രുചിയിലും ​ഗുണത്തിലും മുന്നിൽ വാഴയിലയിൽ പൊള്ളിച്ച കരിമീൻ

രുചിയിലും ​ഗുണത്തിലും മുന്നിൽ വാഴയിലയിൽ പൊള്ളിച്ച കരിമീൻ മലയാളികളുടെ പ്രിയ വിഭവമാണ് കരിമീൻ, പൊരിച്ചെടുത്തൽ കരിമീനിനോളം രുചിയുള്ള ഒരു മൽസ്യം ഇല്ലെന്നു തന്നെ പറയാം. അപ്പോൾ കരിമീൻ വാഴയിലയിൽ പൊളിച്ചാലോ…? സംഗതി അടിപൊളി തന്നെ. രുചിയൽ മാത്രമല്ല ​ഗുണത്തിലുംമുന്നിലാണ് ഈ കിടിലൻ കരിമാൻ ഫ്രൈ. ഗരം മസാല, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കരിമീൻ ആദ്യം ഫ്രൈ ചെയ്‌ത്‌ എടുക്കുക. ശേഷം ഈ മീൻ വാങ്ങി വെക്കുക. ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ നന്നായി ചതയ്ക്കുക. മറ്റൊരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഈ കൂട്ടുകൾ ചേർത്ത് ചെറുതീയിൽ വഴറ്റുക. അതിനുശേഷം വാട്ടിയ വാഴയിലയിൽ വഴറ്റിയ കൂട്ട് ഇതിലിടുക. അതിലേക്ക് ഫ്രൈ ചെയ്ത കരിമീൻ വെയ്ക്കുക. കരീമീന് മുകളിൽ വീണ്ടും കൂട്ട് ചേർക്കുക. വാഴയിലയിൽ പൊതിഞ്ഞ് വാഴനാരിനാൽ കെട്ടുക. എന്നിട്ട് ഫ്രൈ പാനിൽ…

ക്ലാസ് മുറിയിലെ ഫാന്‍ തകര്‍ന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

ക്ലാസ് മുറിയിലെ ഫാന്‍ തകര്‍ന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക് ദില്ലിയില്‍ ക്ലാസ് മുറിയിലെ ഫാന്‍ തകര്‍ന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സാരമായ പരിക്ക്. ദില്ലി ത്രിലോക് പുരിയിലെ സര്‍വോദയ ബാല വിദ്യാലയത്തിലാണ് സംഭവം. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷിന്റെ തലയിലാണ് ക്ലാസ് മുറിയിലെ ഫാന്‍ വീണത്. തലയില്‍ പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹര്‍ഷിനൊപ്പം അദ്ധ്യാപകനോ സ്‌കൂള്‍ പ്രിന്‍സിപ്പളോ ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ അമ്മാവന്‍ കുറ്റപ്പെടുത്തി. കുട്ടിയെ ആദ്യം ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലേക്കും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഗുരു തേജ് ബഹദൂര്‍ ആശുപത്രിയിലേക്കും മാറ്റി.

‘അതെന്റെ അമൂല്യ നിധിയാണ്’…അഭ്യര്‍ത്ഥനയുമായി ഷെയ്ന്‍ നിഗം

‘അതെന്റെ അമൂല്യ നിധിയാണ്’…അഭ്യര്‍ത്ഥനയുമായി ഷെയ്ന്‍ നിഗം മലയാളത്തില്‍ മികച്ച സിനിമകള്‍ നല്‍കി പ്രേക്ഷക മനസില്‍ മിന്നും താരമായി മാറിയ യുവനടനാണ് ഷെയ്ന്‍ നിഗം. എന്നാല്‍ അഭിനയത്തില്‍ യാതൊരു തരത്തിലുള്ള കളങ്കവുമില്ലാതെ റിയലിസ്റ്റിക്കായി അഭിനയിച്ച് ജീവിക്കുകയാണ് താരം ചെയ്യുന്നത്. യുവാക്കളുടെ ഹരമായ ഷെയ്ന്‍ ലാളിത്യത്തിന് ഉടമയാണ്. ഷെയ്ന്‍ നായകനായി ഒടുവില്‍ തിയേറ്ററിലെത്തിയ ഇഷ്‌ക് എന്ന ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം. ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നാണ് നടന്റെ ആവശ്യം. ഒരു വാച്ചല്ലേ, അത് പോയാല്‍ സിനിമാ താരത്തിന് ഒരു വാച്ച് പകരം വാങ്ങാന്‍ കുറേ കാശില്ലേയെന്നൊക്കെ പലരും ചോദിക്കാം. എന്നാല്‍ ആ ചോദ്യങ്ങള്‍ക്കൊക്കെ താരത്തിന്റെ മറുപടി ഇതാണ്. അതെന്റെ എല്ലാമെന്നാണ് ഷെയ്ന്റെ അഭിപ്രായം. വാപ്പച്ചി അബി ഗള്‍ഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നല്‍കിയ വാച്ചാണ് താരത്തിന്റെ…

