എന്താണെന്ന് എനിക്ക് തന്നെ അറിയില്ല..ചിലര്‍ക്ക് ഞാന്‍ വിരമിക്കണം; ധോണി പ്രതികരിക്കുന്നു

എന്താണെന്ന് എനിക്ക് തന്നെ അറിയില്ല..ചിലര്‍ക്ക് ഞാന്‍ വിരമിക്കണം; ധോണി പ്രതികരിക്കുന്നു ക്രിക്കറ്റ് ലോകത്ത് ഒന്നടങ്കം പ്രചരിച്ചിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍. എന്നാല്‍ താരം ഇതിനോട് പ്രതികരിക്കുകയോ എന്നും ചെയ്തിട്ടില്ല. ഒരു മത്സരത്തില്‍ കളിയൊന്ന് പിഴച്ചാല്‍ ആരാധകരുടെ അടുത്ത പോക്ക് വിരമിക്കലിലേക്കായിരിക്കും. കൂടുതല്‍ വാര്‍ത്തകള്‍

എന്താണെന്ന് എനിക്ക് തന്നെ അറിയില്ല..ചിലര്‍ക്ക് ഞാന്‍ വിരമിക്കണം; ധോണി പ്രതികരിക്കുന്നു

എന്താണെന്ന് എനിക്ക് തന്നെ അറിയില്ല..ചിലര്‍ക്ക് ഞാന്‍ വിരമിക്കണം; ധോണി പ്രതികരിക്കുന്നു ക്രിക്കറ്റ് ലോകത്ത് ഒന്നടങ്കം പ്രചരിച്ചിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍. എന്നാല്‍ താരം ഇതിനോട് പ്രതികരിക്കുകയോ എന്നും ചെയ്തിട്ടില്ല. ഒരു മത്സരത്തില്‍ കളിയൊന്ന് പിഴച്ചാല്‍ ആരാധകരുടെ അടുത്ത പോക്ക് വിരമിക്കലിലേക്കായിരിക്കും. പക്ഷെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ധോണി അത്ര കാര്യമാക്കാറില്ല. എന്നാല്‍ ഇപ്പോഴിതാ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ കൂള്‍. ക്രിക്കറ്റില്‍ നിന്ന് എന്നാണ് വിരമിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല, ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുമ്പെ ചിലര്‍ക്ക് ഞാന്‍ വിരമിക്കണമെന്നാണ് ആഗ്രഹം, ധോണി പറയുന്നു. ശ്രീലങ്കയ്ക്കെതിരെ ഇന്നാണ് ഇന്ത്യയുടെ മത്സരം. ഇവിടെ ‘ചിലര്‍’ എന്ന് ഉദ്ദേശിച്ചത് സഹതാരങ്ങളെയോ സപ്പോട്ടിങ് സ്റ്റാഫിനെയോ അല്ലെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എബിപി ന്യൂസ് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങളോടാണ് ധോണിയുടെ പ്രതികരണത്തിന് പിന്നിലത്രെ. ഈ ലോകകപ്പോടെ ധോണി വിരമിക്കുമെന്ന് നേരത്തെ…

കര്‍ണാടകയില്‍ 11 എംഎല്‍മാര്‍ രാജിവെച്ചു

കര്‍ണാടകയില്‍ 11 എംഎല്‍മാര്‍ രാജിവെച്ചു കര്‍ണാടകയില്‍ ഭരണസഖ്യത്തെ പ്രതിസന്ധിയിലാക്കി 11 കോണ്‍ഗ്രസ് – ജെ.ഡി.എസ് എം.എല്‍.മാര്‍ രാജിവെച്ചു. എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് നിയമസഭ സ്പീക്കര്‍ കെ. രമേഷ് കുമാറിന് രാജിക്കത്ത് നല്‍കിയത്. മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച് വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍ , ബിസി പാട്ടീല്‍ സൗമ്യ റെഡ്ഡി എന്നിവരാണ് രാജിവെച്ചത്. തന്നെ പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് രാജിവെക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിദ്ധരാമയ്യ സര്‍ക്കാറില്‍ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് രാമലിംഗ റെഡ്ഡിയായിരുന്നു. ഇതോടെ കുമാരസ്വാമി സര്‍ക്കാറിന്റെ ഭൂരിപക്ഷം സ്വതന്ത്രര്‍ ഉള്‍പ്പെടെ 105 ആയി കുറഞ്ഞു. 223 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. രാജിസമര്‍പ്പിച്ച എംഎല്‍എമാരുമായി മന്ത്രി ഡികെ ശിവകുമാര്‍ ചര്‍ച്ച നടത്തി.

