നടന്‍ മാധവന്‍ ബോളിവുഡിലേക്ക് തിരികെയെത്തുമോ..?

നടന്‍ മാധവന്‍ ബോളിവുഡിലേക്ക് തിരികെയെത്തുമോ..? നടന്‍ മാധവന്‍ അവസാനമായി ചെയ്ത് തമിഴ് ചിത്രം വിക്രം വേദയായിരുന്നു. കൂടാതെ ജ്യോതിക നായികയായ മഗലിര്‍ മട്ടും എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും താരം അഭിനയിച്ചിരുന്നു. നാഗ ചൈതന്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചലച്ചിത്രമായ സവ്യാസച്ചിയില്‍ വില്ലനായി അദ്ദേഹം അഭിനയിച്ചിരുന്നു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ചെയ്യുന്ന സിനിമ.ണ് ദ നമ്പി ഇഫക്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അനുഷ്‌ക ഷെട്ടി, അഞ്ജലി, ശാലിനി പാണ്ഡെ എന്നിവര്‍ അഭിനയിക്കുന്ന തന്റെ അടുത്ത ബഹുഭാഷാ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരമിപ്പോള്‍. ടി-സിരീസിന്റെ സ്ഥാപകനായ ഗുല്‍ഷന്‍ കുമാറിന്റെ മകളായ ഖുഷാലി കുമാറിന്റെ ആദ്യ സിനിമയില്‍ ഒരു പ്രധാന വേഷത്തിനായി മാധവനെ സമീപിച്ചതായാണ് വാര്‍ത്ത. എതുകൊണ്ട്് തന്നെ ബോളിവുഡിലേക്ക് മാധവന്‍ തിരിച്ചുവരാമെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ മണിരത്‌നത്തിന്റെ അസിസ്റ്റന്റായി…

കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ ഭേദഗതി ബില്ലിന് അംഗീകാരം

കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ ഭേദഗതി ബില്ലിന് അംഗീകാരം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. കുറ്റക്കാര്‍ക്ക് വധശിക്ഷ നില്‍കാനുള്ള പോക്സോ നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കൂടുതല്‍ വാര്‍ത്തകള്‍

കര്‍ണാടകയ്ക്ക് പിന്നാലെ ഗോവയിലും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍: 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്

കര്‍ണാടകയ്ക്ക് പിന്നാലെ ഗോവയിലും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍: 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കര്‍ണാടകയ്ക്കു പിന്നാലെ ഗോവയിലും കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധി. ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറടക്കം 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് മാറിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഗോവ നിയമസഭയിലെത്തിയ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും അറിയിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബായും ഇവരോടൊപ്പമുണ്ടായിരുന്നു. ചന്ദ്രകാന്ത് കാവ്ലേക്കറിനൊപ്പം ഫ്രാന്‍സിസ് സില്‍വേറിയ, ഫിലിപ്പ് നെറൈ റോഡ്രിഗസ്, വില്‍ഫ്രഡ് ഡിസൂസ, നീല്‍കാന്ത് ഹലാങ്കര്‍ തുടങ്ങിയവരും ബി.ജെ.പി.യിലേക്ക് ചേക്കേറുന്നവരില്‍ ഉള്‍പ്പെടുന്നു. ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിനാകെ 15 എംഎല്‍എമാരാണുള്ളത്. നാല്‍പത്ത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത് വിമതകോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ചേരുന്നതോടെ ബിജെപിയുടെ അംഗസംഖ്യ 27-ആവും. നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്‍മാരുടേയും…

കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ ഭേദഗതി ബില്ലിന് അംഗീകാരം

കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ; പോക്സോ ഭേദഗതി ബില്ലിന് അംഗീകാരം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. കുറ്റക്കാര്‍ക്ക് വധശിക്ഷ നില്‍കാനുള്ള പോക്സോ നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനായി 2012ലാണ് പോക്‌സോ നിയമമുണ്ടാക്കിയത്. ഇതിനോടൊപ്പം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായുള്ള ബില്ലും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ബില്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും. പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കാന്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനം. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസും ഈ കോടതിയില്‍ വിചാരണ ചെയ്യും. 16ാം ലോക്‌സഭയുടെ കാലത്ത് അവതരിപ്പിക്കപ്പെട്ട ഇരു ബില്ലുകളുടെയും കാലാവധി കഴിഞ്ഞതോടെയാണ് കേന്ദ്ര മന്ത്രിസഭ വീണ്ടും അംഗീകാരം നല്‍കിയത്.

തന്റെ പ്രിയ കൂട്ടുകാരികളുടെ ചിത്രം പുറത്ത് വിട്ട് നമിത; മുഖം മറച്ച് നില്‍ക്കുന്നത് മീനാക്ഷിയാണോ എന്ന് ആരാധകര്‍?

