മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവെച്ചു

മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവെച്ചു ജൂണ്‍ 18ന് നടത്താന്‍ തീരുമാനിച്ചിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെച്ചു. ജിപിഎസ് സംവിധാനം നടപ്പാക്കുന്നത് മാറ്റിവെയ്ക്കും. പതിനഞ്ച് വര്‍ഷത്തെ നികുതി, ഓട്ടോറിക്ഷ മീറ്റര്‍ സീല്‍ ചെയ്യുന്നത് വൈകിയാലുള്ള പിഴ തുടങ്ങിയ വിഷയങ്ങള്‍ 26ന് ഉന്നതതല ചര്‍ച്ച നടത്താനും തീരുമാനിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് ഇടുക്കി ഡിസ്ട്രിക്റ്റ് മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എം ബാബു അറിയിച്ചു. ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് കഴിഞ്ഞ ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വാഹന പരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങള്‍ പണിമുടക്കുമെന്നാണ് അറിയിച്ചിരുന്നത്. തൃശ്ശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് പണിമുടക്കാന്‍ തീരുമാനം കൈകൊണ്ടത്.

‘അതിജീവനമല്ല നമ്മുടെ ലക്ഷ്യം പ്രതിരോധമാണ്; ഇന്ത്യയ്ക്ക് ഉപദേശവുമായി സച്ചിന്‍

‘അതിജീവനമല്ല നമ്മുടെ ലക്ഷ്യം പ്രതിരോധമാണ്; ഇന്ത്യയ്ക്ക് ഉപദേശവുമായി സച്ചിന്‍ ലോകകപ്പില്‍ ഞായറാഴ്ച പാകിസ്താനെ നേരിടാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. ക്രിക്കറ്റ് പ്രേമികളെല്ലാം തന്നെ ഒന്നടങ്കം ആകാംക്ഷയിലാണ് ടീമിന്റെ മത്സരം കാണാന്‍. എന്നാല്‍ ടീം ഇന്ത്യയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പാക് പേസ് ബൗളര്‍മാരായ മുഹമ്മദ് ആമിറും വഹാബ് റിയാസും ലക്ഷ്യമിടുന്നത് വിരാട് കോഹ്‌ലിയേയും രോഹിത് ശര്‍മ്മയേയും ആയിരിക്കുമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഫോമിലേക്ക് തിരിച്ചെത്തിയ ആമിറിനെതിരെ നെഗറ്റീവ് മാനസികാവസ്ഥയുമായി കളിക്കരുത്. ഡോട്ട് ബോളുകള്‍ കളിക്കരുത്. അവസരം ലഭിക്കുമ്പോഴെല്ലാം ഷോട്ട് അടിക്കണം. അതിജീവനമല്ല നമ്മുടെ ലക്ഷ്യം. പ്രതിരോധിക്കുകയാണെങ്കില്‍ അതും പോസിറ്റീവ് ആയിരിക്കണം. ആമിറിന്റേയും വഹാബിന്റേയും തന്ത്രത്തില്‍ വീഴാതെ രോഹിതും കോഹ്‌ലിയും വലിയ ഇന്നിങ്സ് കളിക്കണം. മറ്റു ബാറ്റ്സ്മാന്‍മാര്‍ ഇവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും വേണം, സച്ചിന്‍ പറഞ്ഞു. വ്യത്യസ്തമായി ഒന്നും ചെയ്യേണ്ടതില്ല. എല്ലാ…

