സാധാരണക്കാരന്റെ സ്വപ്ന വാഹനം വീണ്ടും വിപണിയിലേക്ക്

സാധാരണക്കാരന്റെ സ്വപ്ന വാഹനം വീണ്ടും വിപണിയിലേക്ക് ഇന്ത്യയിലെ ജനങ്ങൾ ഏറെ സ്നേഹിക്കുന്ന വാഹനങ്ങളിലൊന്നാണ് അൾട്ടോ. സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് കരുത്തു പകര്‍ന്ന അള്‍ട്ടോ ഹാച്ച് ബാക്കിന്‍റെ സിഎന്‍ജി മോഡലിനെ വിപണിയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. പ്രാരംഭ വാകഭേദമായ LXIക്ക് 4.11 ലക്ഷം രൂപയും ഉയര്‍ന്നവകഭേദമായ LXI (O)ന് 4.14 ലക്ഷം രൂപയുമാണ് ദില്ലി എക്സ് ഷോറൂം വില. അള്‍ട്ടോ ഹാച്ച് ബാക്കിന്‍റെ സിഎന്‍ജി മോഡലിൽബി എസ് -6 മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കുന്ന എഞ്ചിനും കൂടുതല്‍ സുരക്ഷാ സൗകര്യങ്ങളോടും കൂടി പുതിയ അള്‍ട്ടോയെ ഈ ഏപ്രിലിലാണ് മാരുതി പുതുക്കി അവതരിപ്പിച്ചത്. പുത്തൻ ആൾട്ടോയിൽ സിഎന്‍ജി കിറ്റുണ്ടെന്നതൊഴിച്ചാല്‍ പുതിയ കാറിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല. 796 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി പതിപ്പിലും തുടരും. 48 bhp കരുത്തും 69 Nm torque ഉം സൃഷ്ടിക്കാന്‍ അള്‍ട്ടോ സിഎന്‍ജിക്ക്…

‘മമ്മൂട്ടി എന്ന നടന്റെ വലിയ ആരാധകനാണ് ഞാന്‍’; മാറി താമസിക്കാത്തതിന്റെ കാരണം ദുല്‍ഖര്‍ പറയുന്നു

‘മമ്മൂട്ടി എന്ന നടന്റെ വലിയ ആരാധകനാണ് ഞാന്‍’; മാറി താമസിക്കാത്തതിന്റെ കാരണം ദുല്‍ഖര്‍ പറയുന്നു മമ്മൂട്ടി എന്ന നടന്റെ വലിയ ആരാധകനാണ് താന്‍ എന്നും വാപ്പച്ചി താമസിക്കുന്ന വീട്ടില്‍ നിന്ന് മാറാന്‍ തനിക്കാവില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍. അദ്ദേഹത്തോടൊപ്പം കഴിയാന്‍ ഭാഗ്യം ലഭിച്ച ആളായതിനാലാണ് വീട് മാറാന്‍ കഴിയാത്തതെന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു. ആദ്യ സിനിമ ചെയ്യുമ്പോള്‍ മമ്മൂട്ടിയുടെ മകനാണെന്ന പേടി ഉള്ളിലുണ്ടായിരുന്നു. വാപ്പച്ചിയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കുമോ എന്നായിരുന്നു പേടി. പക്ഷേ പിന്നീടു അതിന്റെ പേരില്‍ പേടിച്ചിട്ടില്ല. ഞാന്‍ അഭിനയിക്കണണെന്നു ഉമ്മച്ചിക്കു മനസിലെവിടെയോ ആഗ്രഹമുണ്ടായതായി പലപ്പോഴും തോന്നിയിട്ടുണ്ട്.’ ദുല്‍ഖര്‍ പറയുന്നു. മമ്മൂട്ടിയുമൊത്തുള്ള യാത്രയാണ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതും കാത്തിരിക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു.’ എല്ലാ കൊല്ലവും യാത്ര പോകും. അപ്പോള്‍ വാപ്പച്ചി ഞങ്ങളുടെതു മാത്രമാകും. കുറെ ഡ്രൈവ് ചെയ്യും, ഫോട്ടോയെടുക്കും, ഭക്ഷണം കഴിക്കും. ഒരിക്കലും അത്തരം യാത്രകള്‍ മുടക്കാറില്ല.…

