കനത്ത മഴ: മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 33 ആയി

കനത്ത മഴ: മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 33 ആയി കനത്തമഴ തുടരുന്ന മഹാരാഷ്ട്രയില്‍ മരണം 33 ആയി. മുംബൈ നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല്‍പത്തിയഞ്ച് കൊല്ലത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഇപ്പോള്‍ മുംബൈയില്‍ പെയ്തുകൊണ്ടിരിക്കുന്നത്. മുംബൈ മലാഡില്‍ കൂരകള്‍ക്ക് മീതെ മതിലിടിഞ്ഞാണ് 22 പേര്‍ മരിച്ചത്. പുറംപോക്കിലെ അംബേദ്കര്‍ കോളനിയില്‍ തകര ഷീറ്റും ഓലയും കെട്ടിയുണ്ടാക്കിയ കൂരകളിലായിരുന്നു, അപകടത്തില്‍ പെട്ടവരില്‍ അധികവും താമസിച്ചിരുന്നത്. തില്‍ തകര്‍ന്ന് കല്ലും മണ്ണും താഴേക്ക് പതിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം നല്‍കുമെന്നും അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

ബോട്ടില്‍ ക്യാപ് ചലഞ്ച് അത്ര ‘സിംപിളല്ല’; ഏറ്റെടുത്ത് താരങ്ങള്‍

ബോട്ടില്‍ ക്യാപ് ചലഞ്ച് അത്ര ‘സിംപിളല്ല’; ഏറ്റെടുത്ത് താരങ്ങള്‍ ചലഞ്ചുകളുടെ കാലമാണ് ഇന്ന്. എന്തും ചലഞ്ചുകള്‍ വഴി വൈറലാകാന്‍ നോക്കുന്നവരാണ് മിക്കവരും. അത്തരത്തില്‍ മുമ്പ് ട്രെന്‍ഡായി മാറിയ ചലഞ്ചുകളായിരുന്നു വാക്വം, ഐസ് ബക്കറ്റ് ചലഞ്ചുകളെല്ലാം. കൂടുതല്‍ വാര്‍ത്തകള്‍

ബോട്ടില്‍ ക്യാപ് ചലഞ്ച് അത്ര ‘സിംപിളല്ല’; ഏറ്റെടുത്ത് താരങ്ങള്‍

ബോട്ടില്‍ ക്യാപ് ചലഞ്ച് അത്ര ‘സിംപിളല്ല’; ഏറ്റെടുത്ത് താരങ്ങള്‍ ചലഞ്ചുകളുടെ കാലമാണ് ഇന്ന്. എന്തും ചലഞ്ചുകള്‍ വഴി വൈറലാകാന്‍ നോക്കുന്നവരാണ് മിക്കവരും. അത്തരത്തില്‍ മുമ്പ് ട്രെന്‍ഡായി മാറിയ ചലഞ്ചുകളായിരുന്നു വാക്വം, ഐസ് ബക്കറ്റ് ചലഞ്ചുകളെല്ലാം. മാത്രമല്ല അതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതുക്കും മേലെ മറ്റൊരു ചലഞ്ച് ട്രെന്‍ഡായി എത്തിയിരിക്കുകയാണ്. ബോട്ടില്‍ ക്യാപ് ചലഞ്ച് എന്നാണ് ഇതിന്റെ പേര്. എല്ലാവരും ഇത് പരീക്ഷിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍. അത്തരത്തില്‍ ഹോളിവുഡ് നടന്‍ ജാസണ്‍ സ്റ്റതാമും പോപ് ഗായകന്‍ ജോണ്‍ മേയറുമെല്ലാം ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. കറങ്ങിത്തിരിഞ്ഞ് കുപ്പിയുടെ അടപ്പ് ചവിട്ടിത്തെറിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ കുപ്പി വീഴുകയോ പൊട്ടുകയോ അരുത് എന്നതാണ് ഇതിലെ ചലഞ്ച്. അത്ര സിംപിളല്ല ചലഞ്ച്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ പോകുകയാണ് ബോട്ടില്‍ ക്യാപ് ചലഞ്ച്.

ബാലഭാസ്‌ക്കറിന്റെ മരണം: അപകട കാരണം വാഹനത്തിന്റെ അമിത വേഗമെന്ന് സാങ്കേതിക പരിശോധനാഫലം

ബാലഭാസ്‌ക്കറിന്റെ മരണം: അപകട കാരണം വാഹനത്തിന്റെ അമിത വേഗമെന്ന് സാങ്കേതിക പരിശോധനാഫലം ബാലഭാസ്‌ക്കറിന്റെ അപകടം മരണത്തിന് കാരണം അമിത വേഗമെന്ന് സാങ്കേതിക പരിശോധനാ ഫലം. അപകട സമയത്ത് വാഹനത്തിന്റെ വേഗം 100 നും 120 നും ഇടയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടോര്‍വാഹന വകുപ്പ് അധികൃതരും ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. അപകടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. അപകടം പുനരാവിഷ്‌കരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാലഭാസ്‌കറിന്റെ അപകടം ആസൂത്രിതമാണോ എന്നകാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്ന് കണ്ടെത്തുന്നതിന് ഫോറന്‍സിക് പരിശോധനാ ഫലംകൂടി ഇനി ലഭിക്കാനുണ്ട്. അതിന് ശേഷമേ അന്തിമ നിഗമനത്തിലെത്തൂ എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബാലഭാസ്‌കറുടെ മരണവുമായി തിരുവനനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ ബന്ധിപ്പിക്കുന്നതിന് തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന്…