തലശ്ശേരിയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കൊള്ളയടിച്ചു

തലശ്ശേരിയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കൊള്ളയടിച്ചു തലശ്ശേരിയില്‍ വ്യാപാരിയെ ആക്രമിച്ച ശേഷം സ്വര്‍ണം കൊള്ളയടിച്ചു. അരക്കിലോ സ്വര്‍ണമാണ് കവര്‍ന്നത്. മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിലെ ജ്വല്ലറി ഉടമയുമായ ശ്രീകാന്ത് കദം ആണ് ആക്രമണത്തിനിരയായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീകാന്തിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന സ്വര്‍ണക്കട്ടികള്‍ കൊള്ളയടിക്കുകയുമായിരുന്നു. ഹെല്‍മറ്റ് ധരിച്ചാണ് സംഘം എത്തിയത്.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വൈകില്ല; ടിക്കാറാം മീണ

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വൈകില്ല; ടിക്കാറാം മീണ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 2016 നിയസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ് ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് നിയമോപദേശം കിട്ടിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ നിന്നും 2016ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരനാണ്. വടകര എംപിയായി തെരഞ്ഞെടുക്കപ്പെട്ട മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജിവച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേസ് തടസ്സമാവില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

‘ഒരാളുടെ കഴിവിനെയും വിലകുറച്ച് കാണരുതെന്നാണ് ഞാന്‍ പഠിച്ച പാഠം’; ദിലീപ് തുറന്ന്പറയുന്നു

‘ഒരാളുടെ കഴിവിനെയും വിലകുറച്ച് കാണരുതെന്നാണ് ഞാന്‍ പഠിച്ച പാഠം’; ദിലീപ് തുറന്ന്പറയുന്നു ജാക്ക് ഡാനിയേല്‍ ത്രീഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍, നാദിര്‍ഷ ചിത്രം എന്നിവയാണ് അണിയറില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രമാണ്. വ്യാസന്‍ എടവനക്കാട് സംവിധാനം ചെയ്യുന്ന ശുഭരാത്രിയാണ് ഇതില്‍ ആദ്യം തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് നടന്നിരുന്നു. ജൂലൈ 6 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴത്തെ തലമുറയിലെ ആളുകളോടൊപ്പം സിനിമ ചെയ്യുക എന്നത് ഏറെ എളുപ്പമുളള സംഗതിയാണെന്ന് ദിലീപ്. മാതൃഭൂമിഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും താരം പങ്കുവെച്ചു. ഇപ്പോഴത്തെ തലമുറയിലെ സിനിമക്കാര്‍ ടെക്കിനിക്കലി ബ്രില്ലനന്റാണ്. അവരോടൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണ്. ഓരോര്‍ത്തരും അവരവര്‍ക്ക് പറ്റുന്ന രീതിയില്‍ സിനിമ ചെയ്യുന്നു. അത് നമുക്ക് ആസ്വദിക്കാം. അതിന് പറ്റിയില്ലെങ്കില്‍ അത് നന്നായി തോന്നിയില്ല.…

ദളപതിക്കൊപ്പം ‘ബിഗിലി’ല്‍ ഷാരൂഖ് ഖാനും..? ആരാധകര്‍ ആവേശത്തില്‍

ദളപതിക്കൊപ്പം ‘ബിഗിലി’ല്‍ ഷാരൂഖ് ഖാനും..? ആരാധകര്‍ ആവേശത്തില്‍ ബിഗിലിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വലിയ ക്യാന്‍വാസിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അതേസമയം ദളപതിയുടെ ബിഗിലില്‍ ഷാരൂഖ് ഖാനും എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ഷാരുഖും എത്തുമെന്ന് അറിഞ്ഞതോടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. മുന്‍പ് ഇതേക്കുറിച്ചുളള സൂചനകള്‍ പുറത്തുവന്നെങ്കിലും ഇപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന തരത്തില്‍ വിവരം വന്നിരിക്കുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുമെന്നാണ് അറിയുന്നത്. ബിഗിലില്‍ 15 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന രംഗങ്ങളിലാണ് നടന്‍ എത്തുന്നതെന്ന് അറിയുന്നു.ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് സൂപ്പര്‍താരം എത്തുന്നതെന്നും അറിയുന്നു. ബിഗിലിന്റെ ക്ലൈമാക്സ് രംഗങ്ങളിലായിരിക്കും ഷാരൂഖ് എത്തുക. വിജയ്ക്കൊപ്പമുളള ആക്ഷന്‍ രംഗങ്ങളില്‍ നടന്‍ അഭിനയിച്ചു കഴിഞ്ഞതായും അറിയുന്നു. അതേസമയം തന്നെ ബിഗിലില്‍ ഒരു ഗാനരംഗത്താണ് ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുകയെന്നും അറിയുന്നു. എന്തായാലും ആരാധകര്‍…

ജലക്ഷാമം രൂക്ഷം; തമിഴ് സിനിമകളിലെ മഴ രംഗങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനവുമായി സംവിധായകര്‍

