മലപ്പുറത്ത് ഹോം നഴ്സ് വാടക വീടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം

മലപ്പുറത്ത് ഹോം നഴ്സ് വാടക വീടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം മലപ്പുറത്ത് ഹോം നഴ്സായ സ്ത്രീയെ വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടിലാണ് തിരുവനന്തപുരം സ്വദേശിയായ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും സംശയിക്കുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിവിധയിടങ്ങളില്‍ ഹോം നഴ്സായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഇവര്‍ വര്‍ഷങ്ങളായി വളാഞ്ചേരിയിലെ വാടക വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.

കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച കപ്പല്‍ സാന്‍ ജുവാനില്‍ നങ്കൂരമിട്ടിരിക്കുന്നതിനിടെയാണ് സംഭവം. ക്യാബിനിലെ ജനാലയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. കുഞ്ഞിനെ മുത്തച്ഛന്‍ എടുത്തുകൊണ്ട് ജനാലയ്ക്കരികില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ കളിപ്പിക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് പിടിച്ചപ്പോള്‍ കൈവഴുതി കുഞ്ഞ് താഴേക്ക് വീണതാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കുട്ടിയുടെ പിതാവും പോലീസ് ഉദ്യോഗസ്ഥനുമായ അലന്‍ വൈഗന്‍ഡ് ഇക്കാര്യം നിഷേധിച്ചു. ഇന്ത്യാന സ്വദേശിയായ അലനൊപ്പം ഭാര്യയും ഇരുവരുടേയും മാതാപിതാക്കളുമുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുത്തച്ഛനായ സാല്‍വറ്റോര്‍ അനലോ കുട്ടിയെ ജനാലയുടെ മുകളില്‍ ഇരുത്തുന്നത് കണ്ടതായി ചിലര്‍ പറഞ്ഞിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കുട്ടിയുടെ കുടുംബാംഗങ്ങള്‍ പ്യൂര്‍ട്ടോറിക്കയില്‍ തുടരും.

അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ: സംസ്ഥാനത്ത് പത്ത് ദിവസത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എം എം മണി

അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ: സംസ്ഥാനത്ത് പത്ത് ദിവസത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എം എം മണി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനവിന് പിന്നാലെ വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തുന്നു. വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും തൊടുപുഴയില്‍ മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആവശ്യത്തിന് ലൈന്‍ ഇല്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വരെ 11 ശതമാനത്തിലധികം വര്‍ദ്ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അവള്‍ എന്നെ ചതിച്ചു..പ്രണയത്തിലാണെന്ന വാര്‍ത്ത തെറ്റാണ്, കള്ളക്കഥ മെനയുകയായിരുന്നു; തുറന്ന്പറഞ്ഞ് റോബര്‍ട്ട്

അവള്‍ എന്നെ ചതിച്ചു..പ്രണയത്തിലാണെന്ന വാര്‍ത്ത തെറ്റാണ്, കള്ളക്കഥ മെനയുകയായിരുന്നു; തുറന്ന്പറഞ്ഞ് റോബര്‍ട്ട് നടന്‍ വിജയകുമാറിന്റെ മകളും നായികയുമായ വനിത വിജയകുമാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോഴിതാ വനിത തന്നെ ചതിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നൃത്തസംവിധായകന്‍ റോബര്‍ട്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബര്‍ട്ട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വനിതയും താനും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത തെറ്റാണെന്നും വനിത തന്നെ പറഞ്ഞുണ്ടാക്കിയതാണ് അതെന്നും റോബര്‍ട്ട് പറയുന്നു. താനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. സിനിമ വിജയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. ഈ വാര്‍ത്ത വന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടുവെന്നും റോബര്‍ട്ട് പറയുന്നു. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കുമെന്നും വനിത പറഞ്ഞിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജനശ്രദ്ധ നേടാന്‍ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ല. 15-20…

കണ്ണൂരില്‍ കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിച്ചു

കണ്ണൂരില്‍ കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിച്ചു കണ്ണൂര്‍ മുഴക്കുന്നില്‍ കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിച്ചു. മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു (55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന് റബര്‍മരം മുറിക്കുന്നതിനിടെയായിരുന്നു ബാബുവിന് കടന്നല്‍ക്കുത്തേറ്റത്. മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കടന്നലുകള്‍ കൂട്ടത്തോടെ വന്ന് ആക്രമിക്കുകയായിരുന്നു. ബാബുവിനൊപ്പം ഉണ്ടായിരുന്ന മറ്റ് നാല് പേര്‍ക്കും കടന്നല്‍ കുത്തേറ്റു. ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബു, രാജീവന്‍, ഐറിന്‍, ബേബി എന്നിലരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കടന്നല്‍ക്കൂട്ടം ഇരമ്പിവന്നതോടെ മരം മുറിച്ചുകൊണ്ടിരുന്ന ഇവര്‍ ചിതറിയോടി. എന്നല്‍ ബാബുവിന് ഓടി രക്ഷപ്പെടാനായില്ല. കടന്നല്‍ക്കുത്തേറ്റ് അവശനിലയിലായ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സംയുക്തയുടെ ദേഹത്ത് മഞ്ഞ് വാരിയെറിഞ്ഞ് ടൊവിനോ…പകരം വീട്ടി നടിയും

