ഏഴ് മാസം ഗര്‍ഭിണിയായ എമി വിവാഹ ഒരുക്കങ്ങള്‍ക്കായി വെനീസിലേക്ക് പറക്കുന്നു

ഏഴ് മാസം ഗര്‍ഭിണിയായ എമി വിവാഹ ഒരുക്കങ്ങള്‍ക്കായി വെനീസിലേക്ക് പറക്കുന്നു കരിയറില്‍ നിന്നെല്ലാം വിട്ട് നിന്ന് ഗര്‍ഭകാലം ആസ്വദിക്കുകയാണ് നടി എമി ജാക്‌സണ്‍. താരം തന്റെ നിറവയറുമായി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ എമി ഇപ്പോള്‍ വിവാഹത്തിന്റെ ഒരുക്കത്തിലാണെന്നാണ് വാര്‍ത്തകള്‍. തന്റെ ബിസിനസ്സുകാരനായ കാമുകന്‍ ജോര്‍ജ് പനയോട്ടോയുമായി വിവാഹ നിശ്ചയം നടത്തിയ എമി കുഞ്ഞു ജനിച്ച ശേഷമെ വിവാഹം നടത്തുന്നുള്ളൂവെന്നാണ് ആദ്യം വാര്‍ത്ത വന്നത്. എന്നാല്‍ ഇരുവരും ഇപ്പോള്‍ വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായി എമി പറയുന്നു. ഏഴ് മാസം ഗര്‍ഭിണിയായ എമി കാമുകനൊത്ത് വെനീസിലേക്ക് പറക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരുക്കുവാനായാണ് പോകുന്നതെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ എമി പറഞ്ഞിരിക്കുന്നത്. മാത്രമല്ല വെനിസിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റിന്റെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

മുംബൈയില്‍ മൂന്നു വയസ്സുകാരന്‍ ഓവു ചാലില്‍ വീണു; തിരച്ചില്‍ തുടരുന്നു

മുംബൈയില്‍ മൂന്നു വയസ്സുകാരന്‍ ഓവു ചാലില്‍ വീണു; തിരച്ചില്‍ തുടരുന്നു മുംബൈ അംബേദ്കര്‍ നഗറില്‍ മൂന്നു വയസ്സുകാരന്‍ ഓവുചാലില്‍ വീണു. ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. റോഡിലേയ്ക്ക് ഇറങ്ങാന്‍ ശ്രമിച്ച കുട്ടി കാല്‍വഴുതി ഓവുചാലിലേയ്ക്ക് വീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാടെയാണ് സംഭവം വ്യക്തമാകുന്നത്. കുട്ടിക്കായി മുംബൈ ഫയര്‍ ബ്രിഗേഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെയും സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്.

തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകളിലും ഭക്ഷണം പാചകം ചെയ്യുന്നതെന്നും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തലസ്ഥാനത്തെ പല ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി. ആറു സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, മത്സ്യം, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ എണ്ണ, തൈര്, മയൊണൈസ് എന്നിവ വീണ്ടും ഉപയോഗിക്കുന്നതിനായി ഫ്രീസറിലും മറ്റും സൂക്ഷിച്ചതടക്കം ഹെല്‍ത്ത് സ്‌ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലുകളുടെ അടുക്കളകളിലും പരിസരത്തും മാലിന്യമ കുമിഞ്ഞ് കൂടികിടക്കുന്നതും കണ്ടെത്തി. ഇത്തരം ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

