സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞ് കയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞ് കയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു മൂവാറ്റുപുഴയില്‍ സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞ് കയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. തൊടുപുഴ അരീക്കുഴ പുതുപ്പരിയാരം പാലക്കാട്ട് പുത്തന്‍പുരയില്‍ രേവതി (26) യാണ് മരിച്ചത്. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആളുപത്രിയില്‍ ചികിത്സയിലായിരുന്നു രേവതി.

ഗര്‍ഭിണിയായ യുവതിയ്ക്ക് ഡോക്ടര്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് നല്‍കിയതായി പരാതി

ഗര്‍ഭിണിയായ യുവതിയ്ക്ക് ഡോക്ടര്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് നല്‍കിയതായി പരാതി ഗര്‍ഭപരിശോധനയ്ക്കും തുടര്‍ ചികില്‍സയ്ക്കുമായി ആശുപത്രിയിലെത്തിയ യുവതിക്ക് ഡോക്ടര്‍ നല്‍കിയത് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന്. കായംകുളം സ്വദേശിയായ ഫാത്തിമ എന്ന യുവതിയാണ് കായംകുളം കൃഷ്ണപുരത്തുള്ള ജെ ജെ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വീഴ്ച പറ്റിയെന്ന് ഡോക്ടര്‍ സമ്മതിക്കുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളടക്കം പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡോക്ടര്‍ ആരോപണം നിഷേധിച്ചു. മേയ് പതിനൊന്നിനാണ് യുവതി ഭര്‍ത്താവുമൊത്ത് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഡോക്ടറുടെ കുറിപ്പടിയുമായി മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറിലെത്തിയപ്പോഴാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നാണ് ഡോക്ടര്‍ നല്‍കിയതെന്ന് അറിയുന്നത്. അതേസമയം യുവതി ആവശ്യപ്പെട്ടിട്ടാണ് ഗുളിക നല്‍കിയതെന്നാണ് ഡോക്ടറുടെ വിശദീകരണം. കൂടാതെ യുവതിയും കുടുംബവും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം തുടരും

ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം തുടരും സമരം നടത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സ്വകാര്യ ബസുകള്‍ നടത്തിവരുന്ന സമരം തുടരും. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനയില്‍ പ്രതിഷേധിച്ചാണ് സമരം. പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ പിഴ ഈാടക്കുന്നത് താങ്ങാനാകില്ലെന്ന് ബസുടമകള്‍ പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ച മന്ത്രി പരിശോധന തുടരുമെന്നും പിഴ ഈടാക്കുമെന്നും വ്യക്തമാക്കി. അതേസമയം യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താമെന്ന ഗതാഗതമന്ത്രിയുടെ വാഗ്ദാനം ഉടമകള്‍ അംഗീകരിച്ചില്ല. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ മറ്റ് സംഥാനങ്ങളില്‍ സുഗമമായി സര്‍വ്വീസ് നടത്തുന്നു. അതേ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ പിഴ ഈാടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബസുടമകള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മോട്ടാര്‍…

വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കുന്ന സ്വകാര്യ ബസുകളെ പിടികൂടാന്‍ ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന

വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കുന്ന സ്വകാര്യ ബസുകളെപിടികൂടാന്‍ ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന കൊച്ചി – സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കുന്ന സ്വകാര്യ ബസുകള്‍ക്ക് മൂക്കുകയറിടാന്‍ ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധനയ്ക്കായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് തന്നെ രംഗത്തിറങ്ങിയത്.  തിങ്കളാഴ്ച്ച വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പിലായിരുന്നു കളക്ടറുടെ മുന്നറിയിപ്പില്ലാതെയുള്ള സന്ദര്‍ശനം. തൊട്ടടുത്തുള്ള ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സ്റ്റോപ്പിലേക്ക് കളക്ടര്‍ എത്തിയത്. ബസ് സ്റ്റോപ്പില്‍ കളക്ടറെ കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും അത്ഭുതം. ബസ് ജീവനക്കാരും ഞെട്ടി. കളക്ടര്‍ സ്റ്റോപ്പിലുണ്ടെന്ന് കണ്ടതോടെ ബസുകളെല്ലാം സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റി. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ആര്‍.ടി.ഒയ്ക്ക് കൈമാറിയ കളക്ടര്‍, തുടര്‍ദിവസങ്ങളിലും പരിശോധന നടത്തുമെന്നറിയിച്ചു. ചുമതല ഏറ്റ ദിവസം മുതൽ പല കോണിൽ നിന്നും…

