പ്രിയങ്കയുടെ കൈയിലെ ഈ ബാഗിന്റെ വില എത്രയെന്നോ? വില കേട്ട് അമ്പരന്ന് ആരാധകര്‍

പ്രിയങ്കയുടെ കൈയിലെ ഈ ബാഗിന്റെ വില എത്രയെന്നോ? വില കേട്ട് അമ്പരന്ന് ആരാധകര്‍ ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളും അവരുപയോഗിക്കുന്ന എന്തായാലും അതിനെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് കൂടുതല്‍ ആകാംക്ഷയായിരിക്കും. പിന്നീട് പാപ്പരാസികളുടെ കണ്ണ് മുഴുവന്‍ അതിലേക്കായിരിക്കും ആകര്‍ഷണം. അത്തരത്തില്‍ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ധരിക്കുന്ന വസ്ത്രം എപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്. തന്റേതായ എന്തെങ്കിലും ഒരു മാജിക് ആ വസ്ത്രത്തില്‍ ചേര്‍ത്തിരിക്കും താരം. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത് താരത്തിന്റെ വസ്ത്രമല്ല, മറിച്ച് കൈയ്യിലുള്ള ഹാന്റ് ബാഗാണ്. താരത്തിന്റെ ഒപ്പം എപ്പോഴും ആ കറുപ്പ് നിറത്തിലുള്ള ബാഗ് കാണാവുന്നതാണ്. എന്നാല്‍ ആ ബാഗ് ആള് നിസ്സാരക്കാനല്ല, അതിന്റെ നിറം പോലെതന്നെയാണ് അതിന്റെ വിലയും. ബാഗിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 1,66,702 രൂപയാണ് പ്രിയങ്ക ചോപ്രയുടെ ബാഗിന്റെ വില. പക്ഷെ താരത്തിന് ഏറ്റവും കൂടുതല്‍ പ്രിയം ഈ ലെതര്‍…

വാട്ട്‌സ്ആപ്പില്‍ ഇനി കളി സൂക്ഷിച്ച്; അല്ലെങ്കില്‍ കോടതി കയറേണ്ടി വരും

വാട്ട്‌സ്ആപ്പില്‍ ഇനി കളി സൂക്ഷിച്ച്; അല്ലെങ്കില്‍ കോടതി കയറേണ്ടി വരും ചട്ടലംഘനം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ചട്ടലംഘനത്തിന് കേസെടുക്കുകയും കോടതി കയറ്റുകയും ചെയ്യുമെന്നാണ് വാട്ട്‌സ്ആപ്പ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. ഡിസംബര്‍ ഏഴ് മുതലാണ് വാട്ട്‌സ്ആപ്പ് ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ നടപടി എടുക്കുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി ബള്‍ക്ക് മെസ്സേജിങ് സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടെയുള്ളവ തടയാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ചട്ടങ്ങളൊക്കെ സ്വീകാര്യമാണെന്നും അവ പാലിക്കുമെന്നും ഉറപ്പ് നല്‍കി എഗ്രീ ബട്ടണ്‍ ക്ലിക്ക് ചെയ്താണ് വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. എന്നാല്‍ ഇത്തരം ഉറപ്പുകള്‍ പാലിക്കപ്പെടാതെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വ്യക്തിഹത്യ നടത്താനും ആപ്പിനെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചട്ടലംഘനം നിയമപരമായ കുറ്റമാക്കാന്‍ കമ്പനി തീരുമാനിച്ചത്. ഉപയോക്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ച് നിയമങ്ങള്‍ പാലിക്കാത്ത 20 ലക്ഷം അക്കൗണ്ടുകള്‍ വീതം ഓരോ മാസവും…

