അങ്ങ് മെലിഞ്ഞ് സുന്ദരിയായി കീര്‍ത്തി; താരത്തിന്റെ പുതിയ ലുക്ക് കണ്ട് കയ്യടിച്ച് ആരാധകര്‍

അങ്ങ് മെലിഞ്ഞ് സുന്ദരിയായി കീര്‍ത്തി; താരത്തിന്റെ പുതിയ ലുക്ക് കണ്ട് കയ്യടിച്ച് ആരാധകര്‍ മലയാളി താരം കീര്‍ത്തി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. താരത്തിന്റെ ചിത്രം കണ്ട് ആരാധകര്‍ മുമ്പ് ഒന്നടങ്കം അമ്പരന്നിരുന്നു. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷ് മെലിയാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പുറത്തു വന്നിരുന്നു. ഷൂട്ടിംഗിന്റെ ഭാഗമായി സ്പെയിനിലാണ് കീര്‍ത്തിയിപ്പോള്‍. ഷൂട്ടിംഗിനിടയിലെ ഒഴിവ് ദിനങ്ങളില്‍ ഹോട്ടല്‍മുറിയില്‍ വച്ചെടുത്ത ചില ചിത്രങ്ങള്‍ കീര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ചിത്രങ്ങളിലെ കീര്‍ത്തിയുടെ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞു സുന്ദരിയായിരിക്കുന്നുവെന്നാണ് കമന്റുകള്‍. തന്റെ പട്ടിക്കുട്ടിയെ പോസ് ചെയ്യാന്‍ പഠിപ്പിക്കുകയാണെന്നും എന്നാല്‍ അതിനു പിടിതരുന്നില്ലെന്നാണ് തോന്നുന്നതെന്നുമുള്ള കുറിപ്പോടെയുമാണ് പോസ്റ്റ്. മുമ്പ് കീര്‍ത്തി പോസ്റ്റ് ചെയ്ത ‘നോ മേക്കപ്പ് ലുക്ക്’ ചിത്രത്തിനു വന്‍ സ്വീകരണമാണ് സാമൂഹിക…

ജോലി ഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യ; ഏനാത്തു സ്റ്റേഷനില്‍ നിന്നും പോലീസുകാരനെ കാണാതായി

ജോലി ഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യ; ഏനാത്തു സ്റ്റേഷനില്‍ നിന്നും പോലീസുകാരനെ കാണാതായി പോലീസ് സേനയില്‍ വീണ്ടും ഉദ്യോഗസ്ഥനെ കാണാതായി. കൊച്ചി സെന്‍ട്രല്‍ സിഐ വി.എസ് നവാസിനെ കാണാതായ സംഭവത്തിനു പിന്നാലെയാണ് വീണ്ടും സമാന സംഭവം അരങ്ങേറിയിരിക്കുന്നത്. ഏനാത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആനന്ദ് ഹരിപ്രസാദിനെയാണ് കാണാതായിരിക്കുന്നത്. അടൂര്‍ പോലീസ് ക്വാട്ടേഴ്സില്‍ നിന്നും ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് ഇറങ്ങിയ ആനന്ദിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇന്നലെ രാത്രി 12 നാണ് ക്വാട്ടേഴ്സില്‍ നിന്നും ആനന്ദ് പോയതെന്ന് പോലീസ് പറഞ്ഞു. അടൂര്‍ ഡി.വൈ.എസ്.പി യുടെ മൊബൈല്‍ ഫോണിലേക്ക് ജോലി ഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്ന് ആനന്ദ് മെസേജ് അയച്ചിരുന്നു. സംഭവത്തില്‍ ഏനാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസ് മേധാവ് ലോക് നാഥ് ബഹ്റ വിവരങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്.

പാകിസ്താന് മുന്നില്‍ 337 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

പാകിസ്താന് മുന്നില്‍ 337 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ മാഞ്ചെസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ പാകിസ്താനു മുന്നില്‍ 337 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടിരുന്നു. ഇന്ത്യ 46.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. പിന്നീട് മത്സരം പുനഃരാരംഭിക്കുകയായിരുന്നു. ലോകകപ്പിലെ പോരാട്ടക്കളിയില്‍ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് കളിക്കുന്നത്. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍ രാഹുലായിരിക്കും ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നു മത്സരം മഴയില്‍ ഒലിച്ചുപോകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എങ്കിലും കളി മുന്നോട്ട പോകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍…