സംയുക്തയുടെ ദേഹത്ത് മഞ്ഞ് വാരിയെറിഞ്ഞ് ടൊവിനോ…പകരം വീട്ടി നടിയും ടൊവിനോയും സംയുക്ത മേനോനും അഭിനയിക്കുന്ന പുതിയ ചിത്രം എടക്കാട് ബറ്റാലിയന്‍ 06 എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജമ്മു കശ്മീരിലെ ലഡാക്കിലാണ് ഇപ്പോള്‍ ചിത്രീകരണം. ചിത്രീകരണത്തിന്റെ ഇടവേളയിലെ രസകരമായ ഒരു വീഡിയോദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. സംയുക്തക്ക് നേരെ മഞ്ഞ് വാരിയെറിയുന്ന ടൊവിനോയും തിരിച്ച് മഞ്ഞെറിഞ്ഞ് കലിപ്പ് തീര്‍ക്കുന്ന സംയുക്തയുമാണ് വീഡിയോയിലുള്ളത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.നവാഗതനായ സ്വപ്നേഷ് കെ.നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍…

ചേച്ചിയ്ക്ക് പിന്നാലെ അനിയത്തിയും വെള്ളിത്തിരയിലേക്ക്…

ചേച്ചിയ്ക്ക് പിന്നാലെ അനിയത്തിയും വെള്ളിത്തിരയിലേക്ക്.. ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നായികയാണ് അനു സിത്താര. ഒരുപിടി നല്ല സിനിമകള്‍ താരം ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. വിവാഹ ശേഷമാണ് അനു സിനിമയിലേക്ക് ചുവട് വെയ്ക്കുന്നത്. ഇപ്പോഴിതാ ചേച്ചിയ്ക്ക് പിന്നാലെ അനിയത്തിയും സിനിമയിലേക്ക് വരാനൊരുങ്ങുന്നു. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ലാല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനു സൊനാര അവതരിപ്പിക്കുന്ന കഥാപാത്രം ഒരുപാട് ദുരൂഹത നിറഞ്ഞതാണെന്ന് തിരക്കഥകൃത്ത് ശ്രീകാന്ത് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ്ങിങ് കൂട്ടിക്കാനത്ത് പുരോഗമിക്കുകയാണ്. ലാലിനെ കൂടാതെ അജ്മല്‍ അമീര്‍, ബൈജു സന്തോഷ് റിയാസ് ഖാന്‍, ദേവന്‍, പി ബാലചന്ദ്രന്‍, കൃഷ്, ചന്തുനാഥ്, സ്‌നേഹ അജിത്ത്, ആനന്ദ് രാധാകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറുകളില്‍ സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍…

കങ്കണയെ വെറുക്കുന്നവര്‍ പാകിസ്താന്‍ സ്നേഹികളും, ഹിന്ദുത്വത്തെ എതിര്‍ക്കുന്നവരുമെന്ന് സഹോദരി

കങ്കണയെ വെറുക്കുന്നവര്‍ പാകിസ്താന്‍ സ്നേഹികളും, ഹിന്ദുത്വത്തെ എതിര്‍ക്കുന്നവരുമെന്ന് സഹോദരി കങ്കണയെ വെറുക്കുന്നവര്‍ പാകിസ്താന്‍ സ്നേഹികളെന്ന വിവാദ പ്രസ്താവനയുമായി നടിയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍. കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. അവര്‍ ഒന്നുകില്‍ ഹിന്ദുത്വത്തിനെതിരായി നില്‍ക്കുന്നവരായിരിക്കും, അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നവരായിരിക്കും. പാകിസ്താനെ സ്‌നേഹിക്കുന്നവരായിരിക്കും. ആക്രമണസ്വഭാവമുള്ളവരുമായിരിക്കും. രംഗോലി ട്വീറ്റ് ചെയ്തു. മോദിയെ പിന്തുണയ്ക്കുന്നതിലാണ് ആളുകള്‍ കങ്കണയെ പരസ്യമായി വിമര്‍ശിക്കുന്നതെന്ന ട്വീറ്റുകള്‍ക്ക് പ്രതികരണമായാണ് രംഗോലിയുടെ ട്വീറ്റ്. ഇത്തരം ആളുകള്‍ക്ക് മേല്‍പ്പറഞ്ഞ സവിശേഷതകള്‍ ഇല്ലാത്ത ഒരാളെ കാണിച്ചു തരൂവെന്നും കണ്ടെത്തിയാല്‍ ഉടന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കുമെന്നും രംഗോലി ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണെന്ന് കങ്കണ പല തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. മോദിയെ പോലെ ചായക്കടയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ പ്രധാനമന്ത്രിയായി എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ…

ആദ്യ സെമിയില്‍ ന്യൂസീലന്‍ഡിന് ടോസ്; ബാറ്റിങ് തെരഞ്ഞെടുത്തു

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് മത്സരം. ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലന്‍ഡ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്. ഏഴാം സെമിഫൈനലിനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇതിനിടെ രണ്ടുവട്ടം കിരീടം നേടി. 1983 ലോകകപ്പില്‍ ഇന്ത്യ ആദ്യമായി കിരീടം നേടിയത് ഇംഗ്ലണ്ടിലായിരുന്നു.

തൊഴില്‍ മേള കൊച്ചിയില്‍

itd job fair 2018

തൊഴില്‍ മേള കൊച്ചിയില്‍ എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, ജില്ലയിലെ എസ്.എസ്.എല്‍.സി. മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു.  2019 ജൂലൈ 13 ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ‘മാര്‍ത്തോമ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്’ എന്ന സ്ഥാപനത്തില്‍ വച്ചാണ് ഈ തൊഴില്‍ റിക്രൂട്ടമെന്‍റ് നടത്തുന്നത്.  500 ഓളം ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നത്.  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത സ്ഥാപനത്തില്‍ രാവിലെ 09.30 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422458 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.