ഇടവിട്ട് ചൂടുചായ കുടിക്കുന്നത് നല്ലതോ? ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത് കേൾക്കാം

ഇടവിട്ട് ചൂടുചായ കുടിക്കുന്നത് നല്ലതോ? ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത് കേൾക്കാം ഇടക്കിടെ ചായ കുടിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ് നമ്ളിൽ പലരും. നല്ല കിടിലൻ ചൂട് ചായ കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനം പറയുന്നത്. ഇത്തരത്തിൽ ചട് ചായ കുടിക്കുന്നത് അന്നനാള ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കൻ ക്യാൻസർ സൊസെെറ്റിയിലെ ​ഗവേഷകനായ ഡോ. ഫർഹാദ് ഇസ്ലാമി പറയുന്നു. escc (-esophangeal squamouse cell carinoma)യ്ക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിലാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൂടാതെ 2004 മുതൽ 2017 വരെ 50,000 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 60 തെന്ന് ​ഗവേഷകർ പറയുന്നു.. ഇന്റർനാഷണൽ ജേർണൽ ഓഫ് ക്യാൻസറിലാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെറുചൂട് ചായ കുടിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും പഠനത്തിൽ പറയുന്നു. ചായ മാത്രമല്ല,…

ജോലി വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

ജോലി വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍ ജോലി വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കടന്നു കളഞ്ഞ യുവാവിനെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. ശ്രീകാര്യം കരുമ്പുക്കോണം സ്വദേശി ശരത് ലാലി(30) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയ്ക്ക് തിരുവനന്തപുരത്ത് കൂടുതല്‍ ശമ്പളമുള്ള ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ പരാതി നല്‍കാന്‍ ഒരുങ്ങിയ യുവതിയെയും കുടുംബാംഗങ്ങളെയും ഇയാള്‍ കൊന്നുകളയുമെന്നും യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവതി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവതി പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ ഇയാളെ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാട്ടാക്കടയിലുള്ള ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.

ടിക്ക് ടോക്കിനും ഹലോ ആപ്പിനും ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്

ടിക്ക് ടോക്കിനും ഹലോ ആപ്പിനും ഐടി മന്ത്രാലയത്തിന്റെ നോട്ടീസ് രാജ്യവിരുദ്ധവുമായ നിയമവിരുദ്ധവും കാര്യങ്ങള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും ഐടി മന്ത്രാലയം നോട്ടീസ് അയച്ചു. ഐടി മന്ത്രാലയത്തിന്റെ സൈബര്‍ നിയമ, ഇ- സുരക്ഷാ വിഭാഗമാണ് നോട്ടീസയച്ചത്. നിയമ ലംഘനങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാനായുള്ള ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നോട്ടീസിന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ ടിക് ടോക്കിനും ഹെലോ ആപ്പിനും നിയന്ത്രണം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐടി നിയമം അനുസരിച്ചുള്ള നടപടികളാവും ഉണ്ടാവുക. ഉപഭോക്തൃവിവരങ്ങള്‍ അനധികൃതമായി പങ്കുവെക്കുന്നതുള്‍പ്പടെയുള്ള പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യാവലിയാണ് മന്ത്രാലയം അയച്ചത്. ചോദ്യങ്ങള്‍ക്ക് ജൂലൈ 22-നകം മറുപടി നല്‍കണം. അതെ സമയം സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ 11,000 മോര്‍ഫ് ചെയ്ത രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനായി വന്‍ തുക ചെലവഴിച്ചെന്ന ആരോപണവും ശക്തമാകുന്നുണ്ട്. വിശദീകരണമില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.

കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളില്‍ പരസ്യം വേണ്ട; ഹൈക്കോടതി

കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളില്‍ പരസ്യം വേണ്ട; ഹൈക്കോടതി കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ പരസ്യം പാടില്ലെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാര്‍മാരുടെയും ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിക്കുന്നതിനെതിരെയാണ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ഡ്രൈവര്‍ കെ എം സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ദേശീയ പാതയോരങ്ങളില്‍ നിയന്ത്രണമുണ്ട്. എന്നാല്‍ പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും ഇത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകള്‍ ദേശീയപാതയില്‍ ഓടുന്നതിനാല്‍ പരസ്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

ചന്ദ്രയാന്‍ 2 വിക്ഷേപണം തിങ്കളാഴ്ച

ചന്ദ്രയാന്‍ 2 വിക്ഷേപണം തിങ്കളാഴ്ച ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് നടത്തുമെന്ന് ഐഎസ്ആര്‍ഒ. റോക്കറ്റ് അഴിച്ചെടുക്കാതെ ചൊവ്വാഴ്ച രാത്രിയോടെ പ്രശ്‌നം പരിഹരിച്ചതായും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിലുണ്ടായ ചോര്‍ച്ചയാണ് തിങ്കളാഴ്ച രാവിലെ 2.51 നടക്കേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവയ്ക്കാന്‍ കാരണം. 2 മണിക്കൂറും 24 സെക്കന്റും ബാക്കി നില്‍ക്കെയാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തിയത്. കൗണ്ട് ഡൗണ്‍ നിര്‍ത്തിയതിന് പിന്നാലെ തന്നെ പരിശോധന തുടങ്ങി പ്രശ്‌നം കണ്ടെത്താന്‍ കഴിഞ്ഞു. ഓരോ ടാങ്കിലും 34 ലിറ്റര്‍ ഹീലിയമാണു നിറയ്ക്കുന്നത്. അതില്‍ ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്നമായത്. ഇന്നലെ മണിക്കൂറുകള്‍ നീണ്ട സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി. ടാങ്ക് ചോരാനുണ്ടായ സാഹചര്യങ്ങള്‍ പരിശോധിച്ച് ഈ പിഴവ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് പുതിയ വിക്ഷേപണ തിയതിയെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്. ജനുവരി ആദ്യവാരമാണ് ചന്ദ്രയാന്‍ രണ്ടിന്റെ…