‘സത്യത്തിനെന്നും ശരശയ്യ മാത്രം’ ; അമ്മയുടെ യോഗത്തിന് പിന്നാലെ ഷമ്മി തിലകന്റെ കുറിപ്പ് വൈറല്‍

‘സത്യത്തിനെന്നും ശരശയ്യ മാത്രം’ ; അമ്മയുടെ യോഗത്തിന് പിന്നാലെ ഷമ്മി തിലകന്റെ കുറിപ്പ് വൈറല്‍ താരസംഘടനയായ അമ്മയുടെ 25ാം ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. യോഗത്തില്‍ നടന്‍ ഷമ്മി തിലകനും പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം ഷമ്മി പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറല്‍. ‘പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം… കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..! എന്നാണ് ഷമ്മി ഫെയ്സ്ബുക്ക് പോസ്റ്റ്. താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഷമ്മിയുടെ പോസ്റ്റ്. ജനറല്‍ ബോഡിക്ക് ശേഷം അംഗങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ സെഷനിടെ എടുത്ത സെല്‍ഫിയ്ക്കൊപ്പമാണ് ഷമ്മിയുടെ കുറിപ്പ്. യോഗത്തില്‍ ജോയ് മാത്യുവായിരുന്നു തിലകനെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതിനോട് തിലകന്‍ അമ്മയുടെ ഭാഗമാണെന്നാണ് മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്. 2010- ലാണ് തിലകനും അമ്മ സംഘടനയും തമ്മില്‍…

ശരത് കുമാര്‍, രാധിക, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ വാറണ്ട്

ശരത് കുമാര്‍, രാധിക, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ വാറണ്ട് ചെക്ക് മടങ്ങിയ കേസില്‍ നടന്‍ ശരത്കുമാര്‍, നടി രാധിക ശരത്കുമാര്‍, മലയാളിയായ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരേ ചെന്നൈ അതിവേഗ കോടതിയുടെ അറസ്റ്റ് വാണ്ട്. സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കേസ്. രാധികയും ലിസ്റ്റിനും ചേര്‍ന്ന് മാജിക് ഫ്രെയിംസ് എന്ന ബാനറില്‍ ചെന്നൈയില്‍ ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നു. ഈ സിനിമകളുടെ നിര്‍മാണത്തിനായി റേഡിയന്‍സ് മീഡിയ ഹൗസില്‍ നിന്ന് രണ്ട് കോടി രൂപ കടം വാങ്ങിയിരുന്നു. കമ്പനിക്ക് രാധിക നല്‍കിയ ചെക്കുകളാണ് മടങ്ങിയത്. തുടര്‍ന്നാണ് റേഡിയന്‍സ് മീഡിയ പോലീസില്‍ പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 28 ന് മൂവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് സൈദാപ്പേട്ടിലെ അതിവേഗ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യമെടുക്കാന്‍ സാധിക്കുന്ന വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. ജൂലൈ 12 നാണ് കോടതി ഇനി കേസ്…

നെപ്പോളിയന്‍ ഹോളിവുഡിലും സ്റ്റാറാ; പുതിയ ചിത്രത്തിനായി ഒരുങ്ങുന്നു!

നെപ്പോളിയന്‍ ഹോളിവുഡിലും സ്റ്റാറാ; പുതിയ ചിത്രത്തിനായി ഒരുങ്ങുന്നു! തമിഴ് നടന്‍ നെപ്പോളിയന്‍ മലയാളികള്‍ക്ക് ഏറെ പരിചിതനായത് രാവണ പ്രഭുവിലൂടെയാണ്. മോഹന്‍ലാലിനൊപ്പം മുണ്ടക്കല്‍ ശേഖരനായാണ് നെപ്പോളിയന്‍ മലയാളത്തില്‍ എത്തിയത്. 90 കളില്‍ തമിഴ് സിനിമലോകത്തെ മുന്‍നിര നായകനായിരുന്നു താരം. ആ കാലത്തെ താരത്തിന്റെ സിനിമകളെല്ലാം വലിയ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ തന്റെ ഹീറോയിസം വീണ്ടെടുത്തിരിയ്ക്കുയാണ് നെപ്പോളിയന്‍. അങ്ങ് ഹോളിവുഡില്‍. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞു. ഡെവിള്‍സ് നൈറ്റ്; ഡൗണ്‍ ഓഫ് ദ നൈറ്റ് എന്ന ചിത്രത്തിലൂടെയാണ് നെപ്പോളിയന്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ആദ്യ ചിത്രത്തിലൂടെ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ നടന് കഴിഞ്ഞില്ല. ഇത് നെപ്പോളിയന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ്. ക്രിസ്മസ് കൂപണ്‍ എന്നാണ് ചിത്രത്തിന്റെ പേര്. നെപ്പോളിയന്റെ ഒരു സുഹൃത്ത് വഴിയാണ് ഈ ചിത്രം വന്നത്. ക്രിസ്മസ് കപോണിന്റെ നിര്‍മാതാവ് ടെല്‍ കെ ഗണേശന്‍ നെപ്പോളിയന്റെ സുഹൃത്താണ്. ഡാനിയല്‍…