തന്റെ പ്രിയ കൂട്ടുകാരികളുടെ ചിത്രം പുറത്ത് വിട്ട് നമിത; മുഖം മറച്ച് നില്‍ക്കുന്നത് മീനാക്ഷിയാണോ എന്ന് ആരാധകര്‍? താരപുത്രിമാരെ പിന്തുടരുന്നത് പാപ്പരാസികളുടെ ഒരു ഹരമാണ്. അതുകൊണ്ട് തന്നെ അവര്‍ ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ മടിച്ചിരിക്കുന്നതും ആരാധകരെ വല്ലാതെ നിരാശരാക്കാറുണ്ട്. എന്നാല്‍ തന്റെ ഉറ്റ ചങ്ങാതികളെ പരിചയപ്പെടുത്തി നടി നമിത പ്രമോദ് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. സംവിധായകന്‍ നാദിര്‍ഷയുടെ മകള്‍ ആയിഷയാണ് നമിതയുടെ കൂടെ ഫോട്ടോയില്‍ കാണുന്ന ഒരാള്‍. എന്നാല്‍ ഫോട്ടോ എടുക്കുന്ന മൂന്നാമത്തെ ആള്‍ മുഖം മറച്ചിരിക്കുകയാണ്.. ഈ പെണ്‍കുട്ടി ആരെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയാണ് ആ മൂന്നാമന്‍ എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ‘നിഴലുകള്‍’… ‘ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍’ എന്ന അടിക്കുറിപ്പോടെയാണ് നമിത ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ആയിഷയ്ക്കൊപ്പമുള്ള മീനാക്ഷിയുടെ ഡബ്സ്മാഷ്…

കരുനാഗപ്പള്ളിയില്‍ 20 കിലോ ചീഞ്ഞ മത്സ്യം പിടികൂടി

കരുനാഗപ്പള്ളിയില്‍ 20 കിലോ ചീഞ്ഞ മത്സ്യം പിടികൂടി കൊല്ലം കരുനാഗപ്പള്ളിയില്‍ വില്‍പ്പനക്കെത്തിച്ച അഴുകിയ മത്സ്യം പിടിച്ചെടുത്തു. കരുനാഗപ്പള്ളി വവ്വാക്കാവ് മാര്‍ക്കറ്റില്‍ നിന്നും നല്ല മത്സ്യത്തോടൊപ്പം കലര്‍ത്തി വില്‍പ്പനക്കെത്തിച്ച 20 കിലോ ചീഞ്ഞ മത്സ്യം കണ്ടെത്തി നശിപ്പിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗവും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മത്സ്യം പിടികൂടിയത്. 20 കിലോ അഴുകിയ മത്തിയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഇതുകൂടാതെ കുലശേഖരം മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് കിലോ തിരണ്ടി വിഭാഗത്തില്‍പ്പെട്ട മത്സ്യവും കണ്ടെത്തി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന കരിമീന്‍ പിടിച്ചെടുത്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു എത്തുന്ന വിലകൂടിയ മത്സ്യങ്ങളിലാണ് അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുകള്‍ കലര്‍ത്തുന്നത്. വിഷമത്സ്യ വില്‍പ്പനയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

ബിക്കിനിയില്‍ ഗ്ലാമറസായി പ്രിയങ്ക ചോപ്ര; അവധി ആഘോഷമാക്കി ദമ്പതികള്‍

ബിക്കിനിയില്‍ ഗ്ലാമറസായി പ്രിയങ്ക ചോപ്ര; അവധി ആഘോഷമാക്കി ദമ്പതികള്‍ പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് ദമ്പതികളുടെ വാര്‍ത്ത ആഘോഷിക്കുകയാണ് മാധ്യമങ്ങള്‍. കാരണം ആരാധകര്‍ക്കായി എന്നും ഇരുവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. വിവാഹ ജീവിത ആഘോഷമാക്കുകയാണ് പ്രിയങ്ക. ഇപ്പോള്‍ നിക്കിനോടൊപ്പം ഇറ്റലിയില്‍ അവധി ആഘോഷിക്കുകയാണ് താരം.മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ഇറ്റാലിയന്‍ അവധി ആഘോഷ ചിത്രങ്ങളാണ്. സ്വിമ്മിങ് പൂളില്‍ സ്വിമ്മിങ് സ്യൂട്ട് ധരിച്ച് കയ്യില്‍ കോക്ക് ടെയിലുമായി കിടക്കുന്ന സ്‌റ്റൈലന്‍ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അവധിക്കാലം നന്നായി ആഘോഷിക്കുകയാണെന്നും ഇത് തന്റെ പ്രിയപ്പെട്ടവന്‍ പകര്‍ത്തിയ ചിത്രമാണെന്നും അടിക്കുറിപ്പായി കുറിച്ചു കൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്. നടിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ആഘോഷങ്ങള്‍ക്ക് ഒരു കുറവും വരുത്താത്ത താരങ്ങളാണ് ഇരുവരും. നിക്കുമായുള്ള വിവാഹത്തിന് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ്…

സിത്താരയുടെ മകള്‍ സായു അഭിനയരംഗത്തേക്ക് !

