വീണ്ടും പണിമുടക്കി ഫേസ്ബുക്ക്; പരാതിയുമായി ഉപഭോക്താക്കൾ

വീണ്ടും പണിമുടക്കി ഫേസ്ബുക്ക്; പരാതിയുമായി ഉപഭോക്താക്കൾ വീണ്ടും പണി മുടക്കി ഫേസ്ബുക്ക് , ലോകമെമ്പാടും ഫേസ്ബുക്ക് സേവനങ്ങൾക്ക് തടസം നേരിടുന്നതായി റിപ്പോർട്ട്. ചിത്രങ്ങൾ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായാണ് ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നത്. എന്നാൽ ഇതേ പ്രശ്നം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്. എന്താണ് പ്രശ്നമെന്നതിനെ പറ്റി ഔദ്യോഗിക വിശദീകരണം ഇത് വരെ വന്നിട്ടില്ല. എന്നാൽ അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും ആസ്ട്രേലിയയിലും, ബ്രസീലിലും സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. കൊളമ്പിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്വൈകിട്ട് 6 മണിക്ക് ശേഷമാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ട് തുടങ്ങുന്നത്. ഇത്തരത്തിൽ സമാനമായ പ്രശ്നം കഴിഞ്ഞ മാർച്ച് പതിമൂന്നിനും സംഭവിച്ചിരുന്നു. അന്നും വാട്സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ താറുമാറാകുകയും പലർക്കും ലോഗിൻ ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു.

ആകർഷകമായ വിലയിൽ വിപണിയിലേക്കെത്തുന്നു റെഡ്മീ 7 എ

ആകർഷകമായ വിലയിൽ വിപണിയിലേക്കെത്തുന്നു റെഡ്മീ 7 എ വിപണിയിൽ ഇതാ ഈ ഫോണിന്‍റെ പുതിയ പതിപ്പ് ജൂലൈ നാലിന് ഷവോമി ഇറക്കുന്നു. ഫ്ലിപ്പ്കാര്‍ട്ട് വഴി എത്തുന്ന ഈ ഫോണിന്‍റെ ഒരു ടീസര്‍ ഷവോമി പങ്കുവച്ചിട്ടുണ്ട്. റെഡ്മീ 7 എ എന്നാണ് ഫോണിന്‍റെ പേര്. നാളിതുവരെ ഇന്ത്യയില്‍ ഷവോമിയുടെ എ-ഫോണുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. റെഡ്മീ 4എ, റെഡ്മീ 5എ, റെഡ്മീ 6എ എന്നിവയുടെ 23.6 ദശലക്ഷം യൂണിറ്റുകള്‍ ഷവോമി ഇന്ത്യയില്‍ വിറ്റിട്ടുണ്ട്. 5000-7000 റേഞ്ചില്‍ ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ഫോണ്‍ ഇതാണ്. വിപണിയിൽ ഒക്ടാകോര്‍ പ്രോസസ്സറോടെയാണ് പുതിയ റെഡ്മീ 7 എ എത്തുക എന്നാണ് സൂചന. ചൈനയില്‍ ഇതുവരെ 7 എ ഇറങ്ങിയിട്ടില്ല. ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍റെ വാക്കുകള്‍ പ്രകാരം ഈ ഫോണില്‍ വലിയൊരു മാറ്റം ഉണ്ടാകും എന്നാണ് പറയുന്നത്. 10,000ത്തിന് താഴെയായിരിക്കും…

