ഭര്‍ത്താവും കാമുകനും വളരെ വ്യത്യസ്തമാണെന്ന് ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല; ബോളിവുഡ് സുന്ദരി പറയുന്നു

ഭര്‍ത്താവും കാമുകനും വളരെ വ്യത്യസ്തമാണെന്ന് ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല; ബോളിവുഡ് സുന്ദരി പറയുന്നു വലിയ പ്രാധാന്യം നേടിയ വാര്‍ത്തയായിരുന്നു പ്രിയങ്ക-നിക്ക് വിവാഹം. വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും ഇരുവരുടെയും വിശേഷങ്ങള്‍ തന്നെയാണ് വാര്‍ത്തകളില്‍ നിറഞ്ഞ്‌നില്‍ക്കുന്നത്. ഇവരുടെ യാത്രകളും ഒരുമിച്ചുള്ള ആഘോഷങ്ങളൊക്കെ ആരാധകര്‍ക്ക് വലിയ ഹരം തന്നെയാണ്. ഇപ്പോഴിത പ്രണയകാലത്തെ കുറിച്ചും വിവാഹ ജീവിതത്തിലെ വ്യത്യാസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് പ്രിയങ്ക. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.ഭര്‍ത്താവും കാമുകനും തമ്മില്‍ ഇത്രയും വ്യത്യാസമുണ്ടായിരുന്നെന്ന് താന്‍ വിചാരിച്ചില്ലെന്നും പ്രിയങ്ക പറയുന്നു. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വിവാഹ പ്രതിഞ്ജ ചെയ്യുമ്പോള്‍ അതെന്റെ കുടുംബമാണെന്നുള്ള തോന്നല്‍ നമുക്ക് ഉണ്ടാകും. അത് വല്ലാത്ത ഉത്തരവാദിത്വമാണ്. പരസ്പരം തങ്ങള്‍ തമ്മില്‍ പഠിച്ചു കൊണ്ടിയിരിക്കുകയാണെന്നും അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു. 2018 ഡിസംബര്‍ 1നായിരുന്നു ജോധ്പൂരില്‍ പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം. ഹിന്ദു-ക്രൈസ്തവ…

കാമുകന്റെ വിയോഗത്തില്‍ സ്മരണകള്‍ പങ്കുവെച്ച് താരപുത്രി

കാമുകന്റെ വിയോഗത്തില്‍ സ്മരണകള്‍ പങ്കുവെച്ച് താരപുത്രി കാമുകന്റെ നഷ്ടത്തില്‍ ഹൃദയം തകര്‍ന്ന് സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല. ഇന്‍സ്റ്റാഗ്രാമിലാണ് തൃഷാല ഇതെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ജൂലൈ 2 നായിരുന്നു മരണം. കാമുകന്റെ പേരോ മരണ കാരണമോ തൃഷാല വെളിപ്പെടുത്തിയിട്ടില്ല. സുഹൃത്തിന്റെ വിയോഗത്തില്‍ മനംനൊന്തായിരുന്നു തൃഷാലയുടെ കുറിപ്പ്. സുഹൃത്തിന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും അയാള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തൃഷാല പങ്കുവച്ചിട്ടുണ്ട്. ”എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്” എന്നാണ് തൃഷാലയുടെ കുറിപ്പ് തുടങ്ങുന്നത്. സുഹൃത്തിനൊപ്പമുള്ള ഓര്‍മ്മകള്‍ കുറിക്കുകയാണ് തൃഷാല.’നന്ദി, എന്നെ സ്‌നേഹിച്ചതിന്, എന്നെ സംരക്ഷിച്ചതിന്, എന്നോടുള്ള കരുതലിന്. എന്റെ ജീവിതത്തില്‍ എന്നുണ്ടായിരുന്നതിലും ഏറ്റവുമധികം എന്നെ നീ സന്തോഷവതിയാക്കി. നിന്നെ കാണാന്‍ സാധിച്ചതിനാലും നിന്റേതാകാന്‍ കഴിഞ്ഞതിനാലും ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടി ഞാനാണ്. നീ എന്നില്‍ അനശ്വരമായി ജീവിക്കും. ഞാന്‍ നിന്നെ പ്രണയിക്കുന്നു. ‘ഐ വില്‍ മിസ് യു’. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതുവരെ. എന്നെന്നും…

നിറവയറില്‍ ഒമ്പതാം മാസത്തില്‍ വെള്ളത്തിനടിയിലെ ഫോട്ടോഷൂട്ടുമായി സമീറ; വൈറലായി ചിത്രങ്ങള്‍

