ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി ഇന്തോനേഷ്യയില്‍ അതി ശക്തമായ ഭൂചലനം. കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.28 ഓടെയായിരുന്നു ഭൂകമ്പം ഉണ്ടായത്. മാലുകു പ്രദേശത്തുനിന്ന് 165 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വന്‍ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമിമുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ ആഴ്ച്ചയും ഇന്തോനേഷ്യയില്‍ ഭൂചലനമുണ്ടായിരുന്നു. തീവ്രത 7.1 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അന്ന് ഉണ്ടായത്. ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപില്‍ ആണ് അന്ന് ഭൂചലനം ഉണ്ടായത്.

വണ്ടിപ്പെരിയാര്‍ ടൗണ്‍ ഹാളില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം

വണ്ടിപ്പെരിയാര്‍ ടൗണ്‍ ഹാളില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം ഇടുക്കി വണ്ടിപ്പെരിയാര്‍ ടൗണ്‍ ഹാളില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വന്‍ തീപിടുത്തം. ഇന്നുച്ചക്ക് ഒന്നരയോടെയാണ് ടൗണ്‍ഹാളിന്റെ രണ്ടാം നിലയില്‍ തീപിടുത്തം ഉണ്ടായത്. അപകടസമയം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 1500ഓളം പേര്‍ ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നു. മുകളിലത്തെ നിലയില്‍ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ചടങ്ങിനെത്തിയ ആളുകളെ മുഴുവന്‍ വേഗം തന്നെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കടകളില്‍ നിന്നും സൂക്ഷിച്ച പ്ലാസ്റ്റിക് കവറുകളിലാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലെ അഗ്‌നിശമന സേന യൂണിറ്റെത്തി മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: മൂന്ന് എസ്എഫ്ഐ നേതാക്കള്‍ കൂടി പിടിയില്‍

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: മൂന്ന് എസ്എഫ്ഐ നേതാക്കള്‍ കൂടി പിടിയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്ഐ നേതാക്കള്‍ കൂടി പിടിയില്‍. യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ യുണിറ്റ്കമ്മിറ്റി അംഗങ്ങളായ ആദില്‍,അദ്വൈത്,ആരോമല്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഇജാബിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒന്നാം പ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി പിടിയിലാവാനുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എട്ട് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇവര്‍ മൂന്ന് പേര്‍ പിടിയിലായത്. സംഭവം നടന്ന് മൂന്നുദിവസം കഴിയുമ്പോഴും അഖിലിനെ കുത്തിയ മുഖ്യപ്രതികളെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കുളത്തില്‍ വീണ 20 കാരി മുങ്ങിമരിച്ചു

ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കുളത്തില്‍ വീണ 20 കാരി മുങ്ങിമരിച്ചു ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കുളത്തില്‍ വീണ യുവതി മുങ്ങിമരിച്ചു. കര്‍ണാടകയിലെ കോളാര്‍ ജില്ലയിലാണ് സംഭവം. ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളക്കെട്ട് നിറഞ്ഞ പാടത്ത് വീണാണ് 20 കാരിയായ മാല എന്ന പെണ്‍കുട്ടി മരിച്ചത്. 30 അടി വീതിയും 30 അടി നീളവും 30 അടി ആഴമുള്ള കുളത്തിന് സമീപത്തുനിന്നായിരുന്നു യുവതി വീഡിയോ എടുത്തത്. ഈ കുളത്തിന് ആള്‍മറയുണ്ടായിരുന്നില്ല. യുവതി ടിക് ടോക് വീഡിയോ എടുക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കുളത്തില്‍ നിന്ന് കണ്ടെത്താനായില്ല. മകള്‍ കാലിത്തീറ്റ വാങ്ങാന്‍ പോയതാണെന്നും അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാകുമെന്നുമാണ് അച്ഛന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ടിക് ടോക്കില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. രണ്ട്…

കോട്ടയം മെഡിക്കല്‍ കോളജില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ലോട്ടറി വില്‍പ്പനക്കാരിയുടേത്

