മണ്ണിടിച്ചില്‍: ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടും അടച്ചു

മണ്ണിടിച്ചില്‍: ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടും അടച്ചു ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടും അടച്ചു. കനത്ത മഴയെത്തുടര്‍ന്ന് പാതയില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്നാണ് പാത വീണ്ടും അടച്ചത്. അപകടസാധ്യത കണത്തിലെടുത്താണ് നടപടി. ഉദംപുരിലെ മൗഡ് മേഖലയിലാണ് മണ്ണിടിഞ്ഞു വീണത്. റോഡില്‍ പതിച്ച മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. ചരക്കുലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹങ്ങള്‍ റോഡില്‍ കുടുങ്ങിയിരിക്കുകയാണ്. ചരക്കുനീക്കം തടസ്സപ്പെട്ടതോടെ താഴ്വരയില്‍ അവശ്യസാധനങ്ങളുടെ വിതരണം മുടങ്ങി. ദേശീയപാത അടച്ചതിനാല്‍ അമര്‍നാഥ് യാത്രയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു.

ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മലപ്പുറം വാഴക്കാട് മണന്തക്കടവിലാണ് സംഭവം. വാഴക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഒമാനൂര്‍ സ്വദേശി അരവിന്ദിനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. അരവിന്ദിനൊപ്പം സ്‌കൂളില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ കുളിക്കാനെത്തിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

ഇന്ന് അര്‍ധരാത്രിയോടെ സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം അവസാനിക്കും

ഇന്ന് അര്‍ധരാത്രിയോടെ സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം അവസാനിക്കും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. നിരോധനം നീക്കുന്നതോടെ സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നുമായി 3800ല്‍ അധികം ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകും. രജിസ്‌ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറൈന്‍ ഏന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. അതേസമയം ലൈസന്‍സ് രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പടെയുള്ളവ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധമാണ് ബോട്ടുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഉള്ളത്. ഇന്ന് അര്‍ധരാത്രി മുതല്‍ മീന്‍പിടിക്കാന്‍ പോകുന്ന ചെറിയ ബോട്ടുകള്‍ ഉച്ചകഴിയുന്നതോടെ മടങ്ങിയെത്തും. അതേസമയം മത്സ്യതൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ബയോമെട്രിക്ക് കാര്‍ഡുകളുടെ വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

തൃശ്ശൂരില്‍ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

തൃശ്ശൂരില്‍ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു ചാവക്കാട് പുന്നയില്‍ വെട്ടേറ്റ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്നയില്‍ ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് എന്ന പുന്ന നൗഷാദാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണം. ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയാണ് ചാവക്കാട് നാലുപേര്‍ക്ക് വെട്ടേറ്റത്. നൗഷാദിനെ കൂടാതെ വിജീഷ്, സുരേഷ്, നിഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. നാലുപേരെയും ആദ്യം മുതുവുട്ടൂരിലെയും പിന്നീട് തൃശൂരിലെയും സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു. നൗഷാദിന് കഴുത്തിനും കാലിനും കൈക്കും സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി ഒമ്ബത് ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി കഴിഞ്ഞ ദിവസം കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു ബോളാര്‍ ഹൊയ്ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി പുഴയില്‍നിന്നാണ് ഇന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്നു സകലേഷ്പുര, മംഗളൂരു വഴി കേരളത്തിലെ തലപ്പാടി ഭാഗത്തേക്ക് കാറില്‍ യാത്ര ചെയ്യുമ്പോഴാണ് സിദ്ധാര്‍ഥയെ കാണാതാവുന്നത്്. രാത്രി 7.45 ന് മംഗളൂരുവില്‍നിന്ന് 7 കിലോമീറ്റര്‍ പിന്നിട്ട് നേത്രാവതി പാലത്തിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നു ഡ്രൈവര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ടു കാറില്‍നിന്നിറങ്ങിയ അദ്ദേഹം 800 മീറ്റര്‍ നീളമുള്ള പാലത്തിലൂടെ രണ്ടുവട്ടം നടന്നുവെന്നു ഡ്രൈവര്‍ പറയുന്നു.…

മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി

മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കി. 84നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം നേരത്തെ രാജ്യസഭ തള്ളിയിരുന്നു. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതാണ് മുത്തലാഖ് ബില്ലെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. കൂടാതെ ലിംഗനീതി, സമത്വം, മാന്യത എന്നിവയെല്ലാം ബില്ലിന്റെ ഉള്ളടക്കമാണെന്നും ഈ നിയമം ആയുധമാക്കുന്നതിനാണ് ബില്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയു, എഐഎഡിഎംകെ കക്ഷികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബില്ലിനെ എതിര്‍ക്കുന്നതായി സഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനു മുന്‍പായി ജെഡിയു എംപി ബസിഷ്ട നരെയ്ന്‍ സിങ് പറഞ്ഞു. ടിആര്‍എസ്, ടിഡിപി കക്ഷികളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ്…

കര്‍ണാടക സര്‍ക്കാരിന്റെ ഏറ്റവും മികച്ച നഴ്സിനുള്ള അംഗീകാരം മലയാളിക്ക്

കര്‍ണാടക സര്‍ക്കാരിന്റെ ഏറ്റവും മികച്ച നഴ്സിനുള്ള അംഗീകാരം മലയാളിക്ക് കര്‍ണാടക സര്‍ക്കാരിന്റെ ഏറ്റവും മികച്ച നഴ്സിനുള്ള അംഗീകാരമായ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം മലയാളിയ്ക്ക്. സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്ഥയായ നിമ്മി സ്റ്റീഫനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ അക്രമിയുടെ കൊലക്കത്തിയുടെ മുന്നില്‍ നിന്ന് സ്വന്തം ജീവന്‍ പണയംവച്ച് രക്ഷിച്ചതിനാണ് നിമ്മിയെ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ മികച്ച നഴ്സായി അംഗീകരിച്ച് അവാര്‍ഡ് നല്‍കി ആദരിച്ചത്. മംഗളുരു ദേര്‍ളഗട്ടെ കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആണ് നിമ്മി.ജൂണ്‍ 28 നാണ് പ്രണയം നിഷേധിച്ച പെണ്‍കുട്ടിയെ സുഹൃത്തായ യുവാവ് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പ്രതി ആത്മഹത്യ ചെയ്യാന്‍ സ്വയം ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതിനിടെ പരിക്കേറ്റ പെണ്‍കുട്ടിയെ ആരും രക്ഷിക്കാതിരിക്കാന്‍ കാഴ്ചക്കാര്‍ക്ക് നേരെ കത്തി വീശി. സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി നിലവിളിച്ചെങ്കിലും അക്രമിയുടെ…

നാളെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും

നാളെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും നാളെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതിനെതിരെയാണ് പ്രതിഷേധം. അത്യാഹിത വിഭാഗം, ശസ്ത്രക്രിയകള്‍ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഒപികള്‍ പ്രവര്‍ത്തിക്കില്ലെന്നും സംഘടന പ്രതിനിധികള്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് മുമ്പ് അവസാനവര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശുപാര്‍ശ ചെയ്തും സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അമ്പത് ശതമാനം സീറ്റുകളിലെ ഫീസിന്റെ മാനദണ്ഡം, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുമെന്നുമുള്ള വ്യവസ്ഥകളടങ്ങിയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഇന്നലെ ലോക്‌സഭയില്‍ പാസ്സാക്കിയിരുന്നു.

പാകിസ്ഥാന്‍ സൈനിക വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് 17 പേര്‍ മരിച്ചു

പാകിസ്ഥാന്‍ സൈനിക വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് 17 പേര്‍ മരിച്ചു പരിശീലന പറക്കലിനിടെ പാകിസ്താന്‍ വ്യോമസേനയുടെ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് 17 പേര്‍ മരിച്ചു. റാവല്‍പ്പിണ്ടിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 5 വ്യോമസേനാംഗങ്ങളും 12 പ്രദേശവാസികളുമാണ് മരിച്ചത്. അപകടത്തില്‍ പതിനെട്ടോളം പേര്‍ക്ക് പരിക്ക് പറ്റിയതായും രക്ഷാപ്രവര്‍ത്തകസംഘം അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടുകള്‍ക്ക് മുകളിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തോടെ പ്രദേശത്ത് തീപടരുകയായിരുന്നു. ഇതിലാണ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റത്. നിരവധി വീടുകളും കത്തിനശിച്ചു. അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പുലര്‍ച്ചെ വിമാനം തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും, വിമാനം തകരുന്നതിന് മുമ്ബ് തന്നെ തീപിടിച്ചുവെന്നും പ്രദേശവാസികള്‍ പറയുന്നു. തുതരത്തിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നത് സംബന്ധിച്ച് പാക് സൈനിക അധികൃതര്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.