വിക്കറ്റില്‍ സെഞ്ചുറി തികച്ച് ബുംറ; റെക്കോര്‍ഡ് നേട്ടത്തില്‍ രണ്ടാമന്‍

വിക്കറ്റില്‍ സെഞ്ചുറി തികച്ച് ബുംറ; റെക്കോര്‍ഡ് നേട്ടത്തില്‍ രണ്ടാമന്‍ ലണ്ടന്‍: ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങ് താരം ജസ്പ്രീത് ബുംറ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും വേഗത്തില്‍ ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ബുംറയ്ക്ക് ലിച്ചിരിക്കുന്നത്. ലങ്കയ്ക്കെതിരെ സമ്പൂര്‍ണ ആധിപത്യമായിരുന്നു ബുംറയ്ക്കുണ്ടായിരുന്നത്. ആദ്യത്തെ രണ്ട് ഓവറുകളില്‍ റണ്‍സൊന്നും ലങ്കയ്ക്ക് ലഭിച്ചില്ല. രണ്ടും മെയ്ഡനായിരുന്നു. ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബുംറ ലോകകപ്പില്‍ മികച്ച ഫോമാണ് കാഴ്ച വെക്കുന്നത്. 57 മത്സരത്തില്‍ നിന്നാണ് ബുംറ 100 വിക്കറ്റ് തികച്ചത്. 56 മത്സത്തില്‍ നിന്നും 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയാണ് ഈ പട്ടികയില്‍ ഒന്നാമന്‍.

ഫാന്‍സ് അസോസിയേഷന്‍ നല്ലതിനേക്കാള്‍ ഏറെ മോശം കാര്യങ്ങള്‍ ചെയ്യുന്നു; പാര്‍വതി

ഫാന്‍സ് അസോസിയേഷന്‍ നല്ലതിനേക്കാള്‍ ഏറെ മോശം കാര്യങ്ങള്‍ ചെയ്യുന്നു; പാര്‍വതി വിവാദങ്ങളുടെ നായികയാണ് പാര്‍വതി. താരം പറയുന്ന ഏതൊരു വാക്കും ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ് ട്രോളന്മാരും മറ്റ് ഫാന്‍സ് ഗ്രൂപ്പുകളും. എന്നാല്‍ ഇപ്പോള്‍ താരം ഫാന്‍സ് അസോസിയേഷനുകളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. നടന്‍ ശ്രീനിവാസനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച പാര്‍വതി, ശ്രീനിവാസന്റെ വാക്കുകള്‍ക്ക് യാതൊരു വിലയും ഇല്ല എന്നാണ് പ്രതികരിച്ചത്. അതുപോലെ തന്നെ ഫെമിനിച്ചി എന്നുള്ള വിളി താന്‍ ഏറെ ഇഷ്ടപ്പെടുന്നു എന്നും അത്തരം വിളി താന്‍ ഏറ്റെടുക്കുകയാണ് എന്നും പാര്‍വതി പറയുന്നു. അതുപോലെ തന്നെ ഫാന്‍സ് അസോസിയേഷനുകള്‍ നല്ലതിനെക്കാള്‍ ഏറെ മോശം കാര്യങ്ങള്‍ ആണ് ചെയ്യുന്നത് എന്നും പാര്‍വതി പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. വാക്കുകള്‍ ഇങ്ങനെ, ‘ഞാനും ചിലരുടെയൊക്കെ ഫാനാണ്. എന്നുകരുതി, ആരാധന മൂത്ത് പറയുന്നതെന്തും കണ്ണുമടച്ച് വിശ്വസിക്കുന്ന…

ദളപതിക്കൊപ്പം അഭിനയിക്കാന്‍ തെന്നിന്ത്യന്‍ നടി രശ്മികയ്ക്ക് വമ്പന്‍ പ്രതിഫലം..!