കൊട്ടാരക്കരയില്‍ നിന്ന് ആറുമാസം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ നിന്ന് കണ്ടെത്തി: കണ്ടെത്തിയത് ഫേസ്ബുക്ക് കൂട്ടുകാരനോടൊപ്പം

കൊട്ടാരക്കരയില്‍ നിന്ന് ആറുമാസം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ നിന്ന് കണ്ടെത്തി: കണ്ടെത്തിയത് ഫേസ്ബുക്ക് കൂട്ടുകാരനോടൊപ്പം കൊട്ടാരക്കര പൂയപ്പള്ളിയില്‍ നിന്ന് ആറുമാസം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ നിന്ന് കണ്ടെത്തി. പൂയപ്പള്ളി ചെങ്കൂര്‍ സ്വദേശിനിയായ നസീമ (35)യെ കാണാനില്ലെന്നു കാട്ടി ഭര്‍ത്താവ് നാസറുദ്ദീന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് പൂയപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലയിലെ കക്കാട്ടില്‍ കണ്ണൂര്‍ സ്വദേശിയായ സുഹൃത്തിനൊപ്പം ഒളിച്ചു താമസിക്കുകയായിരുന്നു നസീമ. ഭര്‍ത്താവ് നാസറുദ്ദീനുമായി മാനസികമായി അകല്‍ച്ചയിലായിരുന്ന നസീമ ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവിന്റെ ക്ഷണമനുസരിച്ചാണ് കണ്ണൂരിലെത്തിയത്. കുറച്ചു ദിവസം മൈസൂറിലും മറ്റ് ചില സ്ഥലങ്ങളിലുമായി കറങ്ങി നടന്ന ശേഷം നസീമയും ഫേസ്ബുക്ക് കൂട്ടാളിയും കണ്ണൂരില്‍ വാടകയ്ക്ക് വീടെടുത്തു താമസിച്ചു വരുകയായിരുന്നു. പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്…

രണ്‍വീറിന് പകരം താനാണ് ‘പത്മാവദി’ല്‍ അഭിനയിച്ചത്; താരം വെളിപ്പെടുത്തുന്നു

രണ്‍വീറിന് പകരം താനാണ് ‘പത്മാവദി’ല്‍ അഭിനയിച്ചത്; താരം വെളിപ്പെടുത്തുന്നു ബോളിവുഡില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു സ്ഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവദ്. ദീപിക-രണ്‍ബീര്‍ താര ജോഡികളായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. വിവാദങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പത്മാവദില്‍ പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചത് രണ്‍വീര്‍ സിങ്ങായിരുന്നു. അലാവുദ്ദീന്‍ ഖില്‍ജി എന്ന കഥാപാത്രം താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചിരുന്നു. അതുവരെ നായികനായി തിളങ്ങി നിന്നിരുന്ന രണ്‍വീര്‍ സിങ്ങിന്റെ മറ്റൊരു മുഖമായിരുന്നു പത്മാവദില്‍ കണ്ടത്. ഇതുവരെ കണ്ട രണ്‍വീര്‍ അല്ലായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിത പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ മീസന്‍ രംഗത്ത് വന്നിരിക്കുകയാണ്. പത്മാവദിലെ ചില രംഗങ്ങളില്‍ രണ്‍വീറിനു പകരം എത്തിയത് താന്‍ ആയിരുന്നു എന്നാണ് മീസാന്റെ വെളിപ്പെടുത്തല്‍. നടന്‍ ജാവേദ് ജാഫെറിയുടെ മകനാണ് മീസാന്‍. പത്മാവദില്‍…

തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും, മഹാഗഡ്ബന്ധന്‍ അവസാനിപ്പിക്കുകയാണെന്നും മായാവതി

തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും, മഹാഗഡ്ബന്ധന്‍ അവസാനിപ്പിക്കുകയാണെന്നും മായാവതി ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ബിജെപിയെ നേരിടാനായി യുപിയില്‍ രൂപീകൃതമായ എസ്പി -ബിഎസ്പി സഖ്യം മഹാഗഡ്ബന്ധന്‍ അവസാനിപ്പിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ബിഎസ്പി പ്രവര്‍ത്തകരുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമായിരുന്നു മഹാഗഡ്ബന്ധന്‍ അവസാനിപ്പിച്ചുകൊണ്ടുള്ള മായാവതിയുടെ പ്രസ്താവന. ദളിത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെയ്തിട്ടുള്ള എസ്പിയുമായി നടത്തിയ സഖ്യം രാജ്യതാത്പര്യം മുന്‍നിര്‍ത്തിയായിരുന്നു. പക്ഷേ ഗഡ്ബന്ധന്‍ ഒരു നാടകമായിരുന്നെന്നും മായാവതി പറഞ്ഞു. എസ്പിയുമായി ചേര്‍ന്ന് ബിജെപിയെ ഒരിക്കലും തോല്‍പ്പിക്കാനാകില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള എസ്പിയുടെ പെരുമാറ്റമാണ് പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചതെന്നും ബിഎസ്പി നേതാവ് വ്യക്തമാക്കി. എസ്പിയുടെ ഭരണകാലത്ത് ദളിതുകളുടെ പ്രമോഷന്‍ വരെ തടഞ്ഞുകൊണ്ടുള്ള ദലിത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള കാര്യവും മായാവതി പരാമര്‍ശിച്ചു. എസ്പി -ബിഎസ്പി- ആര്‍എല്‍ഡി സഖ്യമായ മഹാഗഡ്ബന്ധന്‍ ബിജെപിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകൃതമായത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന…

അബ്ദുല്ലക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി: ബിജെപി പ്രവേശം ഉടന്‍..!

അബ്ദുല്ലക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി: ബിജെപി പ്രവേശം ഉടന്‍..! കോണ്‍ഗ്രസില്‍ നിന്നു പുറത്തായ എ പി അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ച് ഇന്നു രാവിലെയാണ് അബ്ദുല്ലക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മോദി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി പറഞ്ഞു. കൂടാതെ യോഗാ ദിനത്തില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ അദ്ദേഹം ചോദിച്ചതായും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇതോടൊപ്പം ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കാണുന്നതിനും അബ്ദുല്ലക്കുട്ടി സമയം ചോദിച്ചിട്ടുണ്ട്. അബ്ദുല്ലക്കുട്ടിയെ മോദിയുടെ വികസന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയതിന്റെ പേരിലാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. നേരത്തെ സിപിഎമ്മും ഇതേ കാരണത്താല്‍ അബ്ദുല്ലക്കുട്ടിയെ പുറത്താക്കുകയായിരുന്നു.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ചികിത്സയില്‍ കഴിയുന്ന സൈനിക ആശുപത്രിയില്‍ സ്ഫോടനം- വീഡിയോ

പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്ഫോടനം. ഐക്യരാഷ്ട്ര സഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്നും അഭയുഹങ്ങള്‍ പ്രചരിക്കുന്നു. സ്‌ഫോടനത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പാക് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ വന്‍ സ്ഫോടനമുണ്ടായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. മാധ്യമങ്ങളെ ആശുപത്രി പരിസരത്തേക്ക് സൈന്യം പ്രവേശിപ്പിക്കുന്നില്ലെന്നും സംഭവം മൂടിവയ്ക്കാന്‍ ശ്രമം നടക്കുന്നതായും ക്വറ്റയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹ്സാനുള്ള മിഅഖൈല്‍ ട്വീറ്റ് ചെയ്തു. സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായതാണെന്നും ദൃശ്യങ്ങള്‍ സഹിതം ചിലര്‍ ട്വിറ്ററിലൂടെ സംശയം ഉന്നയിച്ചിരുന്നു. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് മസൂദ് അസ്ഹര്‍, റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പൊലീസ് വാദം പൊളിയുന്നു: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ പൊലീസ് മര്‍ദനത്തിന് തെളിവ്

പൊലീസ് വാദം പൊളിയുന്നു: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ പൊലീസ് മര്‍ദനത്തിന് തെളിവ് പീരുമേട് സബ് ജയിലിലെ റിമാന്‍ഡ് പ്രതിയായ രാജ്കുമാറിന്റെ മരണകാരണം പൊലീസ് മര്‍ദനം. തെളിവെടുപ്പിനിടെ പൊലീസ് മര്‍ദ്ദിച്ചത് കണ്ടെന്ന് ദൃക്‌സാക്ഷികള്‍. കോട്ടയം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോട് താന്‍ മര്‍ദനത്തിനിരയായെന്ന് രാജ്കുമാറും വെളിപ്പെടുത്തിയിരുന്നു. ഇതോടെ സംഭവത്തില്‍ പൊലീസിന്റെ വാദങ്ങള്‍ പൊളിയുന്നു. അതേസമയം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് 16-ാം തീയതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ രാജ്കുമാറിനെ ഈ മാസം 12 നാണ് കസ്റ്റഡിയിലെടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു.