററിനറി ഡോക്ടര്‍മാര്‍ നാളെ ഡ്യൂട്ടി ബഹിഷ്‌കരിച്ച് കരിദിനമാചരിക്കും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വെറ്ററിനറി ഡോക്ടര്‍മാരും നാളെ ഡ്യൂട്ടി ബഹിഷ്‌കരിച്ച് കുടപ്പനക്കുന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മുന്‍പില്‍ പ്രതിഷേധിക്കുന്നു. കുടപ്പനക്കുന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ: അനൂപിനെ ഒരു സംഘം ഗുണ്ടകള്‍ അകാരണമായി ആശുപത്രിയില്‍ അതിക്രമിച്ചു കയറി ഔദ്യോഗിക കൃത്യനിര്‍വ്വഹണ സമയത്ത് അതി ക്രൂരമായി മര്‍ദിച്ച് അവശനാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡ്യൂട്ടി ബഹിഷ്‌കരണം. പ്രതിഷേധ സൂചകമായി ജില്ലയിലെ മുഴുവന്‍ വെറ്ററിനറി ഡോക്ടര്‍മാരും നാളെ കരിദിനമായി ആചരിക്കും.

മഴയില്‍ ഒലിച്ച് ലോകകപ്പ്; ഇന്ത്യ-ന്യൂസീലന്‍ഡ് കളി ഉപേക്ഷിച്ചു

മഴയില്‍ ഒലിച്ച് ലോകകപ്പ്; ഇന്ത്യ-ന്യൂസീലന്‍ഡ് കളി ഉപേക്ഷിച്ചു നോട്ടിങ്ങാം: ലോകകപ്പില്‍ മഴ തിമിര്‍ത്ത് പെയ്ത് കൊണ്ടിരിക്കുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള കളി മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ മഴ വിട്ടുപോകാത്തതോടെ ഒരൊറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഈ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി. ഒരൊറ്റ ലോകകപ്പിലും ഇത്രയും മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. റിസര്‍വ് ദിവസങ്ങള്‍ ഇല്ലാത്തതും ലോകകപ്പിനെ ബാധിക്കുന്നു. ഇനി സെമിഫൈനലിസ്റ്റുകളേയും ഫൈനലിസ്റ്റുകളേയും എങ്ങനെ തീരുമാനിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. നേരത്തെ പാകിസ്താന്‍-ശ്രീലങ്ക, ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്-ശ്രീലങ്ക മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതില്‍ ശ്രീലങ്കയുടെ രണ്ട് മത്സരങ്ങളിലും ഒരൊറ്റ പന്ത് പോലും എറിഞ്ഞിട്ടില്ല. വെസ്റ്റിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക 7.3 ഓവര്‍ ബാറ്റു ചെയ്തപ്പോഴാണ് മഴ വന്നത്. തുടര്‍ന്ന് ആ മത്സരവും ഉപേക്ഷിക്കുകയായിരുന്നു.

കാണാതായ വ്യോമസേന വിമാനത്തിലെ 13 പേരുടെ മൃതദേഹം കണ്ടെത്തി

കാണാതായ വ്യോമസേന വിമാനത്തിലെ 13 പേരുടെ മൃതദേഹം കണ്ടെത്തി അരുണാചല്‍ പ്രദേശിന് സമീപം തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിലെ, മൂന്ന് മലയാളികളുള്‍പ്പെടെ പതിമൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനം തകര്‍ന്നുവീണ അരുണാചല്‍ പ്രദേശിലെ ലിപ്പോക്കിന് സമീപമുള്ള പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ ബ്ലാക് ബോക്‌സും കണ്ടെടുത്തു. ജൂണ്‍ മൂന്നിനാണ് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് പോവുകയായിരുന്ന വ്യോമസേനയുടെ എ.എന്‍ 32 വിമാനം കാണാതായത്. എട്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ ലിപോക്കിന് സമീപം പന്ത്രണ്ടായിരം അടി ഉയരമുള്ള പ്രദേശത്ത് കണ്ടെത്തിയിരുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍. ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ധീര പോരാളികള്‍ക്ക്…

ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി സാമന്ത

ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി സാമന്ത സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് സാമന്തയും നാഗ ചൈതന്യയും. ആരാധകര്‍ക്ക് ഇവരുടെ സ്വകാര്യ വിവരങ്ങള്‍ അറിയാന്‍ എപ്പോഴും താല്‍പര്യമായിരിക്കും. മാത്രമല്ല താരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സാമന്ത ഒരു വാര്‍ത്തയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുയാണ്. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് സാമന്ത എത്തിയിരിക്കുന്നത്. സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയോടാണ് താരം പ്രതികരിച്ചിരിക്കുന്നത്. ആണോ, എപ്പോഴാണ് നിങ്ങള്‍ക്ക് അത് മനസിലായത്, ഞങ്ങളോടും കൂടി പറയൂ എന്നാണ് സാമന്ത കുറിച്ചത്. ശിവ നിര്‍വാണയുടെ മജിലിയിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്.