വിലക്ക് നീങ്ങി ഉഷാറായി വാവേ

വിലക്ക് നീങ്ങി ഉഷാറായി വാവേ ന്യൂയോര്‍ക്ക്: ചൈനീസ് ടെക് കമ്പനി വാവെയോട് ഇണക്കത്തിലായി ടെക് ഭീമൻമാർ, വാവെയ്ക്കെതിരായി അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കുകൾ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിൻവലിച്ചത് അടുത്തിടെയാണ്. ജപ്പാനിലെ ഒസാക്കയില്‍ ജി20 ഉച്ചകോടിക്ക് ഇടയില്‍ ചൈനയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്‍റെ പിന്‍മാറ്റം. ഇതോടെ വാവെയ് കമ്പനിയുമായി സഹകരണം അവസാനിപ്പിച്ച അമേരിക്കന്‍ ടെക് ഭീമന്മാര്‍ വീണ്ടും ചൈനീസ് ടെക് കമ്പനിയുമായി ചങ്ങാത്തത്തില്‍ ആകുകയാണ്. വിലക്ക് നീങ്ങിയതോടെ പുതിയ വാവെയ് ഫോണുകൾക്കും ആൻഡ്രോയിഡ് അപ്ഡേഷനും പ്ലേ സ്റ്റോർ ആപ്പുകളും ലഭിക്കും. ട്രംപിന്റെ പ്രസ്താവന വന്ന നിമിഷം തന്നെ ഗൂഗിളിന്റെ വിലക്കുകൾ പിൻവലിച്ചു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാവെയ് വിലക്ക് കാരണം ഗൂഗിളിന് നഷ്ടപ്പെട്ടത് കോടികളുടെ വരുമാനമാണ്. ഒപ്പം വാവെയ്ക്കും വലിയ നഷ്ടം ഉണ്ടായി. വാവെയുടെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണം ദിവസങ്ങളോളം നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ്…

മതമാണ് ഇങ്ങനെ ചെയ്യിപ്പിച്ചതെങ്കില്‍ നിങ്ങള്‍ കലയ്ക്ക് പറ്റിയ ആളല്ല; നടന്‍ സിദ്ധാര്‍ത്ഥ്

മതമാണ് ഇങ്ങനെ ചെയ്യിപ്പിച്ചതെങ്കില്‍ നിങ്ങള്‍ കലയ്ക്ക് പറ്റിയ ആളല്ല; നടന്‍ സിദ്ധാര്‍ത്ഥ് ഹൈദരാബാദ്: അഞ്ച് വര്‍ഷത്തെ അഭിനയ ജീവിതം വിശ്വാസത്തിന്റെ പേരില്‍ അവസാനിപ്പിക്കുകയാണെന്ന നടി സൈറ വസീമിന്റെ തീരുമാനത്തെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. താരത്തിന്റെ തീരുമാനത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മതമാണ് അഭിനയത്തില്‍ നിന്ന് പിന്തിരിപ്പിച്ചതെങ്കില്‍ സൈറ ഈ മേഖലയ്ക്ക് പറ്റിയ ആളല്ലെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.”ഇത് നിങ്ങളുടെ ജീവിതമാണ്. ഇഷ്ടമുള്ളത് എന്തായാലും നിങ്ങള്‍ക്ക് ചെയ്യാം. നിങ്ങളുടെ ഭാവിയില്‍ നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. നമ്മുടെ കലയും നമ്മുടെ തൊഴിലും നമ്മുടെ ജീവിതമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍ നിന്ന് നമ്മള്‍ മതത്തെ മാറ്റി നിര്‍ത്താന്‍ പോരാടണം. അത് ഇവിടെ ആവശ്യമില്ല. നിങ്ങളുടെ മതമാണ് നിങ്ങളെ ഇതിന് ചെയ്യിപ്പിച്ചതെങ്കില്‍ നിങ്ങള്‍ കലയ്ക്ക്പറ്റിയ ആളല്ല”- സൈറ വസീമിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. 2016…

എനിക്ക് ഒരു പ്രണയമുണ്ട്..അതില്‍ മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്, മറ്റുള്ളവര്‍ ഇടപ്പെടേണ്ടതില്ല; തുറന്നടിച്ച് ബോളിവുഡ് നടി

