ആസിഫ് അലിയുടെ മകനും സിനിമയിലേക്ക്; അച്ഛനൊപ്പം താരപുത്രന്റെ അരങ്ങേറ്റം

നടന്‍ ആസിഫ് അലിയ്ക്ക് പിന്നാലെ ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് മകനും എത്തുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ആസിഫ് അലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിലീസിന് ഒരുങ്ങി കൊണ്ടിരിക്കുന്ന അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രന്‍ അരങ്ങേറ്റം നടത്തുന്നത്. സിനിമയുടെ ലൊക്കേഷനില്‍ മകനും ജോയിന്‍ ചെയ്തു എന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രമായിരുന്നു താരം പുറത്ത് വിട്ടത്. കാറ്റ് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനും കേതകി നാരായണനുമാണ് നായികമാര്‍. കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന് രചന നിര്‍വഹിച്ചിരിക്കുന്നതും.

ബിനോയ് കോടിയേരി സ്റ്റേഷനില്‍ ഹാജരായി: നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി

ബിനോയ് കോടിയേരി സ്റ്റേഷനില്‍ ഹാജരായി: നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നില്‍ ഹാജരായി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷിനിലാണ് ബിനോയ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ബിനോയ് ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മടങ്ങി. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ബിനോയിക്ക് ജാമ്യം ലഭിച്ചത്. ഈ ജാമ്യ വ്യവസ്ഥ അനുസരിച്ച് കൊണ്ടാണ് ബിനോയ് ഇന്ന് ഹാജരായത്. 25000 രൂപ കെട്ടിവയ്ക്കണമെന്നും. ഒരാള്‍ ജാമ്യം എടുക്കണമെന്നും കോടതി വിധിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഡിഎന്‍എ ടെസ്റ്റിനുള്ള രക്ത സാമ്പിളുകള്‍ നല്‍കുന്നതിനടക്കം ബിനോയ് കോടിയേരി തയ്യാറാകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

‘വട്ടാണെങ്കിലും സംഗതി കൊള്ളാം’; അനുശ്രീയോട് ആരാധകര്‍

‘വട്ടാണെങ്കിലും സംഗതി കൊള്ളാം’; അനുശ്രീയോട് ആരാധകര്‍ സിനിമാതാരങ്ങളുടെ തമാശകള്‍ നിറഞ്ഞ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്. അത്തരത്തില്‍ വൈറലായിമാറിയിരിക്കുകയാണ് നടി അനുശ്രീയുടെ പുതിയ വീഡിയോ. ഒരു നീല കുട പിടിച്ച് ചെറിയ കുട്ടിയെ പോലെ ആടി പാടി കളിക്കുന്ന അനുശ്രീയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. മുടി പിന്നിലേക്ക് രണ്ട് ഭാഗത്തേക്കുമായി ഉയര്‍ത്തി കെട്ടി ഒരു കൊച്ചുകുട്ടിയെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് താരം. പഴയ പോപ്പിക്കുടയുടെ പരസ്യത്തിലെ പാട്ടിനാണ് അനുശ്രീ അനുകരിക്കുന്നത്. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചയമുള്ള മുഖം അമൃത പ്രകാശ് ആണ് പോപ്പിക്കുടയുടെ ഈ പരസ്യത്തില്‍ അഭിനയിച്ചത്. ‘വട്ടാണല്ലേ എന്ന് എന്നോട് കുറെ പേര് ചോദിച്ചു. അതെന്താ അങ്ങനെ? ഇതുകൊണ്ടൊക്കെ തന്നെയാ’ എന്ന് പറഞ്ഞ് താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. എന്നാല്‍ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വട്ടാണെങ്കിലും സംഗതി…

ഇവിടെ ഓണത്തിനും ക്രിസ്മസിനും കേരളം കുടിച്ച് തീര്‍ക്കുന്ന മദ്യം സപ്പ്ളൈ ചെയ്തത് സിനിമയാണോ..? എംഎ നിഷാദ്

