ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം അറുത്ത് മാറ്റി. ഉത്തര്‍പ്രദേശിലെ സിദ്ദാര്‍ത്ഥ് നഗറിലാണ് സംഭവം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് 24കാരനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വീട്ടില്‍ ഇരുവരും മാത്രമുണ്ടായിരുന്ന സമയം 20 കാരിയായ ഭാര്യയെ ഭര്‍ത്താവായ യുവാവ് ലൈംഗിഗബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി വഴങ്ങിക്കൊടുക്കാന്‍ തയാറായില്ല. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്വന്തം ജനനേന്ദ്രിയം അറുത്ത് മാറ്റുകയും ചെയ്തു. അടുത്ത ദിവസം അയല്‍വാസികളാണ് യുവാവ് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഇയാള്‍ ഇപ്പോള്‍ ബാബ രാഖവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിലായിരുന്നു…

‘ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല..എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല’; ബിഗ്‌ബോസ് താരം പറയുന്നു

‘ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല..എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല’; ബിഗ്‌ബോസ് താരം പറയുന്നു ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലൂടെയാണ് മലയാളി താരം ഓവിയ ഹെലനെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത്. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവ് പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് ഓവിയ ബിഗ് ബോസ് ഹൗസില്‍ ആത്മഹത്യാ ശ്രമം നടത്തിയതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.’ഞാന്‍ ഒരിക്കലും കല്ല്യാണം കഴിക്കില്ല, എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല. ഞാന്‍ എന്നില്‍ തന്നെ പൂര്‍ണ്ണയാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് സിനിമയോട് പോലും സ്‌നേഹമില്ല. എല്ലാ വര്‍ഷവും എന്റെ രണ്ട് സിനിമകള്‍ വീതം റിലീസിനെത്തും. ഒരുപാട് നാളത്തേക്ക് അഭിനയിക്കണം എന്നൊന്നും എനിക്കില്ല. ഏറ്റവും മികച്ച നായികമാരുടെ പട്ടികയില്‍ മുന്നിലെത്തണമെന്നും ഇല്ല. എനിക്ക് താത്പര്യമുണ്ടെങ്കില്‍ ഞാന്‍ സിനിമ ചെയ്യും. തെന്നിന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഒരു…

‘താരത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്..തീര്‍ച്ചയായും ലോകം മുഴുവന്‍ അദ്ദേഹത്തെ മിസ്സ് ചെയ്യും’; ഹോപ് പറയുന്നു

‘താരത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്..തീര്‍ച്ചയായും ലോകം മുഴുവന്‍ അദ്ദേഹത്തെ മിസ്സ് ചെയ്യും’; ഹോപ് പറയുന്നു അഫ്ഗാനിസ്താനെതിരായ അവസാന മത്സരത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ വിരമിക്കുന്നതോടെ ലോകം മുഴുവന്‍ അദ്ദേഹത്തെ മിസ് ചെയ്യുമെന്ന് വിന്‍ഡീസ് താരം ഷായ് ഹോപ്. ക്രിസ് ഗെയ്‌ലിന്റെ അവസാന ലോകകപ്പായിരുന്നു ഇത്. ക്രിസ് ഗെയ്‌ലില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അദ്ദേഹത്തെ ലോകം മുഴുവന്‍ മിസ്സ ചെയ്യുമെന്നും ഹോപ് പറഞ്ഞു. ഗെയ്ല്‍ നേരത്തെ നടത്തിയ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചെങ്കിലും അടുത്ത ലോകകപ്പിന് ഉണ്ടാകാന്‍ സാധ്യതയില്ല. വിന്‍ഡീസ് അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലെ ജമൈക്കന്‍ ക്രിക്കറ്റ് താരമാണ് ക്രിസ് ഗെയ്ല്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ല്‍. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ 2 ട്രിപ്പിള്‍ സെഞ്ചുറി നേടിയ 4 കളിക്കാരില്‍ ഒരാളുമാണ് ക്രിസ് ഗെയ്ല്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ…