മാട്രിമോണിയല്‍ ചിത്രം പങ്കുവെച്ച് താരം; നിരാശയോടെ ആരാധകര്‍

മാട്രിമോണിയല്‍ ചിത്രം പങ്കുവെച്ച് താരം; നിരാശയോടെ ആരാധകര്‍ നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ അഹാന കൃഷ്ണ സിനിമ മേഖലയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ്. 2014ല്‍ രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തിനു ശേഷം നിവിന്‍ പോളി നായകനായെത്തിയ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തില്‍ നായകന്റെ അനിയത്തി വേഷമാണ് ചെയ്തത്. അതും ഒരിടവേളയ്ക്ക് ശേഷമായിരുന്നു. ഇപ്പോള്‍ ടൊവീനോ ചിത്രമായ ലൂക്കയിലും എത്തി, നായികയായി. ഒപ്പം ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന വമ്ബന്‍ ചിത്രം ‘പതിനെട്ടാം പടി’യില്‍ ചെറുതല്ലാത്ത മറ്റൊരു വേഷവും കൈകാര്യം ചെയ്തു. രണ്ട് ചിത്രങ്ങള്‍ ഒരാഴ്ച്ചത്തെ ഇടവേളയില്‍ പ്രേക്ഷകരിലെത്തിയതിന്റെ ത്രില്ലില്‍ കൂടിയാണ് താരം. ഇതിനിടയില്‍ അഹാന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്. മാട്രിമോണി അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക്ചര്‍ എന്ന കുറിപ്പോടെയാണ് അഹാന ചിത്രം പങ്കുവെച്ചത്. അഹാനയുടെ ചിത്രത്തിന് താഴെ സെലിബ്രിറ്റകളടക്കം ഒട്ടനവധി…

ചാക്കോച്ചന്റെ കുഞ്ഞ് ഇസഹാക്കിനെ കാണാന്‍ ജയസൂര്യയും കുടുംബവും; ചിത്രം പങ്കുവെച്ച് പ്രിയ

ചാക്കോച്ചന്റെ കുഞ്ഞ് ഇസഹാക്കിനെ കാണാന്‍ ജയസൂര്യയും കുടുംബവും; ചിത്രം പങ്കുവെച്ച് പ്രിയ നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞോമനയെ ലാളിക്കുന്ന തിരക്കിലാണ് ചാക്കോച്ചനും ഭാര്യ പ്രിയയും. മാത്രമല്ല കുഞ്ഞിനെ കാണാന്‍ സെലിബ്രിറ്റികളുടെ തിരക്കുമാണ്. നമ്മുടെ ആരാധകരും ഒട്ടും മോശമല്ല. ഇപ്പോഴിതാ കുഞ്ഞ് ഇസയെ കാണാനെത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യയും കുടുംബവും. ജയസൂര്യയ്ക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഭാര്യ പ്രിയയാണ്. ജയസൂര്യ, ഭാര്യ സരിത, മക്കളായ വേദ, അദ്വൈത്, സരിതയുടെ അമ്മ എന്നിവരാണ് പ്രിയയെയും കുഞ്ഞിനേയും കൂടാതെ ചിത്രത്തില്‍ ഉള്ളത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് ഗംഭീരമായി നടന്നത്. അതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരാധകരും അതിന്റെ സന്തോഷത്തിലാണ്.

എയര്‍പോര്‍ട്ടില്‍ മകളെ നെഞ്ചോട് ചേര്‍ത്ത് നിലത്ത് ഉറങ്ങുന്ന ടൊവിനോ; ചിത്രം വൈറല്‍

