ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു ടിക് ടോക്കിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയില്‍ ദുലാപള്ളി തടാകത്തില്‍ നരസിംഹ എന്ന് പേരുള്ള യുവാവാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. ടിക് ടോക്കിലേക്കുള്ള വീഡിയോയ്ക്ക് വേണ്ടി പ്രശാന്ത് എന്ന സുഹൃത്തിനൊപ്പം വെള്ളത്തില്‍ നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍. ശേഷം നരസിംഹ ഒറ്റയ്ക്ക് വീഡിയോ എടുക്കാന്‍ നിന്നപ്പോള്‍ കാല്‍ വഴുതിയാണ് അപകടമുണ്ടായത്. ഈ സമയം സുഹൃത്ത് ദൂരെ നിന്നും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വ്യാഴായ്ച്ച പോലീസ് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ചരക്കു ലോറിയിടിച്ചു പരിക്കേറ്റ കാട്ടാന ചരിഞ്ഞു

ചരക്കു ലോറിയിടിച്ചു പരിക്കേറ്റ കാട്ടാന ചരിഞ്ഞു വയനാട്ടില്‍ ചരക്കുലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വനം വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയവേയാണ് ആന ചരിഞ്ഞത്. ഇന്ന് വൈകീട്ട് ഉള്‍വനത്തില്‍ വച്ചാണ് ആന ചെരിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാട്ടാന ചരിഞ്ഞിടത്ത് ആനക്കൂട്ടമുള്ളതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് പൊന്‍കുഴിയില്‍ വച്ചാണ് കാട്ടാനയെ ലോറിയിടിച്ചത്. വലതുമുന്‍കാലിനും വാരിയെല്ലിനും പരിക്കേറ്റ ആന ഒരു കിലോമീറ്റര്‍ അപ്പുറം വനത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. ചുറ്റുംകൂടിയ ആനകളെ കുംകി ആനകളെ എത്തിച്ച് തുരത്തിയ ശേഷമാണ് മയക്കുവെടി വച്ച് പരിക്കേറ്റ ആനയ്ക്ക് ചികിത്സ നല്‍കിയത്. അപകടമുണ്ടാക്കിയ ലോറിയും ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി ഷമീജും പോലീസ് കസ്റ്റഡിയിലാണ്. വന്യമൃഗ വേട്ടയ്ക്ക് ഡ്രൈവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാന രക്ഷപെടാന്‍ 50 ശതമാനം സാധ്യത മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

എനിക്ക് ബ്രെയ്ന്‍ ട്യൂമറാണ്; മരിക്കുന്നതിന് മുന്‍പ് ഈ ചിത്രം പുറത്തിറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു

എനിക്ക് ബ്രെയ്ന്‍ ട്യൂമറാണ്; മരിക്കുന്നതിന് മുന്‍പ് ഈ ചിത്രം പുറത്തിറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു ഹൃത്വിക് റോഷന്‍ പ്രധാനവേഷത്തില്‍ എത്തിയ സൂപ്പര്‍ 30 തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അനന്തകുമാര്‍ എന്ന മനുഷ്യന്‍ പാവപ്പെട്ട കുട്ടികളെ തന്റെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസിലൂടെ വിജയത്തിലേക്ക് നയിച്ച യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് അനന്തകുമാര്‍. ബ്രെയിന്‍ ട്യൂമര്‍ ആണെന്നും ചികിത്സ നടക്കുകയാണെന്നുമാണ് ആനന്ദ് കുമാര്‍ പറയുന്നത്. ജീവിച്ചിരിക്കുന്ന സമയത്തുതന്നെ സിനിമ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമ പെട്ടെന്ന് പൂര്‍ത്തിയാകണമെന്നും ആഗ്രഹിച്ചിരുന്നു. മരണം എന്നായിരിക്കും എന്ന് പറയാനാകില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ എന്റെ ജീവചരിത്ര സിനിമ വരണമെന്ന് ആഗ്രഹിച്ചിരുന്നു- ആനന്ദ് കുമാര്‍ പറയുന്നു. 2014ല്‍ ഒരു ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടപ്പോഴാണ് ഞാന്‍ ആശുപത്രിയില്‍ പോയതും ടെസ്റ്റുകള്‍ ചെയ്തതും. ചെവിക്കും തലച്ചോറിനുമിടയിലുള്ള ഒരു…

നടുറോഡില്‍ കാര്‍ നിര്‍ത്തി അയാളെന്നെ തള്ളിയിറക്കി, പിന്നാലെ ഭീഷണിയും; വെളിപ്പെടുത്തി നടി