ദളപതിക്കൊപ്പം അഭിനയിക്കാന്‍ തെന്നിന്ത്യന്‍ നടി രശ്മികയ്ക്ക് വമ്പന്‍ പ്രതിഫലം..! തെലുങ്കിലും കന്നടയിലും മികച്ച പ്രകടനം കാഴ്ച വെച്ച് തിളങ്ങിയ നടിയാണ് രശ്മിക മന്ദാന. എന്നാല്‍ താരത്തിന്റെ പ്രകടനം തമിഴ് സിനിമാലോകത്തേക്കും ചേക്കേറുകയാണ്. ഇേേപ്പാള്‍ തമിഴില്‍ ബിഗ് പ്രോജക്ടുകള്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വിജയ് നായകനായി അഭിനയിക്കുന്ന ദളപതി 64 എന്ന ചിത്രത്തിലൂടെ നായികയായി രശ്മിക അഭിനയിക്കുന്നതായി സൂചന വന്നിരിക്കുകയാണ്. നിലവില്‍ ദളപതി ആയി ഫസ്റ്റ് അനൗണ്‍സ് ചെയ്ത ബിഗില്‍ എന്ന ചിത്രം തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. അതിനിടെയാണ് അടുത്ത ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യാന്‍ സാധ്യതയുള്ള ചിത്രത്തില്‍ രശ്മികയും റാഷി ഖന്നയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി രശ്മിക വലിയൊരു പ്രതിഫലമാണ് ചോദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു കോടി രൂപയോളം പ്രതിഫലം നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടുണ്ടെന്നാണ് പ്രചരിക്കുന്നത്. നിലവില്‍ കൈനിറയെ…

മേക്കപ്പില്ലാത്ത ഫോട്ടോ പങ്കുവെച്ച് തൃഷ; ആരാധകന്റെ രസകരമായ കമന്റ് വൈറലാകുന്നു

മേക്കപ്പില്ലാത്ത ഫോട്ടോ പങ്കുവെച്ച് തൃഷ; ആരാധകന്റെ രസകരമായ കമന്റ് വൈറലാകുന്നു ഇന്നും തമിഴ് സിനിമാ ലോകത്തെ സുന്ദരിയും മികച്ച നായികയായി തുടരുന്ന തൃഷയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മേക്കപ്പ് ഒട്ടും ഇടാതെയുള്ള ഒരു ഫോട്ടോ തൃഷ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. വളരെ രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നുകൊണ്ടിരിയ്ക്കുന്നത്. ഫോട്ടോ ഇത്രയധികം വൈറലാകാന്‍ മറ്റൊരു കാരണം, ചിത്രത്തിന് കന്നട റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും നടനുമായ ഡാനിഷ് കമന്റിട്ടതോടെയാണ്. വരലക്ഷ്മിയോട് തൃഷയെ പരിചയപ്പെടുത്തി തരാന്‍ ഒരുപാട് കാലമായി പറയുകയാണെന്നും തനിക്ക് കടുത്ത ആരാധന തോന്നിയ നടിമാരില്‍ ഒരാളാണ് തൃഷ എന്നും ഡാനിഷ് പറയുന്നു. ദീപിക പദുകോണാണ് തൃഷ കഴിഞ്ഞാല്‍ ഇഷ്ടമുള്ള മറ്റൊരു നടി. ദീപികയെ രണ്‍വീര്‍ കെട്ടിക്കൊണ്ടുപോയെന്നും, തൃഷയുടെ കാര്യത്തില്‍ വൈകിക്കേണ്ട എന്നും ആരാധകര്‍ പറഞ്ഞപ്പോള്‍ അത്രയ്ക്ക് വലിയ പ്രതീക്ഷയൊന്നും തനിക്കില്ല എന്നായിരുന്നു…

‘ഒരുപാട് ആളുകള്‍ ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാറാണ് താനെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് തോന്നുവെന്ന്’ നടന്‍ മണികണ്ഠന്‍

‘ഒരുപാട് ആളുകള്‍ ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാറാണ് താനെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് തോന്നുവെന്ന്’ നടന്‍ മണികണ്ഠന്‍ കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരെ സമ്പാദിച്ച താരമാണ് മണികണ്ഠന്‍. തന്റെ ആദ്യ ചിത്രം തന്നെ കരിയറില്‍ വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. പിന്നാലെ വ്യത്യസ്തമായ വേഷങ്ങള്‍ താരത്തിനെ തേടി എത്തിയിട്ടുണ്ട്. മാത്രമല്ല മലയാളത്തിന് പുറമെ സൂപ്പര്‍ സ്റ്റാര്‍ രജനിക്കൊപ്പം പേട്ട ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം കിട്ടിയിരുന്നു. സിനിമയ്ക്ക് പുറമെ നാടകങ്ങളിലും മണികണ്ഠന്‍ അഭിനയിക്കുന്നുണ്ട്. പക്ഷെ സിനിമയെക്കാളും താന്‍ അഭിനയത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനിക്കൊപ്പമുള്ള അനുഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരുപാട് ആളുകള്‍ ആരാധിക്കുന്ന സൂപ്പര്‍സ്റ്റാറാണ് താനെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്, ആ രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ശുഭരാത്രി എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കവെയാണ് മണികണ്ഠന്‍ ഈ കാര്യം പറഞ്ഞത്.