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചു

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചുവെന്ന് പരാതി. ഹൈദരാബാദിലെ പഞ്ഞഗുട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഞായറാഴ്ചയാണ് ബീഗംപേട്ടിലെ ഒരു ഡാന്‍സ് ബാറില്‍ ജീവനക്കാരിക്കു മര്‍ദനമേറ്റത്.തെലുങ്ക് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള 25കാരിയാണ് പരാതിക്കാരിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. ഡാന്‍സ് ബാറിലെത്തിയ ചിലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ നിര്‍ബന്ധിക്കുകയും ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് നാല് സ്ത്രീകള്‍ അടക്കം അഞ്ച് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബാര്‍ ഡാന്‍സറെ ആക്രമിച്ചുവെന്നുമാണ് പരാതി. ആക്രമത്തെത്തുടര്‍ന്ന് ഡാന്‍സ് ബാറില്‍നിന്ന് ഇറങ്ങിയോടിയ യുവതിയെ പിന്തുടര്‍ന്ന് റോഡിലിട്ട് വിവസ്ത്രയാക്കി മര്‍ദ്ദിച്ചുവെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് ഒരാളെയും നാലു സ്ത്രീകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, മുഖ്യപ്രതിയെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സംഭവത്തില്‍…

വണ്ണം കുറയണോ? ഇഞ്ചി ഉപയോഗിച്ചുള്ള ഈ പാനീയങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ

വണ്ണം കുറയണോ? ഇഞ്ചി ഉപയോഗിച്ചുള്ള ഈ പാനീയങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ വണ്ണം കൂടുതലുള്ളവരുടെ വലിയ വെല്ലുവിളിയാണ് അതൊന്ന് കുറയ്ക്കുകയെന്നുള്ളത്. എന്നാല്‍ അമിതവണ്ണക്കാര്‍ക്ക് പെട്ടെന്ന് തടി കുറയ്ക്കാനും വിലയ മടിയായിരിക്കും. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചില പാനീയങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇഞ്ചി കൊണ്ടുണ്ടാക്കുന്ന ഈ പാനീയങ്ങള്‍ നിങ്ങള്‍ക്ക് മികച്ച ഗുണം നല്‍കും. ദഹനത്തിനും വിശപ്പ് കുറയ്ക്കാനുമെല്ലാംഈ പാനീയം സഹായിക്കും. shogaols, gingerols എന്നീ ഘടകങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ജിഞ്ചര്‍ ലെമണ്‍ ജ്യൂസ് ഇഞ്ചിയും നാരങ്ങയും ദഹനത്തെ സഹായിക്കുന്നവയും ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇവ ഒന്നിച്ച് കഴിക്കുന്നത് ഗുണം ചെയ്യും. ഇഞ്ചി ചായയില്‍ നാരങ്ങ പിഴിഞ്ഞ് ആയാലും കുടിക്കാം. നാരങ്ങ, തേന്‍, വെള്ളം അങ്ങനെ എന്തും ചേര്‍ത്ത് ഇഞ്ചി ജ്യൂസ് കുടിക്കാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഭാരം…

അടുത്തിടെ നടന്ന വിമാനപകടങ്ങളുടെ കാരണം പുറത്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ നടുങ്ങി ലോകം

അടുത്തിടെ നടന്ന വിമാനപകടങ്ങളുടെ കാരണം പുറത്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ നടുങ്ങി ലോകം ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ നടുങ്ങി ലോകം, അടുത്തിടെ ബോയിങ്ങിന്റെ രണ്ട് 737 മാക്സ് വിമാനങ്ങള്‍ അപകടത്തിൽപ്പെട്ട് 346 പേര്‍ക്കാണ് ജീവന്‍ നഷ്‍ടമായത്. രണ്ട് അപകടങ്ങളുടെയും കാരണങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിമാനത്തിന്‍റെ ദിശ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനുള്ള ലൈറ്റ് സിസ്റ്റത്തെക്കുറിച്ച് ഈ വിമാനങ്ങളിലെ പൈലറ്റുമാർ ബോധവാന്മാരായിരുന്നില്ലെന്നാണ് പുതിയ വാര്‍ത്തകള്‍. വിമാനത്തിൽ പ്രത്യേക കോക്പിറ്റിൽ ഇന്‍ഡിക്കേറ്റർ ഘടിപ്പിച്ചാൽ മാത്രമേ 737 മാക്സ് വിമാനങ്ങളിലെ ഈ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കൂ എന്നും ഇക്കാര്യം വിമാന കമ്പനികളെയും പൈലറ്റുമാരെയും അറിയിക്കുന്നതിൽ ബോയിങ്ങിന് വീഴ്ച പറ്റിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബോയിങ് സിഇഒ ഡെന്നീസ് മുള്ളിൻബർഗ് തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഭൂരിഭാഗം 737 മാക്സ് വിമാനങ്ങളിലും ഈ സംവിധാനം ഘടിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യം പൈലറ്റുമാർക്കും അറിയില്ലെന്നുമാണ് സൂചന. പല…