ശാസ്ത്രലോകത്തിന് കൗതുകമായി സൂര്യന്റെ മാറ്റം

ശാസ്ത്രലോകത്തിന് കൗതുകമായി സൂര്യന്റെ മാറ്റം പുത്തൻ രൂപമാറ്റവുമായി സൂര്യൻ ,സൂര്യന്‍റെ പുതിയ രൂപമാറ്റം ആശങ്കയോടെയും കൗതുകത്തോടെയും നിരീക്ഷിക്കുകയാണ് ശാസ്ത്രലോകം. 16 ദിവസങ്ങളായി സൂര്യന് ഒരു പൊട്ടോ പാടുകളോ ഇല്ലാത്ത അവസ്ഥയാണ്. പൊട്ടിത്തെറിച്ചും തിളച്ചു മറിഞ്ഞുമാണ് സൂര്യന്‍റെ പ്രതലം നിലകൊള്ളുന്നത്. അപ്പോള്‍ പൊട്ടുകളും പാടുകളുമൊക്കെ സൂര്യനില്‍ കാണാം. എന്നാല്‍ കുറച്ച് ദിവസങ്ങളായി ശാന്തമായാണ് സൂര്യന്റെ അവസ്ഥ. സോളാര്‍ മിനിമം എന്ന പ്രതിഭാസമാണ് ഇതെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍ ഭൂമിയിലെ ജീവന് ഈ പ്രതിഭാസം ഭീഷണിയാകില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ഭൂമിക്ക് പുറച്ചെ ഉപഗ്രഹങ്ങളെയും ബഹിരാകാശ സഞ്ചാരികളേയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം. 11 വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് ഇത്. ഇത് വിഭിന്നമായി സോളാര്‍ മാക്സിമം എന്ന പ്രതിഭാസവും ഉണ്ട്.ഈ സമയത്ത് ജൂപ്പിറ്റര്‍ ഗ്രഹത്തിന്‍റെ അത്ര വലിപ്പമുള്ള സണ്‍ സ്പോട്ടുകള്‍ സൂര്യനില്‍ കാണാന്‍ കഴിയും. 1650 മുതല്‍ 1710 വരെ നീണ്ടു…

കോപ്പർ ടി ഉപയോ​ഗം ഫലപ്രദമോ?

കോപ്പർ ടി ഉപയോ​ഗം ഫലപ്രദമോ? കോപ്പർ ടി ഇന്ന് വ്യാപകമയി ഉപയോ​ഗിക്കുന്ന ഒന്നാണ് , ഗര്‍ഭനിരോധനോപാധികളില്‍ ഒന്നാണ് കോപ്പര്‍ ടി. ടി ഷേപ്പിലെ ചെമ്പുലോഹം സ്ത്രീശരീരത്തില്‍ നിക്ഷേപിയ്ക്കുന്ന രീതിയാണിത്. ഇത് ബീജങ്ങള്‍ യൂട്രസിലേയ്ക്കു കടക്കുന്നതിനു മുന്‍പ് ഇവയെ നശിപ്പിയ്ക്കുന്നു. സിസേറിയനെങ്കിലും കോപ്പര്‍ ടി ഉപയോഗിയ്ക്കാം. സിസേറിയനെങ്കില്‍ 4-6 ആഴ്ചകള്‍ക്കു ശേഷം മാത്രം ഇതു നിക്ഷേപിയ്ക്കുക. അഞ്ചു വര്‍ഷം വരെ ഒരു കോപ്പര്‍ ടി ഗര്‍ഭധാരണം തടയും. എന്നാല്‍ ഇതു വച്ച് ആദ്യത്തെ മാസമുറ കഴിഞ്ഞാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യം. ഇത് കൃത്യസ്ഥലത്തു തന്നെയാണോയെന്നുറപ്പു വരുത്താനാണിത്. ഒരു മാസം വരെ മറ്റു മുന്‍കരുതലുകളെടുക്കുന്നതും നന്നായിരിയ്ക്കും. ഇതിന്റെ താഴ്ഭാഗത്തെ ത്രെഡ് ചിലപ്പോള്‍ സ്ത്രീകളുടെ യോനീഭാഗത്തേയ്ക്കിറങ്ങിക്കിടക്കാറുണ്ട്. ബുദ്ധിമുട്ടു സൃഷ്ടിയ്ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ഇത് ഉള്‍ഭാഗത്തേയ്ക്കു തള്ളി വയ്ക്കാം. സാധാരണ ഗതിയില്‍ ഇത് സ്പര്‍ശിയ്ക്കാന്‍ കഴിയാറില്ല. കോപ്പര്‍ ടിയിലെ ചെമ്പ് ബീജങ്ങളെ നശിപ്പിയ്ക്കുന്നതു…