കൊച്ചി വിമാനത്താവളത്തില്‍ പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

കൊച്ചി വിമാനത്താവളത്തില്‍ പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം കൊച്ചി വിമാനത്താവളത്തിലെ റണ്‍വെയുടെ റീ-കാര്‍പ്പറ്റിങ് പ്രവര്‍ത്തനം നവമ്പറില്‍ തുടങ്ങും. പത്തുവര്‍ഷം കൂടുമ്പോള്‍ ചെയ്തിരിക്കേണ്ട റണ്‍വെ നവീകരണ ജോലികള്‍ തുടങ്ങുന്നതിനാല്‍ നവമ്പര്‍ 20 മുതല്‍ നാലുമാസത്തേയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ കാലയളവിലെ പകല്‍ സമയ സര്‍വീസുകള്‍ രാത്രിയിലേയ്ക്ക് മാറ്റും. 1999-ലാണ് കൊച്ചി വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്. 2009-ല്‍ ആദ്യ റണ്‍വെ റീ-കാര്‍പ്പറ്റിങ് നടന്നു. 2019-ല്‍ രണ്ടാം റീ-കാര്‍പ്പറ്റിങ് തുടങ്ങണം. 2019 നവമ്പര്‍ 20 മുതല്‍ 2020 മാര്‍ച്ച്-28 വരെയുള്ള കാലയളവിലാണ് ഈ ജോലികള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെയാകും നിര്‍മാണ പ്രവര്‍ത്തനം നടക്കുക. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വെയില്‍ ഓരോഭാഗത്തും റീടാറിങ് നടത്തും. ടാറിങ് നടത്തിയ സ്ഥലം മണിക്കൂറുകളില്‍ക്കുള്ളില്‍ ലാന്‍ഡിങ്ങിന് സജ്ജമാക്കുകയും വേണം. നിലവില്‍ കാറ്റഗറി-വണ്‍ റണ്‍വെ ലൈറ്റിങ്…

മീടൂ ആരോപണം: നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

മീടൂ ആരോപണം: നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടന്‍ വിനായകനെതിരെ പോലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന്റെ പരാതിയില്‍ കല്‍പ്പറ്റ പോലീസാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120- എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകനെ ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല കുറിച്ചു. വിനായകനെതിരെ ബി.ജെ.പി അനുഭാവികളുടെ സൈബര്‍ ആക്രമണം ശക്തമായ ഘട്ടത്തിലാണ് മൃദുല മീ ടൂ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം…

അടൂരില്‍ നിന്നും കാണാതായ നഴ്സിംഗ് വിദ്യാര്‍ഥിനികളെ കണ്ടെത്തി: കണ്ടെത്തിയത് മഹാരാഷ്ട്രയില്‍ നിന്ന്

അടൂരില്‍ നിന്നും കാണാതായ നഴ്സിംഗ് വിദ്യാര്‍ഥിനികളെ കണ്ടെത്തി: കണ്ടെത്തിയത് മഹാരാഷ്ട്രയില്‍ നിന്ന് അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്സിംഗ് സ്ഥാപനത്തില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് പെണ്‍കുട്ടികളെ റെയില്‍വേ പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. കണ്ടെത്തിയ പെണ്‍കുട്ടികളെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സീതത്തോട്, നിലമ്പൂര്‍, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് കാണാതായത്. പൂനെയിലുള്ള സഹപാഠിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടികളെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇന്നലെ വൈകിട്ടാണ് അടൂരിലെ സ്വകാര്യ ആയൂര്‍വേദ ആശുപത്രിയിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളായ മൂന്ന് പേരും സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ രാത്രി വൈകിയും പെണ്‍കുട്ടികള്‍ തിരിച്ചെത്താതെ വന്നതോടെ ഹോസ്റ്റല്‍ വാര്‍ഡന്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ട്രെയിനില്‍ യാത്ര…

ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ്; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍

ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ്; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍ താരപുത്രിമാരെ പിന്തുടരുന്നതില്‍ പാപ്പരാസികള്‍ക്ക് യാതൊരു മടിയുമില്ല. അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കുന്നത് വലിയ ഹരമായാണ് ഏവരും കാണുന്നത്. അത്തരത്തില്‍ സിനിമാലോകത്ത് വലിയ മികവ് ശ്രദ്ധ കാണിക്കാത്ത ഒരാളാണ് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറയ്ക്ക് 22 വയസ്സ് തികഞ്ഞിരുന്നു. മകള്‍ക്ക് ആശംസകളുമായി ആമിര്‍ രംഗത്തുവരികയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഇറ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഇറ. സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയാണ് ഇറയുടെ കാമുകന്‍. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി ആരാധകരമായി പങ്കിടുമ്പോഴായിരുന്നു ഇറ താന്‍ പ്രണയത്തിലാണെന്ന വിവരം തുറന്നു പറയുന്നത്. ആമിര്‍ ഖാന്‍- റീന ദത്ത ദമ്പതികളുടെ മകളാണ് ഇറ. ആമിര്‍ ഖാനും റീനയും വിവാഹമോചിതരായ ശേഷം ഇറയും സഹോദരന്‍ ജുനൈദ് ഖാനും…