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു, പപ്പയുടെ സുഹൃത്ത് കണ്ടത് കൊണ്ട് മാത്രം രക്ഷപ്പെട്ടു; അനുഭവം പറഞ്ഞ് റിമിടോമി

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു, പപ്പയുടെ സുഹൃത്ത് കണ്ടത് കൊണ്ട് മാത്രം രക്ഷപ്പെട്ടു; അനുഭവം പറഞ്ഞ് റിമിടോമി ചാനല്‍ റിയാലിറ്റി ഷോയില്‍ ഒരു മത്സരാര്‍ത്ഥി കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ കണ്ണാം തുമ്പീ പോരാമോ, എന്ന ഗാനം പാടിയപ്പോള്‍ ഗായിക റിമി തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയുണ്ടായി. ഈ ചിത്രത്തിലെ സമാനമായ സംഭവം തന്നെയാണ് റിമിക്കും സംഭവിച്ചിട്ടുള്ളത്. കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന കാര്യം വെളിപ്പെടുത്തി ഗായിക റിമി ടോമി. ഒരു എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ പരിപാടിയ്ക്കിടെയാണ് റിമിയുടെ വെളിപ്പെടുത്തല്‍. ഊട്ടിയില്‍ താമസിക്കുമ്പോഴാണ് തട്ടിക്കൊണ്ടു പോകല്‍ ശ്രമം നടന്നതെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതു കൊണ്ടാണ് രക്ഷപെട്ടതെന്നും റിമി ടോമി പറഞ്ഞു. ‘പപ്പ മിലിട്ടറിയിലായിരുന്നു. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഭിക്ഷാടകനായ ഒരാള്‍ അവിടെ വന്നു. എന്നെ വിളിച്ചു. ഞാന്‍ പിന്നാലെ…

സുനില്‍ ഷെട്ടിയുടെ മകള്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തിലോ..?

സുനില്‍ ഷെട്ടിയുടെ മകള്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തിലോ..? ബോളിവുഡ് താരപുത്രിമാര്‍ക്ക് പിന്നാലെയാണ് എപ്പോഴും പാപ്പരാസികള്‍. മാത്രമല്ല അടുത്തിടെ ആമീര്‍ ഖാന്റെ മകള്‍ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് പ്രണയം തുറന്ന് പറഞ്ഞിരുന്നു. യുവതാരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട താരപുത്രിയാണ് ആതിയ ഷെട്ടി. നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ കൂടിയായ ആതിയ പ്രണയത്തില്‍ ആണെന്ന് വാര്‍ത്ത. ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലുമായി താരം പ്രണയത്തില്‍ ആണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് ബോളിവുഡ് ലൈഫ് എന്ന എന്റര്‍ടെയ്ന്‍മെന്റ് പോര്‍ട്ടല്‍ ആണ്. ഈ ബന്ധം തമാശയായല്ല കാണുന്നത്. ഉടനെ വിവാഹം ഉണ്ടാകാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ലോകകപ്പ് ടീമിന്റെ ഭാഗമായി ഇംഗ്ലണ്ടിലാണ് രാഹുല്‍ ഇപ്പോള്‍. രാഹുലും ആതിയയും ഒന്നിച്ചുള്ള ചിത്രം ഇരുവരുടെയും സുഹൃത്ത് ആകാന്‍ക്ഷ രഞ്ജന്‍ കപൂര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിനു പിന്നാലെയാണ് പ്രണയ അഭ്യൂഹങ്ങളും ശക്തമായത്. 2015ല്‍ ആദ്യമായാണ് സിനിമയില്‍ താരപുത്രി മുഖം കാണിച്ചത്.

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ: വിധി നാളെ

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ: വിധി നാളെ ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ബിനോയിയുടേയും പരാതിക്കാരിയുടേയും അഭിഭാഷകരുടെ വാദങ്ങള്‍ കേട്ട ശേഷമാണ് കേസിലെ വിധി മുംബൈ ദിന്‍ഡോഷി കോടതി നാളത്തേക്ക് മാറ്റിയത്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് വ്യാജമാണെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു. യുവതിയും മറ്റൊരു വ്യക്തിയും തമ്മിലുള്ള, സ്വകാര്യ നിമിഷങ്ങളില്‍ എടുത്ത ചിത്രങ്ങള്‍ ഹാജരാക്കിക്കൊണ്ട് യുവതിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്ന് സ്ഥാപിക്കാനും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ശ്രമിച്ചു. അതേസമയം ഫോട്ടോകള്‍ എന്തുകൊണ്ട് നേരത്തെ ഹാജരാക്കിയില്ലെന്ന് കോടതി പരിശോധിക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.