ജലക്ഷാമം രൂക്ഷം; തമിഴ് സിനിമകളിലെ മഴ രംഗങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനവുമായി സംവിധായകര്‍ കൊടും വരള്‍ച്ചയിലാണ് തമിഴ്‌നാട്. അതുകൊണ്ട് തന്നെ ജലദൗര്‍ലബ്യം നേരിടുന്ന സാഹചര്യത്തില്‍ അതിന് പറ്റുന്ന രീതിയിലുള്ള നിയന്ത്രണങ്ങള്‍ കണ്ടെത്തുകയാണ് സംവിധായകര്‍. സിനിമയില്‍ മഴ രംഗങ്ങള്‍ കുറയ്ക്കാനാണ് സംവിധായകരുടെ തീരുമാനം. സിനിമകളിലെ മഴ രംഗങ്ങള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ ഷവര്‍ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് മിതമായ വെള്ളം മാത്രം ഉപയോഗിച്ച് ചിത്രീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെടുകയാണ് സംവിധായകരുടെ കൂട്ടായ്മ. ‘സിനിമാസെറ്റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ ധാരാളമായി ഉപയോഗിക്കുന്നത് ജലപ്രതിസന്ധി രൂക്ഷമാക്കും. അതുകൊണ്ട് ‘റെയിന്‍ എഫക്റ്റ്’ ഷോട്ടുകള്‍ ഒഴിവാക്കുകയാണ്. വളരെയധികം വെള്ളം ഉപയോഗിക്കുന്നത് ഒരു ക്രിമിനല്‍ മാലിന്യമാണ്, ആളുകള്‍ അത് മനസിലാക്കി, ബോധപൂര്‍വ്വം പെരുമാറുന്നുണ്ട്,” സംവിധായകന്‍ ജി.ധനഞ്ജയന്‍ പിടിഐയോട് പ്രതികരിച്ചു.

കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുണ്ട്; വെളിപ്പെടുത്തി ഫഹദിന്റെ നായിക

കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുണ്ട്; വെളിപ്പെടുത്തി ഫഹദിന്റെ നായിക ഫഹദിന്റെ നായിക ആയി ഹരം എന്ന ചിത്രത്തില്‍ എത്തിയ നടിയാണ് രാധിക ആപ്തെ. പിന്നീട് കബാലി എന്നാ ചിത്രത്തില്‍ രജനിയുടെ നായിക ആയി എത്തി. തനിക്ക് കിട്ടുന്ന ഏത് വേഷവും മടികൂടാതെ ചെയ്യുന്ന ഒരു താരമാണ് രാധിക. താരത്തിന്റെ ചില ഗ്ലാമറസ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. അടുത്തിടെ നേഹ ധൂപിയ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കവെ, കൂടെ അഭിനയിച്ച പലരോടും പ്രണയം തോന്നിയിട്ടുണ്ടെന്ന് രാധിക ആപ്‌തെ വെളിപ്പെടുത്തി. റൊമാന്റിക് രംഗങ്ങള്‍ ചെയ്യുമ്പോള്‍ സ്വയം ഏതെങ്കിലും വികാരങ്ങള്‍ കൂട്ടിച്ചേര്‍ക്കാറുണ്ടോ എന്നായിരുന്നു ചോദ്യം. തീര്‍ച്ചയായും, അത് വളരെ സാധാരണമാണെന്ന് ഒട്ടും ആലോചിക്കാതെ രാധിക പറഞ്ഞു. അത്തരം ചില അനുഭവങ്ങള്‍ എന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. വികാരങ്ങളില്ലാതെ അഭിനയിക്കുക പ്രയാസമാണ്. അപ്പോഴാണ് ആ രംഗം നാച്വറലായി തോന്നുന്നത്. ഷൂട്ടിങിനിടെ കൂടെ അഭിനയിച്ച…

വിലങ്ങഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി ഓടി രക്ഷപ്പെട്ടു

വിലങ്ങഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി ഓടി രക്ഷപ്പെട്ടു മോഷണക്കേസിലെ പ്രതി വിരലടയാളം എടുക്കുന്നതിനിടയില്‍ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എം ജി റോഡില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതിനാണ് കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിന്‍ സ്റ്റാലിനെ പൊലീസ് പിടികൂടിയത്. ഇയാളെ സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ ജിഡി ചുമതലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനെ തള്ളിയിട്ട ശേഷം ഓടി പക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടയില്‍ ഇയാള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. ഇതിനു ശേഷം പ്രതി സ്റ്റേഷന് പിന്നിലെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പൊലീസുകാര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിന്‍ രക്ഷപ്പെട്ടിരുന്നു. സിഐയും എസ്ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സമയത്തായിരുന്നു സംഭവം. ക്രൈം വിഭാഗത്തില്‍ ഏതാനും പൊലീസുകാര്‍…