അമ്മ കാറില്‍ മറന്നുവെച്ച മൂന്നു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

അമ്മ കാറില്‍ മറന്നുവെച്ച മൂന്നു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം കാര്‍ സീറ്റില്‍ അമ്മ മറന്നു വച്ച കുഞ്ഞ് മരിച്ചു. അമേരിക്കയിലെ കന്‍സാസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് പൂട്ടിക്കിടന്ന കാറിലെ കൊടും ചൂടില്‍ ദാരുണമായി മരിച്ചത്. കുഞ്ഞുമായി പുറത്തുപോയി വന്ന അമ്മ തിരികെ വീട്ടിലെത്തിയ ശേഷം കുഞ്ഞിനെ പുറത്തിറക്കാന്‍ മറക്കുകയും ഇവര്‍ വീട്ടിലേയ്ക്ക് കയറിയതും ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ഉറക്കം ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കുറിച്ച് ഓര്‍ത്തത്. തുടര്‍ന്ന് കാറില്‍ ചലനമറ്റ് കിടന്ന കുട്ടിയെ പുറത്തെടുക്കാന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കാറില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മാവേലിക്കര സ്വദേശി മരിച്ചു

നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മാവേലിക്കര സ്വദേശി മരിച്ചു മഹാരാഷ്ട്രയിലെ നാസിക്കില്‍ ബാങ്ക് കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സജു സാമുവലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മുഖം മൂടി ഇട്ട് ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഓഫീസിലേയ്ക്ക് അതിക്രമിച്ച് കയറിയ സംഘം വെടിയുതിര്‍ത്ത് ജീവനക്കാരെയും ഇടപാടുകാരെയും ഭയപ്പെടുത്തി പണവും ആഭരണങ്ങളും കൊള്ളയടിക്കുകയുമായിരുന്നു.സംഭവത്തില്‍ പരുക്കേറ്റവരുടെ നില ഗുരുതരമല്ല. മരിച്ച സജുവിന്റെ മൃതദേഹം നാസക്കിലെ സിവില്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മണ്ണിടിഞ്ഞു വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മണ്ണിടിഞ്ഞു വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു മലപ്പുറത്ത് എടപ്പാള്‍ കാവിലപ്പടിയില്‍ മണ്ണിടിഞ്ഞു വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി ഗ്യാങ് ചന്ദാണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിലാണ് അപകടം. കെട്ടിടത്തിന് താഴ്ഭാഗത്ത് നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയുടെ ദേഹത്തേക്ക് പെട്ടെന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് മണ്ണ് നീക്കം ചെയ്ത് അപകടത്തില്‍പ്പെട്ട തൊഴിലാളിയെ പുറത്തെടുക്കുകയും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപിച്ചു; കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചു; പരാതിയുമായി കാണാതായ സിഐയുടെ ഭാര്യ

മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപിച്ചു; കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചു; പരാതിയുമായി കാണാതായ സിഐയുടെ ഭാര്യ കാണാതായ സി.ഐ നവാസ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്റെ പീഡനമാണെന്ന് ഭാര്യ. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി അധിക്ഷേപിക്കാറുണ്ടായിരുന്നു. കള്ളക്കേസുണ്ടാക്കാന്‍ ആവശ്യപ്പെട്ട് മോലുദ്യോഗസ്ഥര്‍ അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചുവെന്നും നവാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. സമ്മര്‍ദം കാരണമായിരിക്കാം നവാസ് നാടുവിട്ടതെന്നും ഭാര്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി കേസ് എടുക്കണം. നവാസിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പങ്കുവെക്കുന്നില്ല. താന്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും സി.ഐയുടെ ഭാര്യ ആരോപിച്ചു. ഭര്‍ത്താവിനെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്കും ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. നവാസിന്റെ മേലുദ്യോഗസ്ഥന്‍ എസിപി പി.എസ്.…