എനിക്ക് ഒരു പ്രണയമുണ്ട്..അതില്‍ മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്, മറ്റുള്ളവര്‍ ഇടപ്പെടേണ്ടതില്ല; തുറന്നടിച്ച് ബോളിവുഡ് നടി ദബാഗ്, ദേവ് ഡി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാഹി ഗില്‍. താരം കഴിഞ്ഞ ദിവസം നടത്തിയ ഒരു വെളിപ്പെടുത്തല്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അവിവാഹിതയായ താന്‍ മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്ന് മാഹി പറഞ്ഞു. മുന്‍പ് പലതവണ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ഈ വെളിപ്പെടുത്തല്‍ ആദ്യമായിരുന്നു.’എനിക്ക് ഒരു പ്രണയമുണ്ട്. അതില്‍ എനിക്ക് മൂന്ന് വയസ്സുള്ള ഒരു മകളുമുണ്ട്. വെറോണിക്ക എന്നാണ് അവളുടെ പേര്. എനിക്കതില്‍ അഭിമാനമുണ്ട്. വിവാഹം കഴിച്ചില്ല എന്ന് കരുതി എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഭാവിയില്‍ വിവാഹിതയായേക്കും. അതെനിക്ക് തോന്നിയാല്‍ മാത്രം. കുട്ടികള്‍ ഉണ്ടാകാന്‍ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കല്‍പ്പത്തിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. മറ്റുള്ളവരുടെ എതിര്‍പ്പ് ഞാന്‍ കാര്യമാക്കുന്നില്ല. വിമര്‍ശകരോട് എനിക്കൊന്നും പറയാനില്ല.…

സിനിമകളില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ ഒഴിവാക്കണം; നിയമസഭാസമിതി

സിനിമകളില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ ഒഴിവാക്കണം; നിയമസഭാസമിതി സിനിമകളില്‍ നിന്നും മദ്യപാന പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഭാസമിതിയുടെ നിര്‍ദേശം. മദ്യപാന-പുകവലി രംഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയതിനു ശേഷമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും പ്രദര്‍ശന അനുമതി നല്‍കാവൂ എന്ന് സെന്‍സര്‍ ബോര്‍ഡിനും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പി ആയിഷ പോറ്റി എം.എല്‍.എ അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. മദ്യപാന രംഗങ്ങളും പുകവലിക്കുന്ന രംഗങ്ങളും കാണിക്കുമ്പോള്‍ നിയമപരമായ മുന്നറിയിപ്പു നല്‍കണമെന്നാണ് നിലവിലെ ചട്ടം. 2015ലെ കണക്ക് പ്രകാരം എട്ട് ലക്ഷം ഭിന്നശേഷിക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

രണ്ടാമത്തെ കുഞ്ഞും ഉടനെ ജനിക്കുകയെന്നത് ദൈവ നിയോഗമാണ്..ഞങ്ങള്‍ കാത്തിരിക്കുകയാണ്; കെജിഎഫ് താരം

രണ്ടാമത്തെ കുഞ്ഞും ഉടനെ ജനിക്കുകയെന്നത് ദൈവ നിയോഗമാണ്..ഞങ്ങള്‍ കാത്തിരിക്കുകയാണ്; കെജിഎഫ് താരം യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് കെജിഎഫ് താരം യഷ്. കന്നട താരമാണെങ്കിലും മലയാളികളും യഷിനെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. യഷിന്റെ ഭാര്യ രാധിക വീണ്ടും ഗര്‍ഭിണിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. എന്നാല്‍ മൂത്ത മകള്‍ അയറയ്ക്ക് വെറും ആറ് മാസം മാത്രമെ പ്രായമായിട്ടുള്ളൂ. അടിനിടയിലാണ് മകളുടെ വീഡിയോ പങ്ക് വെച്ച് കൊണ്ട് യഷ് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. വളരെ പെട്ടെന്ന് തന്നെ രണ്ടു കുട്ടികളുടെ മാതാപിതാക്കളാകുക എന്നത് ദൈവ നിയോഗമാണെന്ന് രാധിക പറയുന്നു. ഇത് ഞങ്ങളുടെ വിധിയാണ്. അനുഗ്രഹമാണ്. വീണ്ടും നല്ല ഒരു വാര്‍ത്ത പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ്. അഭിമുഖത്തില്‍ സംസാരിക്കവെ രാധിക പണ്ഡിറ്റ് തുറന്നുപറഞ്ഞു. 2016ലാണ് രാധികയും യഷും വിവാഹിതരായത്.…