നടുറോഡില്‍ കാര്‍ നിര്‍ത്തി അയാളെന്നെ തള്ളിയിറക്കി, പിന്നാലെ ഭീഷണിയും; വെളിപ്പെടുത്തി നടി ബംഗാളി നടി സ്വാസ്തിക ദത്തയ്ക്ക് യൂബര്‍ ഡ്രൈവറില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്ന്പറഞ്ഞിരുന്നു. ഡ്രൈവര്‍ തന്നെ കാറില്‍ നിന്ന് ബലമായി നടുറോഡില്‍ ഇറക്കിവിടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ നടിയോട് മോശമായി പെരുമാറിയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വാസ്തികയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ബുധനാഴ്ച കൊല്‍ക്കത്തയില്‍ വെച്ചാണ് നടിയ്ക്ക് ദുരനുഭവം ഉണ്ടായത്. ഷൂട്ടിങ്ങിനായി സ്റ്റുഡിയോയിലേക്ക് പോകാനാന്‍ താരം യൂബര്‍ ടാക്‌സി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഡ്രൈവര്‍ പാതിവഴിയില്‍ വണ്ടി നിര്‍ത്തുകയും ബലം പ്രയോഗിച്ച് വണ്ടിയില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നു. ജംഷദ് എന്നു പേരുള്ള ഡ്രൈവറുടെ ഫോട്ടോയും ഫോണ്‍ നമ്പറും കാറിന്റെ നമ്പര്‍ പ്ലേറ്റും സഹിതമാണ് നടിയുടെ കുറിപ്പ്. ‘നടുറോഡില്‍ കാര്‍ നിര്‍ത്തി ആപ്പില്‍ ട്രിപ് ക്യാന്‍സല്‍…

മഞ്ജുവിന്റെ പ്രിയ ആരാധിക ഇനി ഓര്‍മ്മ; ഗായികയും അഭിനേത്രിയുമായ ബീഗം റാബിയ അന്തരിച്ചു

മഞ്ജുവിന്റെ പ്രിയ ആരാധിക ഇനി ഓര്‍മ്മ; ഗായികയും അഭിനേത്രിയുമായ ബീഗം റാബിയ അന്തരിച്ചു ഗായികയും അഭിനേത്രിയും ആകാശവാണി ആര്‍ടിസ്റ്റുമായിരുന്ന ബീഗം റാബിയ അന്തരിച്ചു. കെ.ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെ പഴയകാലത്ത് നാടകവേദികളില്‍ സജീവമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കാതിന് ഇമ്പമേകുന്ന സ്വരമാധുര്യം കൊണ്ട് എന്നും അമ്പരപ്പിച്ചിരുന്ന ബീഗം റാബിയ കെ ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെയാണ് കോഴിക്കോടന്‍ നാടകവേദികളില്‍ സജീവമാകുന്നത്. രാമുകാര്യാട്ടിന്റെ ചെമ്മീന്‍ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ ലോകം അറിയുന്ന അഭിനേത്രിയാകുമായിരുന്നു ബീഗം റാബിയ പക്ഷെ ആ അവസരം നിഷേധിച്ചു. കോഴിക്കോടെത്തിയ മഞ്ജു വാര്യരരുമായുള്ള റാബിയയുടെ കൂടിക്കാഴ്ച വാര്‍ത്തയായിരുന്നു. മഞ്ജുവിന്റെ കടുത്ത ആരാധിക കൂടിയായ റാബിയയുടെ സിനിമാ പ്രവേശനത്തിനും ഈ വാര്‍ത്ത മുതല്‍ക്കൂട്ടായി.. അങ്ങനെ പന്തെന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ വേണ്ടെന്ന് വെച്ച വെള്ളിത്തിരയിലേക്ക് അവരെത്തി.17ാം വയസ്സില്‍ കോഴിക്കോട് ആകാശവാണിയില്‍ ആര്‍ടിസ്റ്റായെത്തിയ റാബിയ ഈയടുത്ത…

ധോണിയുടെ വിരമിക്കല്‍; മത്സര ശേഷം പ്രതികരണവുമായി വിരാട് കോഹ്‌ലി

ധോണിയുടെ വിരമിക്കല്‍; മത്സര ശേഷം പ്രതികരണവുമായി വിരാട് കോഹ്‌ലി ന്യൂസീലാന്‍ഡിനെതിരായ മത്സരത്തോടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തിലൊരു തീര്‍പ്പ് പറയേണ്ടത് ധോണി തന്നെയാണ്. എന്നാല്‍ വ്യക്തമായ മറുപടി ഇതുവരെ ധോണി നല്‍കിയിട്ടില്ല. അതിനാല്‍ ടീം അംഗങ്ങള്‍ക്കിടയില്‍ തന്നെ ധാരണയില്ല. ഇന്നലെ മത്സര ശേഷം നടന്ന പത്രസമ്മേളനത്തിലും ധോണിയുടെ ഭാവിയെപ്പറ്റി ചോദ്യം വന്നു. പക്ഷേ നായകന്‍ കോഹ്‌ലി പറഞ്ഞത്, ഭാവികാര്യങ്ങളെപ്പറ്റി ധോണി ഒന്നും പറഞ്ഞിട്ടില്ലെന്നാണ്. ലോകകപ്പിനുശേഷം ഇന്ത്യയുടെ വിന്‍ഡീസ് പര്യടനമാണ്, ധോണിയുടെ ഭാവി പരിപാടികളെക്കുറിച്ച് പലകാര്യങ്ങളും പുറത്തുവരുന്നുണ്ട്. അദ്ദേഹം ഇതേക്കുറിച്ച് താങ്കളോടോ ടീമിനോടോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ഭാവികാര്യങ്ങളെക്കുറിച്ച് ധോണി ഒന്നും പറഞ്ഞിട്ടില്ലെന്ന കോഹ്‌ലിയുടെ മറുപടി. വിന്‍ഡീസ് പരമ്പരക്കുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കും.