‘മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ’?; ചുട്ട മറുപടി കൊടുത്ത് മാല പാര്‍വതി

‘മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ’?; ചുട്ട മറുപടി കൊടുത്ത് മാല പാര്‍വതി തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി- ഖാലിദ് റഹമാന്‍ ചിത്രം ഉണ്ടയെ പ്രശംസിച്ചതിന് അശ്ലീല ചോദ്യം ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി കൊടുത്ത് നടി മാല പാര്‍വതി. സിനിമ കണ്ട ശേഷം അതൊരു അര്‍ത്ഥമുള്ള സിനിമയാണെന്നും നിര്‍ബന്ധമായും കാണണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിനാണ് രാജു പാലതായി എന്നയാള്‍ അശ്ലീല കമന്റിട്ടത്. ഈ കമന്റ് ശ്രദ്ധയില്‍ പെട്ട പാര്‍വതി. ‘കുറെ നാളായി താങ്കള്‍ ഇങ്ങനെ തന്നെയാണല്ലോ? ബ്ലോക്ക് ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ. അത് വ്യക്തവും ആണ്. ഈ ചോദ്യത്തിലെ അശ്ലീലധ്വനി സ്വയം മനസ്സിലായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വ്യക്തമാണ്’ എന്ന മറുപടിയാണ് നല്‍കിയത്. പിന്നീട് രാജുവിന്റെ കമന്റിന്റെയും തന്റെ മറുപടിയുടെയും സ്‌ക്രീന്‍ ഷോട്ട് സ്വന്തം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ…

ഭുവനേശ്വറിന് പകരക്കാരനായി മുഹമ്മദ് ഷമി കളിച്ചേക്കും

ഭുവനേശ്വറിന് പകരക്കാരനായി മുഹമ്മദ് ഷമി കളിച്ചേക്കും മാഞ്ചസ്റ്റര്‍: പാകിസ്താനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യയുടെ പേസര്‍ ഭുവനനേശ്വര്‍ കുമാറിന് അടുത്ത രണ്ടോ മൂന്നോ മത്സരങ്ങള്‍ നഷ്ടമാകും. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ശേഷം നായകന്‍ വിരാട് കോഹ്‌ലിയാണ് ഭുവനേശ്വറിന്റെ പരിക്കിനെ കുറിച്ച് വ്യക്തമാക്കിയത്. ഭുവിയുടെ പരിക്ക് നിസ്സാരമാണെന്നും കാല്‍ സ്ലിപ്പായതാണ് പരിക്കിന് കാരണമെന്നും പറഞ്ഞ കോഹ്‌ലി രണ്ടോ മൂന്നോ മത്സരങ്ങളില്‍ ഭുവനേശ്വര്‍ ഉണ്ടാകില്ലെന്നും അറിയിച്ചു. എന്നാല്‍ ഭുവിയ്ക്ക് പകരക്കാനായി മുഹമ്മദ് ഷമി കളിച്ചേക്കുമെന്നാണ് സൂചന. പാകിസ്താനെതിരായ മത്സരത്തില്‍ ഭുവനേശ്വറാണ് ഇന്ത്യയുടെ ബൗളിങിന് തുടക്കമിട്ടിരുന്നത്. മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് ഭുവിക്ക് പരിക്കേറ്റത്. ഇടത് കാലില്‍ പേശിവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാതെയാണ് താരം മടങ്ങിയത്. ജൂണ്‍ 22ന് അഫ്ഗാനിസ്ഥാനിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം സമ്മാനിച്ച് സല്‍മാന്‍; അതിശയിച്ച് യൊഹാന്‍

സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം സമ്മാനിച്ച് സല്‍മാന്‍; അതിശയിച്ച് യൊഹാന്‍ സെലിബ്രിറ്റികള്‍ പിറന്നാള്‍ ആഘോഷിക്കുന്നത് എപ്പോഴും ആരാധകര്‍ക്ക് കാണാനും ആസ്വദിക്കാനും താല്‍പര്യം കൂടുതലായിരിക്കും. അത്തരത്തില്‍ ഒരു പിറന്നാളാഘോഷമാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റം വക ഉണ്ടായത്. സല്ലുവിനെ ചുറ്റിപ്പറ്റിയുള്ള ഏത് തരം വാര്‍ത്തയ്ക്കും വായനക്കാര്‍ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ സല്‍മാനെ കുറിച്ച് പങ്കുവയ്ക്കുന്ന വീഡിയോകളും അത്ര തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അനുജന്‍ സൊഹൈല്‍ ഖാന്റെ മകനുമൊത്തുള്ള സല്‍മാന്റെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. സൊഹൈല്‍ ഖാന്റെ മകന്‍ യൊഹാന്റെ എട്ടാം പിറന്നാളാഘോഷമാണ് സല്‍മാന്‍ അടിപൊളിയാക്കിയത്. യൊഹാനുമൊത്തുള്ള നിമിഷങ്ങള്‍ സല്‍മാന്‍ തന്നെയാണ് പങ്കുവച്ചത്. ബീന്‍ ബാഗില്‍ നിന്ന് പറന്നുവന്ന യൊഹാനെ സ്‌നേഹത്തോടെ കൈപ്പിടിയില്‍ ഒതുക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. അച്ഛന് നിന്റെ പുറകുവശവും എനിക്ക് നിന്റെ മുന്‍വശവും കിട്ടിയെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ സല്‍മാന്‍ പങ്കുവച്ചിരിക്കുന്നത് മാത്രമല്ല അധികദൂരത്തേക്ക് പറക്കരുതെന്ന് ഉപദേശിക്കുന്ന സല്‍മാന്‍…

രാഷ്ട്രഭാഷയെ എതിര്‍ത്ത് സോണിയ ഗാന്ധി; ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിന് ശാസന

ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് സോണിയ ഗാന്ധി ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. സ്വന്തം ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ പോരായിരുന്നോ എന്ന് ചോദിച്ച സോണിയാഗാന്ധി രാഷ്ട്രഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെയായിരുന്നു കൊടിക്കുന്നിലിന്റെ സത്യപ്രതിജ്ഞ. പ്രോ ടേം സ്പീക്കര്‍ എം പി വീരേന്ദ്ര കുമാര്‍ മുമ്പാകെയെത്തിയ അദ്ദേഹത്തിന് ഇംഗ്ലീഷിലുള്ള സത്യപ്രതിജ്ഞയാണ് സെക്രട്ടറി ജനറല്‍ ആദ്യം നല്‍കിയത്. എന്നാല്‍, ഹിന്ദി മതിയെന്ന് കൊടിക്കുന്നില്‍ പറയുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരന്റെ ഹിന്ദി സത്യപ്രതിജ്ഞ ബി ജെ പി എം പിമാരെ ആഹ്ളാദഭരിതരാക്കുകയും അവര്‍ ഡെസ്‌കിലടിച്ച് അതു പ്രകടിപ്പിക്കുകയും ചെയ്തു. ചടങ്ങിനു ശേഷം തിരികെ സീറ്റിലെത്തിയ കൊടിക്കുന്നിലിനെ രോഷാകുലയായ സോണിയ സമീപത്തേക്കു വിളിക്കുകയും സത്യപ്രതിജ്ഞ ഒന്നുകില്‍ നിങ്ങളുടെ മാതൃഭാഷയിലോ…

സഹോദരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി; സി.ഐ നവാസിനെ മാനസികമായി പീഡിപ്പിച്ച എ.സി.പിക്കെതിരെ മേജര്‍ രവി

സഹോദരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി; സി.ഐ നവാസിനെ മാനസികമായി പീഡിപ്പിച്ച എ.സി.പിക്കെതിരെ മേജര്‍ രവി സി.ഐ നവാസ് നാടുവിട്ട് പോകാന്‍ കാരണമായ എ.സി.പി പി.എസ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി സംവിധായകനും നടനുമായ മേജര്‍ രവി. സുരേഷ് തന്റെ സഹോദരന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്നാണ് മേജര്‍ രവി ആരോപിക്കുന്നത്. പി.എസ് സുരേഷ്‌കുമാര്‍ പട്ടാമ്പിയില്‍ സി.ഐ ആയിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നതെന്നും എ.സി.പിക്ക് സഹോദരന്റെ കുടുംബവുമായുള്ള ബന്ധമാണ് അയാള്‍ ദുരുപയോഗം ചെയ്തതെന്നും മേജര്‍ രവി പറഞ്ഞു. ഇതിനെ തുടര്‍ന്ന് എ.സി.പി സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതുമൂലം സഹോദരന്‍ ഏറെ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നും മേജര്‍ രവി വെളിപ്പെടുത്തി. സംഭവത്തില്‍ സുരേഷ് കുമാറിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ തയാറായില്ല. ഇനിയും ഇക്കാര്യത്തില്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മേജര്‍ രവി വ്യക്തമാക്കിയിട്ടുണ്ട്.