മോദിയേയും ധോണിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തൂവെന്ന് പ്രിയദര്‍ശന്‍

മോദിയേയും ധോണിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തൂവെന്ന് പ്രിയദര്‍ശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെയും അനുകൂലിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ധോണിയെയും മോദിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂ. ഇരുവരും നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് പ്രിയദര്‍ശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മെല്ലപ്പോക്കിന്റെ പേരിലും ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ പേരിലും ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന് വന്നതിനിടയിലാണ് പിന്തുണച്ച് പ്രിയദര്‍ശന്റെ പോസ്റ്റ് വന്നിരിക്കുന്നത്. ലോകകപ്പില്‍ ധോണിയെ വിമര്‍ശിക്കുന്നത്തിന്റെ സാഹചര്യത്തിലാണ് പ്രിയദര്‍ശന്റെ പ്രതികരണം.

വിജയ് ചിത്രം ‘മെര്‍സലി’ല്‍ നിന്ന് പിന്മാറാനുള്ള കാരണം തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ നടി

വിജയ് ചിത്രം ‘മെര്‍സലി’ല്‍ നിന്ന് പിന്മാറാനുള്ള കാരണം തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ നടി ആറ്റ്‌ലി സംവിധാനം ചെയ്ത് വിജയ് നായകനായ മെര്‍സല്‍ മികച്ച മുന്നേറ്റത്തോടെയായിരുന്നു തിയേറ്റര്‍ കയ്യടക്കിയിരുന്നത്. നിത്യ മേനോനും സാമന്തയുമായിരുന്നു നായികമാര്‍. നിത്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് ജ്യോതികയെയായിരുന്നു. എന്നാല്‍ താരം ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് രണ്ട് വര്‍ഷത്തിന് ശേഷം അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജ്യോതിക. ജ്യോതികയുടെ പുതിയ ചിത്രമായ രാക്ഷസിയുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് മനസ് തുറന്നത്. മെര്‍സലിനായി എന്നെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ഗാത്മകതയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് ഞാന്‍ ആ ചിത്രം വേണ്ടെന്നു വച്ചു- ജ്യോതിക പറഞ്ഞു. ബജറ്റ് നോക്കിയല്ല പ്രേക്ഷകര്‍ സിനിമ കാണുന്നത്. ചിത്രം എന്തു നല്‍കുന്നു എന്നതാണ് പ്രധാനം. വിജയ് ചിത്രം മെര്‍സല്‍ വേണ്ടെന്ന് വയ്ക്കാനുള്ള കാരണം ഇതാണ്;…

ഇന്നത്തേയ്ക്കുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറി കിട്ടിയില്ലേന്ന് ടൊവിനോയോട് അഹാന; താരത്തിന്റെ മറുപടി

നിരവധി ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. യുവാക്കളുടെ ഹരമായ ടൊവിനോയുടെ പുതിയ ചിത്രം ലൂക്ക തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലൂക്കയില്‍ പ്രണയ ജോഡികളായിട്ടാണ് ടൊവിനോയും അഹാന കൃഷ്ണയും അഭിനയിച്ചിരുന്നത്. ഇവരുടെ ജോഡിയില്‍ പ്രേക്ഷകര്‍ വലിയ സന്തോഷത്തിലാണ്. അതേസമയം അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.ലൂക്കയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നെടുത്ത ഒരു വീഡിയോ ആയിരുന്നു നടി പോസ്റ്റ് ചെയ്തത്. കൊച്ചി കായലിന് സൈഡില്‍ നിന്നെടുത്ത വീഡിയോയില്‍ ടൊവിനോയെ ആണ് കാണിക്കുന്നത്. മൊബൈലില്‍ പുറംകാഴ്ചകള്‍ വീഡിയോ എടുത്തുകൊണ്ടിരിക്കുകയാണ് നടന്‍. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ സ്റ്റോറി കിട്ടിയോ എന്ന് അഹാന ചോദിക്കുന്നുണ്ട്. ഇല്ലെന്നായിരുന്നു ടൊവിനോയുടെ മറുപടി.