ഗര്‍ഭിണിയാണെന്നറിയാതെ ഞാനന്ന് അത്രയും സിഗരറ്റുകള്‍ വലിച്ചു തീര്‍ത്തിട്ടുണ്ട്; സോണിയ

ഗര്‍ഭിണിയാണെന്നറിയാതെ ഞാനന്ന് അത്രയും സിഗരറ്റുകള്‍ വലിച്ചു തീര്‍ത്തിട്ടുണ്ട്; ആലിയയുടെ അമ്മ 1993ല്‍ പുറത്തിറങ്ങിയ ഗുംറ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരിന്നുവെന്നും അതറിയാതെ ഒരുപാട് സിഗരറ്റ് വലിച്ചിട്ടുണ്ടെന്നും പറയുകയാണ് എണ്‍പതുകളില്‍ ബോളിവുഡില്‍ തിളങ്ങിയ നടി സോണി റസ്ദാന്‍. ട്വിറ്ററിലൂടെയാണ് മുന്‍കാല ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി കുറിച്ചത്. നടി ആലിയ ഭട്ടിന്റെ അമ്മയാണ് സോണി റസ്ദാന്‍. ഗുംറയിലേത് എനിക്കേറ്റവും പ്രശംസ നേടിത്തന്ന റോളാണ്. എന്റെ പ്രിയപ്പെട്ട സിനിമകളിലൊന്നുമാണ്. പകരം വെയ്ക്കാനില്ലാത്ത നടിയാണ് ശ്രീദേവി. അവര്‍ക്കൊപ്പം അഭിനയിക്കാനായി എന്നത് സന്തോഷം തരുന്നു. മനസില്‍ സൂക്ഷിക്കുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്. അന്ന് ഞാന്‍ ഗര്‍ഭിണിയായിരുന്നു. എന്റെയുള്ളില്‍ ആലിയ ഉണ്ടെന്നതറിയാതെയാണ് ഞാനന്ന് അത്രയും സിഗരറ്റുകള്‍ വലിച്ചുതീര്‍ത്തത്. ചിത്രത്തില്‍ ജയിലില്‍ കഴിയുന്ന കുറ്റവാളിയായാണ് സോണി അഭിനയിച്ചത്. സഞ്ജയ് ദത്തിനും ശ്രീദേവിക്കുമൊപ്പം സോണി അഭിനയിച്ച ചിത്രമായിരുന്നു.

പുന:പരിശോധന ഹര്‍ജിയും തള്ളി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കണം

പുന:പരിശോധന ഹര്‍ജിയും തള്ളി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കണം മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനെതിരായി സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. നാല് ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ പുന:പരിശോധനാഹര്‍ജികളാണ് തള്ളിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റേതാണ് വിധി. തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കാന്‍ മേയ് എട്ടിനാണ് ബെഞ്ച് ഉത്തരവിട്ടത്. പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന ഫ്‌ലാറ്റുടമകളുടെ ആവശ്യം അരുണ്‍മിശ്രയുടെ ബെഞ്ച് തന്നെ മേയ് 22ന് തള്ളിയിരുന്നു. നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമുള്ള തീരദേശ നിയന്ത്രണ മേഖല -3ല്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ഫ്ളാറ്റുകള്‍. കേരള തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെ മരട് പഞ്ചായത്ത് 2006-07 ല്‍ നിര്‍മ്മാണാനുമതി നല്‍കുകയായിരുന്നു.

എറണാകുളത്ത് ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

എറണാകുളത്ത് ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. എറണാകുളം പള്ളുരുത്തിയിലാണ് സംഭവം. പള്ളുരുത്തിയില്‍ സാഗരന്റെ ഭാര്യ മനോരമയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊലപാതകത്തിന് ശേഷം സാഗരന്‍ പൊലീസില്‍ കീഴടങ്ങിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ തോറ്റതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ തോറ്റതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ ഇന്ത്യന്‍ ടീം തോറ്റതില്‍ മനംനൊന്ത് യുവാവിന്റെ ആത്മഹത്യാശ്രമം. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലെ യുവാവാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ത്യന്‍ ടീം തോറ്റതിന് പിന്നാലെ യുവാവ് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് അബോധവാസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ആരോഗ്യനില വീണ്ടെടുത്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനോട് ആണ് ഇന്ത്യ തോറ്റത്. 18 റണ്‍സിനാണ് ഇന്ത്യ തോറ്റ് പുറത്തായത്.