അവിഹിത ബന്ധത്തിന് തടസ്സമായ അഞ്ചു വയസ്സുകാരനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി

അവിഹിത ബന്ധത്തിന് തടസ്സമായ അഞ്ചു വയസ്സുകാരനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി അഞ്ചു വയസ്സുകാരനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. തേനി ജില്ലയിലെ കോംബൈയിലാണ് ക്രൂര കൊലപാതകം. അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്നാണ് കുട്ടിയെ തലയ്ക്കടയിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ഗീത (25), രണ്ടാനച്ഛന്‍ ഉദയകുമാര്‍ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭര്‍ത്താവ് കാര്‍ത്തിക് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷം മുമ്പാണ് ഗീത ആദ്യ ഭര്‍ത്താവ് മുരുകനെ ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തത്. ഗീതയുടെ ആദ്യ ബന്ധത്തിലെ കുട്ടിയെ ആണ് കൊലപ്പെടുത്തിയത്. ഗീത രണ്ടാം വിവാഹത്തിനു ശേഷം തന്റെ മാതാപിതാക്കള്‍ താമസിക്കുന്നതിനു സമീപം തന്നെയാണു താമസിച്ചിരുന്നത്. ഈ കുട്ടി ഇടയ്ക്കിടെ ഗീതയുടെ അടുത്ത് എത്തുമായിരുന്നു. ഇതിന്റെ പേരില്‍…

ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി.രാജഗോപാല്‍ മരിച്ചു

ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാല്‍ മരിച്ചു കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍(71) മരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തന്റെ ഹോട്ടലിലെ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാനായി അവരുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് രാജഗോപാല്‍ ശിക്ഷിക്കപ്പെട്ടത്. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് രാജഗോപാല്‍ കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപോയ രാജഗോപാലിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ജയിലില്‍വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം ഇദ്ദേഹത്തിന്റെ മകന്‍ ശരവണന്റെ ഹര്‍ജിയിലാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ്ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് രാജഗോപാലിനെതിരേയുള്ള കേസ്. ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍…

ക്ഷേത്രാങ്കണത്തിലെ മണല്‍തരികൾ

ചെറുകഥ : ഗായത്രി ഹരിനാരായണന്‍ പുലർച്ചെ കുളികഴിഞ്ഞ് അവൾ ക്ഷേത്രത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി….ക്ഷേത്രത്തിൽ പോയി വന്നിട്ട് വേണം സ്കൂളിൽ എത്താൻ……..അവൾ ഗേറ്റ് തുറന്ന് റോഡിലേക്കിറങ്ങി…ഇന്നെന്താ ഒരൊറ്റ ഓട്ടോറിക്ഷ പോലും നിർത്തുന്നില്ലല്ലോ…കുറച്ചകലെയായി  ഓട്ടോ സ്റ്റാൻറ്റ് ഉണ്ട്….അവൾ അവിടെ നിന്ന് പതുക്കെ നടന്ന് സ്റ്റാന്റിൽ ഒരു ഓട്ടോക്കരികിൽ എത്തി. എങ്ങോട്ടാ? ഓട്ടോക്കാരൻ ചോദിച്ചു. രാജരാജേശ്വരീ ക്ഷേത്രം വരെ…അവൾ പറഞ്ഞു…മ്ം..കയറ്. അവൾ ഓട്ടോയിൽ കയറി. കുട്ടി മിക്കവാറും ക്ഷേത്രത്തിൽ പോകാറുണ്ടല്ലേ?…ഉവ്വ്..എന്തേ ചോദിക്കാൻ…ഞാൻ കുട്ടിയെ മിക്കവാറും അവിടെ വെച്ച് കാണാറുണ്ട്.എവിടെയാ കുട്ടിയുടെ വീട്?LIC ഓഫീസിന് അടുത്താ…..ഇങ്ങേരെന്തിനാ ഇതൊക്കെ അന്വേഷിക്കണേ? ഓട്ടോക്കാരൻ ഓട്ടോ ഓടിച്ചാൽ പോരേ….ഹും.മനസ്സിൽ ലേശം അരിശം തോന്നാതിരുന്നില്ല…എങ്കിലും  അവൾ മുഖത്ത് അത് പ്രകടമാക്കിയില്ല.ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞു കൊണ്ടേയിരുന്നു..ആ സംഭാഷണം അധികം സമയം നീണ്ടു നിന്നില്ല….അതിനുമുൻപേ തന്നെ ക്ഷേത്രം എത്തി. എത്രയായി?അവൾ ചോദിച്ചു.  50 രൂപ…അവൾ കാശ് കൊടുത്തു…കുട്ടി പോയി മനസമാധാനമായി പ്രാർത്ഥിച്ചോളൂ….പിന്നെ…