കോട്ടയം മെഡിക്കല്‍ കോളജില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ലോട്ടറി വില്‍പ്പനക്കാരിയുടേത് കോട്ടയം മെഡിക്കല്‍ കോളജില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ലോട്ടറി വില്‍പ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പില്‍ പൊന്നമ്മ (55)യുടെതാണു മൃതദേഹം. മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡിനു സമീപം ശനിയാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടത്. എട്ടു ദിവസം മുമ്പ്് മുതല്‍ അമ്മയെ കാണാനില്ലെന്ന പരാതിയുമായി തൃക്കൊടിത്താനം സ്വദേശിയായ യുവതി മെഡിക്കല്‍ കോളജിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇവരെ വിളിച്ചു വരുത്തിയ പോലീസ് സംഘം വസ്ത്രങ്ങളും മൃതദേഹത്തില്‍നിന്നു ലഭിച്ച വളയും കാണിച്ചു. ഇതോടെയാണ് മൃതദേഹം പൊന്നമ്മയുടേതാണെന്ന് സൂചന ലഭിച്ചത്. മെഡിക്കല്‍ കോളജ് പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന പൊന്നമ്മ ആഴ്ചയിലൊരിക്കലാണ് മകളുടെ വീട്ടിലേക്ക് പോകുന്നത്. കഴിഞ്ഞ ആഴ്ച ഇവര്‍ വീട്ടില്‍ എത്താതെ വന്നതോടെയാണ് മകള്‍ പരാതിയുമായെത്തിയത്. ഇതിനിടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ 8 ദിവസമായി…

സി.പി.എം അപവാദപ്രചാരണം തുടര്‍ന്നാല്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യുമെന്ന് സാജന്റെ ഭാര്യ

സി.പി.എം അപവാദപ്രചാരണം തുടര്‍ന്നാല്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യുമെന്ന് സാജന്റെ ഭാര്യ സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ ഭാര്യ ബീനയും മക്കളും. തനിക്കും കുടുംബത്തിനുമെതിരെ പാര്‍ട്ടി അപവാദപ്രചാരണം നടത്തുകയാണെന്നും, പാര്‍ട്ടി മുഖപത്രത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ബീന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപവാദപ്രചാരണം തുടര്‍ന്നാല്‍ ഭര്‍ത്താവ് പോയ വഴയില്‍ മക്കളെയും കൊണ്ട് തനിക്കും പോകേണ്ടിവരുമെന്നും ബിന പറഞ്ഞു. അപവാദം പ്രചരിപ്പിക്കുന്നവര്‍ തന്റെ മകളെ കുറിച്ചെങ്കിലും ഓര്‍ക്കണം. കുട്ടികള്‍ തനിക്കെതിരെ മൊഴി നല്‍കിയെന്നത് വ്യാജപ്രചാരണം മാത്രമാണ്. ഒരു വിധ കുടുംബ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ലോകം ഒരുപാട് കണ്ട സാജന്‍ ഒരു നിസാര കാരണത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ലെന്നും ബീന പറഞ്ഞു. കുടംബപ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് മകളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് താന്‍ നല്‍കിയ മൊഴി. അത് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും…

സ്‌കൂളില്‍ പോകാതിരിക്കാന്‍ തട്ടികൊണ്ടുപോകല്‍ നാടകം; ഒന്‍പതാം ക്ലാസുകാരന്റെ കള്ളപ്പരാതിയില്‍ വെട്ടിലായി യുവാവ്

സ്‌കൂളില്‍ പോകാതിരിക്കാന്‍ തട്ടികൊണ്ടുപോകല്‍ നാടകം; ഒന്‍പതാം ക്ലാസുകാരന്റെ കള്ളപ്പരാതിയില്‍ വെട്ടിലായി യുവാവ് സ്‌കൂളില്‍ പോകാതിരിക്കാന്‍ ഒന്‍പതാം ക്ലാസുകാരന്റെ സംഭവിച്ചിട്ടില്ലാത്ത തട്ടിക്കൊണ്ട് പോകല്‍ പരാതിയില്‍ പുലിവാല്‍ പിടിച്ച് ചാലക്കുടി സ്വദേശി ദിലീപ് നാരായണന്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശിയായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന കള്ളപ്പരാതിയില്‍ വെട്ടിലായിരിക്കുകയാണ് ദിലീപ്. തട്ടിക്കൊണ്ട് പോകാന്‍ വന്നവരില്‍ നിന്ന് രക്ഷപെട്ടെന്ന പേരില്‍ വിദ്യാര്‍ത്ഥി അടുത്തുള്ള വീട്ടില്‍ ഓടിക്കയറുകയായിരുന്നു. കറുത്ത ജീപ്പിലാണ് തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതെന്നാണ് കുട്ടി പറഞ്ഞത്. വാഹനത്തിന്റെ നമ്പര്‍ സഹിതം കുട്ടി നാട്ടുകാരോടും പൊലീസിനോടും പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം ചാലക്കുടി സ്വദേശിയുടേതാണെന്ന് കണ്ടെത്തി. വാഹന ഉടമയുടെ വീട്ടിലെത്തിയ ചാലക്കുടി പൊലീസ് വണ്ടിയും ഉടമയും വീട്ടില്‍ തന്നെയുണ്ടെന്ന് നൂറനാട് പൊലീസിനെ അറിയിച്ചു. ഇതിനിടയില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന പേരില്‍ വണ്ടിയുടെ വിഡിയോ പ്രചരിക്കുകയും…