‘ഇത് ക്രിക്കറ്റാണ് അല്ലാതെ യുദ്ധമല്ല, സമാധാനത്തോടെ കാണണം’; ആരാധകരോട് അഭ്യര്‍ഥിച്ച് മുന്‍ പാക് താരം

‘ഇത് ക്രിക്കറ്റാണ് അല്ലാതെ യുദ്ധമല്ല, സമാധാനത്തോടെ കാണണം’; ആരാധകരോട് അഭ്യര്‍ഥിച്ച് മുന്‍ പാക് താരം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഞായറാഴ്ച നടക്കാനിരിക്കുകയാണ്. മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ക്രിക്കറ്റ് പ്രേമികളോട് അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് ക്രിക്കറ്ററും ഇതിഹാസ താരവുമായ വസീം അക്രം. സമാധാനപരമായി മത്സരത്തെ കാണണമെന്നും ഈ മത്സരത്തെ യുദ്ധമായി കാണുന്നവര്‍ യഥാര്‍ഥത്തില്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഓള്‍ഡ് ട്രാഫോഡിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാകിസ്താനുമായി ക്രിക്കറ്റ് കളിക്കേണ്ടെന്ന അഭിപ്രായമായിരുന്നു ഇന്ത്യയില്‍ നിന്നും കൂടുതലായും ഉയര്‍ന്നുവന്നിരുന്നത്. ‘കോടിക്കണക്കിനാളുകളുടെ മുന്‍പില്‍ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ കളിക്കുന്നത് ക്രിക്കറ്റില്‍ വലിയ കാര്യമാണ്. അതുകൊണ്ട് ഇരു ഫാന്‍സിനോടും എനിക്കു പറയാനുള്ളത്, സമാധാനത്തോടെ മത്സരം ആസ്വദിക്കുക എന്നതാണ്. ഒരു ടീം ജയിക്കും, ഒരു ടീം തോല്‍ക്കും. അതുകൊണ്ട് ഇതൊരു യുദ്ധമായി കാണരുത്.’-…

സെക്സ് ഒഴിവാക്കരുത്; കാരണം ഇതാണ്

സെക്സ് ഒഴിവാക്കരുത്; കാരണം ഇതാണ് ലൈം​ഗികബന്ധത്തിന് ഒട്ടേറെ ​ഗുണങ്ങളുണ്ട്, ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താനും മാത്രമല്ല സെക്സ് സഹായിക്കുക. അതിന് ആരോഗ്യപരമായും ഒട്ടേറെ ഗുണങ്ങളുമുണ്ട്. മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മികച്ച ലൈംഗികബന്ധം സഹായിക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരുടെ പ്രതിരോധശേഷി വര്‍ധിക്കും. ഇമ്യൂണോ ഗ്ലോബുലിന്‍ എ, അല്ലെങ്കില്‍ ഐജിഎ എന്ന ആന്റിബോഡിയുടെ അളവ് ശരീരത്തില്‍ കൂടുന്നതിലൂടെയാണ് പ്രതിരോധശേഷി വര്‍ധിക്കുന്നത്. രോഗങ്ങളില്‍നിന്നും അണുബാധകളില്‍ നിന്നുമൊക്കെ ഇത് സംരക്ഷണമേകും. ലൈംഗീകബന്ധം ആരോഗ്യകരമായ ഒട്ടേറെ ഗുണങ്ങള്‍ നല്‍കും.മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മികച്ച ലൈംഗികബന്ധം സഹായിക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗിക ബന്ധത്തിലേര്‍ പ്പെടുന്നവരുടെ പ്രതിരോധശേഷി വര്‍ധിക്കും. ഇമ്യൂണോ ഗ്ലോബുലിന്‍ എ, അല്ലെങ്കില്‍ ഐജിഎ എന്ന ആന്റിബോഡിയുടെ അളവ് ശരീരത്തില്‍ കൂടുന്നതിലൂടെയാണ് പ്രതിരോധശേഷി വര്‍ധിക്കുന്നത്. രോഗങ്ങളില്‍നിന്നും അണുബാധകളില്‍ നിന്നുമൊക്കെ ഇത് സംരക്ഷണമേകും. സെക്സ് മികച്ച വ്യായാമവുമാണ്. ശാരീരികവും മാനസികവുമായ…