ഇവിടെ ഓണത്തിനും ക്രിസ്മസിനും കേരളം കുടിച്ച് തീര്‍ക്കുന്ന മദ്യം സപ്പ്ളൈ ചെയ്തത് സിനിമയാണോ..? എംഎ നിഷാദ് സിനിമയിലെ മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് നിയമസഭാ സമിതിയുടെ നിര്‍ദ്ദേശത്തിനെതിരെ സംവിധായകന്‍ എം.എ നിഷാദ് രംഗത്ത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നത് സിനിമ കാണുന്നത് കൊണ്ടാണോയെന്നും ഇവിടെ ഓണത്തിനും ക്രിസ്മസിനും കേരളം കുടിച്ച് തീര്‍ക്കുന്ന മദ്യം സപ്പ്‌ളൈ ചെയ്തത് സിനിമയാണോ എന്നും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു എംഎ നിഷാദിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: എന്നാല്‍….സിനിമ തന്നെ അങ്ങ് വേണ്ടാന്ന് വെച്ചാലോ ? സിനിമ കണ്ട് നന്നായവര്‍ എത്ര? സിനിമ കണ്ട് ചീത്തയായവര്‍ എത്ര ? ഈ കണക്കും കൂടി ബഹു :സബ്ജക്റ്റ് കമ്മിറ്റി എടുക്കാമോ ? എങ്കില്‍ കാര്യങ്ങള്‍ക്കൊക്കെ ഒരു ഗുമ്മുണ്ടായേനെ.. കൂണ്‍ കൃഷി പോലെ ബീവറേജസ് തുറക്കുന്ന നാട്ടിലാണേ സബ്ജക്റ്റ് കമ്മിറ്റിയുടെ കണ്ട് പിടുത്തം…വിരല്‍ തുമ്പില്‍ ലോകത്തിന്റെ വാതായനങ്ങള്‍…

പുല്‍പ്പള്ളിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം

പുല്‍പ്പള്ളിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം വയനാട് പുല്‍പ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോളനിയിലുള്ള യുവതി പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാകാം ഇതെന്നാണ് സംശയിക്കപ്പെടുന്നത്. നാല് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ പുല്‍പ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവാഹം എപ്പോഴാണ്..? തന്നെയും ക്ഷണിക്കണമെന്ന് ആരാധകന്‍; രസകരമായ മറുപടി നല്‍കി നടി

വിവാഹം എപ്പോഴാണ്..? തന്നെയും ക്ഷണിക്കണമെന്ന് ആരാധകന്‍; രസകരമായ മറുപടി നല്‍കി നടി ശ്രുതി ഹാസനും കാമുകന്‍ മിഖായേല്‍ കോര്‍സലും വേര്‍പിരിഞ്ഞത് വന്‍ വാര്‍ത്തയായിരുന്നു. മിഖായേല്‍ തന്നെയാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ച വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഇതോടെ താരത്തിന്റെ വിവാഹത്തിനായി കാത്തിരുന്ന ആരാധകര്‍ നിരാശരായി. ഇപ്പോഴിതാ ഒരു കടുത്ത ആരാധകന്റെ ചോദ്യത്തിന് ശ്രുതി നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.എപ്പോഴാണ് വിവാഹിതയാകാന്‍ പോകുന്നതെന്നും, കടുത്ത ആരാധകരായ തങ്ങളെ വിവാഹത്തിന് ക്ഷണിക്കണമെന്നും ആരാധകന്‍ ട്വീറ്റ് ചെയ്തു. ഇതിനു ശ്രുതി മറുപടി നല്‍കുകയും ചെയ്തു. വിവാഹത്തിനായി നിങ്ങള്‍ വളരെക്കാലം കാത്തിരിക്കണമെന്നും, അതിനാല്‍ നമുക്ക് ഒരുമിച്ചൊരു ജന്മദിനം ആഘോഷിക്കാമെന്നായിരുന്നു ശ്രുതി നല്‍കിയ മറുപടി. ഇതില്‍നിന്ന് ശ്രുതിയുടെ വിവാഹത്തിനായി ആരാധകര്‍ ഇനിയും വളരെ കാലം കാത്തിരിക്കണമെന്ന് മനസിലാക്കാം.