നിറവയറില്‍ ഒമ്പതാം മാസത്തില്‍ വെള്ളത്തിനടിയിലെ ഫോട്ടോഷൂട്ടുമായി സമീറ; വൈറലായി ചിത്രങ്ങള്‍ തെന്നിന്ത്യന്‍ നടി സമീറ റെഡ്ഡി തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ ഗര്‍ഭകാലത്തിന്റെ ഒന്‍പതാം മാസത്തിലുള്ള താരത്തിന്റെ സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നുത്. അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിച്ചിരിക്കുകയാണ്. നിറവയറുമായി ബിക്കിനിയിലുള്ള താരത്തിന്റെ അണ്ടര്‍ വാട്ടര്‍ ഷൂട്ട് ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്. ‘എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണിച്ച, ഭയന്ന, ഉത്തേജിപ്പിക്കുന്ന സമയം. അതേപോലെ ഏറ്റവും മനോഹരവുമായ സമയം. ഇത് നിങ്ങളുമായ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റീവിറ്റി പ്രതിധ്വനിക്കുമെന്ന്… കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്.. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മള്‍ നമ്മളെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം’.…

ഓരോ സമയവും ഓരോന്നായിരുന്നു എന്റെ സ്വപ്‌നം..എന്ത് വേണമെന്ന് തനിക്ക് തന്നെ അറിയില്ലായിരുന്നു; താരപുത്രി പറയുന്നു

ഓരോ സമയവും ഓരോന്നായിരുന്നു എന്റെ സ്വപ്‌നം..എന്ത് വേണമെന്ന് തനിക്ക് തന്നെ അറിയില്ലായിരുന്നു; താരപുത്രി പറയുന്നു മലയാള സിനിമയുടെ ഒരു ഭാഗമായി കഴിഞ്ഞു അഹാന കൃഷ്ണ കുമാര്‍. ഞാന്‍ സ്റ്റീവ് ലോപസിന് പിന്നാലെ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു അഹാന. ഇപ്പോള്‍ അഹാനയ്ക്ക് കൈ നിറയെ ചിത്രങ്ങളാണ്. താരത്തിന്റെ പുതിയ ചിത്രം ലൂക്ക മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സിനിമയായിരുന്നില്ല തന്റെ സ്വപ്നമെന്ന് തുറന്ന്പറയുകയാണ് അഹാന. ഓരോ സമയവും ഓരോന്നായിരുന്നു എന്റെ സ്വപ്നമെന്ന് അഹാന പറഞ്ഞു.എനിക്ക് എന്ത് വേണം എന്നെനിക്ക് തന്നെ അറിയില്ലായിരുന്നു. അഞ്ചാം വയസ്സില്‍ സിനിമ നടി ആവണമെന്നും പാട്ട് രംഗം ചിത്രീകരിക്കാന്‍ സ്വിറ്റ്സര്‍ലാന്റില്‍ പോകണം എന്നുമായിരുന്നു സ്വപ്നം. എന്‍ജിനിയറിങ് പഠിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ കണക്കും ഫിസിക്സുമൊക്കെ ഒരു പ്രശ്‌നമായിരുന്നു. ഒടുവില്‍ അഡ്വര്‍ടൈസിങ് ആന്റ് മാര്‍ക്കറ്റിങ് പഠിച്ചു. അവസാനം സിനിമയിലെത്തി. പൃഥ്വിരാജിനോടുള്ള ആരാധനയെ കുറിച്ചും അഭിമുഖത്തില്‍ അഹാന പറയുകയുണ്ടായി.…

ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു: തമിഴ്‌നാട്ടില്‍ മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം

ബീഫ് സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു: തമിഴ്‌നാട്ടില്‍ മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കിയതായി ആരോപണം. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. മുഹമ്മദ് ഫൈസാന്‍ (24)എന്ന യുവാവാണ് ഫെയ്‌സ്ബുക്കില്‍ ബീഫ് സൂപ്പിന്റെ ചിത്രം പോസ്റ്റുചെയ്യുകയും അതിന്റെ സ്വാദിനെപ്പറ്റി വിവരിക്കുകയും ചെയ്തത്. തുടര്‍ന്ന് ഒരുകൂട്ടം ആളുകള്‍ യുവാവിന്റെ വീട്ടിലെത്തുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. തര്‍ക്കത്തിനൊടുവിലാണ് അവര്‍ യുവാവിനെ മര്‍ദ്ദിച്ചത്. അവശനിലയിലായ ഇയാളെ പിന്നീട് നാഗപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തത്. എന്‍.ദിനേഷ് കുമാര്‍, ആര്‍. അഗതിയന്‍, എ.ഗണേഷ്‌കുമാര്‍, എം. മോഹന്‍കുമാര്‍ എന്നിവരാണ്…

ചിട്ടികളില്‍ ചേരുന്നവര്‍ ജാഗ്രത പാലിക്കണം

ചിട്ടികളില്‍ ചേരുന്നവര്‍ ജാഗ്രത പാലിക്കണം കൊച്ചി: 1982 ലെ കേന്ദ്ര ചിട്ടി നിയമപ്രകാരം മുന്‍കൂര്‍ അനുമതി ലഭിക്കാത്ത ചിട്ടികളില്‍ ആരും വരിക്കാരായി ചേരരുതെന്നും ചിട്ടികളില്‍ ചേരുന്നതിന് മുമ്പായി മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമായി അന്വേഷിച്ചു ബോധ്യപ്പെടേണ്ടതുമാണെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.  ചിട്ടിയില്‍ ചേര്‍ന്നതിനു ശേഷം വരിക്കാര്‍ക്ക് ലഭിക്കുന്ന പാസ് ബുക്കില്‍ ചിട്ടി രജിസ്റ്റര്‍ ചെയ്തിട്ടുളള സബ് രജിസ്ട്രാര്‍ ഓഫീസിന്റെ സീല്‍ പതിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. തങ്ങള്‍ക്ക് ലഭിച്ച ചിട്ടി പാസ്ബുക്ക് ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാക്കിയാല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള ചിട്ടിയാണോ എന്ന് ബോധ്യപ്പെടാവുന്നതാണെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.

പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടിയ ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിന്റെയും ഛായാഗ്രഹണം നിര്‍വഹിച്ചത് എം.ജെ. രാധാകൃഷ്ണനായിരുന്നു.

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി. വൈകുന്നേരം 07.30 മുതല്‍ 10.30 വരെയുള്ള സമയത്ത് അരമണിക്കൂറായിരിക്കും വൈദ്യുതി നിയന്ത്രണം. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്റെ കുറവ് വന്നതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കെഎസ്ഇബി അറിയിച്ചു. പത്ത് ദിവസത്തിനകം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞിരുന്നു.

ഇനി വരുന്നത് കോനയുടെ നാളുകൾ

ഇനി വരുന്നത് കോനയുടെ നാളുകൾ ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇലക്ട്രിക് വാഹനലോകത്തേക്ക് കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നു. വാഹനം നാളെ ഇന്ത്യയിലല്‍ അവതരിപ്പിക്കും. രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന സ്വപ്‌നമാണ് കേന്ദ്ര സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസത്തെ ബജറ്റിലും ഈ ആശയം നിറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഈ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് കോനയും എത്തുന്നത്. 2018ല്‍ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കോന ഇവി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം സ്റ്റാന്‍ഡേര്‍ഡ്, എക്‌സ്റ്റന്‍ഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുക. ഒറ്റചാര്‍ജില്‍ 300 കിലോ മീറ്റര്‍ ദൂരം പിന്നിടാന്‍ ശേഷിയുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് വകഭേദം. എക്‌സ്റ്റന്‍ഡിന് ഒറ്റ ചാര്‍ജില്‍ 470 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്.യു.വികളുടെ രൂപഭാവങ്ങളാണ് കോനയും പിന്തുടരുന്നത് ഗില്ലിന്റെ ഡിസൈന്‍ അല്‍പം വ്യത്യസ്തമാണെന്ന് മാത്രം. ചാര്‍ഡിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത് വാഹനത്തിന്റെ…

സാമന്ത രഹസ്യമായി സൂക്ഷിച്ച തന്റെ ടാറ്റൂ തുറന്ന്കാണിക്കുന്നു; പിന്നാലെ അര്‍ത്ഥവും താരം വെളിപ്പെടുത്തുന്നു

സാമന്ത രഹസ്യമായി സൂക്ഷിച്ച തന്റെ ടാറ്റൂ തുറന്ന്കാണിക്കുന്നു; പിന്നാലെ അര്‍ത്ഥവും താരം വെളിപ്പെടുത്തുന്നു ടാറ്റൂ ഇഷ്ടപ്പെടാത്തവരായിട്ട് ആരുമുണ്ടാവില്ല.അത്തരത്തില്‍ ടാറ്റൂകളെ ഇഷ്ടപ്പെടുന്ന നടിയാണ് സാമന്ത അക്കിനേനി. അതുകൊണ്ട് തന്നെ താരം തന്റെ ശരീരത്തില്‍ പച്ച കുത്തുകയും അവയില്‍ ഓരോന്നും ഓരോ അര്‍ത്ഥം നല്‍കുന്നുവെന്നും താരം പറയുന്നു. എന്നാല്‍ ഇപ്പോള്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് സാമന്ത. ഇതുവരെയും ആരും കാണാതെ സൂക്ഷിച്ച ടാറ്റൂവാണ് ഇപ്പോള്‍ താരം പുറത്ത് കാണിക്കുന്നത്. ഭര്‍ത്താവ് നാഗചൈതന്യയുടെ പേര് കുത്തിയ ടാറ്റുവാണ് നടി ഫോട്ടോഷൂട്ടില്‍ വെളിപ്പെടുത്തിയത്. ‘എന്റെ ജീവിതം ആഘോഷിക്കുന്നു. ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു ഞാന്‍ തുറന്നുകാണിക്കുന്നു. എന്റെ ഭര്‍ത്താവ് ആണ് എന്റെ ലോകം.’ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നടി കുറിച്ചു. നടിയുടെ കഴുത്തിനു പുറകിലായി മറ്റൊരു ടാറ്റുവും കാണാം. യൈഎംസി എന്നാണ് എഴുത്ത്. ‘യേ മായ ചേസവേ’ ( യു ആര്‍ മൈന്‍ ചായ്)…