ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു; പതിമൂന്ന് വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു; പതിമൂന്ന് വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോണ്‍ഗിറില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ചരണ്‍(13) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ കുട്ടിയെ മരിച്ച നിലയില്‍ വെള്ളിയാഴ്ചെ രാമണ്ണപ്പേട്ട് റെയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച സ്‌കൂള്‍ കഴിഞ്ഞ് കുട്ടി വീട്ടിലെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്ലാസ് ലീഡര്‍ സ്ഥാനത്തിന് ഒരു പെണ്‍കുട്ടിയോട് തോല്‍ക്കേണ്ടി വന്നെന്ന് കുട്ടി പരാതി പറഞ്ഞിരുവെന്നും സ്‌കൂളില്‍ ലീഡര്‍ സ്ഥാനത്തിന് വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം കുട്ടി അസ്വസ്ഥനായിരുന്നെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം, സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ചരണിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബോണ്‍ഗിര്‍ ഡിസിപി…

ഷീലാ ദീക്ഷിത് അന്തരിച്ചു

ഷീലാ ദീക്ഷിത് അന്തരിച്ചു കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3.30ഓടെ ഡല്‍ഹിയിലായിരുന്നു അന്ത്യം. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ദില്ലി മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ഷീല ദീക്ഷിത് കുറച്ചുകാലമായി ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. പകരം പി.സി ചാക്കോയാണ് പി.സി.സി അധ്യക്ഷന്റെ ചുമതല വഹിച്ചിരുന്നത്. കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രി പദം അലങ്കരിച്ച ഷീല ദീക്ഷിത് തന്നെയാണ് ഏറ്റവും കൂടുതല്‍ സമയം ആ പദവിയിലിരുന്ന നേതാവ്. 1998 മുതല്‍ 2003 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമായിരുന്നു.

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി. ബുധനാഴ്ചയാണ് കടലില്‍ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ കാണാതായത്. പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്റണി, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരാണ് തിരിച്ചെത്തിയത്. കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുലില്‍ ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഉള്‍ക്കടലില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് 12-മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ നടുക്കടലില്‍ വച്ച് തകരാറാകുകയായിരുന്നു. ഒപ്പം ശക്തമായ കാറ്റും മഴയും എത്തിയതും തീരത്തേയ്ക്കുള്ള മടക്കം വൈകിപ്പിച്ചുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അതേസമയം ക്ഷീണിതരായ നാല് മത്സ്യതൊഴിലാളികളേയും ആശുപത്രിയിലേയ്ക്ക് മാറ്റി. മത്സ്യബന്ധനത്തിനു പോയ ഇവര്‍ വ്യാഴാഴ്ച തിരിച്ചെത്തേണ്ടതായിരുന്ന ഇവര്‍ വെള്ളിയാഴ്ചയും എത്തിച്ചേരാത്തതിനേത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. അതേസമയം, കൊല്ലം നീണ്ടകരയില്‍ ബോട്ട് തകര്‍ന്ന് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്സ് യാഡിലാണ് സംഭവം. വടക്കാഞ്ചേരി കൊന്നഞ്ചേരി സ്വദേശി ആദര്‍ശിനാണ് (20) വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലക്കേറ്റ സാരമായ പരിക്കിനുപുറമേ നെഞ്ചിലും ഇടതുകാലിലും പരിക്കുണ്ട്. പാമ്പാടി സ്വകാര്യകോളേജിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.10ഓടെയാണ് സംഭവം. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് വാഗണിന് മുകളില്‍ നിന്ന് തെറിച്ച ആദര്‍സ് യാഡ് പ്ളാറ്റ്ഫോമിന്റെ സിമന്റ് തറയിലേക്ക് തലയടിച്ചാണ് വീണത്. ആദര്‍ശ് സുഹൃത്ത് ജെബ്രിനൊപ്പം സ്‌കൂട്ടറിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ ഗുഡ്സ് ഷെഡ്ഡിന്…

താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം: അഞ്ചുപേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം: അഞ്ചുപേര്‍ക്ക് പരിക്ക് താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. താമരശേരി ചുരത്തിലെ അഞ്ചാം വളവിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ടവരുടെ പരിക്ക് സരമുള്ളതല്ല. സംഭവത്തിനു ശേഷം ചുരത്തിലൂടെയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.

നിര്‍ത്താതെയുള്ള കരച്ചില്‍ ശല്യമായി: പിതാവ് ഒന്നര വയസ്സുകാരിയെ നിലത്തടിച്ച് കൊന്നു

നിര്‍ത്താതെയുള്ള കരച്ചില്‍ ശല്യമായി: പിതാവ് ഒന്നര വയസ്സുകാരിയെ നിലത്തടിച്ച് കൊന്നു കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ ശല്യമായതോടെ പിതാവ് കുട്ടിയെ നിലത്തടിച്ചു കൊന്നു. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. രുപാലി എന്ന ഒന്നരവയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. കൊലപാതക ശേഷം കുഞ്ഞിന്റെ ശരീരം ഇയാള്‍ അടുത്തുള്ള അഴുക്കുചാലിന് സമീപത്തെ ഒരു കല്ലിനടിയില്‍ ഉപേക്ഷിച്ചു. ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് കുഞ്ഞിന്റെ ശരീരം ആദ്യം കണ്ടത്. കൊലപാതകക്കുറ്റത്തിനാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്. കൊലപ്പെടുത്തിയ കുഞ്ഞിനെക്കൂടാതെ ഇയാള്‍ക്ക് വേറെയും മൂന്ന് മക്കളുണ്ട്. സംഭവസമയത്ത് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. മൂന്നും അഞ്ചും വയസുള്ള കുട്ടികള്‍ കൃത്യം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്നു.