മകള്‍ക്കൊപ്പം ഉല്ലസിച്ച് മന്യ; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി

മകള്‍ക്കൊപ്പം ഉല്ലസിച്ച് മന്യ; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഒരുപാട് താരങ്ങളെ നമുക്കറിയാം. എന്നാല്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കും താരങ്ങള്‍. അത്തരത്തില്‍ മലയാളത്തില്‍ ഒരു കാലത്ത് പ്രിയങ്കരിയായിരുന്ന നായികയായിരുന്നു മന്യ. ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു മന്യയുടെ സിനിമയിലേക്കുള്ള വരവ്. എന്നാല്‍ ഇപ്പോള്‍ താരം മകളോടൊപ്പമുള്ള തന്റെ പുതിയ ചിത്രം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. മകളോടൊത്ത് ഉല്ലസിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് മന്യയിപ്പോള്‍ ഉള്ളത്. ഇപ്പോള്‍ അമേരിക്കയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. മോഡലിങ്ങിലൂടെയായിരുന്നു താരം സിനിമയിലേക്ക് എത്തുന്നത്. ആന്ധ്രാ സ്വദേശിനിയാണ് മന്യ. കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ ഇതുവരെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ആവേശത്തിലാണ്. സിനിമയിലേക്ക് നടി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്…

മെഡിക്കല്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

മെഡിക്കല്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു കുളിക്കാനിറങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസ്ലം (22) ആണ് മരിച്ചത്. എം എസ് എഫ് മെഡിഫെഡ് സ്റ്റേറ്റ് കമ്മിറ്റി മെമ്പറും എം എസ് എഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് അസ്‌ലം. മൃതദേഹം മെഡിക്കല്‍ കോളെജില്‍ പൊതുദര്‍ശനത്തിന് വെച്ച നാട്ടിലേക്ക് കൊണ്ടുപോയി.

നെടുമങ്ങാട് കടയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

നെടുമങ്ങാട് കടയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു നെടുമങ്ങാട് പുത്തന്‍പാലത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. അപകട സമയത്ത് കടയിലുണ്ടായിരുന്ന പേരയം സ്വദേശി ചന്ദ്രന്‍(38), ഇദ്ദേഹത്തിന്റെ മകന്‍ ആരോമല്‍(12) എന്നിവരാണ് മരിച്ചത്. ഇവര്‍ പച്ചക്കറി വാങ്ങാന്‍ കടയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.

ക്രിക്കറ്റിലും ഒരു കൈ നോക്കാന്‍ തപ്‌സി; മിതാലി രാജിന്റെ ജീവിതവും സിനിമയാകുന്നു

ക്രിക്കറ്റിലും ഒരു കൈ നോക്കാന്‍ തപ്‌സി; മിതാലി രാജിന്റെ ജീവിതവും സിനിമയാകുന്നു പല ഇതിഹാസ കായിക താരങ്ങളുടെയും ജീവിതം സിനിമയാക്കിയിട്ടുണ്ട്. അതൊക്കെ തന്നെ വിജയം നേടിയിട്ടുമുണ്ട്. താരങ്ങളുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതിന് പറ്റിയ ആളെ കൊണ്ട് വേണം അത് അഭിനയിപ്പിക്കാന്‍. അത്തരത്തില്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം സിനിമയാകുകയാണ്. ചിത്രത്തില്‍ മിതാലിയായി വേഷമിടുന്നത് സൂപ്പര്‍താരം തപ്‌സി പന്നുവാണ്. ഏത് വേഷലവും അനായാസേന ചെയ്യ്ാന്‍ കഴിവുള്ള ഒരു നടിയാണ് തപ്‌സി. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏക താരവുമാണ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. തപ്സി ആദ്യമായല്ല സ്പോര്‍ട്സ് സിനിമയില്‍ അഭിനയിക്കുന്നത്. നേരത്തെ സൂര്‍മ എന്ന ചിത്രത്തില്‍ ഹോക്കി താരമായി താപ്സി വേഷമിട്ടിരുന്നു. അശ്വിന്‍ ശരവണന്‍…