വാടാനപ്പള്ളിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വാടാനപ്പള്ളിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലശേരി സന്തോഷിന്റെ മകള്‍ ലതിക (11) ആണു മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണു സംഭവം. ഇടശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള കുളിമുറിയുടെ വാതിലിലാണു കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടത്. അച്ഛനും അമ്മയും കല്‍പ്പണിക്കു പോയ സമയത്താണ് സംഭവം. വീട്ടില്‍ രണ്ടും ആറും പതിമൂന്നും വയസുള്ള മൂന്നു സഹോദരങ്ങള്‍ക്കൊപ്പം ടിവി കണ്ടിരിക്കുന്നതിനിടയില്‍ ലതിക മൂത്രം ഒഴിക്കാനെന്നു പറഞ്ഞ് പുറത്തിറങ്ങുകയും പിന്നീട് കാണാതായതോടെ സഹോദരങ്ങള്‍ തിരക്കിയിറങ്ങുകയുമായിരുന്നു. തുടര്‍ന്ന് ലതികയെ പറമ്പിലെ 35 മീറ്ററോളം അകലെയുള്ള കുളിമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തി. കുളിമുറിയുടെ വാതിലില്‍ നേരത്തെ കെട്ടിയിരുന്ന തുണിവള്ളിയിലാണു കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടത്. കാല്‍ നിലത്തു മുട്ടിയ നിലയിലായിരുന്നു. കുട്ടികള്‍ അറിയിച്ചതോടെ അടുത്ത വീട്ടിലെ യുവാവും യുവതിയും ഓടിവന്നു നോക്കിയപ്പോഴേയ്ക്കും ലതിക മരിച്ചിരുന്നു.…

അഭിനന്ദനം അറിയിക്കാന്‍ ചെന്നപ്പോള്‍ സംവിധായകന്‍ പരിഹസിച്ചതായി തുറന്ന്പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്

അഭിനന്ദനം അറിയിക്കാന്‍ ചെന്നപ്പോള്‍ സംവിധായകന്‍ പരിഹസിച്ചതായി തുറന്ന്പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ് അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ സവിധായകന്‍ പരിഹസിച്ചെന്ന് തുറന്ന്പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോയപ്പോള്‍ ഒരു പ്രമുപഖ സംവിധായകനെ അഭിനന്ദിച്ചു. അപ്പോള്‍ തിരിച്ച് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചത് പരിഹാസമായിരുന്നെന്നാണ് ഇന്ദ്രന്‍സ് വെളിപ്പെടുത്തിയത്. ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കുടുംബസമേതം ചടങ്ങിന് പോയത്. പ്രമുഖ സംവിധായകനും ചടങ്ങില്‍ എത്തിയിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കാന്‍ അടുത്ത് ചെന്നപ്പോള്‍ തിരിഞ്ഞ് നിന്ന് ഓ നിങ്ങള്‍ അടൂരിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ. അടൂര്‍ നിലവാരം കുറച്ചോ ,അതോ നിങ്ങള്‍ ആ നിലവാരത്തിലേയ്ക്ക് എത്തിയോ എന്ന് പറഞ്ഞ് പരിസാഹത്തോടെ ചിരിച്ചു. ജീവിതത്തില്‍ ഏറ്റവും വിഷമമുണ്ടാക്കിയ സംഭവങ്ങളില്‍ ഒന്നാണ് അതെന്ന് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഇന്ദ്രന്‍സാണ് ഡോ.ബിജുവിന്റെ വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ചിത്രം ഷാങ്ഹായ് അന്താരാഷ്ട്ര…

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മഴ കാരണം നിര്‍ത്തിവെച്ചു

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മഴ കാരണം നിര്‍ത്തിവെച്ചു ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരം മഴ കാരണം നിര്‍ത്തിവെച്ചു. നാല്‍പത്തിയാറാം ഓവറിലാണ് മഴ കാരണം കളി മുടങ്ങിയത്. ആദ്യം ബാറ്റിങ്ങിനെത്തിയ ഇന്ത്യ 46.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ 305 റണ്‍സ് എടുത്തിട്ടുണ്ട്. കോഹിലിയും(71), വിജയ് ശങ്കറുമാണ്(3) ക്രീസില്‍. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഇന്ത്യക്ക് വേണ്ടി ആദ്യം കളിക്കിറങ്ങിയ രോഹിത് ശര്‍മ്മ സെഞ്ചുറി നേടി. രോഹിത് ശര്‍മ്മ(140), കെ.എല്‍ രാഹുല്‍(57), ഹര്‍ദിക് പാണ്ഡ്യാ(26), ധോണി(1) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത്. മുഹമ്മദ് അമീര്‍ പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

അടിച്ച് തകര്‍ത്ത് ഓപ്പണിങ് കൂട്ടുകെട്ട്; മഴ വില്ലനായി

അടിച്ച് തകര്‍ത്ത് ഓപ്പണിങ് കൂട്ടുകെട്ട്; മഴ വില്ലനായി ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ സഖ്യം ഇന്ത്യയെ 17.3 ഓവറില്‍ 100 റണ്‍സ് കടത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ 21 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 112 റണ്‍സെടുത്തിട്ടുണ്ട്. 59 പന്തില്‍ 66 റണ്‍സുമായി രോഹിത്തും 67 പന്തില്‍ 43 റണ്‍സുമായി രാഹുലും ക്രീസില്‍. ലോകകപ്പ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത്. 1996ലെ ലോകകപ്പിനുശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഒരു ടീം പാക്കിസ്ഥാനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. പാക്കിസ്ഥാന്റെ കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്-ഡേവിഡ് വാര്‍ണര്‍ സഖ്യവും പാക്കിസ്ഥാനെതിരെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിരുന്നു.

ബിഹാറില്‍ ഉഷ്ണതരംഗം: 46 പേര്‍ മരിച്ചു; നിരവധി പേര്‍ ആശുപത്രിയില്‍

ബിഹാറില്‍ ഉഷ്ണതരംഗം: 46 പേര്‍ മരിച്ചു; നിരവധി പേര്‍ ആശുപത്രിയില്‍ ബിഹാറില്‍ ഉഷ്ണ തരംഗത്തില്‍ ശനിയാഴ്ച മാത്രം 46 പേര്‍ മരിച്ചു. നൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഔറംഗബാദില്‍ തന്നെ 27 പേര്‍ മരിച്ചന്നെണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഗയയില്‍ 14 പേര് മരിച്ചതായി ജില്ലാ മജിസ്ട്രേട്ട് അഭിഷേക് സിങ് പറഞ്ഞു. നവാഡയില്‍ അഞ്ച് പേര് മരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ മന്ത്രി നിതീഷ് കുമാര്‍ ദുഃഖം രേഖപ്പെടുത്തി. ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാന്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 19 വരെ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി…

ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി തിളക്കം

ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി തിളക്കം പാകിസ്താനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി. മുമ്പ് അര്‍ദ്ധ സെഞ്ചുറി നേട്ടത്തിലൂടെ ലോകകപ്പിലെ ആദ്യ മൂന്ന് ഇന്നങ്‌സുകളില്‍ അമ്പതിലധികം സ്‌കോര്‍ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ താരമായാണ് രോഹിത് ശര്‍മ്മ മാറിയത്. 85 പന്തില്‍ നിന്നാണ് രോഹിത് സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യ. ലോകകപ്പിലെ പോരാട്ടക്കളിയില്‍ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് കളിക്കുന്നത്. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍ രാഹുലായിരിക്കും ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നു മത്സരം മഴയില്‍ ഒലിച്ചുപോകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എങ്കിലും കളി മുന്നോട്ട പോകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ പോരാടുന്നത്. കഴിഞ്ഞ…

പാകിസ്താന് തുടക്കത്തിലെ പാളിച്ച; ആമിറിനെ പിന്‍വലിച്ചു

പാകിസ്താന് തുടക്കത്തിലെ പാളിച്ച; ആമിറിനെ പിന്‍വലിച്ചു മാഞ്ചസ്റ്റര്‍: ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ തുടക്കത്തിലെ പാകിസ്താന് അടിപതറുന്നു. ഇന്ത്യയ്ക്ക് ഏറ്റവും വലിയ ഭീഷണിയാകുമെന്ന് കരുതിയ മുഹമ്മദ് ആമിറിന് പിച്ചിലെ ഡെയ്ഞ്ചര്‍ സോണിലൂടെ നടന്നതിന് അമ്പയര്‍ രണ്ട് തവണ മുന്നറിയിപ്പ് നല്‍കി. ഇനിയും ഒരു തവണ കൂടി ഇത് തുടര്‍ന്നാല്‍ മത്സരത്തില്‍ പന്തെറിയുന്നതില്‍ നിന്ന് ആമിറിനെ പിന്‍വലിക്കും. മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് ആമിറിന് ആദ്യ മുന്നറിയിപ്പ് അമ്പയര്‍ കൊടുത്തത്. പിന്നീട് അഞ്ചാം ഓവറിലെ നാലാം പന്തിലും ഇതേ സ്ഥിതി തുടര്‍ന്നപ്പോള്‍ അമ്പയര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി. രണ്ടാം മുന്നറിയിപ്പ് നല്‍കിയതോടെ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്, ആമിറിനെ മാറ്റി വഹാബ് റിയാസിനെ പകരം നിയോഗിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്ന കരുതിയ ആമിറിനെ തുടക്കത്തില്‍ തന്നെ മാറ്റിയത് പാകിസ്താന് വലിയ പതര്‍ച്ച തന്നെയാണ്.