പ്രിയ അഭിനയിക്കുന്നതിനേക്കാള്‍ മിടുക്കി പഠിത്തത്തിലെന്ന് അധ്യാപകര്‍; എന്നാല്‍ തനിക്കിഷ്ടം അഭിനയമാണെന്ന് താരം

പ്രിയ അഭിനയിക്കുന്നതിനേക്കാള്‍ മിടുക്കി പഠിത്തത്തിലെന്ന് അധ്യാപകര്‍; എന്നാല്‍ തനിക്കിഷ്ടം അഭിനയമാണെന്ന് താരം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് പ്രിയ പി.വാര്യര്‍. ഈ ഒരു സിനിമയിലൂടെ തന്നെ കണ്ണിറുക്കി യുവാക്കളുടെ ഹരമായി മാറിയ പ്രിയയ്ക്ക് ഇപ്പോള്‍ സിനിമകളുടെ കൊയ്ത്താണ്. മലയാളത്തിന് ശേഷം താരം ഇപ്പോള്‍ ബോളിവുഡില്‍ ഒരു തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതകഥ പറയുന്ന സിനിമയെ ചൊല്ലി വലിയ വിവാദങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. എന്നാല്‍ താരം ഇപ്പോള്‍ എത്ര തിരക്കിലാണെങ്കിലും തന്റെ പഠനത്തെ കുറിച്ച് പറയുകയാണ് പ്രിയ. ഇപ്പോള്‍ മൂന്നാംവര്‍ഷ ബിരുദ്ധ വിദ്യാര്‍ത്ഥിയാണ് പ്രിയ. പഠനത്തേക്കാള്‍ തനിക്കിഷ്ടം അഭിനയമാണെന്നാണ് പ്രിയ പറയുന്നത്. എന്നാല്‍ അഭിനയത്തേക്കാള്‍ താന്‍ പഠിക്കാന്‍…

ബച്ചന് പിന്നാലെ ഗായകന്‍ അദ്‌നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു

ബച്ചന് പിന്നാലെ ഗായകന്‍ അദ്‌നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു മുംബൈ: ബോളിവുഡ് നടന്‍ അമിതാബ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ ഗായകന്‍ അദ്നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്കേഴ്‌സ് ഹാക്ക് ചെയ്തു. അദ്നാന്‍ സാമിയുടെ പ്രൊഫൈല്‍, കവര്‍ ചിത്രങ്ങളടക്കം മാറ്റിയ നിലയിലാണ്. പ്രൊഫൈല്‍ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രവും കൂടാതെ പാകിസ്താനെ സ്നേഹിക്കുന്നു എന്ന് രേഖപ്പെടുത്തിയ ഹാക്കര്‍മാര്‍ പാകിസ്താനി, തുര്‍ക്കിഷ് പതാകകളും പതിപ്പിച്ചിട്ടുണ്ട്. പാക് പൗരനായിരുന്ന അദ്നാന്‍ 2015 ലാണ് ഇന്ത്യന്‍ പൗരത്വം നേടുന്നത്. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ടും ഇതേ രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മുംബൈ പൊലീസിന്റെ ഇടപെടലില്‍ ബച്ചന്റെ പേജ് പുനസ്ഥാപിക്കുകയുണ്ടായി. ഇത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ഐസ്‌ലന്‍ഡ് തുര്‍ക്കി ഫുട്‌ബോള്‍ താരങ്ങളോട് കാണിക്കുന്ന വിവേചനത്തെ തങ്ങള്‍ അപലപിക്കുന്നു തുടങ്ങിയ സന്ദേശങ്ങളും…

രണ്‍ബീര്‍ അല്ലെങ്കില്‍ രണ്‍വീര്‍ ആണോ അനുഷകയ്‌ക്കൊപ്പം മികച്ച ജോഡി? താരം പറയുന്നതിങ്ങനെ

രണ്‍ബീര്‍ അല്ലെങ്കില്‍ രണ്‍വീര്‍ ആണോ അനുഷകയ്‌ക്കൊപ്പം മികച്ച ജോഡി? താരം പറയുന്നതിങ്ങനെ ബോളിവുഡ് താരങ്ങളായ രണ്‍ബീറിനോടും രണ്‍വീറിനോടും വളരെ അടുത്ത ബന്ധമുണ്ട്. എന്നാല്‍ ‘ഞാന്‍ കൂടുതല്‍ അടുപ്പം രണ്‍ബീറുമായിട്ടാണ്. കാരണം ഞങ്ങള്‍ അടുത്ത് ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു.ഞങ്ങള്‍ക്കിടയില്‍ നല്ല ധാരണയുണ്ട്. ഒരു മോശം കാലത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ‘ബോംബെ വെല്‍വെറ്റ്’ ചെയ്തിരുന്നു. ഒത് ഒരു വലിയ പരാജയമായിരുന്നു. അതിനിടയില്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നതായി’ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. എന്നാല്‍ അനുഷ്ചകയും രണ്‍വീര്‍ സിങുമൊത്തുള്ള ‘ബാന്‍ഡ് ബജാ ഭാരത’്’ വലിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു. രണ്‍ബീറിനൊപ്പം ചേര്‍ന്നുള്ള ‘യേ ദില്‍ ഹേ മുഷ്‌കില്‍’ വൈകാരിക നിമിഷങ്ങള്‍ നിറഞ്ഞ ചിത്രമായിരുന്നു. രണ്‍വീര്‍ ഒരു മികച്ച നടനാണ്, അതിനൊരു സംശയവുമില്ല. പക്ഷെ രണ്‍ബീറിനെ പോലെ ഒരു നല്ല നടനാണെന്ന് തെളിയിക്കാന്‍…