വീണ്ടും ദുരഭിമാനക്കൊല; മകളെ മാതാപിതാക്കള്‍ കൊന്ന് ഗംഗയിലെറിഞ്ഞു

വീണ്ടും ദുരഭിമാനക്കൊല. ബംഗാള്‍ മാല്‍ഡ ജില്ലയിലെ മഹേന്ദ്രാദോള ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കള്‍ പതിനാറുകാരിയെ കൊലപ്പെടുത്തി ഗംഗയില്‍ തള്ളി. പ്രണയബന്ധം അറിഞ്ഞതിലുള്ള ദേഷ്യമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താനിടയായത്. സംഭവവുമായി ബന്ധപ്പെട്ട് ധിരന്‍ മൊന്ദാല്‍, ഭാര്യ സുമതി മൊന്ദാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ഗ്രാമത്തിലെ അചിന്ത്യ മൊന്ദാലുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിനെതിരായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒമ്പതാം ക്ലാസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ഗംഗയിലേക്ക് വലിച്ചെറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തിനുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു.

എന്റെ പരിമിതികളെ കുറിച്ച് എനിക്കറിയാം..പക്ഷെ പരീക്ഷണ റോളുകള്‍ക്കായി കാത്തിരിക്കുന്നതായി നടി

എന്റെ പരിമിതികളെ കുറിച്ച് എനിക്കറിയാം..പക്ഷെ പരീക്ഷണ റോളുകള്‍ക്കായി കാത്തിരിക്കുന്നതായി നടി നടിമാര്‍ വിവാഹം കഴിഞ്ഞാന്‍ അഭിനയം നിര്‍ത്തുന്നതായാണ് നമ്മള്‍ അധികവും കാണാറുള്ളത്. എന്നാല്‍ ഇവിടെ മറിച്ച് വിവാഹം കഴിഞ്ഞ് അഭിനയത്തിലേക്ക് എത്തുകയായിരുന്നു നടി അനു സിത്താര. താരത്തിന് ഇപ്പോള്‍ വെച്ചടി കയറ്റമാണ്. അഭിനയിക്കുന്ന സിനിമകളെല്ലാം മികച്ച രീതിയില്‍ മുന്നേറുന്നുമുണ്ട്. ചെറിയ റോളുകളിലൂടെ വന്ന് നായികയായി മാറിയ താരം ഇന്ന് തിരക്കുള്ള നടിയാണ്. എന്നാല്‍ തന്റെ പരിമിതികളെക്കുറിച്ച് തനിക്കറിയാമെന്നും അതുകൊണ്ട് തന്നെ എല്ലാം കഥാപാത്രങ്ങളും ചെയ്യാന്‍ തനിക്ക് സാധിച്ചെന്ന് വരില്ലെന്നും അനു പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. പരീക്ഷണ റോളുകള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. പക്ഷേ ചിലപ്പോള്‍ ഞാനതിനോട് നോ പറഞ്ഞേക്കാം. കാരണം ഞാന്‍ ഇനിയും പഠിക്കാനുണ്ട്. എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്യാറുള്ളത്. മിഥുനത്തില്‍ ഉര്‍വ്വശി അവതരിപ്പിച്ചത് പോലുള്ള കഥാപാത്രം…

കാസര്‍കോട് ക്ഷേത്രത്തില്‍ കവര്‍ച്ച: 30 പവന്‍ മോഷ്ടിച്ചു

കാസര്‍കോട് ക്ഷേത്രത്തില്‍ കവര്‍ച്ച: 30 പവന്‍ മോഷ്ടിച്ചു കാസര്‍കോട് നീലേശ്വരത്ത് പേരാലില്‍ ചിര്‍മ്മഭഗവതി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തില്‍ലെ തിരുവാഭരണങ്ങളും വെള്ളി ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്. മുപ്പത് പവനോളം സ്വര്‍ണാഭരണങ്ങളും കാല്‍കിലോ വെള്ളിയാഭരണങ്ങളും നഷ്ടമായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മോഷണം നടന്ന വിവരം രാവിലെയാണ് പുറത്തറിയുന്നത്. കലവറയുടെ പൂട്ട് തകര്‍ത്താണ് കള്ളന്മാര്‍ മോഷണം നടത്തിയത്. പൊലീസ് സ്ഥലതത്തെത്തി പരിശോധന നടത്തി. ആഭരണങ്ങള്‍ക്കൊപ്പം കാലങ്ങള്‍ പഴക്കമുള്ള താളിയോല ഗ്രന്ധങ്ങളും മോഷണം പോയിട്ടുണ്ട്.

തോപ്പുംപടിയില്‍ ചെരുപ്പുകടയില്‍ വന്‍ തീപ്പിടിത്തം

തോപ്പുംപടിയില്‍ ചെരുപ്പുകടയില്‍ വന്‍ തീപ്പിടിത്തം കൊച്ചി തോപ്പുംപടിയിലെ ചെരുപ്പുകടയില്‍ വന്‍ തീപ്പിടിത്തം. ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മാര്‍സല്‍ എന്ന ചെരുപ്പുകടയ്ക്കാണ് തീപിടിച്ചത്. ഇരു നിലകളിലായി പ്രവര്‍ത്തിക്കുന്ന കടയില്‍ വലിയ സ്റ്റോക്ക് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. തൊട്ടടുത്തുള്ള കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ അഗ്‌നിശമന യൂണിറ്റ് നടത്തുന്നുണ്ട്. ഞായറാഴ്ചയായതിനാല്‍ കട തുറക്കാതിരുന്നതു കൊണ്ട് വലിയ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

‘ഞങ്ങള്‍ തമ്മിലുള്ള ബന്ധം മനോഹരമാണ്’..മുന്‍ ഭാര്യയെ കുറിച്ച് തുറന്ന്പറഞ്ഞ് ബോളിവുഡ് സൂപ്പര്‍ താരം

‘ഞങ്ങള്‍ തമ്മിലുള്ള ബന്ധം മനോഹരമാണ്’..മുന്‍ ഭാര്യയെ കുറിച്ച് തുറന്ന്പറഞ്ഞ് ബോളിവുഡ് സൂപ്പര്‍ താരം ഡിവോഴ്‌സും പിന്നീട് ഒന്നിക്കുന്നതും ബോളിവുഡില്‍ സര്‍വ്വസാധാരണമാണ്. അത്തരത്തില്‍ നിരവധി പേര്‍ നമ്മുടെ സെലിബ്രിറ്റികളില്‍ ഉണ്ട്. അങ്ങനെ വിവാഹമോചനത്തിന് ശേഷം നല്ല സുഹൃത്തുക്കളായി ഇരിക്കുന്ന രണ്ടുപേരാണ് നടന്‍ ഹൃത്വിക് റോഷനും മുന്‍ ഭാര്യ സൂസെന്ന ഖാനും. 2014ല്‍ ആയിരുന്നു ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നത്. വിവാഹ മോചിതരായതിന് ശേഷവും ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കാറുണ്ട്. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും യാത്രകള്‍ പോവുന്നതുമെല്ലാം ഒരുമിച്ചാണ്. കഴിഞ്ഞ ദിവസം മുന്‍ഭാര്യയെക്കുറിച്ച് ഹൃത്വിക്ക് റോഷന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഞങ്ങള്‍ തമ്മിലുളള ബന്ധം മനോഹരമാണെന്നാണ് ബോളിവുഡ് സൂപ്പര്‍താരം പറയുന്നത്. മക്കളുടെ രക്ഷിതാക്കള്‍ എന്ന നിലയിലും സുഹൃത്തുക്കള്‍ എന്ന നിലയിലും അത് വിവേകപൂര്‍വ്വമുളളതാണ്. ജിക്യൂ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹൃത്വിക്ക് ഇക്കാര്യം പറഞ്ഞത്. ഒരു കാര്യം ഉറപ്പാണ് സ്നേഹത്തിന് ഒരിക്കലും…

ധോണിയ്ക്ക് ഇന്ന് 38ാം പിറന്നാള്‍; ആഘോഷമാക്കി ക്രിക്കറ്റ് ലോകം

ധോണിയ്ക്ക് ഇന്ന് 38ാം പിറന്നാള്‍; ആഘോഷമാക്കി ക്രിക്കറ്റ് ലോകം ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍ താരം ക്യാപ്റ്റന്‍ കൂളിന് ഇന്ന് 38-ാം പിറന്നാള്‍. ക്രിക്കറ്റ ലോകം ഒന്നടങ്കം ആഘോഷത്തിലാണ്. ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചതും ഒപ്പം ശ്രീലങ്കയ്ക്കെതിരായ തകര്‍പ്പന്‍ വിജയവും ധോണിയ്ക്ക് ഈ പിറന്നാള്‍ ഇരട്ടി മധുരമായിരിക്കും സമ്മാനിക്കുക. മാത്രമല്ല ധോണിയ്ക്ക് പിറന്നാള്‍ ആശംസക്ള്‍ നേര്‍ന്ന് നിരവധി ക്രിക്കറ്റ് താരങ്ങളാണ് രംഗത്ത് വരുന്നത്. 200 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണിയുടെ കീഴില്‍ ഇന്ത്യ 110 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2004 ഡിസംബര്‍ 23-ന് ബംഗ്ലാദേശിനെതിരെയാണ് കൂള്‍ കൂളായി ധോണി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. മൂന്ന് ഐസിസി ടൂര്‍ണമെന്റ് കിരീടങ്ങള്‍ (ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) നേടിയ ഒരേയൊരു ക്യാപ്റ്റനും ധോണിയാണ്. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാനും ധോണിക്ക് കഴിഞ്ഞു. അതേസമയം ലോകകപ്പിന്…

ട്രാക്കില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷാ ജീവനക്കാര്‍

റെയില്‍ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ സാഹസികമായി രക്ഷപ്പെടുത്തിയത് സുരക്ഷാ ജീവനക്കാര്‍. മുംബൈ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ ജീവനക്കാരായ എസ് എച്ച് മനോജിന്റേയും അശോകിന്റേയും സമയോചിതമായ ഇടപെടലാണ് വയോധികന്റെ ജീവന്‍ രക്ഷിക്കാനിടയായത്. വയോധികന്‍ ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് ട്രാക്കിലേക്ക് ഇറങ്ങുകയും ട്രാക്കിന് കുറുകെ കിടക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്ന യാത്രക്കാര്‍ ബഹളംവെയ്ക്കുകയും ഇതുകേട്ടെത്തിയ റെയില്‍വേ സുരക്ഷാ ജീവനക്കാര്‍ ട്രാക്കിലേക്ക് എടുത്തുചാടി വയോധികനെ രക്ഷിക്കുകയുമായിരുന്നു. ജീവനക്കാര്‍ വയോധികനെ ട്രാക്കില്‍നിന്ന് മാറ്റുമ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു.

മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു

മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു എച്ച് 1 എന്‍ 1 രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി നൗഷാദ് (37) ആണ് മരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം 23 മുതല്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലായിരുന്നു.

ഓട്ടോറിക്ഷ ഇടിച്ച് കാല്‍നട യാത്രക്കാരനായ വൈദികന്‍ മരിച്ചു

ഓട്ടോറിക്ഷ ഇടിച്ച് കാല്‍നട യാത്രക്കാരനായ വൈദികന്‍ മരിച്ചു കൊല്ലത്ത് വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു. റോഡിലൂടെ നടന്ന് പോവുകയായിരുന്ന വൈദികനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ് അധ്യാപകന്‍ തോമസ് അഗസ്റ്റ്യന്‍ കിഴക്കേ നെല്ലിക്കുന്നേലാണ് മരിച്ചത്. 68 വയസായിരുന്നു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടി കരഞ്ഞ് നടന്‍ സിദ്ദിഖ്

വ്യാസന്‍ ഇടവനക്കാടിന്റെ ശുഭരാത്രിയുടെ ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങിയ നടന്‍ സിദ്ധിഖ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞു. ദിലീപ് ചിത്രം ശുഭരാത്രിയില്‍ മികച്ച വേഷമാണ് താരം കൈകാര്യം ചെയ്തിരിക്കുന്നത്. കൊച്ചിയിലെ പി.വി.ആര്‍ സിനിമാസിലാണ് സഹതാരങ്ങള്‍ക്കൊപ്പം സിദ്ദിഖ് ശുഭരാത്രി കാണാനെത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിദ്ധിഖ് വികാരാധീനനായത്. ചിത്രത്തിലെ താരത്തിന്റെ വേഷത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ചെയ്ത പ്രവര്‍ത്തിക്ക് ഫലമുണ്ടായതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിദ്ദിഖ് പ്രതികരിച്ചു. എന്താണോ പ്രേക്ഷകനോട് പറയാന്‍ ആഗ്രഹിച്ചത് അതേ അര്‍ത്ഥത്തില്‍ തന്നെ അവരത് സ്വീകരിച്ചുവെന്നും സിദ്ദിഖ് വ്യക്തമാക്കി. ദിലീപിന്റെ നായികയായി അനു സിതാരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍…