നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് പോലീസുകാര്‍ കൂടി അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് പോലീസുകാര്‍ കൂടി അറസ്റ്റില്‍ നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രണ്ട് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എ എസ് ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരാണ് അറസ്റ്റിലായത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇന്നു രാവിലെയാണ് ഇരുവരും അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. തുടര്‍ന്ന് എട്ടര മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയരാക്കി. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ അറസ്റ്റിലായ എസ് ഐ സാബുവിന്റെയും സി പി ഒസജിമോന്‍ ആന്റണിയുടെയും മൊഴിയും ഇവര്‍ക്കെതിരായിരുന്നു. കസ്റ്റഡിയില്‍ രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചത് ഇവരുടെ നേതൃത്വത്തിലാണ്. സാമ്പത്തികതട്ടിപ്പു കേസിലെ പ്രതി രാജ്കുമാറാണ് കസ്റ്റഡിയിലെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. കേസിലെ മറ്റുപ്രതികളായ ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴിയില്‍ ഒന്‍പതു പോലീസുകാര്‍ മര്‍ദ്ദിച്ചെന്നത് പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ് വേഗത്തിലായത്.

ഹാക്കിങ്, ഫിഷിങ് വീഡിയോകള്‍ നിരോധിച്ച് യൂട്യൂബ്

ഹാക്കിങ്, ഫിഷിങ് വീഡിയോകള്‍ നിരോധിച്ച് യൂട്യൂബ് ഗൂഗിളിന്റെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബില്‍ നിന്ന് ഒരു കൂട്ടം വീഡിയോകള്‍ കൂടി നീക്കം ചെയ്യുന്നു. ഹാക്കിങ് സംബന്ധിച്ച ടൂട്ടോറിയല്‍ വീഡിയോകളാണ് ഇത്തവണ നീക്കം ചെയ്യുന്നത്. ഇതില്‍ ഓണ്‍ലൈന്‍ ഫിഷിംഗ്, ഹാക്കിങ് എന്നിവ എങ്ങനെ ചെയ്യാം എന്ന് വ്യക്തമാക്കുന്ന ആയിരക്കണക്കിന് വീഡിയോകളാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കമ്പ്യൂട്ടറിന്റെ സുരക്ഷ ഭേദിച്ച് എങ്ങനെ ഹാക്ക് ചെയ്യാം എന്ന് പറയുന്ന വീഡിയോകളും ഇതിനൊടൊപ്പം നീക്കം ചെയ്തിട്ടുണ്ട്. പുതിയ വീഡിയോകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിന്റെ പരിശോധന യൂട്യൂബ് കര്‍ശനമാക്കിയിരിക്കുകയാണ്. പുതിയ പോളിസി പ്രകാരം ‘extremely dangerous challenges, dangerous or threatening pranks, instructions to kill or harm, hard drug use or creation, eating disorders, violent events, instructional theft…

ഓര്‍ഡര്‍ ചെയ്ത പനീര്‍ ബട്ടര്‍ മസാലയ്ക്ക് പകരം കിട്ടിയത് ബട്ടര്‍ ചിക്കന്‍; സൊമാറ്റോയ്ക്ക് 55,000 പിഴ

ഓര്‍ഡര്‍ ചെയ്ത പനീര്‍ ബട്ടര്‍ മസാലയ്ക്ക് പകരം കിട്ടിയത് ബട്ടര്‍ ചിക്കന്‍; സൊമാറ്റോയ്ക്ക് 55,000 പിഴ ഓണ്‍ലൈന്‍ ഫുഡ് ആപ്പായ സൊമാറ്റയിലൂടെ പനീര്‍ ബട്ടര്‍ മസാല ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് ബട്ടര്‍ചിക്കന്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖ് നല്‍കിയ പരാതിയെ തുടര്‍ന്ന് സൊമാറ്റോക്കും റസ്റ്റോറന്റിനും പുനെയിലെ ഉപഭോക്തൃ കോടതി 55,000 രൂപ പിഴ വിധിച്ചു. 45 ദിവസത്തിനുള്ളില്‍ പിഴയൊടുക്കണമെന്നാണ് കോടതി ഉത്തരവ്. ഇതേ രീതിയില്‍ രണ്ട് തവണ ഇങ്ങനെ കറി മാറ്റിയെത്തിച്ചുവെന്നായിരുന്നു ദേശ്മുഖിന്റെ പരാതി. രണ്ട് കറികളും കാഴ്ചയ്ക്ക് ഒരു പോലെയായതിനാല്‍ ചിക്കന്‍ കറി അറിയാതെ കഴിക്കാനിടയായെന്ന് ദേശ്മുഖ് പറഞ്ഞു. അതേസമയം ഭക്ഷണത്തിന് പരാതിക്കാരന്‍ നല്‍കിയ പണം തിരിച്ച് കൊടുത്തെന്നും കമ്പനിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തെറ്റായ വിഭവം നല്‍കിയതിന്റെ ഉത്തരവാദിത്തം ഹോട്ടലിനാണെന്നും സൊമാറ്റോ വാദിച്ചു. എന്നാല്‍ സംഭവത്തില്‍ സൊമാട്ടോയ്ക്കും ഹോട്ടലിനും പിഴവ് സംഭവിച്ചിട്ടുണ്ടെന്നു…

കോട്ടയം മണിമലയില്‍ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നു

കോട്ടയം മണിമലയില്‍ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നു കോട്ടയം മണിമലയില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. മണിമല സ്വദേശിയായ വര്‍ഗീസ് മാത്യുവാണ് ഭാര്യ ശോശാമ്മ ( 78)യെ തീ കൊളുത്തി കൊന്നത്. വര്‍ഗീസിനും പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. വസ്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊള്ളലേറ്റ ശോശാമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. നാളുകളായി ദമ്പതികള്‍ തമ്മില്‍ വസ്തുതര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മേല്‍നടപടികള്‍ തുടങ്ങി.

കനത്ത മഴ തുടരുന്നു; മുംബൈയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; ഗതാഗതം തടസപ്പെട്ടു

കനത്ത മഴ തുടരുന്നു; മുംബൈയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; ഗതാഗതം തടസപ്പെട്ടു മുംബൈയില്‍ കനത്ത മഴ തുടരുന്നു. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചു. റണ്‍വേ വ്യക്തമായി കാണാന്‍ കഴിയാതെ വന്നതോടെയാണ് രാവിലെ 9.15 മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിയത്. മോശം കാലാവസ്ഥ കാരണം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുന്നതായാണ് അധികൃതര്‍ അറിയിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും ഗതാഗത തടസം നേരിട്ടു. ബാന്ദ്ര, സാന്താക്രൂസ്, വിലെ പാര്‍ലെ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസം രൂക്ഷമായി. വഴികളില്‍ വെള്ളക്കെട്ടു രൂപപ്പെട്ടതാണ് മിക്കയിടത്തും ഗതാഗത തടസത്തിനു കാരണമായത്. തിങ്കളാഴ്ച രാവിലെ മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.

മുനമ്പത്ത് കടലില്‍ വച്ച് എഞ്ചിന്‍ നിന്നുപോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മുനമ്പത്ത് കടലില്‍ വച്ച് എഞ്ചിന്‍ നിന്നുപോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി മുനമ്പത്ത് കടലില്‍ വച്ച് എഞ്ചിന്‍ നിന്നുപോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മറൈന്‍ എന്‍ഫോഴ്സ്മെന്റാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പ്രൊപ്പല്ലറില്‍ വല ചുറ്റി എഞ്ചിന്‍ നിന്നുപോയ ‘നീതിമാന്‍ 2’ എന്ന വള്ളത്തിലെ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ പട്രോള്‍ ബോട്ടില്‍ എഞ്ചിന്‍ നിന്നുപോയ വള്ളത്തിലുണ്ടായിരുന്ന 40 മത്സ്യത്തൊഴിലാളികളെയും മുനമ്പം ഹാര്‍ബറിലെത്തിച്ചു. നിന്നു പോയ വള്ളം നായരമ്പലം സ്വദേശി മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ളതാണ്.