താരജാഡയില്ലാതെ തനി നാടന്‍ ഹീറോയായി ക്രിക്കറ്റ് കളിച്ച് ആന്റണി വര്‍ഗീസ്

ആന്റണി വര്‍ഗ്ഗീസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകരുടെ മനസില്‍ വരുന്നത് വിന്‍സന്റ് പെപ്പെ എന്ന പേരായിരിക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയിലേക്ക് ചുവട് വെക്കുന്നത്. എന്നാലും ആളുകള്‍ക്ക് ആന്റണി എന്ന പേരിനേക്കാളും ഇഷ്ടം വിളിക്കാന്‍ പെപ്പെ എന്നാണ്. ആദ്യ ചിത്രം തന്നെ താരത്തിന്റെ കരിയറില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. എന്നാല്‍ അതിന്റെ ജാഡയോ അഹങ്കാരമോ ആന്റണിയ്ക്കില്ല. താരം ഇപ്പോളും ആ പഴയ നാട്ടിന്‍പ്പുറത്തുകാരനാണ്. അത് തെളിയിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാട്ടില്‍ തന്റെ സൂഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണിത്. ഒരു ഓണ്‍ലൈന്‍ ്അഭിമുഖത്തിലാണ് താരത്തിന്റെ വീഡിയോയും മറ്റ് കാര്യങ്ങളും പറയുന്നത്.സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ താരത്തിന് ക്രിക്കറ്റ് വലിയ ഇഷ്ടമായിരുന്നു. കമ്പനി കൂടി ബോയ്‌സ് എന്ന ക്രിക്കറ്റ് ടീമിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് ആന്റ്ണി. സിനിമയില്‍ എത്തിയിട്ടും അതിനൊരു…

മൂന്ന് കുപ്പികള്‍ ഒറ്റ ചവിട്ടില്‍; വിദ്യുത് ജാംവാലിന്റെ ബോട്ടില്‍ ക്യാപ് ചലഞ്ച് വൈറല്‍

മൂന്ന് കുപ്പികള്‍ ഒറ്റ ചവിട്ടില്‍; വിദ്യുത് ജാംവാലിന്റെ ബോട്ടില്‍ ക്യാപ് ചലഞ്ച് വൈറല്‍ അടുത്തിടെയാണ് ബോട്ടില്‍ ക്യാപ് ചലഞ്ച് രംഗത്ത് വന്നത്. എന്നാല്‍ ചലഞ്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹോളിവുഡില്‍ നിന്നും വൈറലായ ബോട്ടില്‍ ക്യാപ് ബോളിവുഡിലും മോളിവുഡിലുമൊക്കെ പരീക്ഷിച്ച് തുടങ്ങിയിരിക്കുകയാണ്. ഹോളിവുഡ് താരം ജേസണ്‍ സ്റ്റാതമും പോപ്പ് ഗായകന്‍ ജോണ്‍ മെയ്റുമായിരുന്നു ബോട്ടില്‍ ക്യാപ് ചാലഞ്ചുമായി സെലിബ്രിറ്റികളെ വെല്ലുവിളിച്ചിരുന്നത്. എറ്റവുമൊടുവിലായി ചലഞ്ച് ഏറ്റെടുത്ത് ബോളിവുഡ് താരം വിദ്യുത് ജാംവാലും രംഗത്തെത്തിയിരുന്നു. വിദ്യുത് ജാംവാലിന്റെ ബോട്ടില്‍ ക്യാപ് ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒറ്റച്ചവിട്ടിന് മൂന്ന് കുപ്പികളുടെ അടപ്പ് തെറിപ്പിച്ചാണ് വിദ്യുത് ഞെട്ടിച്ചിരിക്കുന്നത്. മറ്റു താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് നടന്‍ ചലഞ്ച് ഏറ്റെടുത്ത് ചെയ്തിരിക്കുന്നത്. ഇതത്ര എളുപ്പമല്ലെന്നും അക്ഷയ്കുമാറില്‍ നിന്നും ജോണ്‍ സ്റ്റാഥത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചാലഞ്ചെന്നും നീരജ് മാധവ്…

പ്രഭാസിനൊപ്പം ‘സാഹോ’യില്‍ ജാക്വിലിനും..? താരസുന്ദരിയെ പ്രതീക്ഷിച്ച് ആരാധകര്‍

പ്രഭാസിനൊപ്പം ‘സാഹോ’യില്‍ ജാക്വിലിനും..? താരസുന്ദരിയെ പ്രതീക്ഷിച്ച് ആരാധകര്‍ ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബഡ്ജറ്റ് ചിത്രമാണ് സാഹോ. എന്നാല്‍ സാഹോയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വലിയ തരംഗമായിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും മറ്റൊരു താരം കൂടി സാഹോയില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സാഹോയുടെ സ്പെഷ്യല്‍ സോംഗില്‍ ജാക്വിലിനും അഭിനയിച്ചതായാണ് അറിയുന്നത്. ഗാനരംഗത്തിന് പുറമെ സിനിമയിലെ കുറച്ച് സീനുകളിലും നടി എത്തുമെന്നാണ് അറിയുന്നത്. ഓസ്ട്രിയയില്‍ വെച്ച് തന്നെയാണ് ഇതിന്റെ ഷൂട്ടിംഗ് നടന്നിരിക്കുന്നതെന്നും അറിയുന്നു. ബാദ്ഷായാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സാഹോയുടെ മൂന്ന് ദിവസത്തെ ഷൂട്ടിംഗിലാണ് നടി പങ്കെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. സാഹോയില്‍ പ്രഭാസിന്റെ നായികയായി ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് എത്തുന്നത്. സിനിമയുടെതായി പുറത്തുവിട്ട ടീസറുകളില്‍ എല്ലാം പ്രഭാസിനൊപ്പം…

ഇട്ടിമാണി ചൈനയില്‍ എത്തി; ചിത്രം പുറത്ത് വിട്ട് മോഹന്‍ലാല്‍

ഇട്ടിമാണി ചൈനയില്‍ എത്തി; ചിത്രം പുറത്ത് വിട്ട് മോഹന്‍ലാല്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരം ചൈനയില്‍ എത്തിയിരിക്കുകയാണ്. ചൈനയില്‍ നിന്നുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ലാലേട്ടന്റെ പുതിയ ചിത്രം. 32 വര്‍ഷത്തിനു ഇട്ടിമാണിയിലൂടെ ലാലേട്ടന്‍ വീണ്ടും തൃശൂര്‍ ഭാഷ സംസാരിക്കും എന്നുള്ള പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. കോമഡി എന്റര്‍ടൈന്‍മെന്റായണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ നേരത്തെ തന്നെ പ്രേക്ഷക നേടിയിരുന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പെ ഓവര്‍സീസ് വിതരണാവകാശം വിറ്റുപോയ ചിത്രമാണ് ഇട്ടിമാണി. നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. സിഗപ്പൂര്‍, തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലാണ്…

പ്രിയപ്പെട്ട ശങ്കൂ..ഈ സിനിമയ്ക്ക് വേണ്ടി നീ അനുഭവിച്ച വേദനയും അപമാനവും ഞാന്‍ നേരിട്ട് കണ്ടവനാണ്; അനൂപ് മേനോന്‍

പ്രിയപ്പെട്ട ശങ്കൂ..ഈ സിനിമയ്ക്ക് വേണ്ടി നീ അനുഭവിച്ച വേദനയും അപമാനവും ഞാന്‍ നേരിട്ട് കണ്ടവനാണ്; അനൂപ് മേനോന്‍ തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പതിനെട്ടാം പടി. എന്നാല്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ അനൂപ് മേനോന്‍. പതിനെട്ടാംപടി കണ്ടു.. അതിരറ്റ സിനിമാനുഭവമാണ്… ഓരോ ചെറിയ അംശവും എനിക്കിഷ്ടപ്പെട്ടു.. ശങ്കര്‍ രാമകൃഷ്ണന്‍.. പ്രിയപ്പെട്ട ശങ്കൂ.. ഇന്നത്തെ ദിവസം നിന്റേതാണ്.. മലയാളത്തിലെ തന്നെ മികച്ച ചിത്രങ്ങളെടുത്താല്‍ അതിലൊന്നാകുമിത്. ഈ ചിത്രമെടുക്കാന്‍ നീ നേരിട്ട വേദനയും അപമാനവും ഞാന്‍ നേരിട്ട കണ്ടിട്ടുള്ളതാണ്.. പുതിയ സിനിമാമോഹികള്‍ക്കും നവാഗതരായ സംവിധായകര്‍ക്കും മുകളില്‍ നീ പ്രചോദനമായി ഉയര്‍ന്നു നില്‍ക്കുകയാണ്. എത്ര ബൃഹത്തായ പരിശ്രമം.. എത്ര ഭംഗിയായി നിര്‍വഹിച്ചു.. നിങ്ങള്‍ ഓരോരുത്തരും ഈ സിനിമ കാണണം, ഈ കലര്‍പ്പില്ലാത്ത സിനിമാസംവിധായകന് കൂടുതല്‍ കരുത്താര്‍ന്ന ചിറകുകള്‍ നല്‍കണം..…