4ജി സ്‌പെക്‌ട്രം ലഭിക്കാതെ ബിഎസ്എൻഎൽ

4ജി സ്‌പെക്‌ട്രം ലഭിക്കാതെ ബിഎസ്എൻഎൽ പ്രതിസന്ധികളിൽ ആടിയുലഞ്ഞ് ബിഎസ്എൻഎൽ , 4ജി സ്‌പെക്‌ട്രം ഇല്ലാതെ നഷ്ടത്തിലേക്ക് നീങ്ങുന്ന ബി.എസ്‌.എന്‍.എല്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നു. ഇന്ത്യയില്‍ 20 സര്‍ക്കിളുകളില്‍ ടെലികോം സേവനം നല്‍കുന്ന ബിഎസ്എന്‍എല്ലിന് കേരളം ഒഴികെയുള്ള സംസ്‌ഥാനങ്ങളില്‍ നഷ്ടമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഈ നിലതുടര്‍ന്നാല്‍ ഒന്നര ലക്ഷത്തില്‍ അധികം വരുന്ന ജീവനക്കാരുടെ ഭാവിപോലും ആശങ്കയിലാകുമെന്നുന്നാണ് ബിഎസ്എന്‍എല്ലിലെ തൊഴിലാളി സംഘടനകള്‍ ഭയക്കുന്നത്. എന്നാൽ കൃത്യമായി പറഞ്ഞാൽ 2014 വരെ ലാഭത്തിലായിരുന്ന ബി.എസ്‌.എന്‍.എല്‍. റിലയന്‍സ് ജിയോയുടെ വരവോടെയാണു മുരടിച്ചത്‌. ബി.എസ്‌.എന്‍.എല്ലിന്‍റെ പശ്‌ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ജിയോക്ക്‌ അനുമതിയുണ്ടായിരുന്നു. തുടക്കത്തില്‍ ജിയോയുടെ പ്ലാനുകളെ കടത്തിവെട്ടി ബി.എസ്‌.എന്‍.എല്‍. അവതരിപ്പിച്ച പ്ലാനുകള്‍ക്കു വന്‍ ജനപിന്തുണയാണ്‌ ലഭിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌, വലിയ ഓഫറുകളുമായി ജിയോ അടിക്കടി വളര്‍ന്നപ്പോള്‍ ബി.എ.എന്‍.എല്‍. കൂപ്പുകുത്തി. 2014-നു ശേഷം എന്തുകൊണ്ടോ ബി.എസ്‌.എന്‍.എലിന്റെ നവീകരണം മന്ദഗതിയിലായിയെന്നു നാഷണല്‍ യൂണിയന്‍ ഓഫ്‌ ബി.എസ്‌.എന്‍.എല്‍. വര്‍ക്കേഴ്‌സ്‌…