ബുക്കിങ് കുതിക്കുന്നു..അതിശയിപ്പിക്കുന്ന നേട്ടവുമായി വെന്യു

ബുക്കിങ് കുതിക്കുന്നു..അതിശയിപ്പിക്കുന്ന നേട്ടവുമായി വെന്യു ഹ്യുണ്ടായിയുടെ പുത്തന്‍ വാഹനം വെന്യു അതിശയിപ്പിക്കുന്ന ബുക്കിങ് നേടി മുന്നേറുകയാണ്. ഏറ്റവും ഒടുവില്‍ കമ്പനി പുറത്തുവിട്ട കണക്കുകളനുസരിച്ച് പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ 33,000 ബുക്കിങ്ങാണ് വെന്യുവിന് ലഭിച്ചത്. ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആറ് മാസം വരെ ബുക്കിങ് കാലാവധി ഉയര്‍ന്നേക്കാമെന്നാണ് സൂചന. മെയ് 21നാണ് വാഹനം വിപണയിലെത്തിയത്. ഏപ്രില്‍ മുതല്‍ വെന്യുവിനുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ ഹൈദരാബാദിലാണ് വെന്യുവിന് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. അതുകൊണ്ട് തന്നെ ഇവിടുത്തെ 20 നഗരങ്ങളില്‍ നിലവില്‍ ആറ് മാസമാണ് ഈ വാഹനത്തിന്റെ ബുക്കിങ് കാലാവധി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വെന്യുവിന് മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. രാജ്യത്തെ ആദ്യ കണക്ടഡ് എസ്യുവിയായ വെന്യുവിന് 6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും…

പ്രിയതമനൊപ്പം പാസ്ത ഉണ്ടാക്കി പ്രിയങ്ക; ഏറ്റെടുത്ത് ആരാധകര്‍

പ്രിയതമനൊപ്പം പാസ്ത ഉണ്ടാക്കി പ്രിയങ്ക; ഏറ്റെടുത്ത് ആരാധകര്‍ ബോളിവുഡില്‍ എന്നും തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് പ്രിയങ്കയും നിക്കും. വിവാഹം കഴിഞ്ഞിട്ടും ഇരുവരുടെയും ഓളം ഇപ്പോഴും നിന്നിട്ടില്ല. ഇരുവരുടെയും ഫോട്ടോകളും മറ്റ് ആധഏാഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എല്ലാ കാര്യത്തിലും ഒരു പടി മുന്നിലാണ് പ്രിയങ്ക. എന്നാല്‍ ഇപ്പോള്‍ താരങ്ങളുടെ പുതിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിക്കിനൊപ്പം പാചകം ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. പാസ്തയാണ് ഇരുവരും ചേര്‍ന്ന് തയ്യാറാക്കുന്നത്. നിക്ക് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. പ്രിയങ്ക പാചകം ചെയ്യുന്നതിനോടൊപ്പം സംസാരിക്കുന്നതും കാണാം. മറ്റൊരു വീഡിയോയില്‍ നിക്ക് പാസ്ത തയ്യാറാക്കുന്നതും കാണാം. വീഡിയോ പോസ്റ്റ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേര്‍ ആശംസകളുമായി രംഗത്തെി. പാചകം തനിക്ക് വഴങ്ങില്ലന്ന് പ്രിയങ്ക നേരത്തെ ഒരു അഭിമഖത്തില്‍ പറഞ്ഞിരുന്നു. നിക്കിന്റെ അമ്മ നന്നായി പാചകം ചെയ്യുമെന്നൂം…

അനധികൃത പാര്‍ക്കിങിന് ഇനി ഇവിടെ ഭീമന്‍ തുക പിഴ നല്‍കേണ്ടി വരും!