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനി പിടിയില്‍

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനി പിടിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്നാട് സേലം പിള്ളയാര്‍കോവില്‍ ദിവ്യ (30) ആണ്് പിടിയിലായത്. ആലപ്പുഴ വടക്കന്‍ ആര്യാട് കുന്നേല്‍വെളിയില്‍ തിലകന്റെ ഭാര്യ മീനാക്ഷി (65)യുടെ മാലയാണ് ഇവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ആര്‍ എസ് ബി വൈ കൗണ്ടറിനു മുന്നില്‍ വെച്ച് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ക്കഴിയുന്ന ഭര്‍ത്താവിന്റെ ചികിത്സക്കായി പണമടയ്ക്കാന്‍ നില്‍ക്കുകയായിരുന്നു മീനാക്ഷി. തുടര്‍ന്ന് ഇവരുടെ മാലപൊട്ടിക്കാന്‍ ശ്രമം നടത്തിയ ദിവ്യയെ മീനാക്ഷിയും മറ്റുള്ളവരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ദിവ്യ നേരത്തേയും മാല മോഷണത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വാഗ്ദാനം നല്‍കി പറ്റിച്ചെന്ന പരാതി; മഞ്ജു വാര്യരോട് ഹിയറിങിന് ഹാജരാകാന്‍ നിര്‍ദ്ദേശം

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വാഗ്ദാനം നല്‍കി പറ്റിച്ചെന്ന പരാതി; മഞ്ജു വാര്യരോട് ഹിയറിങിന് ഹാജരാകാന്‍ നിര്‍ദ്ദേശം ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്. തിങ്കളാഴ്ച ഓഫീസില്‍ വെച്ച് നടക്കുന്ന സിറ്റിങ്ങില്‍ നടി നേരിട്ട് ഹാജരാകണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ നേരിട്ട് നടത്തുന്ന ഫൗണ്ടേഷന്‍ പനമരം പഞ്ചായത്തിലെ പണിയാ വിഭാഗത്തിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. പ്രളയത്തില്‍ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ…

സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുതിയ മാല്‍വെയര്‍ ഭീഷണി

സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുതിയ മാല്‍വെയര്‍ ഭീഷണി ന്യൂഡല്‍ഹി: സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുതിയ മാല്‍വെയര്‍ ഭീഷണി. ഏജന്റ് സ്മിത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ മാല്‍വെയര്‍ ലോകമൊട്ടാകെ 2.5 കോടി ഫോണുകളെ ബാധിച്ചുവെന്നാണ് വിവരം. ഇതില്‍ 1.5 കോടിയും ഇന്ത്യയിലാണെന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച് അറിയിക്കുന്നു. ഗൂഗിള്‍ ആപ്ലിക്കേഷന്‍ എന്ന വ്യാജേന ഫോണുകളില്‍ കയറിക്കൂടി മറ്റ് ആപ്പുകള്‍ക്ക് പകരം വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകള്‍ ഉപയോക്താവ് അറിയാതെ ഇന്‍സ്റ്റോള്‍ ചെയ്യുകയാണ് ഈ മാല്‍വെയര്‍ ചെയ്യുന്നത്. വ്യാജ പരസ്യങ്ങള്‍ കാണിക്കുന്ന ആപ്പ് ആയിട്ടാണ് ഏജന്റ് സ്മിത്ത് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഈ മാല്‍വെയര്‍ എന്തൊക്കെ ദോഷമാണ് വരുത്തുന്നത് എന്നത് വ്യക്തമല്ലെന്നും സൈബര്‍ ത്രെട്ട് ഇന്റലിജന്‍സ് സ്ഥാപനമായ ചെക്ക് പോയിന്റ് റിസര്‍ച്ച് പറയുന്നു. 9ആപ്സ് എന്ന തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറില്‍ നിന്നാണ് ഏജന്റ് സ്മിത്തിന്റെ ഉദ്ഭവം. അറബിക്, ഹിന്ദി, ഇന്തോനേഷ്യന്‍, റഷ്യന്‍ ഭാഷകളിലുള്ളവരെയാണ് ഇത് പ്രധാനമായും…