യൂബറാണ് താരം; ഇനി യാത്ര ഡ്രൈവറില്ലാത്ത കാറിലുമാകാം

യൂബറാണ് താരം; ഇനി യാത്ര ഡ്രൈവറില്ലാത്ത കാറിലുമാകാം അടിപൊളി കാറുമായി യൂബർ, ഡ്രൈവര്‍ വേണ്ടാത്ത കാറുമായി വാഹന നിര്‍മ്മാതാക്കളായ വോള്‍വോയും ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറും. വോള്‍വോയുടെ എക്‌സ്.സി 90 എസ്.യു.വിയാണ് യൂബറിന്റെ സെല്‍ഫ് ഡ്രൈവിങ് സിസ്റ്റം ഉപയോഗിച്ച് ഡ്രൈവറില്ലാതെ ഓടുക. 2016 ലാണ് സ്വയം നിയന്ത്രിത കാറുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് ഇരുകമ്പനികളും ധാരണയിലെത്തിയത്. ആദ്യ സ്വയം നിയന്ത്രിത കാറിന്റെ പ്രൊഡക്ഷന്‍ സ്‌പെക്കാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള വലിയ സെന്‍സര്‍ സംവിധാനങ്ങളും മറ്റും വഴിയാണ് XC 90 ഡ്രൈവറില്ലാതെ സുരക്ഷിതമായി ഓടുക. സ്റ്റിയറിങ്, ബ്രേക്കിങ്, ബാറ്ററി പവര്‍ എന്നിവയ്ക്ക് ബാക്ക്അപ്പ് സിസ്റ്റവും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. പ്രൈമറി ഡ്രൈവിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഈ ബാക്ക്അപ്പ് സിസ്റ്റത്തിലൂടെ വാഹനം എളുപ്പത്തില്‍ ബ്രേക്ക് ചെയ്ത് നിര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്. ഓട്ടോണമസ് റൈഡ് ഷെയറിങ്…

കൊല്ലപ്പെട്ട സൗമ്യ മൂന്ന് കുട്ടികളുടെ അമ്മ; വ്യക്തിവൈരാഗ്യമാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്ന് സംശയം

കൊല്ലപ്പെട്ട സൗമ്യ മൂന്ന് കുട്ടികളുടെ അമ്മ; വ്യക്തിവൈരാഗ്യമാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്ന് സംശയം മാവേലിക്കര: മാവേലിക്കരയില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ ബൈക്കിലെത്തിയ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. മാവേലിക്കര സ്വദേശിനിയും വള്ളിക്കുന്നം സ്റ്റേഷനിലെ സി.പി.ഒയും തെക്കേമുറി വിളയില്‍ സജീവന്റെ ഭാര്യ സൗമ്യ പുഷ്പാകരന്‍ ആണ് മരിച്ചത്. യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പൊലീസുകാരിയെ ആക്രമിച്ച ശേഷം പെട്രോളൊഴിച്ച് തീകൊടുത്തുകയായിരുന്നു. പിഎസ്സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു സൗമ്യ. അവിടെ നിന്ന് കുടുംബ വീട്ടിലേക്ക് പോകാനായി സൗമ്യ സ്‌കൂട്ടറുമായി ഇറങ്ങി. വീടിന്റെ ഇടവഴിയിലേക്ക് സ്‌കൂട്ടര്‍ ഇറക്കുന്നതിനിടെ സൗമ്യയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം എഴുന്നേറ്റ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ പിന്നാലെയെത്തി വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. പിന്നീട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. ആക്രമിച്ച യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. തെക്കേമുറിയിലുള്ള സൗമ്യയുടെ വീടിനടുത്തുവച്ചാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 70 കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 70 കാരന്‍ പിടിയില്‍ മധ്യപ്രദേശിലെ സാത്‌നയില്‍ ഏഴും എട്ടും വയസുള്ള രണ്ട് ബാലികമാരെ പീഡിപ്പിച്ച കേസില്‍ 70 കാരനെ പൊലീസ് പിടികൂടി. വീടിനടുത്തുള്ള പറമ്പില്‍ മാങ്ങ പറിക്കാനെത്തിയ പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. രഘുബര്‍ സിങ് എന്നയാളാണ് പിടിയിലായത്. പീഡനത്തിനിരയായ ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.