അനധികൃത പാര്‍ക്കിങിന് ഇനി ഇവിടെ ഭീമന്‍ തുക പിഴ നല്‍കേണ്ടി വരും! മുംബൈ: നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും ഭീമന്‍ തുക ഈടാക്കാന്‍ മുംബൈ നഗരസഭ. തീരുമാനം ഇന്നുമുതല്‍ നിലവില്‍ വന്നു. 5,000 രൂപ മുതല്‍ 23,000 രൂപ വരെ പിഴ ഈടാക്കനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍, ബദല്‍ പാര്‍ക്കിങ് സൗകര്യമുള്ള പ്രദേശങ്ങളിലായിരിക്കും ഉത്തരവ് നടപ്പാക്കുക. ഘട്ടംഘട്ടമായി ഇത് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. നിര്‍ത്തിയിട്ട വാഹനത്തിന്റെ മൂല്യവും സ്ഥലത്തിന്റെ വാണിജ്യപ്രാധാന്യവും കണക്കിലെടുത്താവും പിഴ സംഖ്യ തീരുമാനിക്കുക. പിഴയടയ്ക്കാന്‍ വൈകിയാല്‍ തുക വീണ്ടും ഉയരും. വലിയ വാഹനങ്ങളാണെങ്കില്‍ അത് 15,000 രൂപ മുതല്‍ 23,000 രൂപ വരെയായി ഉയരും. നഗരത്തിലെ 26 അംഗീകൃത പാര്‍ക്കിങ് സ്ഥലങ്ങളുടെയും 20 ബെസ്റ്റ് ഡിപ്പോകളുടെയും 500 മീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ വര്‍ധിച്ച പിഴ ഏര്‍പ്പെടുത്തുക. അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു…

കല്ലെറിയുന്നവര്‍ കാണാതെ പോകരുത് ഈ നന്മയെ?- കുറിപ്പ് വൈറലാകുന്നു

കല്ലെറിയുന്നവര്‍ കാണാതെ പോകരുത് ഈ നന്മയെ?- കുറിപ്പ് വൈറലാകുന്നു നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിയ്ക്ക് തുണയായി കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍. വീഡിയോ സഹിതം സംഭവം പോസ്റ്റ് ചെയ്തത് കേരള പൊലീസായിരുന്നു. ശാരീരികാസ്വാസ്ഥ്യം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ബസിന്റെ ഡ്രൈവറേയും കണ്ടക്ടറെയും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ഡ്രൈവര്‍ ആര്‍ രാജേഷും കണ്ടക്ടര്‍ വി ശ്രീകാന്തും ചേര്‍ന്ന് ഇവരെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കല്ലെറിയുന്നവർ കാണാതെ പോകരുത് ഈ നന്മയെ🙏 നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിലെ യാത്രക്കാരിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ സഹയാത്രക്കാർ അവരെ വേഗം ആശുപത്രിയിലെത്തിക്കുന്നതിനായി ഡ്രൈവർ ആർ. രാജേഷിനോടും കണ്ടക്ടർ വി. ശ്രീകാന്തിനോടും സഹായം ആവശ്യപ്പെട്ടു. അത്യധികം ഗതാഗതക്കുരുക്കേറിയ പ്രാവച്ചമ്പലം കരമന റോഡിൽ ബസ് ആംബുലൻസിൻ്റെ റോൾ ഏറ്റെടുത്തു. രോഗിയുടെ അവസ്ഥ ബോധ്യം വന്നതിനാൽ വഴിയിലിറങ്ങേണ്ട യാത്രക്കാർ പോലും ഈ ഉദ്യമത്തിൽ…