സംവിധായകന്‍ വിജയ്‌യുടെ വിവാഹത്തെ കുറിച്ച് അമല പോളിന്റെ പ്രതികരണം

സംവിധായകന്‍ വിജയ്‌യുടെ വിവാഹത്തെ കുറിച്ച് അമല പോളിന്റെ പ്രതികരണം സൗത്ത് ഇന്ത്യന്‍ സിനിമയിലെ മികച്ച നായികമാരില്‍ ഒരാളാണ് അമല പോള്‍. മാത്രമല്ല അമലയുടെ ഏറ്റവും പുതിയ ചിത്രമായ ‘ആടൈ’ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. രത്‌നകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു പ്രധാന സ്ത്രീ കഥാപാത്രമാണ് അമല കൈകാര്യം ചെയ്യുന്നത്. ചിത്രം ജൂലൈ 19 ന് പ്രദര്‍ശനത്തിനെത്തും. അടുത്തിടെ നടിയുടെ കരിയറിനെ കുറിച്ചും പേഴ്‌സണല്‍ ലൈഫിനെ കുറിച്ചുള്ള അഭിമുഖത്തില്‍ മുന്‍ ഭര്‍ത്താവായ വിജയുടെ രണ്ടാം വിവാഹത്തില്‍ എന്താണ് അമലയുടെ അഭിപ്രായം ചോദിച്ചപ്പോള്‍ താരത്തിന്റെ രസകരമായ പ്രതികരണം ഇങ്ങനെയായിരുന്നു. വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ജനിക്കട്ടെയെന്നുമാണ്’ അമല പറഞ്ഞത്. ഈ മാസം ജൂലൈ 11നായിരുന്നു വിജയ്യുടെ വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍…

ഞങ്ങള്‍ ഇരുവരും വിവാഹിതരായെന്ന് പൂജ ബത്ര

ഞങ്ങള്‍ ഇരുവരും വിവാഹിതരായെന്ന് പൂജ ബത്ര മോഹന്‍ലാലിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൂജ ബത്ര. ഇപ്പോള്‍ നടി പൂജാ ബത്ര വിവാഹിതയായിരിക്കുകയാണ്. നടന്‍ നവാബ് ഷായാണ് വരന്‍. ഇരുവരും വിവാഹിതരാകുന്നുവെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നേരത്തെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍, വിവാഹിതയായ വിവരം പൂജാ ബത്ര തന്നെ അറിയിച്ചിരിക്കുകയാണ്. നവാബ് ഷായുമൊന്നിച്ചുള്ള ഫോട്ടോകള്‍ നേരത്തെ തന്നെ പൂജാ ബത്ര ഷെയര്‍ ചെയ്തിരുന്നു. പ്രണയത്തിലാണെന്ന സൂചനകളും നല്‍കിയിരുന്നു. തുടര്‍ന്നാണ് നവാബും പൂജാ ബത്രയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. കീര്‍ത്തിചക്ര, രൌദ്രം തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ച താരമാണ് നവാബ്. 1993ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ബത്ര ഹിന്ദി, തമിഴ് സിനിമകളിലും സജീവമാണ്. 2003ല്‍ ഡോക്ടര്‍ സോനു എസ് അലുവാലിയയുമായി പൂജ ബത്രയുടെ വിവാഹം കഴിഞ്ഞിരുന്നു. 2011ല്‍ ആണ് സോനു…

മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു

മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് ഏഴ് മരണം. മുംബൈയിലെ ഡോംഗ്രിയിലുള്ള കേസര്‍ബായി എന്ന നാല് നില കെട്ടിടമാണ് തകര്‍ന്നു വീണത്. 10 പേരെ ഗുതുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കെട്ടിടത്തിനുള്ളില്‍ നാല്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. നൂറുവര്‍ഷം പഴക്കമുള്ള നാല് നില കെട്ടിടമാണ് പൊളിഞ്ഞുവീണത്. കെട്ടിടത്തിനുള്ളില്‍ എട്ടോളം കുടുംബങ്ങള്‍ കഴിഞ്ഞിരുന്നുവെന്നാണ് വിവരം. മരിച്ചവരില്‍അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നാണ് മഹാരാഷ്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ്ണ് ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചത്. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്‌നി തെളിച്ചതോടെ ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തര്‍ ശരണം വിളികളുമായി പതിനെട്ടാം പടി കയറി തുടങ്ങി. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. കര്‍ക്കടകം ഒന്നായ 17-7-19 ന് രാവിലെ 5.30 ന് നട തുറക്കും. തുടര്‍ന്ന് അഭിഷേകം. ശേഷം നെയ്യഭിഷേകം. 5.45 ന് മഹാഗണപതി ഹോമം. തുടര്‍ന്ന് പതിവ് പൂജകള്‍ നടക്കും. ഇന്നു മുതല്‍ 21-7-19 വരെ ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 21 ന്…

