പിന്‍ഭാഗത്ത് അഞ്ച് ക്യാമറ; നോക്കിയയുടെ പുത്തൻ ഫോൺ കിടുവാണ്

പിന്‍ഭാഗത്ത് അഞ്ച് ക്യാമറ; നോക്കിയയുടെ പുത്തൻ ഫോൺ കിടുവാണ് പിന്‍ഭാഗത്ത് അഞ്ച് ക്യാമറയോട് കൂടിയ പുതിയ കിടിലൻ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് നോക്കിയ. നോക്കിയ 9 പ്യൂര്‍വ്യൂ എന്ന മോഡലാണ് പുറത്തിറക്കിയത്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണമാണ് ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത. 12 മെഗാപിക്‌സലിന്റെ മൂന്ന് മോണോക്രോം സെന്‍സറുകളും 12 മെഗാപിക്‌സലിന്റെ രണ്ട് ആര്‍.ജി.ബി. സെന്‍സറുകളുമടങ്ങിയ അഞ്ച് സീസ് സെര്‍ട്ടിഫൈഡ് ലെന്‍സ് അടങ്ങിയതാണ് പിൻക്യാമറ. 5.99 ഇഞ്ച് ക്വാഡ് എച്ച്.ഡി. പ്ലസ് പൊലെഡ് സ്‌ക്രീൻ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്.ഒ.സി. പ്രോസസർ, 20മെഗാപിക്‌സൽ സെല്‍ഫി ക്യാമറ, 3320 എം.എ.എച്ച് ബാറ്ററി, വൈഫൈ, ബ്ലൂടൂത്ത് 5.0, എന്‍.എഫ്.സി. എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ. 6ജിബി റാമും 128ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള ഫോൺ മിഡ്നൈറ്റ് ബ്ലൂ നിറങ്ങളിൽ ഈയാഴ്ച മുതല്‍ സ്വന്തമാക്കാം. വില സംബന്ധിച്ച…

നിരത്തുകളിലെ മിന്നും താരമെന്ന ഖ്യാതിയുമായെത്തിയ ഹെക്ടറിന്റെ ബുക്കിംങ് കമ്പനി നിർത്തി; ചങ്കിടിപ്പോടെ വാഹനപ്രേമികൾ: കാരണം ഇതാണ്

നിരത്തുകളിലെ മിന്നും താരമെന്ന ഖ്യാതിയുമായെത്തിയ ഹെക്ടറിന്റെ ബുക്കിംങ് കമ്പനി നിർത്തി; ചങ്കിടിപ്പോടെ വാഹനപ്രേമികൾ: കാരണം ഇതാണ് മുംബൈ: മോറിസ് ഗാരേജസിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ എത്തിയ വാഹനത്തിന്റെ ബുക്കിങ് കമ്പനി താത്കാലികമായി നിര്‍ത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. വമ്പന്‍ ബുക്കിങ് ലഭിച്ചതോടെ കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്തതിനാലാണ് താത്കാലികമായി ബുക്കിങ് നിര്‍ത്താന്‍ കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഒക്ടോബറോടെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി 3,000 യൂണിറ്റാക്കി ഉയര്‍ത്താനാണ് നീക്കം. നിലവില്‍ ഇത് 2000 യൂണിറ്റാണ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. 12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ…

കൊല്ലത്ത് തെങ്ങ് വീണ് ഗൃഹനാഥന്‍ മരിച്ചു

കൊല്ലത്ത് തെങ്ങ് വീണ് ഗൃഹനാഥന്‍ മരിച്ചു കൊല്ലം അഞ്ചാലുംമൂട് കാറ്റില്‍ തെങ്ങ് കടപുഴകിവീണ് ഗൃഹനാഥന്‍ മരിച്ചു. പനയം ചോനംചിറ കുന്നില്‍തൊടിയില്‍ വീട്ടില്‍ ദിലീപ് കുമാര്‍ (55) ആണ് മരിച്ചത്. വീട്ടുമുറ്റത്തുനിന്ന ദിലീപിന്റെ മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. അദ്ദേഹത്തെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കനത്ത മഴ: കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കനത്ത മഴ: കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി കനത്ത മഴയെ തുടര്‍ന്നു കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. കനത്ത മഴയെ തുടര്‍ന്നാണ് അവധി. വടക്കന്‍ കേരളത്തിന്റെ പലഭാഗങ്ങളിലും മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. പല സ്ഥലങ്ങളിലും ആളുകളെ ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കി ജില്ലയിലെ പാംബ്ല (ലോവര്‍ പെരിയാര്‍), കല്ലാര്‍കുട്ടി ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറിജിനലിലെ വെല്ലുന്ന വ്യാജൻ; ഫെറാരിക്കും, ലംബോര്‍ഗിനിക്കും വ്യാജന്മാരെ സൃഷ്ട്ടിച്ച് വിത്പന നടത്തിവന്ന വര്‍ക് ഷോപ്പ് പൂട്ടിച്ച് പോലീസ്

ഒറിജിനലിലെ വെല്ലുന്ന വ്യാജൻ; ഫെറാരിക്കും, ലംബോര്‍ഗിനിക്കും വ്യാജന്മാരെ സൃഷ്ട്ടിച്ച് വിത്പന നടത്തിവന്ന വര്‍ക് ഷോപ്പ് പൂട്ടിച്ച് പോലീസ് ഫെറാരിക്കും, ലംബോര്‍ഗിനിക്കും വ്യാജൻ പതിപ്പുകള്‍ നിർമ്മിക്കുന്ന ബ്രസീലിയന്‍ വര്‍ക് ഷോപ്പ് പോലീസ് പൂട്ടിച്ചു. കോടികള്‍ വിലയുള്ള ആഡംബര കാറുകളുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്ന അച്ഛനും മകനുമാണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ആവശ്യക്കാരെ ഇവര്‍ കണ്ടെത്തിയിരുന്നത്. തെക്കന്‍ ബ്രസീലിലെ സംസ്ഥാനമായ സാന്റ കറ്ററീനയിലാണ് സംഭവം. ഇറ്റാലിയന്‍ ആഡംബര കാര്‍ കമ്പനികളായ ഫെറാരി, ലംബോര്‍ഗിനി തുടങ്ങിയവയുടെ വ്യാജ മോഡലുകള്‍ രഹസ്യമായി നിര്‍മിച്ചിരുന്ന വര്‍ക്ക്‌ഷോപ്പാണ് ബ്രസീലിയന്‍ പോലീസ് അടച്ചു പൂട്ടിയത്. ഇറ്റാലിയന്‍ ബ്രാന്‍ഡുകളുടെ ഒർജിനലിനെ വെല്ലുന്ന തരത്തിലുള്ള ലോഗോയും ആക്‌സസറികളും ഉപയോഗിച്ചാണ് വ്യാജ ആഡംബര കാറുകളും ഉണ്ടാക്കിയതെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഭാഗികമായി നിര്‍മാണം പൂര്‍ത്തിയാക്കിയ എട്ട് വ്യാജ മോഡലുകള്‍ ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തു. എന്നാൽ ഇതുവരെ എത്രപേർക്ക് സൂപ്പർകാറുകൾ നിർമിച്ച്…

പ്രമുഖ സീരിയല്‍ ബാലതാരം വാഹനാപകടത്തില്‍ മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

പ്രമുഖ സീരിയല്‍ ബാലതാരം വാഹനാപകടത്തില്‍ മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍ ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയനായ ബാലനടന്‍ ശിവലേഖ് സിംഗ് (14) വാഹനാപകടത്തില്‍ മരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ റായ്പൂരില്‍ വച്ചാണ് അപകടം. വ്യാഴാഴ്ച്ച വൈകീട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും മറ്റൊരാള്‍ക്കും പരുക്കേറ്റു. ശിവ്ലേഖും കുടുംബവും സഞ്ചരിച്ച കാര്‍ ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ശിവലേഖ് സംഭവസ്ഥലത്തു തന്നെ മരിച്ചു. മാതാപിതാക്കളായ ലേഖ്‌ന, ശിവേന്ദ്ര സിങ് എന്നിവര്‍ക്കും നവീന്‍ സിങ് എന്നൊരാള്‍ക്കും പരിക്കേറ്റു. ഇതില്‍ അമ്മ ലേഖ്നയുടെ നില ഗുരുതരമാണ്. ബിലാസ്പുരില്‍ നിന്ന് ഇവര്‍ റായ്പുരിലേക്ക് വരികയായിരുന്നു. വാഹനം എതിര്‍ വശത്തുനിന്നും വരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ അപ്പോള്‍ തന്നെ ഓടി രക്ഷപെട്ടു. ഡ്രൈവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സങ്കട് മോചന്‍ ഹനുമാന്‍, സസുരള്‍ സിമര്‍ കാ തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചിരുന്നത്. റിയാലിറ്റി ഷോ…

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് ആനക്കൊമ്പു കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്നാണ് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്ബ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. ആനക്കൊമ്പു കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹര്‍ജി തള്ളണമെന്നും വനംവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. നടന്‍ മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനംവകുപ്പ് വിശദീകരണം നല്‍കിയത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ മോഹന്‍ലാല്‍ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്. 2012ല്‍ മോഹന്‍ലാലിന്റെ വസതിയില്‍ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2016ല്‍ ആനക്കൊമ്ബുകളുടെ…

കർക്കിടക കഞ്ഞിയും അത് സേവിക്കേണ്ട വിധവും

കർക്കിടക കഞ്ഞിയും അത് സേവിക്കേണ്ട വിധവും 17ഓരോ ഋതുക്കള്‍ മാറുമ്പോഴും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനുഷ്യ ശരീരത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഓരോ ഋതുക്കളിലും പ്രത്യേകം പ്രത്യേകം ചര്യകളുണ്ട്. ചൂടില്‍ നിന്നും തണുപ്പിലേക്ക് ഉള്ള മാറ്റമാണ് കര്‍ക്കിടകത്തില്‍ സംഭവിക്കുന്നത് ആ സമയം ശരീരം ബലഹീനമാകും അതിനു പ്രതിരോധം എടുക്കേണ്ടത് ആവശ്യമാണ് ഇല്ലെങ്കില്‍ അകാല വാര്‍ദ്ധക്യം ഉണ്ടാകും. ഈ സമയം മനസ്സിനും ശരീരത്തിനും സുഖം പ്രദാനം ചെയ്യുന്ന ചികിത്സ ആവശ്യമാണ് . ത്രിദോഷങ്ങള്‍ (വാതം, പിത്തം, കഫം ) വര്‍ദ്ധിക്കുന്നത് മഴക്കാലത്താണ് . ഇതില്‍ ഏതെങ്കിലും ദോഷങ്ങള്‍ അധികമാകുമ്പോള്‍ രോഗങ്ങള്‍ ഉണ്ടാകുന്നു. സുഖ ചികിത്സക്ക് പ്രായ പരിധിയില്ല. ചെറു പ്രായക്കാര്‍ക്കും പ്രായം ഉള്ളവര്‍ക്കും സുഖ ചികിത്സ നടത്താവുന്നതാണ് . സുഖ ചികിത്സ നടത്തുന്നതിലൂടെ രക്ത ചംക്രമണം സാധാരണ നിലയില്‍ ആകുന്നു ഒപ്പം ദഹനപ്രക്രീയയും സാധാരണ നിലയില്‍ ആകുന്നു . ഇത് മൂലം…

കൊല്ലം പിഎസ്‌സി ഓഫീസിലേയ്ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കൊല്ലം പിഎസ്‌സി ഓഫീസിലേയ്ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം കൊല്ലം പിഎസ്സി ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികള്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ പിഎസ്സി നടപടിക്രമങ്ങളില്‍ സുതാര്യത വേണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനു ശേഷവും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. സംഘര്‍ഷത്തില്‍ ചിലര്‍ക്ക് പരിക്കേറ്റു.

മധ്യകേരളത്തില്‍ ശക്തമായ മഴ; വാഗണിലും ഇടുക്കിയിലും മണ്ണിടിച്ചില്‍

മധ്യകേരളത്തില്‍ ശക്തമായ മഴ; വാഗണിലും ഇടുക്കിയിലും മണ്ണിടിച്ചില്‍ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ. വ്യാഴാഴ്ച മുതല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയാണ്. കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വാഗമണ്ണില്‍ ഗതാഗതം തടസ്സപ്പെട്ടു. ജെസിബികള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഒന്നര മണിക്കൂറിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ വൈകിട്ട് ഉയര്‍ത്തും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയില്‍ നാളെയും അലര്‍ട്ട് തുടരും. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.