എയര്‍പോര്‍ട്ടില്‍ മകളെ നെഞ്ചോട് ചേര്‍ത്ത് നിലത്ത് ഉറങ്ങുന്ന ടൊവിനോ; ചിത്രം വൈറല്‍ യുവാക്കളുടെ ഹരമായ ടൊവിനോയ്ക്ക് വലിയ നടനാണെന്ന ജാഡയൊന്നും താരത്തിന് ഇല്ല. അതിന് പല ഉദാഹരണങ്ങളും നമ്മള്‍ കണ്ടതാണ്. അത്തരത്തില്‍ വിമാനത്താവളത്തില്‍ ഒരു മൂലയ്ക്ക് തന്റെ മകളെയും ഭാര്യയെയും ചേര്‍ത്ത് പിടിച്ച് തറയില്‍ ഉറങ്ങുന്ന നടന്‍ ടൊവിനോ തോമസിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകള്‍ നെഞ്ചില്‍ ഉറങ്ങുമ്പോള്‍ ഭാര്യ ടൊവിനോയുടെ കൈയ്യില്‍ തല ചായ്ച്ച് ഉറങ്ങുകയാണ് ചെയ്യുന്നത്. അപൂര്‍വ്വ കാഴ്ച പകര്‍ത്തിയതും ഷെയര്‍ ചെയ്തതും സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്. ടൊവിനോയ്‌ക്കൊപ്പം നടി സംയുക്തയും മറ്റ് അണിയറ പ്രവര്‍ത്തകരുമുണ്ട്. ലേ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രമാണ് വൈറലാകുന്നത്. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഫോട്ടോയിലുള്ളത്. കഠിനമായ കാലാവസ്ഥയില്‍ പത്ത് ദിവസത്തെ പാട്ട് ഷൂട്ട് കഴിഞ്ഞുള്ള മടക്ക യാത്രയ്ക്കായി ലെഹ് എയര്‍പോട്ടില്‍…

വൈദ്യുതി നിരക്കിനു പിന്നാലെ വെള്ളക്കരവും കൂട്ടാന്‍ നിര്‍ദ്ദേശം

വൈദ്യുതി നിരക്കിനു പിന്നാലെ വെള്ളക്കരവും കൂട്ടാന്‍ നിര്‍ദ്ദേശം വൈദ്യുതി നിരക്ക് കൂട്ടിയതിനു പിന്നാലെ സംസ്ഥാനത്ത് വെള്ളക്കരവും കൂട്ടാന്‍ നീക്കം. വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിലൂടെ വാട്ടര്‍ അതോറിറ്റിക്കു മേല്‍ വരുന്ന അധികബാദ്ധ്യതയുടെ പേരിലാണ് നിരക്ക് കൂട്ടാനുള്ള നടപടി. നിലവില്‍ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ വാട്ടര്‍ അതോറിറ്റി കെ.എസ്.ഇ.ബിക്കു നല്‍കേണ്ടത് പ്രതിമാസം 23 കോടി രൂപയാണ്. വൈദ്യുതി നിരക്ക് കൂടിയതോടെ ഇതില്‍ അഞ്ചു കോടിയുടെ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. ഇതു കണക്കിലെടുത്താണ് വെള്ളക്കരം കൂട്ടാനുള്ള ആലോചന. ഇതിനു മുന്‍പായി 2014 ലാണ് വെള്ളക്കരം കൂട്ടിയത്.

കടിച്ച പാമ്പുമായി 34 കാരി ആശുപത്രിയില്‍: അമ്പരന്ന് ഡോക്ടര്‍മാര്‍

കടിച്ച പാമ്പുമായി 34 കാരി ആശുപത്രിയില്‍: അമ്പരന്ന് ഡോക്ടര്‍മാര്‍ കടിച്ച പാമ്പിനെ തിരിച്ചറിയാന്‍ കൈയിലിരുന്നു പിടയുന്ന അണലിപ്പാമ്പുമായി ആശുപത്രിയില്‍ എത്തിയ യുവതിയെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍. മകളെയും തന്നെയും പാമ്പുകടിച്ചെന്നും തിരിച്ചറിയാന്‍ വേണ്ടിയാണ് പാമ്പിനെയും കൊണ്ടു വന്നതെന്നും വീട്ടമ്മ ഡോക്ടര്‍മാരോടു പറഞ്ഞു. ചേരി പ്രദേശമായ ധാരാവിയിലെ രാജീവ് ഗാന്ധിനഗര്‍ സോനേരി ചാളിലെ താമസക്കാരി സുല്‍ത്താന ഖാന്‍ (34) ആണ് പാമ്പുമായി ആശുപത്രിയിലെത്തിയത്. ഞായറാഴ്ച രാവിലെ 11ന് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മകള്‍ സഹ്‌സീനെ(17) യാണ് ആദ്യം പാമ്പു കടിച്ചത്. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാല്‍ ചികില്‍സ എളുപ്പമാകുമെന്നു കേട്ടിട്ടുള്ളതു കൊണ്ടാണ് സുല്‍ത്താന പാമ്പിനെ പിടിച്ച് അതുമായി സയണ്‍ ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ ഉടന്‍ തന്നെ വിദഗ്ദനെ വരുത്തി. വിഷമുള്ള അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണെന്നു വിദഗ്ദന്‍ വെളിപ്പെടുത്തുകയും ചികില്‍സ നല്‍കുകയും ചെയ്തു. പെരുമഴയ്ക്കിടെ അടുത്തുള്ള കാട്ടില്‍ നിന്നാണ് സുല്‍ത്താനയുടെ കുടിലിലേയ്ക്ക് അണലി കടന്നത്.

ഇരട്ടി വില കൊടുത്ത് വീട് വാങ്ങാനാവില്ല; പ്രതികരണവുമായി നടി തമന്ന

ഇരട്ടി വില കൊടുത്ത് വീട് വാങ്ങാനാവില്ല; പ്രതികരണവുമായി നടി തമന്ന കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടി തമന്ന 16.60 കോടി രൂപയുടെ പുതിയ അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയെന്ന് വാര്‍ത്ത വൈറലായി മാറിയിരുന്നു. മുംബൈ ജുഹു – വെര്‍സോവ ലിങ്ക് റോഡിലുള്ള 22 നിലകളുള്ള ബേവ്യൂ ഫ്‌ലാറ്റ് സമുച്ചയത്തിലെ 14-ാം നിലയിലെ ഫ്‌ലാറ്റാണ് തമന്ന സ്വന്തമാക്കിയതെന്നും ചതുരശ്ര അടിക്ക് ഇരട്ടി വിലയാണ് താരം നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ വാര്‍ത്ത വന്നിട്ടും തമന്ന ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ അപാര്‍ട്മെന്റിന്റെ വിലയെപ്പറ്റിയുള്ള പ്രചരണങ്ങള്‍ക്ക് അവസാനം കുറിച്ചിരിക്കുകയാണ് താരം. താനൊരു സിന്ധി മതവിശ്വാസിയാണെന്നും തനിക്കെങ്ങനെ ഒരു അപ്പാര്‍ട്മെന്റിന് ഇരട്ടി വില നല്‍കി വാങ്ങാനാകുമെന്നും തമന്ന ചോദിക്കുന്നു. വാര്‍ത്ത കണ്ടതിന് ശേഷം സ്‌കൂളില്‍ പഠിപ്പിച്ച ഒരു ടീച്ചര്‍ ഈ വാര്‍ത്ത തമന്നയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ‘ഇതുപോലെയുള്ള…

കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍

കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കൊച്ചി നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പളം സ്വദേശി അര്‍ജുന്‍ (20) ആണ് കൊലപ്പെട്ടത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. കൃത്യം നടത്തിയവരുടെ മൊഴിയില്‍ നിന്നാണു മൃതദേഹം അര്‍ജുന്റേതാണെന്ന സൂചന ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. ജൂലൈ രണ്ട് മുതല്‍ അര്‍ജുനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. അര്‍ജുനെ കൊന്നു ചതുപ്പില്‍ താഴ്ത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലീസ് സ്ഥലം കണ്ടെത്തി തിരച്ചില്‍ നടത്തിയത്. അര്‍ജുനനെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നെട്ടൂരിലെ ചതുപ്പില്‍ താഴ്ത്തിയെന്ന വിവരം ലഭിച്ചത്. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഫൊറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നു…