കുടിവെള്ളം ശേഖരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 38കാരി അടിയേറ്റ് മരിച്ചു

കുടിവെള്ളം ശേഖരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 38കാരി അടിയേറ്റ് മരിച്ചു ആന്ധ്രാപ്രദേശില്‍ പൊതു ടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സ്ത്രീ അടിയേറ്റ് മരിച്ചു. സ്റ്റീല്‍ കുടംകൊണ്ടുള്ള അടിയേറ്റ് പദ്മ (38) എന്ന സ്ത്രീയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് സംഭവം. കടുത്ത ജലക്ഷാമം നേരിടുന്ന സ്ഥലമാണ് ശ്രീകാകുളം. കുടിവെള്ളം ശേഖരിക്കാന്‍ കാത്തു നിന്ന സ്ത്രീകളില്‍ ചിലര്‍ ക്യൂ തെറ്റിച്ചതാണ് തര്‍ക്കത്തിന് കാരണം. പദ്മ ഇത് ചോദ്യം ചെയ്തതോടെ സ്ത്രീകള്‍ ചേരിതിരിഞ്ഞ് തര്‍ക്കം തുടങ്ങി. തര്‍ക്കത്തിനിടയില്‍ കുടംകൊണ്ട് തലയ്ക്ക് അടിയേറ്റ പദ്മ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തില്‍ സുന്ദരമ്മ എന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കെജിഎഫ് സംവിധായകനൊപ്പം ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഇനി ജൂനിയര്‍ എന്‍ടിആര്‍..?

കെജിഎഫ് സംവിധായകനൊപ്പം ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഇനി ജൂനിയര്‍ എന്‍ടിആര്‍..? സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫ് എന്ന ചിത്രം കൊണ്ട് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച താരമാണ്. റോക്കിങ് സൂപ്പര്‍സ്റ്റാര്‍ യഷ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറുകയും ചെയ്തിരുന്നു. നിലവില്‍ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.അതേസമയം കെജിഎഫ് സംവിധായകന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ പ്രശാന്ത് നീലിന്റെ പുതിയ സിനിമയില്‍ നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അടുത്തിടെ സിനിമയുടെ ത്രെഡ് പറയാനായി നടനെ സംവിധായകന്‍ സമീപിച്ചിരുന്നുവെന്നും കഥ കേട്ട് സൂപ്പര്‍താരത്തിന് ഇഷ്ടപ്പെട്ടതായും അറിയുന്നു. മൈത്രി മൂവി മേക്കേഴ്സ് എന്ന പ്രൊഡക്ഷന്‍ ബാനര്‍ തങ്ങളുടെ അടുത്ത ചിത്രം ഈ ടീമിനൊപ്പമാണെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ അഭിനയിച്ചു…

കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി

കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ നിന്നും ജൂണ്‍ എട്ടു മുതല്‍ കാണാതായ എം.ടെക് വിദ്യാര്‍ഥി ശ്യാം പത്മനാഭന്റെ മൃതദേഹം കണ്ടെത്തി. സര്‍വകലാശാലയുടെ കാട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. ദുര്‍ഗന്ധത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരമറിയിച്ചു. മൃതദേഹത്തിന്റെ അരികില്‍ നിന്ന് കിട്ടിയ ബാഗില്‍ നിന്നും ശ്യാമിന്റെ മൊബൈല്‍ ഫോണും പുസ്തകവും പൊലീസ് കണ്ടെടുത്തു. അതില്‍ നിന്നാണ് മൃതദേഹം ശ്യാമിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച ലൈബ്രറിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ശ്യാമിന്റെ മൊബൈല്‍ഫോണ്‍ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്ത് ഉള്ളതായി വിവരം ലഭിച്ചിരുന്നു. ശ്യാം കാമ്പസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും…

‘എന്റെ അത്ര ഗ്ലാമറില്ല അവന്‍’..മകന്റെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് താരം

‘എന്റെ അത്ര ഗ്ലാമറില്ല അവന്‍’..മകന്റെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് താരം പ്രേക്ഷകരുടെ ഇഷ്ട നടനും സംവിധായകനുമാണ് ലാല്‍. തമാശകള്‍ നിറഞ്ഞ ഒരുപാട് കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ താരം കൂടിയാണ് ലാല്‍. സിനിമയില്‍ മാത്രമല്ല താരം സോഷ്യല്‍ മീഡിയകളിലും സജീവസാന്നിധ്യമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെച്ച ചില ചോദ്യോത്തരങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആരാധകര്‍ക്ക് ഇഷ്ടമുള്ള ചോദ്യം ചോദിക്കാമെന്നുള്ള പോസ്റ്റ് അദ്ദേഹം പങ്കുവെച്ചത്. തൊട്ടുപിന്നാലെ ചറപറ ചോദ്യങ്ങളുമായി ആരാധകര്‍ വന്നു നിറഞ്ഞു. അതിനെല്ലാം ലാല്‍ നല്‍കിയതാകട്ടെ രസകരമായ മറുപടികളും. മകന്‍ ജീന്‍പോള്‍ ലാലിന്റെ മൂന്ന് കുറവുകള്‍ പറയാമോ എന്നായിരുന്നു ഒരു ചോദ്യം. ലാലിന്റെ മറുപടി ഇങ്ങനെ: അവന്‍ എന്റെ അത്ര ഗ്ലാമര്‍ ഇല്ല…അവന്‍ എന്റെ അത്ര പ്രായം ഇല്ല….അവന്‍ എന്നെപ്പോലെ ജീന്‍ എന്ന് പേരുള്ള മിടുക്കനായ മകന്‍ ഇല്ല. മറ്റൊരു ചോദ്യം എത്ര വയസായി എന്നുള്ളതായിരുന്നു. ദുല്‍ഖറിനെക്കാള്‍…