ബാങ്ക് ലോക്കറില്‍നിന്ന് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും കവര്‍ന്ന എസ്ബിഐ ജീവനക്കാരന്‍ പിടിയില്‍

ബാങ്ക് ലോക്കറില്‍നിന്ന് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും കവര്‍ന്ന എസ്ബിഐ ജീവനക്കാരന്‍ പിടിയില്‍ ജോലി ചെയ്യുന്ന ബാങ്കില്‍ നിന്ന് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും കവര്‍ന്ന എസ്ബിഐ ജീവനക്കാരന്‍ അറസ്റ്റില്‍. ആന്ധ്രപ്രദേസിലെ പരിടല ബ്രാഞ്ചിലെ കാഷ്യറായ ശ്രീനിവാസ റാവുവിനെയാണ് പൊലീസ് വിജയവാഡയില്‍ നിന്ന് പിടികൂടിയത്. പണവും സ്വര്‍ണവും അടങ്ങുന്ന ലോക്കര്‍ മാനേജരുടെ കൈവശമുള്ള താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് ഇയാള്‍ കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. ബാങ്ക് മാനേജറുടെ വിശ്വസ്തനായിരുന്നു ശ്രീനിവാസ്. ബാങ്ക് ലോക്കറില്‍ ചട്ടവിരുദ്ധമായി താക്കോല്‍ സൂക്ഷിക്കാന്‍ മാനേജര്‍ ഇയാള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. ബാങ്ക് ലോക്കറിലെ സ്വര്‍ണം മോഷ്ടിച്ച് ഇയാള്‍ വ്യാജപേരില്‍ സ്വര്‍ണം പണയം വെച്ചിരുന്നതായും ഉപഭോക്താക്കള്‍ നിക്ഷേപിക്കാന്‍ നല്‍കുന്ന പണം മോഷ്ടിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു. പണവും സ്വര്‍ണവും ഇയാളില്‍നിന്ന്…

‘പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിന് പകരം നാടകം കളിച്ച് നടന്നു…ഇനി പറഞ്ഞിട്ടെന്താ കാര്യം’; താരം പറയുന്നു

‘പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിന് പകരം നാടകം കളിച്ച് നടന്നു…ഇനി പറഞ്ഞിട്ടെന്താ കാര്യം’; താരം പറയുന്നു തമിഴില്‍ സൂപ്പര്‍ താരമായി തിളങ്ങിയ നെപ്പോളിയന്‍ മലയാളത്തില്‍ മുണ്ടക്കല്‍ ശേഖരനായപ്പോഴായിരുന്നു മലയാളികള്‍ക്ക് സുപരിചിതനായത്. മാത്രമല്ല താരത്തിന്റെ ആ കഥാപാത്രം മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ നെപ്പോളിയന്‍ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. ക്രിസ്മസ് കൂപ്പണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് നെപ്പോളിയന്‍ അഭിനയിക്കുന്നത്. നെപ്പോളിയന് അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷമ്മി തിലകന്‍. വളരെ തമാശ നിറഞ്ഞ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. സ്‌കൂളില്‍ പോയിരുന്ന കാലത്ത് മര്യാദയ്ക്ക് ഇംഗ്ലീഷ് പഠിച്ചിരുന്നുവെങ്കില്‍ ഹോളിവുഡില്‍ പോയി രക്ഷപ്പെടാമായിരുന്നുവെന്ന് ഷമ്മി തിലകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത്…

വീണ്ടും ദുരഭിമാനക്കൊല; മകളെ മാതാപിതാക്കള്‍ കൊന്ന് ഗംഗയിലെറിഞ്ഞു

വീണ്ടും ദുരഭിമാനക്കൊല; മകളെ മാതാപിതാക്കള്‍ കൊന്ന് ഗംഗയിലെറിഞ്ഞു വീണ്ടും ദുരഭിമാനക്കൊല. ബംഗാള്‍ മാല്‍ഡ ജില്ലയിലെ മഹേന്ദ്രാദോള ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കള്‍ പതിനാറുകാരിയെ കൊലപ്പെടുത്തി ഗംഗയില്‍ തള്ളി. പ്രണയബന്ധം അറിഞ്ഞതിലുള്ള ദേഷ്യമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താനിടയായത്. കൂടുതല്‍ വാര്‍ത്തകള്‍