മദ്യലഹരിയില്‍ പോലീസ് ഡ്രൈവര്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

മദ്യലഹരിയില്‍ പോലീസ് ഡ്രൈവര്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു മലയിന്‍കീഴില്‍ മദ്യലഹരിയില്‍ പോലീസ് ഡ്രൈവര്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ചെങ്കല്‍, നെച്ചിയൂര്‍, ഗിരീഷ് ഭവനില്‍ തങ്കരാജ്-റോസ്മേരി ദമ്പതികളുടെ മകന്‍ ടി. രാജേഷ് (31) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന പാലക്കാട് കെ.എ.പി. ബെറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറും നിലവില്‍ തൃശൂര്‍ വനിതാ സ്റ്റേഷനിലെ ഡ്രൈവറുമായ അനീഷ്, സുഹൃത്ത് ഷൈന്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാറനല്ലൂര്‍ പുന്നാവൂര്‍ റോഡിലെ പൊങ്ങുംമൂട് സ്വകാര്യ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ചിരുന്ന സാന്‍ഡ്രോ കാര്‍ മലവിള പാലം കഴിഞ്ഞുള്ള കയറ്റത്ത് വൈദ്യുതി തൂണ് ഇടിച്ചുമറിച്ചശേഷം സ്വകാര്യ വസ്തുവിലെ വേലിയില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട അഞ്ചുപേരും നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശികളും അയല്‍വാസികളുമാണ്. വിവാഹ ചടങ്ങ്…

കുഞ്ചാക്കോ ബോബന്‍ അടിച്ച ബോള്‍ ഇടിച്ചയാളിതാണ്

കുഞ്ചാക്കോ ബോബന്‍ അടിച്ച ബോള്‍ ഇടിച്ചയാളിതാണ് കമല്‍ കെ എം സംവിധാനം നിര്‍വഹിക്കുന്ന പടയുടെ ലൊക്കേഷനില്‍ വെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ അടിച്ച ബോള്‍ രണ്ട് പേരെ വീഴ്ത്തിയ വീഡിയോ വൈറലായിരുന്നു. എന്നാല്‍ ആര്‍ക്കൊക്കെയാണ് ഇടി കിട്ടിയതെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ ഇടികിട്ടി വീണവരെപ്പറ്റിയുള്ള വീഡിയോയും പുറത്തു വന്നു. ബൗണ്ടറിയില്‍ നില്‍ക്കുന്ന ഫീല്‍ഡറെയും വീഡിയോ എടുത്ത ആളെയുമാണ് ചാക്കോച്ചന്റെ തട്ടിവിട്ട പന്തുകള്‍ വീഴ്ത്തിയിട്ടത്. ബൗണ്ടറിക്കടുത്ത് നിന്ന് അടി വാങ്ങിയ ആള്‍ നടന്‍ ജോജുവിന്റെ മേക്കപ്പ്മാനാണ്. ക്യാമറ എടുത്തയാള്‍ക്ക് മൂക്കിനാണ് ഇടി കൊണ്ടത്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തനും വിനായകനും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് പട. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. പടയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ചാക്കോച്ചന്റെയും കൂട്ടരുടെയും രസകരമായ ക്രിക്കറ്റ് കളി. ഓലമടലു വെട്ടി വിക്കറ്റാക്കിയായിരുന്നു കളി.

ക്ഷേത്രത്തിനുള്ളില്‍ മൂന്നുപേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍

ക്ഷേത്രത്തിനുള്ളില്‍ മൂന്നുപേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ സ്ത്രീയുള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹം ക്ഷേത്രത്തില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ശിവക്ഷേത്രത്തിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകങ്ങള്‍ നരബലിയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേത്രത്തിലെ പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ ഉള്‍വശത്ത് രക്തം തളിച്ചിട്ടുണ്ട്. ശിവരാമണിയും കൊല്ലപ്പെട്ട മറ്റു രണ്ട് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് കിടന്നുറങ്ങാറ്. നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാര്‍ രക്തം തളിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നരബലി എന്ന് സംശയം; ക്ഷേത്രത്തില്‍ മൂന്ന് തലയറുത്ത മനുഷ്യശരീരങ്ങള്‍

ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന്പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍. നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങളെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇവര്‍ ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 15ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിതത്. പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനമെന്ന് പോലീസ് പറയുന്നു. ശിവരാമണിയും കൊല്ലപ്പെട്ട മറ്റു രണ്ട് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് കിടന്നുറങ്ങാറ്. മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാര്‍ രക്തം തളിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.