രണ്ട് കുഞ്ഞുങ്ങളെ ഒക്കത്ത് ഇരുത്തി ദുല്‍ഖര്‍; കുഞ്ഞ് മറിയത്തിനൊപ്പമുള്ളത് ആരെന്ന് ആരാധകര്‍

രണ്ട് കുഞ്ഞുങ്ങളെ ഒക്കത്ത് ഇരുത്തി ദുല്‍ഖര്‍; കുഞ്ഞ് മറിയത്തിനൊപ്പമുള്ളത് ആരെന്ന് ആരാധകര്‍ സെലിബ്രിറ്റിസിന്റെ കുട്ടികള്‍ക്ക് ആരാധകര്‍ ഉണ്ടായകുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ ദുല്‍ഖറിന്റെ മകള്‍ മറിയത്തിന് ആരാധകരുടെ പൊടിപൂരമാണ്. പോകുന്ന ഇടത്തെല്ലാം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നത് കുഞ്ഞോമനയുടെ ചിത്രമാണ്. താരത്തിനൊപ്പം പങ്കുവെയ്ക്കുന്ന മറിയത്തിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് കിട്ടുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ദുല്‍ഖറിന്റെ ചിത്രം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം കുറച്ച് പഴയ ചിത്രമാണ്. രണ്ട് കുട്ടികളെ ഒക്കത്ത് വച്ചിരിക്കുകയാണ് ദുല്‍ഖര്‍. അതില്‍ ഒരാള്‍ മറിയമാണെന്ന് ആരാധകര്‍ കണ്ടുപിടിച്ച് കഴിഞ്ഞു. മറിയത്തിന്റെ കൂടെ ഇരിക്കുന്ന കുഞ്ഞ് ആരാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. കുഞ്ഞ് മറിയത്തിന്റെ സുഹൃത്താണെന്നാണ് ചില ആരാധകരുടെ കണ്ടത്തല്‍.

കാജല്‍ അഗര്‍വാള്‍ ഇനി ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു..?

കാജല്‍ അഗര്‍വാള്‍ ഇനി ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു..? നടി കാജല്‍ അഗര്‍വാള്‍ സിനിമാ രംഗത്ത് തിളങ്ങി നില്‍ക്കുന്ന ഒരു താരമാണ്. തമിഴിലും തെലുങ്കിലും മികച്ച പ്രകടനം ഒരു പോലെ കാഴ്ച വെയ്ക്കുന്ന നടി കൂടിയാണ് കാജല്‍. ഇപ്പോള്‍ നടി കമല്‍ഹാസനൊപ്പം ഇന്ത്യന്‍ 2വിലും പാരിസ് പാരിസ് പിന്നെ ടോളിവുഡ് ചിത്രമായ പൈപ്പ്‌ലൈന്‍ എന്നിവ കാജല്‍ അഗര്‍വാള്‍ ചെയ്ത് കൊണ്ടിരിക്കുന്ന സിനിമയാണ്. എന്നാല്‍ ഇപ്പോള്‍ നടി അടുത്ത അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ കാജല്‍ അഗര്‍വാളിനെ ഒരു ഹോളിവുഡ് സിനിമയില്‍ നായികാ വേഷത്തിനായി സമീപിച്ചിട്ടുണ്ടെന്നും ഉടന്‍ ആരംഭിക്കുന്ന പ്രോജക്ട് നടി ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇംഗ്ലീഷ്-തെലുങ്ക് ഭാഷകളിലായി എത്തുന്ന സിനിമ തെലുങ്ക് നടന്‍ വിഷ്ണു മഞ്ചുവിന്റെ വിഎംആര്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കും. മാത്രമല്ല കാജല്‍ ആഗര്‍വാളിന്റെ ഇതിന് മുമ്പുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും തികച്ചു…

കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. കൊല്ലം കൊട്ടാരക്കരയില്‍ ഓടനാവട്ടം വാപ്പാലയിലാണ് സംഭവം. ബിനുവിന്റെ വീടാണ് തകര്‍ന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടാകുമ്പോള്‍ വീട്ടില്‍ ആളില്ലായിരുന്നു. ഇതിനാല്‍ വന്‍ അപകടം ഒഴിവായി. ഇക്കഴിഞ്ഞ ജൂണ്‍ 20ന് എത്തിച്ച പുതിയ സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇത് ഉപയോഗിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. റവന്യൂ-പൊലീസ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.

അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്തു, പിന്നീട് കുടുംബത്തില്‍ നിന്ന് പുറത്തായി ; കക്ഷി അമ്മിണിപ്പിള്ളയിലെ നായിക മനസ്സ്തുറക്കുന്നു

അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്തു, പിന്നീട് കുടുംബത്തില്‍ നിന്ന് പുറത്തായി ; കക്ഷി അമ്മിണിപ്പിള്ളയിലെ നായിക മനസ്സ്തുറക്കുന്നു ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സിനിമയില്‍ ശ്രദ്ധ നേടിയ താരമായിരുന്നു കാന്തി ശിവദാസന്‍ എന്ന കഥാപാത്രം. ഫറ ഷിബ്‌ല ആയിരുന്നു കാന്തിയായി വേഷമിട്ടിരുന്നത്. ചിത്രത്തിന് വേണ്ടി വണ്ണം കൂട്ടിയതും മെയ്‌ക്കോവറും വാര്‍ത്തയായിരുന്നു. എന്നാല്‍ തന്റെ ജീവിതം മാറ്റിമറിച്ച സാഹചര്യത്തെ കുറിച്ച സംസാരിക്കുകയായിരുന്നു ഷിബ്‌ല. മലപ്പുറം സ്വദേശിയായ താന്‍. വീട്ടുകാരുടെ അനുവാദമില്ലാതെ അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്തു. ഇതോടെ വീട്ടില്‍ ചെറിയ പ്രശ്‌നം ഉണ്ടായി. എന്റെ കുടുംബത്തിന്റെ കാഴ്ചപ്പാടിന് വിപരീതമായിരുന്നു എന്റെ തീരുമാനം. എന്നാല്‍ അവര്‍ എന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല. പക്ഷെ പിന്നീട് എന്നെ കുടുംബത്തിലേയ്ക്ക് ഉള്‍ക്കൊളളനും അവര്‍ തയ്യാറായിരുന്നില്ല താന്‍ വിളിക്കുമ്പോള്‍ അവര്‍ ഫോണ്‍…

കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി മരക്കടവ് സ്വദേശി ചുളുഗോഡ് എങ്കിട്ടന്‍ (55) എന്നയാളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കര്‍ഷകന്റെ ആത്മഹത്യയ്ക്ക് കാരണം കടബാധ്യതയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. എങ്കിട്ടന് മൂന്നുലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴ കുറവായതിനാല്‍ കടമെടുത്തു വിതച്ച കൃഷി നശിച്ചതില്‍ ഇയാള്‍ നിരാശനായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വിക്രം പ്രശസ്ത നടനുമൊത്തുള്ള ഹോളിവുഡ് ചിത്രം നിരസിച്ചു; കാരണം..?

വിക്രം പ്രശസ്ത നടനുമൊത്തുള്ള ഹോളിവുഡ് ചിത്രം നിരസിച്ചു; കാരണം..? കമല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന തമിഴ് ഹീറോ ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രം കദരം കൊണ്ടന്‍ ജൂലൈ 19ന് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. അതിനുള്ള തിരക്കേറിയ പ്രെമോഷണല്‍ ഷെഡ്യൂളിലാണ് അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ പ്രശസ്ത നടന്‍ കീനു റീവ്‌സ് ഒത്തുള്ള ഹോളിവുഡ് ചിത്രം അടുത്തിടെ നിരസിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോള്‍ അത് നിരസിച്ചതിനുള്ള കാരണം തുറന്ന്പറയുകയാണ് ഹീറോ വിക്രം. ചിത്രത്തില്‍ ചെറിയ വേഷം മാത്രമെ ചെയ്യാനുള്ളൂവെന്നായിരുന്നു താരത്തിന്റെ മറുപടി. മാത്രമല്ല ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന് ലിയോനാര്‍ഡോ ഡികാപ്രിയോ, ടോബി മാഗ്വെയര്‍ എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച ‘ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി’ എന്നീ ചിത്രത്തില്‍ നിസ്സാര വേഷം മാത്രം ഉണ്ടായിരുന്നത്. ഇത് ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോളിവുഡ് ചെറിയ വേഷങ്ങള്‍ നല്‍കി വലിയ മാര്‍ക്കറ്റിങ് ഉണ്ടാക്കുന്നു.…

ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി സ്പൈസ് ജെറ്റ് ജീവനക്കാരന്‍ മരിച്ചു

ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി സ്പൈസ് ജെറ്റ് ജീവനക്കാരന്‍ മരിച്ചു വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ സ്പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം. രോഹിത് വീരേന്ദ്ര പാണ്ഡെ (26) എന്ന യുവാവാണ് മരിച്ചത്. കാല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വിമാനത്തില്‍ പരിശോധനകള്‍ നടത്തുന്നതിനിടെ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങിയാണ് യുവാവ് മരിച്ചത്. പരിശോധനകള്‍ക്കിടെ ഹൈഡ്രോളിക് പ്രഷര്‍ കാരണം വാതില്‍ അടഞ്ഞുപോയതാണ് അപകടകാരണം. വിമാനത്താവളത്തിലെ അഗ്‌നിശമന വിഭാഗം എത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.