‘മതിയായി ഇനി അഭിനയം നിര്‍ത്തിയാലോയെന്ന്‍ എന്ന് തോന്നി’…താരം തുറന്ന്പറയുന്നു

‘മതിയായി ഇനി അഭിനയം നിര്‍ത്തിയാലോയെന്ന്‍ എന്ന് തോന്നി’…താരം തുറന്ന്പറയുന്നു രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന അമല പോള്‍ ചിത്രം ആടൈ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.അമല ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ശക്തമായ വേഷമാണ് ആടൈയിലേത്. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറിനും മറ്റും ഗംഭീര കയ്യടിയാണ് കിട്ടിയത്.സിനിമയില്‍ നായിക പ്രാധാന്യമുള്ള വേഷങ്ങള്‍ കിട്ടാതായപ്പോള്‍ അഭിനയം നിര്‍ത്തുകയാണെന്ന് വരെ തോന്നിയതായി അമല പറഞ്ഞു. ആടൈയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു താരം. ‘നായികാ പ്രധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും എന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് എനിക്ക് തോന്നിയത്. ഒടുവില്‍ ഞാന്‍ എന്റെ മാനേജരോട് പറഞ്ഞു, ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ആടൈയുടെ കഥ കേള്‍ക്കുന്നത്. സത്യത്തില്‍ തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സംവിധായകന്‍ രത്നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍…

‘ഷാരൂഖിന്റെ ഭാര്യ ആയിരിക്കുന്നത് തന്റെ വലിയ ഭാഗ്യമാണ്’; കിങ് ഖാനെ കുറിച്ച് ഗൗരി തുറന്ന്പറയുന്നു

‘ഷാരൂഖിന്റെ ഭാര്യ ആയിരിക്കുന്നത് തന്റെ വലിയ ഭാഗ്യമാണ്’; കിങ് ഖാനെ കുറിച്ച് ഗൗരി തുറന്ന്പറയുന്നു ബോളിവുഡില്‍ മികച്ച ജോഡികളാണ് കിങ് ഖാനും ഭാര്യ ഗൗരിയും. സിനിമ മേഖലയില്‍ വിവാഹമോചനങ്ങള്‍ നടക്കുന്നവര്‍ക്ക് ഒരു ഉത്തമ ഉദാഹരണമാണ് ഇരുവരുടേത്. എന്നാല്‍ സിനിമയില്‍ എത്ര തിരക്കുണ്ടെയങ്കിലും കുടുംബ കാര്യങ്ങളില്‍ വലിയ ശ്രദ്ധയാണ് ഷാരൂഖിന്. ഭര്‍്ത്താവിന്റെ കുടുംബത്തിന്് മേലുള്ള ഉത്തരവാദിത്വത്തെ കുറിച്ച തുറന്ന്പറയുകയാണ് ഭാര്യ ഗൗരി. ഗ്രാവിറ്റസ് രത്ന എന്നൊരു പുസ്തകം അമൃത ഫട്നാവിസുമായി ചേര്‍ന്ന് ഗൗരി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമ ശ്രദ്ധയില്‍ കൊണ്ട് വരേണ്ട കാര്യമാണ് പൂര്‍ണ ബോധമുള്ള കാര്യങ്ങള്‍ മാത്രമേ താന്‍ അവതരിപ്പിക്കാറുള്ളുവെന്നാണ് ഗൗരി പറയുന്നത്. സെലിബ്രിറ്റി ലൈഫും തൊഴിലും ജീവിതവുമൊക്കെ വേര്‍തിരിച്ച് കാണാന്‍ താന്‍ ശീലിച്ചിട്ടുണ്ടെന്നും ഗൗരി പറയുന്നു. ഷാരുഖ് ഏറ്റവും നല്ല ഭര്‍ത്താവും അച്ഛനുമൊക്കെയാണ്. കിംഗ് ഖാന്റെ ഭാര്യ ആയിരിക്കുന്നത് തന്നെ പോസീറ്റിവ് എനര്‍ജി നല്‍കുന്ന…