സിത്താരയുടെ മകള്‍ സായു അഭിനയരംഗത്തേക്ക് ! ഒരുപിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഗായികയാണ് സിത്താര. തന്റെ വ്യത്യസ്ത ശബ്ദം സിനിമയ്ക്ക് നലിയ മുതല്‍ കൂട്ട് തന്നെയായി മാറിയിരുന്നു. ഇപ്പോഴിതാ സിത്തുവിന്റെ മകള്‍ സാവന്‍ ഋതു അമ്മയെ പോലെ പാട്ട് പാടുന്നതിനേക്കാളും മുമ്പെ സിനിമയിലേക്ക് ചുവട് എടുത്ത് വെയ്ക്കുകയാണ്. സിത്താര തന്നെയായിരുന്നു ഇക്കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. സാക്ഷാത്കാരം എന്ന ഹ്രസ്വ ചിത്രത്തിലാണ് സായു അഭിനയിച്ചിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമില്‍ മറ്റൊരു കഥാപാത്രമായി സിത്താരയുടെ ഭര്‍ത്താവ് സജീഷും എത്തുന്നുണ്ട്. ലൊക്കേഷനില്‍ അച്ഛനൊപ്പം എത്തിയപ്പോള്‍ കുഞ്ഞു സായുവും ഹ്രസ്വ ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. അഭിനയിക്കുന്നതിന്റെ സന്തോഷവും ആകാംക്ഷയുമാണ് സായുവിനെന്നും അവള്‍ ഹാപ്പിയാകുമ്പോള്‍ ഞങ്ങളും സന്തോഷിക്കുന്നുവെന്നും സിത്താര തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുന്‍പ് സിത്താരയ്ക്കൊപ്പം നീ മുകിലോ പാടിയ സായുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെമ്പരത്തി സഹായകമാകുന്നത് ഇങ്ങനെ

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെമ്പരത്തി സഹായകമാകുന്നത് ഇങ്ങനെ ചെമ്പരത്തിയെ അങ്ങനെ വില കുറച്ച് കാണരുത്. എന്തെന്നാൽ കാട്ടിലും മേട്ടിലും തഴച്ചുവളരുന്ന ചെമ്പരത്തി മുഖസൗന്ദര്യത്തിനും മുടിക്കും മാത്രമല്ല ഗുണം ചെയ്യുന്നത്. പല ഗുണങ്ങളും ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെമ്പരത്തി പ്രയോഗം ചെയ്തു നോക്കൂ. ചെമ്പരത്തി ചായ ഉണ്ടാക്കി കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. എങ്ങനെ ചെമ്പരത്തി രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു എന്ന് നോക്കാം… വെള്ളം നല്ലതു പോലെ തിളപ്പിച്ച് അതിലേക്ക് ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയിടുക. പിന്നീട് ചെമ്പരത്തി കഷ്ണങ്ങളാക്കി ഇടുക. ശേഷം തീ കെടുത്തി തണുക്കാനായി വെക്കാം. ആവശ്യമെങ്കില്‍ അല്‍പം തേന്‍ മധുരത്തിനായി ചേര്‍ക്കാം. ഇത് അല്‍പാല്‍പമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നു. രക്തസമ്മര്‍ദ്ദം മാത്രമല്ല കൊളസ്ട്രോള്‍ കുറക്കുന്നതിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെമ്പരത്തി. ഇത് രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും കൊളസ്ട്രോള്‍ കുറക്കുകയും ചെയ്യുന്നു.

ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്

ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത് മാഞ്ചസ്റ്റര്‍: അവസാന ഓവര്‍ വരെ കൂട്ടിനെത്തിയ സെമി പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനോടു തോറ്റ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്ത്. 240 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 49.3 ഓവറില്‍ 221 റണ്‍സിന് ഓള്‍ഔട്ടായി. തോല്‍വി 18 റണ്‍സിന്. ഇതോടെ തുടര്‍ച്ചയായ ലോകകപ്പിലും ഇന്ത്യ സെമിയില്‍ പുറത്തായി. ന്യൂസീലന്‍ഡ് ആകട്ടെ, തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിനും യോഗ്യത നേടി. രവീന്ദ്ര ജഡേജയും മഹേന്ദ്ര സിങ് ധോണിയും അവസാനം വരെ പോരാടുകയായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂട്ടത്തോടെ പുറത്തായതോടെ തോല്‍വി ഉറപ്പിച്ച ഇന്ത്യയ്ക്ക്, ഏഴാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി മഹേന്ദ്രസിങ് ധോണി രവീന്ദ്ര ജഡേജ സഖ്യം മോഹം നല്‍കിയാണ്. എന്നാല്‍, അവസാന ഓവറുകളില്‍ കൂടിക്കൂടി വന്ന ഉയര്‍ന്ന റണ്‍റേറ്റിന്റെ സമ്മര്‍ദ്ദത്തില്‍ ഇരുവരും വമ്പനടികള്‍ക്കു ശ്രമിച്ചു പുറത്തായി. ജഡേജ 59 പന്തില്‍ 77 റണ്‍സും…