പ്രണയിച്ചു വിവാഹംകഴിച്ച മകളെ പിതാവ് തല്ലിക്കൊന്നു

പ്രണയിച്ചു വിവാഹംകഴിച്ച മകളെ പിതാവ് തല്ലിക്കൊന്നു പ്രണയിച്ചു വിവാഹംകഴിച്ച മകളെ 55കാരനായ പിതാവ് തല്ലിക്കൊന്നു. മുംബൈലാണ് സംഭവം. താന്‍ നിര്‍ദേശിച്ച യുവാവിനെ വിവാഹം കഴിക്കാതെ കാമുകനെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് രാജ്കുമാര്‍ എന്നയാള്‍ 20 കാരിയായ മകള്‍ മീനാക്ഷിയെ കൊന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മീനാക്ഷി തന്റെ ഗ്രാമത്തിലുള്ള ബ്രിജേഷ് ചൗരസ്യ എന്ന യുവാവുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടക്ക് പിതാവ് മറ്റൊരാളുമായി മകളുടെ വിവാഹം നിശ്ചയിക്കുകയും വിവാഹ ക്ഷണക്കത്ത് അടിക്കുകയും ചെയ്തു. ഇതോടെ മീനാക്ഷി ബ്രിജേഷ് ചൗരസ്യയെ വിവാഹം കഴിക്കുകയും മുംബൈയിലേക്കു പോവുകയും ചെയ്തു. അതേസമയം താന്‍ പറഞ്ഞത് അനുസരിക്കാതിരുന്ന മകളോട് രാജ്കുമാറിന് കടുത്ത ദേഷ്യം ഉണ്ടാകുകയും ഇതോടെ മകളെ കൊല്ലാന്‍ ഇയാള്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് താന്‍ പഴയതെല്ലാം മറന്നുവെന്നും മകള്‍ക്കും ബ്രിജേഷിനും വസ്ത്രങ്ങള്‍ വാങ്ങാനും മറ്റും പണം നല്‍കാമെന്നും പറഞ്ഞ്് രാജ്കുമാര്‍ മകളെ ആളില്ലാത്ത സ്ഥലത്തേക്കു വിളിച്ചു…

‘എന്നെ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല വിനയേട്ടാ ഞാന്‍ വാങ്ങിയ സ്ഥലത്താണല്ലോ കെട്ടിടം പണിതത്’ – ശശി അയ്യഞ്ചിറയെ അവഗണിച്ചതിനെതിരെ വിനയന്‍

പ്രൊഡ്യുസേഴ്സ് അസ്സോസിയേഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഇന്നലത്തെ ഉല്‍ഘാടനച്ചടങ്ങിന് മുന്‍ സെക്രട്ടറി ശശി അയ്യഞ്ചിറയെ പങ്കെടുപ്പിക്കാതിരുന്നതിനെ കുറിച്ച് സംവിധായകന്‍ വിനയന്‍. ഇന്ന് ആ ചടങ്ങില്‍ പങ്കെടുത്ത അതിഥികളും നിഷ്?പക്ഷമതികളും ഒന്നോര്‍ക്കണം.. ആറു വര്‍ഷം മുര്‍പ് ഇതുപോലൊരു ദിവസം നിരവധി മന്ത്രിമാര്‍ പങ്കെടുത്ത ഒരു തറക്കല്ലിടീല്‍ ചടങ്ങ് ഇതേ കെട്ടിടത്തിന് വേണ്ടി നടന്നതാണ്.. ഇന്നലെ വല്യ വായില്‍ നേട്ടം പറഞ്ഞ നേതാക്കളെല്ലാം അന്ന് ആ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.. എന്താണതിന്റെ കാരണം.. ? ശ്രി ശശി അയ്യന്‍ചിറ രണ്ട് കോടിക്ക് തീര്‍ക്കാന്‍ വേണ്ടി കോണ്‍ട്രാകട് കൊടുക്കാന്‍ തുടങ്ങിയ വര്‍ക്ക് ഇപ്പോള്‍ ഏഴര കോടി വരെ ആയെങ്കില്‍.. ശശിയെ പുറത്താക്കി ആ ജോലിയൊക്കെ ഞങ്ങള് ചെയ്യിച്ചോളാം എന്നു പറഞ്ഞ ഇന്നലെ വേദിയിലിരുന്ന സുഹൃത്തുക്കളേപ്പറ്റി..അഴിമതിയുടെ സംശയം ആരെങ്കിലും പറഞ്ഞാല്‍.. അവരെ തെറ്റ് പറയാന്‍ പറ്റുമോ?യെന്ന് വിനയന്‍ ചോദിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റ് പ്രൊഡ്യുസേഴ്സ് അസ്സോസിയേഷന്റെ…