ദിലീപിന്റെ സഹോദരന്‍ സംവിധാന രംഗത്തേക്ക്; ചടങ്ങില്‍ ശ്രദ്ധയാകര്‍ഷിച്ച് മീനാക്ഷി

ദിലീപിന്റെ സഹോദരന്‍ സംവിധാന രംഗത്തേക്ക്; ചടങ്ങില്‍ ശ്രദ്ധയാകര്‍ഷിച്ച് മീനാക്ഷി ദിലീപ് നിര്‍മ്മിച്ച് സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു. പൂജ ചടങ്ങില്‍ താരമായത് മീനാക്ഷിയാണ്. എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചാണ് പൂജ നടന്നത്. നിര്‍മ്മാതാവ് രഞ്ജിത്ത്, ധര്‍മജന്‍ ബോള്‍ഗാട്ടി, നടന്‍ വിനീത് കുമാര്‍ തുടങ്ങി നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍.ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി നാളുകള്‍ക്ക് ശേഷമാണ് ക്യമാറയ്ക്ക് മുന്നില്‍ എത്തുന്നത്. പൂജാ സമയത്ത് അച്ഛനും ചെറിയച്ഛനുമിടയിലായി പുഞ്ചിരി തൂകി നില്‍ക്കുന്ന താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. അടുത്തിടെ നമിത പ്രമോദിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മുഖം മറച്ചുകൊണ്ടാണ് മീനാക്ഷി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കൂടെ നാദിര്‍ഷയുടെ മകളും ഉണ്ടായിരുന്നു.

നാല്‍പ്പതിലും സൗന്ദര്യവതിയായി പൂജ; ശരീരഭംഗി നിലനിര്‍ത്തുന്നതിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍

നാല്‍പ്പതിലും സൗന്ദര്യവതിയായി പൂജ; ശരീരഭംഗി നിലനിര്‍ത്തുന്നതിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍ തൊണ്ണൂറുകളില്‍ തിളങ്ങിയ താരമാണ് പൂജ ബത്ര. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പൂജ. 2017 ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി വേഷമിട്ടത്. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പൂജ വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്. കഴിഞ്ഞ ദിവസം പൂജ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. വീക്കെന്‍ഡ് വൈബ്സ് എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റുകളുടെ നിരയാണ്. 42 വയസ്സില്‍ എത്തിനില്‍ക്കുന്ന താരം ശരീരഭംഗി നിലനിര്‍ത്തുന്നതിന്റെ രഹസ്യമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. യോഗയും ചിട്ടയായ ജീവിതവുമാണ് പൂജയുടെ സൗന്ദര്യത്തിന്റെ രഹസ്യം. യോഗ ചെയ്യുന്ന ചിത്രങ്ങളും നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് ഇപ്പോള്‍ നടി. കീര്‍ത്തി ചക്ര, ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്,…

സംസ്ഥാനത്ത് ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണമില്ല

സംസ്ഥാനത്ത് ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണമില്ല സംസ്ഥാനത്ത് ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണമില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍. ഓഗസ്റ്റ് ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും അടക്കമുള്ള സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്താനും തീരുമാനമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന കാലാവസ്ഥാ നിരിക്ഷകരുടെ പ്രവചനത്തിലാണ് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന നിലപാടിലേക്ക് കെഎസ്ഇബി എത്തിയത്. അതുവരെ ഉയര്‍ന്ന വിലക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കും. കേന്ദ്രവൈദ്യതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ കുറവ് മൂലം ഇതിനകം ചില സ്ഥലങ്ങളില്‍ നിയന്ത്രണം നിലവിലുണ്ട്. എന്നാല്‍ പൂര്‍ണമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ 30ന് ശേഷം തീരുമാനമെടുക്കുമെന്നാണ് ധാരണ.

ധോണി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി

ധോണി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് പാസ്വാന്‍. ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ധോണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ധോണിയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമാണ്, എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമെ തീരുമാനം ഉണ്ടാകൂ, ധോണി എന്റെ സുഹൃത്താണ്, ലോക പ്രശസ്തനായ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പാസ്വാന്‍ ഐ.എ.എന്‍.എസ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ധോണിയെ ബിജെപിയിലേക്ക് എത്തിക്കാന്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് നേരത്തെയും ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, ധോണിയെ സന്ദര്‍ശിച്ചിരുന്നു. അന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായിരുന്നു ധോണിയെ…

ഇനി ജാഗ്രതൈ; നിരീക്ഷണ ക്യാമറകള്‍ സജീവം

ഇനി ജാഗ്രതൈ; നിരീക്ഷണ ക്യാമറകള്‍ സജീവം കൊച്ചി: നഗരത്തിലെ വിവിധ ഭാഗങ്ങളിലെ പൊതുനിരത്തുകളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനായി 11 സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. അഞ്ച് ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. ആദ്യം ക്യാമറ സ്ഥാപിച്ച നാല് ഇടങ്ങളിൽ നിന്നും അറുപതോളം പേരെ പിടികൂടുകയും പിഴ ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിൽ 26 പേരിൽ നിന്നും അറുപതിനായിരത്തോളം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നഗരസഭ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്. നഗരസഭാ പരിധിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി നഗരസഭ രാത്രികാല സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂര്‍ പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂര്‍ പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി എറണാകുളം മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂര്‍ പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. ഇവിടുത്തെ വാക് വേയിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധ ശല്യവും, കായലില്‍ മാലിന്യം നിക്ഷേപിക്കുന്നതും തടയാന്‍ നടപടി വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് മറൈന്‍ ഡ്രൈവ് നവീകരണത്തിന് രണ്ടാഴ്ചയ്ക്കകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ GCDA യ്ക്ക് കോടതി നിര്‍ദേശം നല്‍കി.