റിമിയുടെ സെല്‍ഫിയില്‍ അപ്രതീക്ഷിത താരം; ബോളിവുഡ് സുന്ദരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിമി

റിമിയുടെ സെല്‍ഫിയില്‍ അപ്രതീക്ഷിത താരം; ബോളിവുഡ് സുന്ദരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിമി വിവാഹമോചനത്തിന് പിന്നാലെ നിരാശയായി ചടഞ്ഞിരിക്കാതെ ജീവിതം ആസ്വദിക്കുന്ന റിമിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ എല്ലായിടത്തും. അടുത്തിടെ അവധി ആഘോഷിക്കാന്‍ പോയ റിമിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ തരംഗമായിരുന്നു. ഓരോ വിശേഷങ്ങളും റിമി ടോമി തന്നെയാണ് ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു. വിദേശത്തും അല്ലാതെയുമായി കറങ്ങി നടക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ റിമി തന്നെ പുറത്ത് വിടാറുണ്ട്. ഇതിനിടെയാണ് റിമി ബോളിവുഡ് സുന്ദരിയും മോഡലുമായ മലൈക അറോറയെ കണ്ടുമുട്ടുന്നത്. മാലി ദ്വീപില്‍ നിന്നുമായിരുന്നു ഇരുവരുടെയും കൂടി കാഴ്ച. കാമുകന്‍ അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍ ആഘോഷത്തിന് വേണ്ടി മലൈകയും മാലി ദ്വീപില്‍ എത്തിയിരുന്നു. മലൈകയ്ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ചിത്രമായിരുന്നു നടി പങ്കുവെച്ചിരിക്കുന്നത്. പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ റിമിയുടോ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പലരും നടിമാരുടെ സെല്‍ഫി ചിത്രങ്ങള്‍ വൈറലാക്കിയിരിക്കുകയാണ്. ഫോട്ടോയുടെ…

പിന്‍വശത്ത് രണ്ട് ടയറുകളുമായി യാത്രചെയ്യുന്ന സര്‍ക്കാര്‍ ബസ്

പിന്‍വശത്ത് രണ്ട് ടയറുകളുമായി യാത്രചെയ്യുന്ന സര്‍ക്കാര്‍ ബസ് പിന്‍വശത്ത് രണ്ട് ടയറുകളുമായി യാത്രചെയ്യുന്ന സര്‍ക്കാര്‍ ബസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബസിനു പിന്നില്‍ സഞ്ചരിച്ചിരുന്ന യാത്രികരാണ് ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. പൊള്ളാച്ചിയില്‍ നിന്നും തിരുപ്പൂരിലേക്ക് പോവുകയായിരുന്ന തമിഴ്നാട് സര്‍ക്കാര്‍ ബസിന്റേതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍. കൂടുതല്‍ ഭാരം വഹിക്കുന്ന വാഹനമായതുകൊണ്ടുതന്നെ ബസിനുപിന്നില്‍ നാല് ടയറുകള്‍ നിര്‍ബന്ധമാണ്. ടയര്‍ വാങ്ങാന്‍ പോലും ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ഗതിയില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. അതേസമയം ഉപയോഗശൂന്യമായ ബസ് പൊളിച്ചു മാറ്റാന്‍ ഈറോഡ് ഡിപ്പോയിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണുന്നതെന്നും ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ലെന്നുമാണ് ട്രാന്‍സ്പോര്‍ട്ട് അധികൃതരുടെ വാദം.